Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യായുസ്സ് നീട്ടിക്കൊടുക്കുന്ന വൈദ്യശാസ്ത്രം സമ്പൂർണമായി പരാജയപ്പെട്ടേക്കും; ആന്റിബയോട്ടിക്കുകളെ തോൽപിക്കുന്ന ബാക്ടീരിയകൾ അനുദിനം പെരുകുന്നു; സർവ മരുന്നുകളും വിഫലമാകുമെന്ന ആശങ്കയിൽ മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ

മനുഷ്യായുസ്സ് നീട്ടിക്കൊടുക്കുന്ന വൈദ്യശാസ്ത്രം സമ്പൂർണമായി പരാജയപ്പെട്ടേക്കും; ആന്റിബയോട്ടിക്കുകളെ തോൽപിക്കുന്ന ബാക്ടീരിയകൾ അനുദിനം പെരുകുന്നു; സർവ മരുന്നുകളും വിഫലമാകുമെന്ന ആശങ്കയിൽ മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ആന്റിബയോട്ടിക്കുകൾ. ബാക്ടീരിയയെ ഇല്ലാതാക്കാൻ കണ്ടുപിടിച്ച ഈ ദിവ്യാത്ഭുതം ഇപ്പോൾ തോറ്റുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മരുന്നിനെ അതിജീവിക്കുന്ന ശേഷി ബാക്ടീരിയകൾ സ്വയം ആർജിക്കുകയാണ്. എന്തിനും ഏതിനും ആന്റിബയോട്ടിക്കുകൾ കുറിക്കുന്ന ഡോക്ടർമാരും സ്വയം ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ തിരഞ്ഞെടുക്കുന്നവരുമൊക്കെയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മരുന്നിനെ അതിജീവിക്കാനുള്ള ശേഷി അമിത മരുന്നുപയോഗത്തിലൂടെ ബാക്ടീരിയകൾക്ക് ലഭിക്കുന്നു.

ബാക്ടീരിയ മൂലമുള്ള അണുബാധകൊണ്ടുണ്ടാകുന്ന അസുഖങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക്കുകൾ ഫലിക്കുകയുള്ളൂ. മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗങ്ങളുടെപോലും ചികിത്സ പ്രയാസമാക്കിയിരിക്കുന്നു. ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളെ ചെറുക്കാൻ ശക്തി നേടിയതാണു കാരണം. ഇതോടെ, സാധാരണ രോഗങ്ങൾക്കുപോലും കൂടിയ ഡോസിലുള്ള മരുന്നുകൾ കഴിക്കണമെന്നതായി സ്ഥിതി.

ചുമയ്ക്കും ശ്വാസകോശ സംബന്ധിയായ അലർജികൾക്കും ഉപയോഗിച്ചിരുന്ന പല ആന്റി ബയോട്ടിക്കുകളും ഇപ്പോൾ ഫലം ചെയ്യാതായി തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്നൊരു പഠനമനുസരിച്ച് ലോകത്തെ 70 ശതമാനം ബാക്ടീരികളും മൂന്നാം തലമുറ ആന്റിബയോട്ടിക്കായ സെഫലോസ്‌പോറിനെ പ്രതിരോധിക്കാൻ ശക്തിയാർജിച്ചുകഴിഞ്ഞു. ഇനി കണ്ടെത്തേണ്ടത് ഇതിലും ശേഷിയുള്ള മരുന്നാണ്. ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ വന്നാൽ, നിയന്ത്രിക്കപ്പെട്ട പല രോഗങ്ങളും ശക്തിയോടെ തിരിച്ചുവരുന്ന സ്ഥിതിവിശേഷമാകും ഉണ്ടാവുക.

ആന്റിബോട്ടിക്കുകളെ അതിജീവിക്കാൻ കഴിയുന്ന സൂപ്പർബഗ്ഗുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എം.ആർ.എസ്.എ.യും ക്ലോസ്ട്രിഡിയവും പോലുള്ള സൂപ്പർബഗ്ഗുകൾ അത്തരത്തിലുള്ളതാണ്. ഇതിനൊപ്പം ചികിത്സയെ പ്രതിരോധിക്കുന്ന ഫംഗൽ ഇൻഫെക്ഷനും ഇപ്പോൾ ഭീഷണിയുയർത്തുന്നു. ആന്റിബയോട്ടിക്കുകൾ പോലെ ആന്റിഫംഗൽ മരുന്നുകളും പരാജയപ്പെടുകയാണെങ്കിൽ അത് പകർച്ചവ്യാധികൾ പെരുകുന്നതിനും കൂട്ടമരണങ്ങൾക്കും ഇടയാക്കുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

സാധാരണ മരുന്നുകൾകൊണ്ട് കീഴ്‌പ്പെടുത്താനാകാത്ത ഫംഗൽ ഇൻഫെക്ഷനുകളുയർത്തുന്ന ഭീഷണിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് സയൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതൊരു വലിയ പ്രതിസന്ധിയാണ് ലോകത്തിനുമുന്നിലുണ്ടാക്കിയിരിക്കുന്നതെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ ഫംഗൽ എപ്പിഡമോളജി വിഭാഗം പ്രൊഫസ്സർ മാത്യു ഫിഷർ പറയുന്നു. ഭൂമിയിലെല്ലായിടത്തും ഫംഗസിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഭീഷണിയുടെ തീവ്രതയേറ്റുന്നു.

വായുവിലും നമ്മുടെ ത്വക്കിലും മണ്ണിലും ഭക്ഷണത്തിലും വെള്ളത്തിലും ശരീരത്തിനുള്ളിലെ ദഹനവ്യവസ്ഥയിലുമൊക്കെ അവ ജീവിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് വിഭാഗങ്ങൾ നിലവിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി അവയെ തടുത്തുനിർത്തുന്നതുകൊണ്ടാണ് ഇവയൊന്നും അപകടകരമായി മാറാത്തത്. എന്നാൽ, ചിലപ്പോഴൊക്കെ ഈ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടും. രോഗമോ മറ്റേതെങ്കിലും കാരണംകൊണ്ടോ ആകാമിത്. അപ്പോഴാണ് ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത്. മരുന്നുകൾ ഫലിക്കാതെ വരുന്നതോടെ, ഭീഷണി ഇരട്ടിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP