Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ലക്ഷണങ്ങൾ കാട്ടിയ നാലു വയസുകാരിക്ക് ഐബി പ്രൂഫിൻ നൽകിയപ്പോൾ ബോധം കെട്ടു വീണു; ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത് ഐബി പ്രൂഫിൻ കൊറോണ രോഗികളുടെ നില വഷളാക്കുമെന്ന്; ഈ കൊറോണ കാലത്ത് ആരും ഐബി പ്രൂഫിൻ കഴിക്കരുതേ

കൊറോണ ലക്ഷണങ്ങൾ കാട്ടിയ നാലു വയസുകാരിക്ക് ഐബി പ്രൂഫിൻ നൽകിയപ്പോൾ ബോധം കെട്ടു വീണു; ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത് ഐബി പ്രൂഫിൻ കൊറോണ രോഗികളുടെ നില വഷളാക്കുമെന്ന്; ഈ കൊറോണ കാലത്ത് ആരും ഐബി പ്രൂഫിൻ കഴിക്കരുതേ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഐബി പ്രൂഫിൻ എന്ന പെയിൻ കില്ലർ അധികം അപകടമില്ലാത്തതും നിരവധി പേർ പതിവ് ഉപയോഗിക്കുന്നതുമായിട്ടാണ് കണക്കാക്കി വരുന്നത്. എന്നാൽ കൊറോണ ബാധിച്ചിരിക്കുന്നവർ ഇത് കഴിക്കുന്നത് കടുത്ത അപകടങ്ങൾക്കിടയാക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. യുകെയിൽ കൊറോണ ലക്ഷണങ്ങൾ കാട്ടിയ അമെലിയ മിൽനെർ എന്ന നാലു വയസുകാരിക്ക് ഐബി പ്രൂഫിൻ നൽകിയപ്പോൾ കുട്ടി ബോധം കെട്ട് വീണുവെന്നാണ് റിപ്പോർട്ട്. ഈ മരുന്ന് കഴിക്കുന്നതിലൂടെ കൊറോണ രോഗികളുടെ നില വഷളാകുമെന്ന് തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനാൽ ഈ കൊറോണ കാലത്ത് ആരും ഐബി പ്രൂഫിൻ കഴിക്കരുതെന്ന മുന്നറിയിപ്പ് ശക്തമാണ്.

കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അമെലിയക്ക് അവളുടെ മാതാപിതാക്കൾ പതിവ് പോലെ ഐബി പ്രൂഫിൻ നൽകിയിരുന്നത്. തങ്ങളുടെ മകൾക്ക് കൊറോണയാണെന്നറിയാതെ ആയിരുന്നു മാതാപിതാക്കൾ ഈ മരുന്ന് നൽകിയിരുന്നത്. എന്നാൽ ഐബി പ്രൂഫിൻ കഴിച്ച നാല് വയസുകാരിയുടെ നില മെച്ചപ്പെടുന്നതിന് പകരം പനി വർധിക്കുകയും ശരീരം വിറയ്ക്കാൻ തുടങ്ങുകയും കണ്ണുകൾ അടഞ്ഞ് പോവുകയും ഛർദിക്കാൻ തുടങ്ങുകയുമായിരുന്നുവെന്നാണ് അവളുടെ രണ്ടാനച്ഛനായ ഡാൻ കോളിൻസ് വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് പാരാമെഡിക്സ് കുതിച്ചെത്തുകയും അവളുടെ താപനില താഴ്‌ത്തുന്നതിന് ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടി അപകടനില തരണം ചെയ്തിരിക്കുന്നത്. തന്റെ മകൾ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിയ അനുഭവം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നാണ് അമെലിയയുടെ മാതാവായ മാഡി വെളിപ്പെടുത്തുന്നത്. ഇവരും എട്ട് വയസുകാരിയായ മറ്റൊരു മകൾ കാറ്റിയും കൊറോണ ഭീഷണിയിൽ സെൽഫ് ഐസൊലേഷനിലാണ്. അമെലിയ ആശുപത്രിയിൽ അല്ലാത്തതിനാൽ അവളെ കൊറോണ ടെസ്റ്റിന് വിധേയമാക്കാഞ്ഞതിനാൽ രോഗം നേരത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

കൊറോണ ബാധിച്ചവർ ഐബി പ്രൂഫെൻ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന നിർദ്ദേശം എൻഎച്ച്എസ് ഇന്നലെ പിൻവലിച്ച് അധികം കഴിയുന്നതിന് മുമ്പാണ് അമെലിയക്ക് ഈ മരുന്ന് കഴിച്ചുണ്ടായ ബുദ്ധിമുട്ടുകൾ കോളിൻസ് വെളിപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിലവിലെ കൊറോണ ഭീഷണിയിൽ ഏത് പനിയും ചുമയും കൊറോണയുടെ ലക്ഷണങ്ങളായിരിക്കാമെന്നും അതിനാൽ ആരും ഐബി പ്രൂഫിൻ കഴിച്ച് നില വഷളാക്കരുതെന്നും പകരം പാരസെറ്റമോൾ മാത്രമേ കഴിക്കാവൂ എന്നുമാണ് എൻഎച്ച്എസ് കടുത്ത മുന്നറിയിപ്പേകുന്നത്.

കൊറോണ ബാധിച്ചവർ ഐബി പ്രൂഫിൻ കഴിക്കരുതെന്ന കടുത്ത മുന്നറിയിപ്പേകി ഗവൺമെന്റിന്റെ ചീഫ് സയന്റിഫിക്ക് അഡൈ്വസറായ സർ പട്രിക്ക് വാല്ലാൻസും രംഗത്തെത്തിയിട്ടുണ്ട്.കൊറോണ ബാധിച്ചവർക്ക് ഐബി പ്രൂഫിനും പാരസെറ്റാമോളും കഴിക്കാമെന്നായിരുന്നു നേരത്തെ എൻഎച്ച്എസിന്റെ വെബ്സൈറ്റിൽ നിർദ്ദേശമുണ്ടായിരുന്നത്. എന്നാൽ നിലവിൽ പാരസെറ്റമോൾ മാത്രമേ കഴിക്കാവൂ എന്ന് വെബ്സൈറ്റിൽ തിരുത്ത് വരുത്തിയിട്ടുണ്ട്.

അതിനിടെ കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ ആരംഭിച്ചു. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്‌സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ.

മസാച്ചുസെറ്റ്‌സിലെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കേംബ്രിജിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേർനയുമായി ചേർന്നാണ് എംആർഎൻഎ1273 എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ വികസിപ്പിച്ചെടുത്തത്. 18 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്‌സിൻ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും. ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.

യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയിൽനിന്നുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP