Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് മണിക്കൂറിൽ താഴെ ഉറങ്ങിയാൽ രോഗം ഉറപ്പാണെന്ന കാര്യത്തിൽ തർക്കം വേണ്ട; എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാലോ? എങ്കിൽ മരണം ഉറപ്പ്; ഉറക്കത്തെക്കുറിച്ച് ഏറ്റവും പുതിയ പഠന റിപ്പോർട്ട് പറയുന്നത്

ആറ് മണിക്കൂറിൽ താഴെ ഉറങ്ങിയാൽ രോഗം ഉറപ്പാണെന്ന കാര്യത്തിൽ തർക്കം വേണ്ട; എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാലോ? എങ്കിൽ മരണം ഉറപ്പ്; ഉറക്കത്തെക്കുറിച്ച് ഏറ്റവും പുതിയ പഠന റിപ്പോർട്ട് പറയുന്നത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഉറക്കം മനുഷ്യ ശരീരത്തിന് അത്യാവശ്യമാണെന്ന് ഏവർക്കും അറിയാം. എന്നാൽ അത് കൂടുകയോ കുറയുകയോ ചെയ്താലാണ് കൂടുതൽ കുഴപ്പം. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നയാൾക്ക് അസുഖം വരുമെന്ന് ഉറപ്പാണെങ്കിൽ എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നയാൾക്ക് മരണ സാധ്യത അധികമാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 3.3 മില്യൺ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. കൂടുതൽ മണിക്കൂറുകൾ ഉറങ്ങുന്നയാൾക്ക് ഹൃദയ സംബന്ധമായ അസുഖമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു. മാഞ്ചസ്റ്റർ, കീലി, ലീഡ്‌സ്, ഈസ്റ്റ് അങ്കില എന്നീ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 

ദീർഘ നേരം ഉറങ്ങുന്നയാളുടെ ശരീരത്തിൽ കണ്ടെത്താനാകാത്ത വിധത്തിലുള്ള മറ്റ് പ്രശ്‌നങ്ങളുണ്ടാകാമെന്നും പഠനത്തിൽ പറയുന്നു. ഉറക്കത്തിന്റെ ദൈർഘ്യം കൂടും തോറും ഹൃദയ സംബന്ധമായ അസുഖം കൂടുവാനും സാധ്യതയുണ്ട്. എന്നാൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നയാൾക്ക് രോഗ സാധ്യത കുറവാണ്.ഇത്രയും മണിക്കൂർ മാത്രം ഉറക്കത്തിന് നീക്കി വയ്ക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒൻപത് മണിക്കൂറോ അതിലധികമോ ഉറങ്ങുന്നയാൾക്ക് മരണ സാധ്യത 14 ശതമാനം അധികമാണെന്ന് പഠനത്തിൽ പറയുന്നു.എന്നാൽ പത്തു മണിക്കൂറിലധികം ഉറങ്ങുന്നയാൾക്ക് മരണ സാധ്യത 30 ശതമാനമാണ്. 11 മണിക്കൂറാണെങ്കിൽ അത് 47 ശതമാനമാകും. ഇവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 56 ശതമാനം അധികമാണ്. വിദഗ്ദ്ധർ ഇതിന് മുൻപ് നടത്തിയ 74 പഠനങ്ങൾ കൂട്ടിച്ചേർത്താണ് ഇപ്പോൾ പുതിയ നിഗമനത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP