Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ ആശുപത്രികൾക്ക് ലക്ഷങ്ങൾ നൽകി സ്റ്റെന്റ് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ലേ? ഹൃദയാഘാതം തടയാൻ രക്തക്കുഴലുകളിൽ സ്‌റ്റെന്റ് ഘടിപ്പിക്കുന്നതു കൊണ്ട് ഗുണമില്ലെന്ന് ഗവേഷണ ഫലം; രോഗികൾക്ക് ആശ്വസം ലഭിക്കുന്നത് തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന വിചാരത്തിലെന്നും കണ്ടെത്തൽ

സ്വകാര്യ ആശുപത്രികൾക്ക് ലക്ഷങ്ങൾ നൽകി സ്റ്റെന്റ് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ലേ? ഹൃദയാഘാതം തടയാൻ രക്തക്കുഴലുകളിൽ സ്‌റ്റെന്റ് ഘടിപ്പിക്കുന്നതു കൊണ്ട് ഗുണമില്ലെന്ന് ഗവേഷണ ഫലം; രോഗികൾക്ക് ആശ്വസം ലഭിക്കുന്നത് തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന വിചാരത്തിലെന്നും കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഹൃദയാഘാതം തടയാൻ രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുന്ന രക്തക്കുഴലുകളിൽ സ്റ്റെന്റ് (Stent) ഇടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. ഹൃദയത്തിന്റെ മറവിൽ ഹൃദയമില്ലാത്ത ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്റ്റെന്റ് കൊള്ള യഥേഷ്ടം നടക്കുമ്പോഴാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവരുന്നത്.

50000 രൂപ മുതൽ ലക്ഷത്തിനപ്പുറം വിലയുള്ള സ്റ്റെന്റുകളാണ് ഇപ്പോൾ ആശുപത്രികളിൽ വിറ്റഴിക്കുന്നത്. നിസ്സാരമായ നെഞ്ചുവേദന അനുഭവപ്പെട്ടു വരുന്ന ലക്ഷക്കണക്കിന്നു രോഗികളിലാണ് ആശുപത്രിക്കാർ ഇത്തരത്തിൽ സ്റ്റെന്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ സ്റ്റെന്റുകൾക്കൊന്നും തന്നെ നെഞ്ചുവേദനയെ സ്ഥിരമായി പിടിച്ചുനിർത്താൻ ആയില്ലെന്നാണ് ഗവേഷണം സ്ഥിരീകരിക്കുന്നത്. രോഗികൾക്കുണ്ടാകുന്ന ആശ്വാസം പലപ്പോഴും തങ്ങൾക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന മനഃശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം വിലയിരുത്തുന്നു.

മിഷിഗൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റായ ഡോ. ബ്രഹ്മാജി .കെ. നല്ലമൊത്തു, ബോസ്റ്റൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റുമായ ഡോ. വില്യം .ഇ. ബോഡെൻ, സ്റ്റാൻഫോർഡ് സർവകലാശലയിലെ കാർഡിയോളജിസ്റ്റായ ഡോ. ഡേവിഡ് മാരോൺ എന്നിവർ വിപ്ലവാത്മകമായ ഈ ഗവേഷണ ഫലത്തെ വലിയ അതിശയത്തോടെയാണ് വിലയിരുത്തുന്നത്. എന്നാൽ രക്തക്കുഴലിലെ ശക്തമായ തടസ്സങ്ങൾക്ക് സ്റ്റെന്റ് പ്രയോഗം ഗുണം ചെയ്യുമെന്നും ഡോ. ഡേവിഡ് മാരോൺ അഭിപ്രായപ്പെടുന്നുണ്ട്.

ലണ്ടനിലെ ഇമ്പീരിയൽ കോളജിലെ കാർഡിയോളജിസ്റ്റായ ഡോ. ജസ്റ്റിൻ .ഇ.ഡേവീസ്സാണ് ഇരുന്നൂറു രോഗികളിലായി ഈ ഗവേഷണം നടത്തിയത്. രക്തക്കുഴലുകളിൽ തടസ്സവുമായി നെഞ്ചുവേദന അനുഭവപ്പെട്ടുവന്ന ഈ രോഗികളെ രണ്ടു ഗ്രൂപ്പുകളായാണ് പരീക്ഷണം നടത്തിയത്. രണ്ടു ഗ്രൂപ്പുകളിലും നെഞ്ചുവേദനക്കും സാധാരണ രക്തക്കുഴലുകളിലെ തടസ്സം നീക്കാനുമായുള്ള മരുന്നുകളായ ആസ്പ്രിൻ, സ്റ്റാറ്റിൻ, രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള മരുന്നുകൾ കൂടാതെ അനുബന്ധ ചികിത്സകളും നൽകുക. ഒരു ഗ്രൂപ്പിൽ മാത്രം സ്റ്റെന്റ് നിക്ഷേപിച്ചതായി രോഗികളെ അനുഭവിപ്പിക്കുന്ന തരത്തിൽ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകയും ചെയ്തു. ആറാഴ്ചയോളം ഈ ഗവേഷണം തുടർന്നു. മറ്റൊരു ഗ്രൂപ്പിൽ സ്റ്റെന്റ് കൃത്യമായും യഥാർത്ഥമായും നിക്ഷേപിക്കുകയും ചെയ്തു.

ആറാഴ്ചക്കുശേഷം രണ്ടു ഗ്രൂപ്പിലേയും രോഗികളെ വിദഗ്ദമായി പരീക്ഷിച്ചതിൽ നിന്ന് മനസ്സിലാക്കാനായത് രോഗികളെല്ലാം തന്നെ ഒരുപോലെ സുഖം പ്രാപിച്ചതായാണ്. സ്റ്റെന്റ് യഥാർഥ്യത്തിൽ നിക്ഷേപിച്ച രോഗികളുടേയും സ്റ്റെന്റ് നിക്ഷേപിച്ചുവെന്ന് എന്ന് തോന്നൽ വരുത്തിയ രോഗികളുടേയും രോഗശമനാവസ്ഥയിൽ തമ്മിൽ യാതൊരുവിധ വ്യത്യാസവും ഗവേഷണ ഫലത്തിൽ കാണാനായില്ല. അതായത് സ്റ്റെന്റ് പ്രയോഗം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നുതന്നെയാണ് ഗവേഷണം സ്ഥിരീകരിച്ചത്. സ്റ്റെന്റ് നിക്ഷേപിക്കപ്പെടുന്ന രോഗികൾക്കുണ്ടാകുന്ന ആശ്വാസം പലപ്പോഴും തങ്ങള്ക്ക്പ എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന തോന്നലിൽ നിന്നുണ്ടാവുന്ന മനഃശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.

വിപ്ലവാത്മകമായ ഈ ഗവേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് വാഷിങ്ടൺ സർവകലാശാലയിലെ ഡോ. ഡേവിഡ്.എൽ.ബ്രൌൺ പറഞ്ഞത്, ഹൃദ്രോഗ ചികിത്സാ സമ്പ്രദായങ്ങൾ കാര്യമായിത്തന്നെ പുതുക്കിപ്പണിയണമെന്നാണ്. സാരമായ നെഞ്ചുവേദന അനുഭവപ്പെടുമ്പോഴേക്കും അതിനുള്ള മരുന്നുകൾ കഴിക്കാതെ, സ്റ്റെന്റ് നിക്ഷേപിക്കുന്നത് ആപല്ക്ക്രമാണെന്നും മരണം പോലും ക്ഷണിച്ചുവരുത്തുമെന്നും കാലിഫോർണിയ സർവകലാശാലയിലെ ഡോ. റീത്ത.എഫ്. റെഡ് ബെർഗ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

1990 കളിലാണ് സ്റ്റെന്റ് പ്രയോഗം ആരംഭിച്ചതെങ്കിലും സ്റ്റെന്റുകളുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പഠനങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ 2007 ൽ ബോസ്റ്റൺ സർവകലാശാലയിലെ കാർഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെൻ നടത്തിയ ഒരു ഗവേഷണം സ്റ്റെന്റുകൾ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.

ഹൃദയം മാംസപേശികളുള്ള ഒരു അവയവമാണ്. കൃത്യമായ രക്തയോട്ടം ലഭിച്ചില്ലെങ്കിൽ ഹൃദയ പേശികളിൽ വേദന അനുഭവപ്പെടുക സ്വാഭാവികം മാത്രമാണെന്നും ഗവേഷകർ പറയുന്നു. രക്തക്കുഴലുകൾ അടയുന്നതും തുറക്കുന്നതും സ്വാഭാവികമാണ്. ഒരു രക്തക്കുഴലിന് മാത്രം സ്റ്റെന്റ് ഇട്ടതുകൊണ്ട് പ്രയോജനമില്ല. കാരണം, ഭാവിയിൽ മറ്റൊരു രക്തക്കുഴലായിരിക്കാം അടയുക. അതുകൊണ്ടുതന്നെ സ്റ്റെന്റുകൾ കാര്യമായ പ്രയോജനം ചെയ്യില്ല എന്നുതന്നെയാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

എന്തായാലും വിപ്ലവാത്മകമായ ഈ ഗവേഷണഫലം വൈദ്യശാസ്ത്രലോകം ഇനിയും അംഗീകരിച്ചിട്ടില്ല. കാരണം, സ്റ്റെന്റുകളുടെ കച്ചവടം അത്രമേൽ പൊടിപൊടിക്കുകയാണ് നമ്മുടെ ആശുപത്രികളിൽ. മനുഷ്യന് ജീവിക്കാനുള്ള കൊതിയുള്ളിടത്തോളം കാലം ഈ കച്ചവടം തിരുതകൃതിയായി തന്നെ നടക്കും. എന്നാലും അമേരിക്കയിലും മറ്റും രോഗികൾ നിസ്സാരമായ നെഞ്ചുവേദനകൾക്ക് സ്റ്റെന്റുകൾ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചു തുടങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP