Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗലക്ഷണങ്ങൾ കാണും മുൻപ് രോഗം പടരുമെങ്കിലും പോസിറ്റീവ് ആയി തുടരുമ്പോഴെ പകരുന്ന സ്വഭാവം നിലക്കും; രോഗലക്ഷണങ്ങൾ കാട്ടി പത്തു ദിവസങ്ങൾക്കകം രോഗവ്യാപനം നിലയ്ക്കും; കൊറോണയുടെ പകരൽ രീതിയെ കുറിച്ചുള്ള ആദ്യ സമഗ്ര പഠന റിപ്പോർട്ട് ഇങ്ങനെ

രോഗലക്ഷണങ്ങൾ കാണും മുൻപ് രോഗം പടരുമെങ്കിലും പോസിറ്റീവ് ആയി തുടരുമ്പോഴെ പകരുന്ന സ്വഭാവം നിലക്കും; രോഗലക്ഷണങ്ങൾ കാട്ടി പത്തു ദിവസങ്ങൾക്കകം രോഗവ്യാപനം നിലയ്ക്കും; കൊറോണയുടെ പകരൽ രീതിയെ കുറിച്ചുള്ള ആദ്യ സമഗ്ര പഠന റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെയാകെ മുൾമുനയിൽ നിർത്തുന്ന കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ രീതികളെ കുറിച്ച് ശാസ്ത്രലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ജനിതകഘടനയും, പടരുന്ന രീതിയുമൊക്കെ അറിഞ്ഞാലേ ഫലവത്തായ പ്രതിരോധമരുന്നുകൾ ഉണ്ടാകൂ. അതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കൊറോണയുടെ വ്യാപനത്തിന്റെ രീതികളെ കുറിച്ച് പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഒരു വ്യക്തിക്ക് രോഗബാധയുണ്ടായി 11 ദിവസം കഴിഞ്ഞാൽ പിന്നെ അയാളിൽ നിന്നും ആർക്കും രോഗം പടരുകയില്ല എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട്, ആ വ്യക്തിക്ക് പോസിറ്റീവ് നില തുടരുകയാണെങ്കിൽ പോലും. ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപേ ഒരു രോഗിക്ക് രോഗം മറ്റുള്ളവരിലേക്ക് പടർത്താൻ കഴിയും. സിംഗപ്പൂരിൽ നടന്ന ഒരു പഠനത്തിൽ വെളിപ്പെട്ടതാണ് ഇക്കാര്യം.

ഉയർന്ന ശരീരോഷ്മാവ്, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുത, അത് പ്രകടിപ്പിച്ച് കഴിഞ്ഞ് ഏഴ് മുതൽ പത്ത് ദിവസം വരെ അവർക്ക് രോഗം പടർത്താനാകും. രോഗബാധയേറ്റ്, 11 ദിവസം കഴിഞ്ഞാൽ പിന്നെ കോവിഡ്-19 വൈറസിനെ വേർതിരിക്കാനോ, വളർത്തുവാനോ കഴിയില്ലെന്നും പഠനത്തിൽ തെളിഞ്ഞു. സിംഗപ്പൂരിലെ നാഷണൽ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസസും അക്കാഡമി ഓഫ് മെഡിസിനും ചേർന്ന് 73 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടിട്ടുള്ളത്.

ഒരു ശരീരത്തിൽ ബാധിച്ച് ഒരാഴ്‌ച്ച കഴിയുമ്പോഴേക്കും വൈറസിന്റെ സജീവമായ ഇരട്ടിക്കൽ അവസാനിച്ചു തുടങ്ങും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികളിൽ, അവ പ്രകടമായിതുടങ്ങുന്നതിന് രണ്ട് ദിവസം മുൻപേ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകും എന്നും തെളിഞ്ഞു.

ഈ പുതിയ വെളിപ്പെടുത്തലുകൾ കോവിഡ് 19 ചികിത്സയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. രോഗവ്യാപനത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞതോടെ ചികിത്സയിലിരിക്കുന്നവരെ എപ്പോൾ ആശുപത്രിയിൽ നിന്നു വിടുതൽ ചെയ്യണമെന്ന കാര്യം ഇനി കൂടുതൽ കൃത്യമായി തെളിയിക്കാനാകും. മാത്രമല്ല, ഐസൊലേഷൻ പോലുള്ള കാര്യങ്ങളുടെ സമയപരിധിയും ഇതിനനുസരിച്ച് ക്രമീകരിക്കാനാകും.

ഇതിനിടയിൽ ലോകത്തെ കൊറോണാ ബാധിതരുടെ എണ്ണം 55 ലക്ഷത്തോട് അടുക്കുകയാണ്. ദുരന്തഭൂമിയായിരുന്ന യൂറോപ്പ് ഏകദേശം രക്ഷപ്പെടുമെന്ന അവസ്ഥയിലായപ്പോൾ, ബ്രസീലാന് കൊറോണയുടെ പുതിയ യുദ്ധഭൂമിയായി മാറിയിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ യൂറോപ്യൻ രാജ്യങ്ങളെയൊക്കെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുകയാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യം.

അതേ സമയം ബ്രിട്ടൻ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നതായാണ് സൂചനകൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP