Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മുടെ മഞ്ഞൾ മനുഷ്യകുലത്തിന്റെ ആയുസ് കൂട്ടുമോ? അപൂർവ്വമായ കണ്ടുപിടുത്തമെന്ന് പാശ്ചാത്യ ലോകം; മഞ്ഞളിന്റെ കൂട്ടിൽ പഴ ഈച്ചയുടെ ആയുസ് കൂടിയത് 60 ശതമാനം

നമ്മുടെ മഞ്ഞൾ മനുഷ്യകുലത്തിന്റെ ആയുസ് കൂട്ടുമോ? അപൂർവ്വമായ കണ്ടുപിടുത്തമെന്ന് പാശ്ചാത്യ ലോകം; മഞ്ഞളിന്റെ കൂട്ടിൽ പഴ ഈച്ചയുടെ ആയുസ് കൂടിയത് 60 ശതമാനം

നമ്മുടെ മഞ്ഞളിന്റെ ഗുണങ്ങളും വിശേഷണങ്ങളും നിരവധിയാണെന്നാണ് പുറത്തു വരുന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത്. മികച്ച രോഗ പ്രതിരോധ ശക്തിയുള്ള മഞ്ഞൾ ഉപയോഗിച്ചാൽ ആയുസ് വർധിപ്പിക്കാമെന്നാണ് പുതിയ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്. പഴങ്ങളിൽ വന്നിരിക്കുന്ന ഈച്ച മഞ്ഞളിൽ വന്നിരുന്നതോടെ അവയുടെ ആയുസ് 60 ശതമാനം വരെ വർധിക്കുകയും പല രോഗങ്ങളെയും പ്രതിരോധിക്കുവാനുമുള്ള ശേഷി ലഭിക്കുകയും ചെയ്തുവെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

80 വയസ് പ്രായമുള്ള ഒരു മനുഷ്യന്റെ ആയുസ് 128 വരെ നീളുന്നതിന് തുല്യമാണിതെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ 122 വയസ് പ്രായമുണ്ടായിരുന്ന ഫ്രഞ്ചുകാരി ജിയന്ന കാൽമെന്റ് ആണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി. മഞ്ഞളിന്റെ ഗുണത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തൽ മനുഷ്യരിലും പ്രായോഗികമാക്കാമെന്നാണ് കനേഡിയൻ ഗവേഷകർ വിശ്വസിക്കുന്നത്.

പഴ ഈച്ചകളെ വർഷങ്ങളായി പഠനങ്ങൾക്ക് വിധേയമാക്കി വരുന്നതിലൂടെ അവയുടെ ജൈവ രാസ പ്രവർത്തനങ്ങൾ മനുഷ്യരുമായി ഏറെ ബന്ധപ്പെടുന്നുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പരീക്ഷണ കാലയളവിൽ ഈച്ചകൾക്ക് മഞ്ഞൾ അടങ്ങുന്ന പ്രത്യേക സിംബയോട്ടിക് ഭക്ഷണം കൊടുത്തിരുന്നു. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയായ ത്രിഫലവും നൽകിയിരുന്നു.

മറ്റു ഈച്ചകളെക്കാൾ 26 ദിവസം ജീവിക്കുമ്പോൾ പ്രത്യേക ഭക്ഷണം നൽകിയ ഈച്ച 66 ദിവസം വരെ ജീവിച്ചുവെന്നാണ് കണക്ക്. മാത്രമല്ല, ഇവയുടെ ശരീരത്തിൽ മന്ദഗതിയിലുള്ള ഇൻസുലിൻ പ്രതിരോധം, വീക്കം, ഓക്‌സീറ്റീവ് സമ്മർദ്ദം തുടങ്ങിയ പഴക്കമുള്ള രോഗങ്ങൾ എന്നിവയെല്ലാം കുറഞ്ഞതായും കാണിക്കുന്നു. സയന്റിഫിക് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ബാക്ടീരിയ ആരോഗ്യത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് വളരെയധികം തെളിവുകൾ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP