Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തുടരുമ്പോൾ വൈവിധ്യമാർന്ന പ്രതിവിധികളെ കുറിച്ച് ആലോചിച്ച് ശാസ്ത്രലോകവും; കപട അന്നജം സൃഷ്ടിച്ച് വൈറസിന് കെണിയൊരുക്കാനും പരിപാടി; കൊറോണയെ കുടുക്കാൻ, ആകർഷിച്ച് വാരിക്കുഴിയിൽ വീഴ്‌ത്തുന്ന തന്ത്രം പരീക്ഷണ ശാലകളിൽ വിജയം കണ്ടെന്ന് അവകാശവാദം

കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തുടരുമ്പോൾ വൈവിധ്യമാർന്ന പ്രതിവിധികളെ കുറിച്ച് ആലോചിച്ച് ശാസ്ത്രലോകവും; കപട അന്നജം സൃഷ്ടിച്ച് വൈറസിന് കെണിയൊരുക്കാനും പരിപാടി; കൊറോണയെ കുടുക്കാൻ, ആകർഷിച്ച് വാരിക്കുഴിയിൽ വീഴ്‌ത്തുന്ന തന്ത്രം പരീക്ഷണ ശാലകളിൽ വിജയം കണ്ടെന്ന് അവകാശവാദം

മറുനാടൻ മലയാളി ബ്യൂറോ

ന്ന് ലോകമാകെ ഭീതിപരത്തുന്ന കോവിഡ് 19 ന് കാരണക്കാരായ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് ശ്വാസനാളികളിലെ കോശങ്ങളുടെ ഉപരിതലത്തിലുള്ള ഏയ്സ്-1 റിസപ്റ്ററുകളിലൂടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ റിസപ്റ്ററുകളിൽ കുർടിയേറി ശക്തിവർദ്ധിപ്പിച്ചാണ് ഈ കുഞ്ഞൻ ശരീരത്തെയാകെ ആക്രമിക്കുന്നത്. ഈ റിസപ്റ്ററുകളോട് സമാനമായ, ഒരുപക്ഷെ അതിനേക്കാൾ ആകർഷണീയമായ കപട അന്നജങ്ങൾ സൃഷ്ടിച്ച്, വൈറസിനെ അതിലേക്കാകർഷിച്ച്, മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനുള്ള പദ്ധതി ഒരുക്കുകയാണ് ഒരുപറ്റം ശാസ്ത്രജ്ഞർ.

ശരീരമാസകലമുള്ള കോശങ്ങളുടെ ഉപരിതലത്തിലായാണ് ഏയ്സ്-2 റിസപ്റ്ററുകൾ കാണപ്പെടുന്നത്. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ആൻജിയോടെൻസിൻ എൻസൈമുകളെ നിയന്ത്രിച്ച് രക്തസമ്മർദ്ദം കൃത്യമായി പരിപാലിക്കുക എന്നതാണ് ശ്വാസകോശം ഒഴിച്ചുള്ള അവയവങ്ങളിലെ ഈ റിസപ്റ്ററുകളുടെ ധർമ്മം. ശ്വാസകോശത്തിനുള്ളിലെ റിസപ്റ്ററുകളുടെ യഥാർത്ഥ ധർമ്മം ഇതുവരെ വെളിവായിട്ടില്ല. ശ്വാസനാളിയിലെ റിസപ്റ്ററുകൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതെന്ന് നേരത്തേ കണ്ടുപിടിച്ചിരുന്നു. ഇതിനോട് സമാനമായ സാർസ് വൈറസും ഇതേ മാർഗ്ഗമാണ് ഉപയോഗിക്കുന്നത് എന്ന് 2002 ൽ കണ്ടുപിടിച്ചിട്ടുണ്ട്.

ഈ റിസ്പ്റ്ററുകളാണ് വൈറസിന്റെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്ന് തെളിഞ്ഞത് മുതൽ, ഈ റിസപ്റ്ററുകൾക്ക് ബലമേകാൻ പലവഴികളും ശാസ്ത്രലോകം ആലോചിക്കുന്നുണ്ട്. അതിലൊന്നാണ് ഈ റിസ്പ്റ്ററുകളോട് സാമ്യമുള്ള ജനിതക മാറ്റം വരുത്തിയ കൃത്രിമ അന്നജം (പ്രോട്ടീനുകൾ) ഉപയോഗിച്ച് വൈറസിനെ യഥാർത്ഥ റിസപ്റ്ററുകളിൽ നിന്നും അകറ്റുക എന്നത്. ഏയ്സ് റിസപ്റ്ററുകൾ എന്ന് തെറ്റിദ്ധരിച്ച്, ഈ അന്നജങ്ങളിൽ എത്തിച്ചേരുന്ന വൈറസിന് പെറ്റുപെരുകാനോ ശരീരത്തിനുള്ളിൽ പ്രവേശിക്കുവാനോ സാധിക്കില്ല. അങ്ങനെ രോഗവ്യാപനം തടയാനാകുമെന്നാണ് കരുതപ്പെടുന്നത്. സ്വീഡനിലെ കരോലിൻസ്‌കാ ഇൻസ്റ്റിറ്റിയുട്ടിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരും കാനഡയിലെ യൂണീവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ശാസ്ത്രജ്ഞരും ഇക്കാര്യത്തിൽ ഒരുപാട് മുന്നേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനിതകമാറ്റം വരുത്തിയ എച്ച് ആർ എസ് ഏയ്സ്-2 എന്ന ഒരു കൃത്രിമ അന്നജം ഇവർ നിർമ്മിച്ചിട്ടുമുണ്ട്.

ലബോറട്ടറി പരീക്ഷണങ്ങളിൽ ഇവ സാർസ് കോവ്-2 വൈറസിനെ ചെറുക്കാൻ കെല്പുള്ളവയായി കാണപ്പെട്ടു. മഹാവ്യാധിയെ ചെറുക്കാനുള്ള ശ്രമത്തിനിടയിൽ പ്രതീക്ഷ നൽകുന്ന ഒന്നായാണ് ഈ പരീക്ഷണഫലത്തെ ശാസ്ത്രലോകം കാണുന്നത്. എച്ച് ആർ എസ് ഏയ്സ്-2 അടങ്ങിയ എ പി എൻ 001 എന്ന മരുന്ന മനുഷ്യരിൽ പരീക്ഷിക്കാൻ ആസ്ട്രിയൻ മരുന്നു നിർമ്മാതാക്കളായ ഏപ്രിയോൺ ബയോളജിക്സിന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഈ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടമായി ചൈനയിലെ ഗുരുതരമായി രോഗം ബാധിച്ചിട്ടുള്ള 200 കോവിഡ് രോഗികളിൽ ഇത് പരീക്ഷിക്കുമെന്നാണ് അറിയുന്നത്.

എന്നാൽ ചില അമേരിക്കൻ കമ്പനികൾ തീർത്തും വിപരീതമായ സമീപനമാണ് കൈക്കൊള്ളുന്നത്. വാരിക്കുഴിയിലേക്ക് വൈറസിനെ നയിക്കുന്നതിന് പകരം, വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഏയ്സ്-2 റിസപ്റ്ററുകളെ നിർജ്ജീവമാക്കുന്ന രീതിയാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയെ നിർജ്ജീവമാക്കിയാൽ വൈറസിന് മനുഷ്യശരീരത്തിൽ പ്രവേശിക്കാനാകില്ല എന്നതാണ് ഈ സമേീപനം എടുക്കുവാനുള്ള പ്രധാന കാരണം. എന്നാൽ ഇത്തരത്തിൽ ഏയ്സ്-2 റിസപ്റ്ററുകൾ നിർജ്ജീവമാക്കുന്നത് ശരീരത്തിന് നല്ലതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്.

സൈദ്ധാന്തികമായി, ഈ റിസ്പ്റ്ററുകൾ നിർജ്ജീവമായാൽ വൈറസുകൾക്ക് ശരീരത്തിൽ പ്രവേശിക്കാനാകില്ല. കഴിഞ്ഞ മാസമാണ് ഉയർന്ന തോതിൽ ഏയ്സ്-2 റിസപ്റ്ററുകൾ ഉള്ളവരിൽ , രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ, കോവിഡ് ബാധയുണ്ടാകുവാനുള്ള സാദ്ധ്യത ഏറെയാണെന്ന് സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബേസലിലെ ഗവേഷകർ വെളിപ്പെടുത്തിയത്. എന്നാൽ മറ്റ് ശാസ്ത്രജ്ഞർ ഈ കണ്ടുപിടുത്തത്തെ നിരാകരിക്കുകയായിരുന്നു.

ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഏയ്സ്-2 റിസപ്റ്ററുകൾ നിർജ്ജീവമാക്കിയാൽ ഉണ്ടാകുന്ന പാർശ്വഫലം വലുതായിരിക്കുമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, വൈറസ് ബാധമൂലമുണ്ടാകുന്ന പരിക്കുകളിൽ നിന്നും ശ്വാസകോശത്തെ രക്ഷിക്കുക എന്ന ധർമ്മവും ഈ റിസപ്റ്ററുകൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ എണ്ണം ചുരുക്കുകയോ, ഇവയെ നിർജ്ജീവമാക്കുകയോ ചെയ്താൽ വിപരീതഫലമാകും ഉണ്ടാകുക എന്നും ഇവർ പറയുന്നു.

ഈ കുഞ്ഞ് കൊമ്പനെ വീഴ്‌ത്താൻ വാരിക്കുഴിയൊരുക്കി കാത്തിരിക്കുകയാണ് തമ്മിൽ ഭേദപ്പെട്ട മാർഗ്ഗമെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP