Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയെ തളച്ചാലും മനുഷ്യകുലത്തിന് ആശ്വസിക്കാൻ വകയില്ല; പ്രകൃതിയുടെ താളം തെറ്റിച്ചതിന്റെ ശിക്ഷ ആരംഭിച്ചതേയുള്ളു; ഇപ്പോൾ കാണുന്നത് തെറ്റു ചെയ്യാത്തവരും ശിക്ഷിക്കപ്പെടുന്ന തിരിച്ചടികളുടെ തുടക്കം മാത്രം; കൊറോണക്ക് ശേഷം ലോകത്തെ കാത്തിരിക്കുന്നത് അനേകം ഭീകരൻ വൈറസുകൾ

കൊറോണയെ തളച്ചാലും മനുഷ്യകുലത്തിന് ആശ്വസിക്കാൻ വകയില്ല; പ്രകൃതിയുടെ താളം തെറ്റിച്ചതിന്റെ ശിക്ഷ ആരംഭിച്ചതേയുള്ളു; ഇപ്പോൾ കാണുന്നത് തെറ്റു ചെയ്യാത്തവരും ശിക്ഷിക്കപ്പെടുന്ന തിരിച്ചടികളുടെ തുടക്കം മാത്രം; കൊറോണക്ക് ശേഷം ലോകത്തെ കാത്തിരിക്കുന്നത് അനേകം ഭീകരൻ വൈറസുകൾ

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യകുലത്തിന്റെ ദുരന്തം ഒരു കൊറോണയിലൊതുങ്ങുന്നതല്ലെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. ഇനി വേറൊരു മഹാവ്യാധി വരുമോ എന്നതല്ല എപ്പോൾ വരുമെന്നതാണ് ശരിയായ ചോദ്യം എന്നാണവർ പറയുന്നത്.വർദ്ധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് അപകട സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. പ്രകൃതി നശീകരണം, വന്യജീവികളെ വളർത്തുമൃഗങ്ങൾ ആക്കൽ, മാറിയ ഭക്ഷണക്രമം, മരുന്നുകൾ എന്നിവകാരണം ഇനിയും പുതിയ പുതിയ വൈറസ്സുകൾ ഉണ്ടാകുമെന്നാണ് പ്രകൃതിക്ക് വേണ്ടിയുള്ള നാഷണൽ ജ്യോഗ്രഫിക് കാമ്പേയ്ൻ പറയുന്നത്.

പ്രകൃതിയും പകർച്ചവ്യാധികളും തമ്മിലുള്ള ബന്ധം നമ്മൾ ചെറുതാക്കി കാണരുതെന്നാണ് കാമ്പേയ്നിന്റെ ഭാഗമായ മറൈൻ എൻവിറോൺമെന്റലിസ്റ്റ് എന്റിക് സാല പറയുന്നു.2050-ഒടെ 2 ബില്ല്യണിൽ നിന്നും ലോകജനസംഖ്യ 9.7 ബില്ല്യൺ ആയി വർദ്ധിക്കും. ഇത് ഭക്ഷ്യസ്രോതസ്സുകൾക്ക് മീതെ സമ്മർദ്ദം വർദ്ധിപ്പിക്കും. മനുഷ്യർ വന്യജീവിത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വന്നേക്കാം. വനമേഖലയിലേക്കുള്ള കടന്നുകയറ്റം മനുഷ്യനെ വന്യജീവിതവുമായി കൂടുതൽ അടുപ്പിക്കും. അവിടെയുള്ള പല മൃഗങ്ങളും ഇതുവരെ നമുക്ക് അറിയുക പോലുമില്ലാത്ത നിരവധി വൈറസുകളുടെ കലവറയാണ്. പ്ലാനിറ്ററി ഹെൽത്ത് അലയൻസിലെ ഡോ. സാമുവൽ മെയർ പറയുന്നു.

ഇതുവരെ മനുഷ്യരിലെത്താത്ത പലവിധം വൈറസുകൾ ഇപ്പോഴും ലോകത്ത് പലയിടങ്ങളിലായി ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ജനസംഖ്യ വർദ്ധിക്കുന്നതിന്റെ ഫലമായി മനുഷ്യൻ പുതിയ ആവാസസ്ഥലങ്ങൾ തേടിപ്പോകുമ്പോൾ സ്വാഭാവികമായും അവയിൽ പലതും മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, കൊറോണയെ തുരത്തിക്കഴിഞ്ഞാൽ പിന്നെ ചിന്തിക്കേണ്ടത് അടുത്ത വൈറസ് ഏതാണെന്നും അത് വരുന്നത് എപ്പോഴാണെന്നുമാണ്.

വന്യമൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നത് ചൈന നിരോധിച്ചു കഴിഞ്ഞു. ഇതുപോലെ ഉഷ്ണമേഖലാ വനങ്ങൾ, കൃഷിയിടങ്ങളാക്കാനും തടിക്കും ഒക്കെ വേണ്ടി കൈയേറുമ്പോഴും നിരവധി വന്യമൃഗങ്ങൾ കൊലയ്ക്ക് ഇരയാകാറുണ്ട്. ഇവയിൽ പലതിനേയും ഭക്ഷണമായും മനുഷ്യൻ ഉപയോഗിക്കുന്നു. ഇത്തരത്തിൽ വനങ്ങൾ നശിപ്പിക്കുമ്പോൾ തന്നെ നിരവധി വൈറസുകൾ അന്തരീക്ഷത്തിലെത്തും. ഭക്ഷണമാക്കുന്ന വന്യമൃഗങ്ങളിലൂടെയും അവ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യത ഏറെയാണ്.

1950 മുതൽക്കാണ് ഇത്തരത്തിൽ വൈറസ് മൂലമുള്ള പകർച്ച വ്യാധികൾ വർദ്ധിക്കാൻ തുടങ്ങിയത്. ഏകദേശം 30 പുതിയ രോഗങ്ങളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. 1980 ആയപ്പോഴേക്കും ഇതിന്റെ എണ്ണം മൂന്നിരട്ടിയായി.

ഇത് കൂടാതെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും വൈറസ് ബാധ അതിവേഗമാക്കാൻ സഹായിക്കുന്നു എന്നാണ് കാമ്പെയിനിൽ പങ്കെടുത്ത പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രകൃതി സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുവാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP