Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണികളായിരിക്കുമ്പോൾ പാരസെറ്റാമോൾ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്ക് പെരുമാറ്റ ദൂഷ്യം ഉണ്ടാകും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ സംഘം; പാരസെറ്റാ മോളിന് പോലും ഇതാണ് അവസ്ഥയെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ എന്ത് ചെയ്യും? ഗർഭിണികൾ മറക്കരുതാത്ത ചില കാര്യങ്ങൾ

ഗർഭിണികളായിരിക്കുമ്പോൾ പാരസെറ്റാമോൾ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്ക് പെരുമാറ്റ ദൂഷ്യം ഉണ്ടാകും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ സംഘം; പാരസെറ്റാ മോളിന് പോലും ഇതാണ് അവസ്ഥയെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ എന്ത് ചെയ്യും? ഗർഭിണികൾ മറക്കരുതാത്ത ചില കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടൻ: ഗർഭിണി ആയിരിക്കുമ്പോൾ പാരസെറ്റാമോൾ കഴിക്കുന്നവർക്ക് പെരുമാറ്റ ദൂഷ്യമുള്ള കുട്ടികൾ ജനിക്കുമെന്ന് കണ്ടെത്തൽ. വേദനസംഹാരികൾ ഉപയോഗിക്കുന്ന അമ്മമാരും വൈകാരിക പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വേദനസംഹാരിയാണ് പാരസെറ്റാമോൾ. ഗർഭകാലത്ത് മറ്റുള്ളവയിൽ നിന്നും കൂടുതൽ സുരക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നതും പാരസെറ്റാമോൾ തന്നെ. എന്നാൽ പുതിയ പഠനം സൂചിപ്പിക്കുന്നത് ഇത് ഗർഭാവസ്ഥയിൽ തന്നെ കുട്ടിയെ ബാധിക്കുമെന്നും ആസ്ത്മ, വന്ധ്യത, ഓട്ടിസം എന്നിവയുമായി പാരസെറ്റാമോൾ കഴിക്കുന്നതിന് ബന്ധമുണ്ടെന്നുമാണ്. ബ്രിസ്റ്റോൾ സർവകലാശാല നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ ആറുമാസം മുതൽ 11 വയസ്സുവരെയുള്ള 14,000 കുട്ടികളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതിന്റെ ഫലമായാണ് പുതിയ കണ്ടെത്തലിൽ എത്തിയിരിക്കുന്നത്.

ബ്രിസ്റ്റോൾ സർവകലാശാലയിലെ 90 കളിൽ ജനിച്ചവരിലാണ് പഠനം നടത്തിയത്. ചോദ്യാവലിയും സ്‌കൂൾ വിവരങ്ങളും ഉപയോഗിച്ച് ഓർമ്മശക്തി, ഐക്യു, സ്വഭാവം, പെരുമാറ്റ പരിശോധന എന്നിവ കണ്ടെത്തിയ ശേഷം ഇതിന്റെ ഫലങ്ങൾ വിശകലനം ചെയ്തു. ഗർഭാവസ്ഥയുടെ 18 നും 32 ആഴ്ചയ്ക്കും ഇടയിൽ അവരുടെ അമ്മമാർ എത്ര തവണ പാരസെറ്റമോൾ കഴിച്ചുവെന്ന് കാണിക്കുന്ന ഡാറ്റയുമായി ഈ വിവരങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് പാരസെറ്റാമോൾ കഴിക്കുന്നതും ഹൈപ്പർ ആക്റ്റിവിറ്റി പോലുള്ള പെരുമാറ്റ പ്രശ്‌നങ്ങളും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തി. കുട്ടികൾക്ക് മൂന്ന് വയസുള്ളപ്പോൾ വരെ ഇത് മൂലമുണ്ടാകുന്ന ആഘാതവും പ്രശ്‌നങ്ങളും വളരെ കൂടുതലായിരുന്നു. എന്നാൽ പ്രൈമറി സ്‌കൂൾ കാലഘട്ടം കഴിയുന്നതോടെ അത് കുറഞ്ഞതായും പഠനം പറയുന്നു.

ആൺകുട്ടികളാണ് പെൺകുട്ടികളേക്കാൾ പെരുമാറ്റ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ളവരെന്ന് പീഡിയാട്രിക് ആൻഡ് പെരിനാറ്റൽ എപ്പിഡെമോളജി ജേണൽ പറയുന്നു. കൂടാതെ ഗർഭിണികളായ സ്ത്രീകൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ പാരസെറ്റാമോൾ കഴിക്കാൻ പാടുള്ളൂ എന്നും പഠനം മുന്നറിയിപ്പ് നൽകി. അത്യാവശ്യമുള്ള സാഹചര്യങ്ങളിൽ വൈദ്യോപദേശവും തേടണം. ചെറിയ വേദനകൾ ഉണ്ടായാൽ പോലും എല്ലാവരും പാരസെറ്റാമോൾ കഴിക്കാൻ തിടുക്കം കൂട്ടുന്നവരാണ്. എന്നാൽ ഇത്തരമൊരു പഠനത്തോടെ ഗർഭിണികൾ ഉപയോഗം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP