Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു ദശലക്ഷം പേരിൽ എത്രപേർക്ക് രോഗം എന്ന കണക്കിൽ കൊറോണയുടെ ആഘാതം കൂടിക്കൂടി വരുന്നു; മരണ നിരക്കിലാവട്ടെ വമ്പൻ ഇടിവും; ലോകം എമ്പാടും കൊലയാളി വൈറസ് തളർന്നു എന്ന നിഗമനത്തിൽ ശാസ്ത്ര ലോകം; വൈറസിന്റെ കരുത്തും ചോർന്നു കഴിഞ്ഞെന്ന് റിപ്പോർട്ട്

ഒരു ദശലക്ഷം പേരിൽ എത്രപേർക്ക് രോഗം എന്ന കണക്കിൽ കൊറോണയുടെ ആഘാതം കൂടിക്കൂടി വരുന്നു; മരണ നിരക്കിലാവട്ടെ വമ്പൻ ഇടിവും; ലോകം എമ്പാടും കൊലയാളി വൈറസ് തളർന്നു എന്ന നിഗമനത്തിൽ ശാസ്ത്ര ലോകം; വൈറസിന്റെ കരുത്തും ചോർന്നു കഴിഞ്ഞെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ ഡിസംബർ മാസം അവസാനം ചൈനയിലെ വുഹാനിൽ ആരംഭിച്ച കൊറോണയുടെ തേരോട്ടം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. തേരോട്ടത്തിന് വേഗത വർദ്ധിച്ച ഈ ഘട്ടത്തിൽ കൂടുതൽ കൂടുതൽ പേർ രോഗികളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മരണ സംഖ്യയിൽ കാര്യമായ ഇടിവും ഉണ്ടായിട്ടുണ്ട്. വൈറസിന്റെ ശക്തി ചോർന്നുതുടങ്ങി എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നലെ ലോകമാകമാനമായി ഒരു ദശലക്ഷം പേരിൽ 16 പേർക്കാണ് രോഗബാധയുണ്ടായത്. രോഗവ്യാപനം തുടങ്ങിയതിൽ പിന്നെ ഏറ്റവും വലിയ രണ്ടാമത്തെ നിരക്കാണിത്.

കഴിഞ്ഞ ഏശു ദിവസങ്ങളിലായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ശരാശരി 1,14,000 ആയിരുന്നു. അതിനു മുൻപത്തെ ആഴ്‌ച്ച ഇത് 86,000 ആയിരുന്നു. തെക്കേ അമേരിക്കയിലും ഇന്ത്യയിലും, റഷ്യയിലും ഉണ്ടായ വ്യാപനമാണ് എണ്ണം വർദ്ധിപ്പിക്കുവാൻ കാരണമായത്. എന്നാൽ മരണസംഖ്യ അതിനനുസരിച്ച് ഉയരുന്നില്ല. ഇന്നലെ ലോകത്ത് ദശലക്ഷം പേരിൽ 0.67 മരണങ്ങൾ ഉണ്ടായപ്പോൾ, മരണനിരക്ക് ഏറ്റവും അധികമായ ഏപ്രിൽ 16 ന് അത് 1.35 ആയിരുന്നു. മെയ്‌ മാസം ആദ്യം പ്രതിദിനം 5,100 പേർ വീതമാണ് മരിച്ചതെങ്കിൽ, മെയ്‌ 29 ന് ശേഷം അത് 4,300 ആയി കുറഞ്ഞിട്ടുണ്ട്.

ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും , ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നാണ്. മിലൻ, സാൻ റാഫേൽ ആശുപത്രിയിലെ ഡോ. ആൽബർട്ടോ സാൻഗ്രിലോ ആണ് ഇത്തരത്തിലൊരു നിഗനമനം ആദ്യമായി പറഞ്ഞത്. രോഗികളിൽ കണ്ടെത്തിയ വൈറസിന്റെ തോതിലും മെയ്‌ അവസാനത്തോടെ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ് അദേഹം പറയുന്നത്. ഈ നിഗമനത്തെ വേറെയും പല വിദഗ്ദരും ശരിവയ്ക്കുന്നു.

എന്നാൽ ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ദർ ഈ നിഗമനത്തെ എതിർക്കുന്നു. വ്യാപനത്തിന്റെ കാര്യത്തിലോ, ശക്തിയുടെ കാര്യത്തിലോ വൈറസിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് അവർ പറയുന്നത്. ചില താരതമ്യ പഠനങ്ങൾ അല്ലാതെ മറ്റൊരു തെളിവുംവൈറസിന് ശക്തികുറയുന്നു എന്ന അനുമാനത്തെ പിന്താങ്ങാനില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പരിശോധനകളുടെ എണ്ണം വർദ്ധിച്ചതാണ് രോഗികളുടെ എണ്ണം വർദ്ധിക്കാനും മരണനിരക്ക് കുറയാനും ഇടയാക്കുന്നത് എന്നാണ് അവർ പറയുന്നത്.

മറ്റൊരു കാരണം, ജനങ്ങളിൽ ഈ രോഗത്തെ കുറിച്ചുള്ള അവബോധം വർദ്ധിച്ചു എന്നതാണ്. അതിനാൽ തന്നെ രോഗബാധയുടെ ആദ്യ നാളുകളിൽ തന്നെ അവർ ചികിത്സ തേടുന്നു. തുടക്കത്തിൽ തന്നെ ചികിത്സ ലഭിക്കുന്നതുകൊണ്ട് രോഗം ഗുരുതരമാകാതിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മാത്രമല്ല, ചികിത്സയുടെ ഗുണവും വർദ്ധിച്ചിട്ടുണ്ട്. എബോളയ്ക്കുള്ള മരുന്നായ റെംഡെസിവിർ കോവിഡിന്റെ ചികിത്സക്ക് ഉത്തമമെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചിട്ടുമുണ്ട്.

നേരത്തെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാതിരുന്ന റഷ്യ, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ രോഗ വ്യാപനം ശക്തമായി കാണുന്നത്. ഇന്ത്യയിലും രോഗവ്യാപനത്തിന് ശക്തി വർദ്ധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇറാനിൽ നിന്നും വന്ന കോറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള സൂചനകൾ ലോകമാകെ ആശങ്ക പടർത്തിയിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP