Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത ചൂടിനെ അതിജീവിക്കാനും കൊറോണ പഠിച്ചു; മരണത്തിൽ നിന്നുള്ള തിരിച്ചു വരവിൽ അവസാന കവലയായ വെന്റിലേറ്ററ്റും പ്രയോജനം ചെയ്യില്ലെന്ന് റിപ്പൊർട്ട്; കൊറോണയുടെ അവസാന കാലമെന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോൾ പുറത്ത് വരുന്നത് ഭയാനകമായ വാർത്തകൾ

കടുത്ത ചൂടിനെ അതിജീവിക്കാനും കൊറോണ പഠിച്ചു; മരണത്തിൽ നിന്നുള്ള തിരിച്ചു വരവിൽ അവസാന കവലയായ വെന്റിലേറ്ററ്റും പ്രയോജനം ചെയ്യില്ലെന്ന് റിപ്പൊർട്ട്; കൊറോണയുടെ അവസാന കാലമെന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോൾ പുറത്ത് വരുന്നത് ഭയാനകമായ വാർത്തകൾ

മറുനാടൻ മലയാളി ബ്യൂറോ

30 ഡിഗ്രിയിലധികം ചൂട് കൊറോണക്ക് താങ്ങാനാകില്ലെന്നും, അത്തരമൊരു അന്തരീക്ഷ താപനിലയിൽ ഈ വൈറസിനെ പേടിക്കേണ്ടതില്ലെന്നുമൊക്കെ വാചകമടിച്ചവരുടെ ശ്രദ്ധയ്ക്ക്. കൊറോണക്ക് 60 ഡിഗ്രി ചൂടിൽ വരെ പിടിച്ചുനിൽക്കാനാകുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കാൽ മണിക്കൂർ നേരത്തേക്കെങ്കിലും 92 ഡിഗ്രെ സെന്റീഗ്രേഡ് ചൂട് നിലനിർത്തിയാൽ മാത്രമേ ഈ രോഗകാരിയെ കൊല്ലാൻ കഴിയൂ എന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. തെക്കൻ ഫ്രാൻസിലെ എയ്ക്സ് - മാർസീല്ലെ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്ത്.

സാധാരണ ഇത്തരം പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാറുള്ള ആഫ്രിക്കൻ ഗ്രീൻ കുരങ്ങന്റെ വൃക്കയിലെ കോശങ്ങളിലേക്ക് ബെർലിനിലുള്ള ഒരു കോവിഡ് ബാധിതനിൽ നിന്നും ശേഖരിച്ച വൈറസുകളെ കടത്തിവിടുകയായിരുന്നു ഈ പരീക്ഷണത്തിൽ ചെയ്തത്. പിന്നീട് ഈ കോശങ്ങൾ രണ്ട് വ്യത്യസ്ത അന്തരീക്ഷമുള്ള - ഒന്ന് വൃത്തിയായതും മറ്റേത് മലിനമായതും- രണ്ട് ട്യുബുകളിലേക്ക് മാറ്റി.

പിന്നീട് ഈ ട്യുബുകൾ കൃത്യം ഒരു മണിക്കൂർ നേരത്തേക്ക് 60 ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കുകയായിരുന്നു. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വൈറസുകൾക്ക് ഈ താപം അതിജീവിക്കാനായില്ല. പക്ഷെ, മലീമസമായ സാഹചര്യത്തിൽ ഉണ്ടായിരുന്നവയിൽ ചിലത് ഈ താപനിലയെ അതിജീവിച്ചു. സാധാരണയായി ലബോറട്ടറികളിൽ വൈറസിനെ നിർവ്വീര്യമാക്കുവാൻ ഒരു മണീക്കൂർ നേരം 60 ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കുക എന്ന പ്രക്രിയയാണ് സ്വീകരിച്ചു വരുന്നത്. എന്നാൽ ഇത് വിചാരിച്ച ഫലം ചെയ്യില്ലെന്നാണ് ഈ പരീക്ഷണം തെളിയിക്കുന്നത്. വൈറസിനെ പൂർണ്ണമായും നിർവ്വീര്യമാക്കണമെങ്കിൽ, കുറഞ്ഞത് 92 ഡിഗ്രി ചൂടിൽ 15 മിനിറ്റ് വരെ ചൂടാക്കേണ്ടിവരും എന്നും ഇവർ കണ്ടെത്തി.

അധിക ചൂടിലും കൊറോണക്ക് ജീവിക്കാനും പെറ്റുപെരുകാനും ആകും എന്ന കണ്ടുപിടിത്തത്തിനു തൊട്ടുപുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. ജീവൻ രക്ഷക്കെന്ന് കരുതുന്ന വെന്റിലേറ്ററുകൾ മരണത്തെ കൂടുതൽ എളുപ്പമാക്കുമെന്നാണ് ഒരു യുവ ഡോക്ടർ പറയുന്നത്. ന്യുയോർക്കിൽ വെന്റിലേറ്ററിൽ ആയ 80% രോഗികളും മരണമടയുകയായിരുന്നു എന്ന കണക്കും നമ്മുടെ മുൻപിലുണ്ട്.

വെന്റിലേറ്റർ ഉപയോഗിക്കുന്നത് സാധാരണയായി ന്യുമോണിയയുടെ ചികിത്സയിലാണ്. കോവിഡ് 19 രോഗബാധിതരിൽ ആദ്യം പ്രത്യക്ഷപ്പെട്ട ലക്ഷണവും ന്യുമോണിയയുടേതിന് സമമായിരുന്നു. എന്നാൽ ഇത് ന്യുമോണിയ അല്ലെന്നും ഇത്തരത്തിലുള്ള വെന്റിലേറ്റർ ചികിത്സകൾ ഗുണം ചെയ്യില്ല എന്നുമാണ് ന്യുയോർക്കിലെ കാഷ്വാലിറ്റി ഡോക്ടർ കൈൽ സിഡെൽ അദ്ദേഹത്തിന്റെ യൂട്യുബ് വീഡിയോയിൽ പറയുന്നത്.

വെന്റിലേറ്ററിനു പകരം ഈ രംഗത്ത് പ്രവ്രർത്തിക്കുന്ന പല വിദഗ്ദരും ഇപ്പോൾ നിർദ്ദേശിക്കുന്നത്, മാസ്‌ക് വഴി രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്ന ചികിത്സാരീതിയാണ്. ഈയിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണസന്റെ ചികിത്സയും ഈ രീതിയിലുള്ളതായിരുന്നു. ഇത് കൈൽ-സിഡെലിന്റെ വീഡിയോ വരുന്നതിന് മുൻപായിരുന്നു എന്നോർക്കണം.

കൊറോണയുടെ ആക്രമണത്തിൽ ജീവൻ രക്ഷിക്കുവാനുള്ള ഏറ്റവും മികച്ച ഉപാധിയായി കണ്ടിരുന്നത് വെന്റിലേറ്ററുകളെ ആയിരുന്നു. ലോകരാജ്യങ്ങൾ മുഴുവനും കൊറോണാ ഭീതിയിൽ വെന്റിലേറ്ററുകൾ വാങ്ങിക്കൂട്ടാൻ തീരുമാനിച്ചതോടെ അവയ്ക്ക് ക്ഷാമവും നേരിടാൻ തുടങ്ങിയിരുന്നു.

കൈലിന്റെ അവകാശവാദത്തെ ന്യായീകരിക്കുന്നവയാണ് ബ്രിട്ടനിൽ നിന്നു വരുന്ന റിപ്പോർട്ടുകളും. വെന്റിലേറ്ററിൽ ചികിത്സിച്ചിരുന്ന 98 കോവിഡ് 19 രോഗികളിൽ മൂന്നിർ രണ്ടുപേരും മരിക്കുകയായിരുന്നു എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ന്യുയോർക്കിൽ വെന്റിലേറ്ററിൽ ആയവരിൽ 80% പേരും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല എന്ന കാര്യവും ഓർക്കേണ്ടതാണ്.

വൈറസ് ബാധിച്ചവരിൽ ഉണ്ടാകുന്നത്, യഥാർത്ഥത്തിൽ രക്തത്തിലെ ഓക്സിജൻ കുറയുക എന്നതാണെന്നാണ് പുതിയ നിഗമനം. ന്യുമോണിയയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെങ്കിലും വൈറസ് ബാധയിൽ ന്യുമോണിയയിലേതുപോലെ തകരാറിലായ ശ്വാസമോശമല്ല ഉള്ളത്. ശ്വാസകോശത്തിലെ പേശികൾ പ്രവർത്തരഹിതമാകുമ്പോഴാണ് വെന്റിലേറ്ററിന്റെ ആവശ്യം വരുന്നത് എന്നാൽ കോവിഡ് 19 ന്റെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല. ഇവിടെ രക്തത്തിലെ ഓക്സിജന്റെ അളവ വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP