Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയും പൂർണ്ണമായും ഉത്തരംകിട്ടാത്ത ചോദ്യമായി കൊറോണ തുടരുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു; സ്പർശനത്തിലൂടെയും, തുമ്മലിലൂടെയും ചുമയിലൂടെയല്ലാതെയുകൊറോണ പടരാമത്രെ; കീഴ്ശ്വാസം, അധോവായു എന്നൊക്കെ വിളിക്കപ്പെടുന്ന പ്രതിഭാസമാണത്രെ പുതിയ പ്രതി

ഇനിയും പൂർണ്ണമായും ഉത്തരംകിട്ടാത്ത ചോദ്യമായി കൊറോണ തുടരുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു; സ്പർശനത്തിലൂടെയും, തുമ്മലിലൂടെയും ചുമയിലൂടെയല്ലാതെയുകൊറോണ പടരാമത്രെ; കീഴ്ശ്വാസം, അധോവായു എന്നൊക്കെ വിളിക്കപ്പെടുന്ന പ്രതിഭാസമാണത്രെ പുതിയ പ്രതി

മറുനാടൻ ഡെസ്‌ക്‌

കൊറോണ പടരുന്ന വഴികൾ ഇനിയും പൂർണ്ണമായും കണ്ടെത്താൻ ആധുനിക ശാസ്ത്രത്തിനായിട്ടില്ല. രോഗികളുമായി യാതോരു സമ്പർക്കവും ഇല്ലായിരുന്നു എന്ന് കരുതപ്പെടുന്നവർക്ക് വരെ കൊറോണ ബാധിച്ചെന്ന വാർത്തകൾ നമ്മൾ കേട്ടു.

വായുവിലൂടെയും കൊറോണ പകരാമെന്നും, വായുവിലൂടെ പകരില്ലെന്നും നമ്മൾ കേട്ടു. ഇപ്പോൾ പുതിയതായി പുറത്ത് വരുന്ന കണ്ടുപിടുത്തം ഭീതികരമാണെങ്കിലും ഒരല്പം രസകരം കൂടിയാണ്. വളി എന്ന് നാടൻ ഭാഷയിൽ പറയുന്ന അധോവായൂ, കീഴ്ശ്വാസം എന്നൊക്കെ കൂടി അറിയപ്പെടുന്ന പ്രതിഭാസത്തിലൂടെയും രോഗാണുക്കൾ പടരാമെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ നടത്തിയ പരിശോധനയിൽ കൊറോണ ബാധിച്ച രോഗികളിൽ പകുതിയിലേറെപ്പേരുടെ മലത്തിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ മലത്തിന്റെ ചെറിയ കണങ്ങൾ അധോവായുവിലും ഉണ്ടാകാമെന്നും അതുവഴി ഈ രോഗകാരികൾ അന്തരീക്ഷത്തിലേക്ക് പടരുവാൻ കാരണമായേക്കാം എന്നുമാണ് ഇപ്പോൾ ഈ രംഗത്ത് ഗവേഷണം നടത്തുന്നവർ പറയുന്നത്. ശരീരത്തിലെ വാതകങ്ങൾ പുറത്തേക്ക് വിടുന്ന ഈ പ്രക്രിയയെ കുറിച്ച് ഇനിയും കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട് എന്നും ഇവർ പറയുന്നു.

വിവിധ ടി വി പരിപാടികളിൽ അവതാരകനായി എത്തുന്ന ഡോക്ടർ കൂടിയായ സാൻഡർ വാൻ ടുളെക്കൻ ആണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ സംസാരവിഷയമാക്കിയിരിക്കുന്നത്. ആസ്ട്രേലിയൻ ഡോക്ടറായ ആൻഡി ടാഗിന്റെ ഒരു ഗവേഷണ കുറിപ്പ് പങ്ക്വച്ചുകൊണ്ടാണ് സാൻഡർ ഈ വിഷയം സോഷ്യൽ മീഡിയയിൽ സംസാരവിഷയമാക്കിയത്. ഈ കുറിപ്പിലാണ് കോവിഡ് 19 ബാധിച്ച രോഗികളുടെ മലം പരിശോധിച്ചതിൽ 55 ശതമാനം പേരുടെ മലത്തിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പറഞ്ഞിട്ടുള്ളത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളുടെ മലത്തിൽ കൂടി, അണുബാധയുണ്ടായതിന്റെ പതിനേഴാം ദിവസം മുതൽ അണുക്കളുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.

ഇതിന് മുൻപ് നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുള്ളത് അധോവായുവിന് ടാൽക്കം പൗഡറിനെ വളരെ അകലേക്ക് വരെ തെറിപ്പിക്കാനുള്ള ശക്തിയുണ്ടെന്നാണ് എന്നും ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. ഇതിനുമുൻപ് 2001 ൽ മറ്റൊരു ആസ്ട്രേലിയൻ ഡോക്ടറായ കാൾ ക്രൂസ്ചെങ്കിൽ, മൈക്രോബയോളജിസ്റ്റായ ല്യുക്ക് ടെന്നെറ്റ് എന്നിവർ, അധോവായുവിന് രോഗങ്ങൾ പരത്തുവാനുള്ള ശേഷിയുണ്ടോ എന്നറിയുവാനുള്ള ഒരു പരീക്ഷണം നടത്തുകയുണ്ടായി.

തങ്ങളുടെ ഒരു സഹപ്രവർത്തകനോട്, രണ്ട് പാത്രങ്ങളിലേക്ക് അഞ്ച് സെന്റീമീറ്റർ ദൂരെ നിന്ന് അധോവായു വിടുവാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഈ പരീക്ഷണം. ആദ്യത്തേതിൽ വസ്ത്രം ധരിച്ചുകൊണ്ടും രണ്ടാമത്തേതിലേക്ക് വസ്ത്രം ധരിക്കാതെയും. ഈ രണ്ട് പാത്രങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ആദ്യത്തെ പാത്രത്തിൽ ഒന്നും കാണുവാനിയില്ല, എന്നാൽ രണ്ടാമത്തെ പാത്രത്തിൽ ഒരു രാത്രികൊണ്ട് ബാക്ടീരിയകൾ ധാരാളമായതായി കണ്ടു. എന്നാൽ ഈ ബാക്ടീരിയകളൊന്നും രോഗകാരികളായിരുന്നില്ല.

പാന്റ് ധരിക്കുന്നതുകൊറോണ വൈറസ് അധോവായുവിലൂടെ പുറത്ത് വരുന്നത് തടയുമെന്ന് ഈ വർഷം ആദ്യം ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP