Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യത്തിന്റെ ഹാങ് ഓവറിൽ നിന്നും രക്ഷപ്പെടാൻ പുതിയ പാനീയവുമായി ശാസ്ത്രജ്ഞർ; തേങ്ങാ വെള്ളം, സബർജിൽ, നാരാങ്ങാ നീര് എന്നിവ കൊണ്ട് നിർമ്മിച്ച മിശ്രിതം ഹാങ് ഓവർ ഇല്ലാതാക്കും: ഡ്രിങ്കിനൊപ്പം ചീസ്, തക്കാളി, കുക്കുംബർ എന്നിവ കഴിച്ചാൽ അത്യുത്തമം

മദ്യത്തിന്റെ ഹാങ് ഓവറിൽ നിന്നും രക്ഷപ്പെടാൻ പുതിയ പാനീയവുമായി ശാസ്ത്രജ്ഞർ; തേങ്ങാ വെള്ളം, സബർജിൽ, നാരാങ്ങാ നീര് എന്നിവ കൊണ്ട് നിർമ്മിച്ച മിശ്രിതം ഹാങ് ഓവർ ഇല്ലാതാക്കും: ഡ്രിങ്കിനൊപ്പം ചീസ്, തക്കാളി, കുക്കുംബർ എന്നിവ കഴിച്ചാൽ അത്യുത്തമം

സ്വന്തം ലേഖകൻ

ദ്യത്തിന്റെ ഹാങ് ഓവറിൽ നിന്നും രക്ഷപ്പെടാൻ പുതിയ പാനീയവുമായി ശാസ്ത്രജ്ഞർ. തേങ്ങാ വെള്ളം, സബർജിൽ, നാരാങ്ങാ നീര് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനീയം കുടിച്ചാൽ അത് ശരീരത്തിനുള്ളിലെ മദ്യം തകർക്കുന്ന രണ്ട് എൻസൈമുകളുടെ പ്രവർത്തനതക്തെ ഉത്തേജിപ്പിക്കുകയും മോണിങ് സിക്ക്‌നസ് മാറ്റുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ ഡ്രിങ്കിനൊപ്പം ഒരു പ്ലേറ്റിൽ ചീസ്, തക്കാളി, കുക്കുംബർ എന്നിവയും കഴിക്കുന്നത് നല്ലതാണ്.

അതേസമയം ഹാങ് ഓവർ മാറാൻ കാപ്പി ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഗ്രീൻ ടിയും കട്ടൻ ചായയും ഹാങ് ഓവറിൽ നിന്നും രക്ഷ നേടാൻ അൽപ്പം സഹായകമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. മുംബൈ കെമിക്കൽ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ശ്രദ്ധ ശ്രീനിവാസനും സംഘവുമാണ് പുതിയ ഡ്രിങ്ക് കണ്ടെത്തിയത്. മധുര നാരങ്ങ, തേങ്ങാ വെള്ളം, സബർജിൽ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന മിശ്രിതം ഹാങ് ഓവറിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. ചീസ്, കുക്കുമ്പർ, തക്കാൡഎന്നിവ ഈ ഡ്രിങ്കിനോടൊപ്പം കഴിക്കുന്നതും ഹാങ്ഓവർ എളുപ്പത്തിലാക്കാൻ സഹായിക്കും.

മദ്യപാനത്തിനു ശേഷം തലവേദന, ഛർദ്ദി, തുടങ്ങി പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് കാണപ്പെടുന്നത്. ഇത് പലകാരണങ്ങളാൽ പലരിലും വ്യത്യസ്തപ്പെട്ടിരിക്കും. പല വിധത്തിലുള്ള ഭക്ഷണ വസ്തുക്കൾ കൊണ്ടാണ് ഡോക്ടർ ശ്രദ്ധയും സംഘവും പരീക്ഷണം നടത്തിയത്. മദ്യം ബാധിക്കുന്ന എഡിഎച്ച്, എഎൽഡിഎച്ച് എന്നീ രണ്ട് എൻസൈമുകളിൽ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. പഴങ്ങളും പച്ചക്കറിയും ധാന്യങ്ങളും മസാലകളും എല്ലാം ഉപയോഗിച്ച് ഇതിനായി പരീക്ഷണം നടത്തി. എന്നാൽ ഒടുവിൽ തേങ്ങാ വെള്ളവും സബർജില്ലും നാരങ്ങ, ചീസ് തക്കാളി കുക്കുമ്പർ എന്നിവയെല്ലാം ഈ എൻസൈമുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തുക ആയിരുന്നു. എന്നാൽ ഇവയെല്ലാം കൂടി ഒരു ഡ്രിങ്കിൽ കലർത്തുക പ്രായോഗികമല്ലായിരുന്നു.

പിന്നീട് 15 അംഗ പാനലിൽ ഈ ഭക്ഷ്യ വസ്തുക്കളുടെ ശാസ്ത്രീയ ഗുണങ്ങൾ വിശദീകരിച്ചു. 65 ശതമാനം പേർ സബർജില്ലിനെയും 25 ശതമാനം പേർ നാരങ്ങയെയും 10 ശതമനാനം പേർ തേങ്ങാ വെള്ളവും പ്രിഫർ ചെയ്തു. അങ്ങിനെയാണ് ഇവ ഉപയോഗിച്ച് ഒരു ഡ്രിങ്ക് നിർമ്മിച്ചത്. ഈ ഡ്രിങ്ക്, എഡിഎച്ച്, എഎൽഡിഎച്ച് എൻസൈമുകളുടെ പ്രവർത്തനത്തെ 23 ശതമാനം, 70 ശതമാനം എന്നീ രീതിയിൽ ഉത്തേജിപ്പിക്കും. ഹാങ് ഓവറിനെ വേഗത്തിൽ ഇല്ലാതാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP