Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറു കൊല്ലം മുമ്പ് അഞ്ചുകോടി ആളുകളെ കൊന്നൊടുക്കിയ മഹാരോഗം വീണ്ടും എത്തുന്നു; മണിക്കൂറുകൾ കൊണ്ടു ലോകത്തെ സകല രാജ്യങ്ങളിലും പടരുന്ന രോഗം കോടിക്കണക്കിനു ജീവൻ എടുക്കും; അൽപം എങ്കിലും നേരിടാനാവുന്നത് 13 രാജ്യങ്ങൾക്കു മാത്രം: ലോകാവസാനം പ്രവചിച്ച് ലോകാരോഗ്യ സംഘടനയും

നൂറു കൊല്ലം മുമ്പ് അഞ്ചുകോടി ആളുകളെ കൊന്നൊടുക്കിയ മഹാരോഗം വീണ്ടും എത്തുന്നു; മണിക്കൂറുകൾ കൊണ്ടു ലോകത്തെ സകല രാജ്യങ്ങളിലും പടരുന്ന രോഗം കോടിക്കണക്കിനു ജീവൻ എടുക്കും; അൽപം എങ്കിലും നേരിടാനാവുന്നത് 13 രാജ്യങ്ങൾക്കു മാത്രം: ലോകാവസാനം പ്രവചിച്ച് ലോകാരോഗ്യ സംഘടനയും

മറുനാടൻ ഡെസ്‌ക്‌

ഗോള ആരോഗ്യാവസ്ഥയ്ക്കു തന്നെ വെല്ലുവിളി ഉയർത്തി ഒരു മഹാരോഗം കൂടി എത്തിയിരിക്കുകയാണ്. ഈ രോഗത്തിൽ നിന്നും ഒരു രാജ്യം പോലും മുഴുവനായും രക്ഷപ്പെടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെറും 36 മണിക്കൂറുകൾ കൊണ്ടുതന്നെ ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഫ്‌ളൂ പോലെയുള്ള ഈ രോഗം മില്യൺ കണക്കിന് ആളുകളുടെ ജീവൻ എടുക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഒരു അവലോകനത്തിൽ 13 രാജ്യങ്ങൾക്ക് ഒരു മഹാമാരിയ്‌ക്കെതിരെ പോരാടാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ട്. ബ്രിട്ടൻ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലാണ് ഇവയിൽ ആദ്യത്തേത്. തായ്‌ലന്റ്, സ്വീഡൻ, ഡെന്മാർക്ക്, സൗത്തുകൊറിയ, ഫിൻലാന്റ് എന്നിവരാണ് ഇതിൽപെടുന്ന മറ്റു രാജ്യങ്ങൾ. അതേസമയം, രോഗം വളരെവേഗം പടർന്നുപിടിക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ ആദ്യമേ തന്നെ മുൻകരുതലെടുത്ത് നടപടികൾ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.

ഇയു 28യിൽ ഉൾപ്പെടുന്ന സ്‌പെയിൻ, ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, നോർവ്വേ എന്നീ രാജ്യങ്ങളാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടത്. രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളതു കാരണം ആഫ്രിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. ഇക്വയോറ്റിയൽ ഗ്വിനിയ, സൊമാലിയ, നോർത്തുകൊറിയ, സോ ടോം ആൻഡ് പ്രിൻസിപെ, മാർഷൻ അയർലന്റ്‌സ്, യെമൻ, കിരിബാത്തി, സിറിയ, ഗ്വിനിയ ബിസോ, ഗാബോൺ എന്നിവരാണ് ഇതിൽ പെടുന്നത്. നിപ്പ വൈറസും, ടൈഫോയ്ഡുമാണ് ഇന്ത്യ നേരിടുന്ന ഭീഷണികൾ.

ജോൺസ് ഹോപ്ക്കിൻസ് യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റി, ന്യൂക്ലിയർ ത്രട്ട് ഇനീഷ്യേറ്റീവ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗ്ലോബർ ഹെൽത്ത് സൊസൈറ്റിയുടെ കണക്കു പുറത്തു വിട്ടത്. ഇവരുടെ നിർദ്ദേശ പ്രകാരം, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന ആ മഹാരോഗത്തിനെ പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകളിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അതിർത്തികളിൽ പ്രതിരോധ പ്രവർത്തനങ്ങൽ കൂടുതലായി ഏകോപിപ്പിക്കണമെന്നും യുഎൻ അതിന് ആവശ്യമായ കൂടുതൽ പരിപാടികൾ ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞർ പ്രത്യേക വിലയിരുത്തൽ തന്നെ നടത്തിയിട്ടുണ്ട്. വരുമാനം, അതിർത്തി സുരക്ഷ, ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, രാഷ്ട്രീയ സമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക വെല്ലുവിളികളെല്ലാം കണക്കിലെടുത്തുകൊണ്ടായിരുന്നു ഈ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP