Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എച്ച്‌ഐവിക്ക് ഇനി റേഡിയേഷൻ ചികിത്സ; എയ്ഡ്‌സ് രോഗത്തിനും കടിഞ്ഞാൺ കണ്ടെത്തിയെന്ന് റിപ്പോർട്ട്

എച്ച്‌ഐവിക്ക് ഇനി റേഡിയേഷൻ ചികിത്സ; എയ്ഡ്‌സ് രോഗത്തിനും കടിഞ്ഞാൺ കണ്ടെത്തിയെന്ന് റിപ്പോർട്ട്

യ്ഡ്‌സ് എന്നും മനുഷ്യരാശിയുടെ പേടിസ്വപ്നമാണ്. ആന്റി വൈറൽ മരുന്നുകളല്ലാതെ ഈ മാരകമായ രോഗത്തെ ചെറുക്കാൻ ഇതുവരെ മറ്റു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ന്യൂയോർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ ചേർന്ന് എയ്ഡ്‌സിനെ പ്രതിരോധിക്കാൻ മാർഗം കണ്ടെത്തിയിരിക്കുന്നു.

വീര്യം കൂടിയ റേഡിയേഷൻ നൽകുന്നതലൂടെ ഇത് ഒരു പരിധിവരെ തടയാം എന്നാണ് അവർ പറയുന്നത്. റേഡിയോആക്ടീവ് സ്മാർട്ട് ബോംബ് എന്നാണ് ഇതിന്റെ പേര്. ഇതിന്റെ വളരെയധികം ഫലപ്രദമാണ്.

ആന്റി വൈറൽ മരുന്നുകൾക്കൊപ്പം റേഡിയേഷൻകൂടി നൽകൂടി നൽകിയതിനുശേഷം പല രോഗികളിലും എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി വൈറസ് അപ്രത്യക്ഷമായി എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആൽബേർട്ട് ഐൻസ്റ്റീൻ കോളേജിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. എകാതറീന ഡഡാഷോവയാണ് ഈ പരീക്ഷണത്തിന്റെ പുറകിൽ. തലച്ചോറിലെ വൈറസ് ബാധിത കോശങ്ങളെ നശിപ്പിക്കാനും ഇത് സഹായിക്കും.

ആന്റിറിട്രോവൈറൽ ചികിത്സയിലൂടെ അസുഖം പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയില്ല്. വൈറസ് ബാധയിൽ നിന്നും മുക്തിനേടിയാലും രോഗ സാധ്യത കൂടുതലാണ്. എന്നാൽ റേഡിയേഷൻ കൂടുതൽ ഫലപ്രദമാണ്. ഇതിനെതിരെ ചികിത്സകണ്ടെത്തുന്നതിനായി 100 മില്ല്യൺ ഡോളറാണ് വൈറ്റ് ഹൗസും നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ചിരിക്കുത്.

അടുത്തിടെ എച്ച്ഐവി പോസിറ്റാവായ പതിനഞ്ചു രക്താർബുദ രോഗികളിൽ രക്താർബുദത്തിനുള്ള രീതിയുടെ പരിഷ്‌കൃത രൂപമുപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ രോഗം ഭേദമായതായി കണ്ടെത്തിയിരുന്നു.

മറഞ്ഞിരിക്കുന്ന ചില കോശങ്ങളാണ് എച്ചഐവി സുഖപ്പെടാതിരിക്കാനുള്ള പ്രധാന കാരണം. ചികിത്സ നടക്കുന്ന സമയത്ത് ഇവ മറഞ്ഞിരിക്കുകയും മരുന്ന് നിർത്തിയതിന് ശേഷം തലപൊക്കുകയും ചെയ്യുന്നു.

ലോകത്താകമാനം എച്ച്‌ഐവി വൈറസ് മൂലം 35 ദശലക്ഷം പേർ ഇതിനകം മരിച്ചിട്ടുണ്ടെന്നും 36 ദശലക്ഷം പേർ എയ്ഡ്‌സ് രോഗബാധിതരാണെന്നുമാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക്.

മരുന്നുപയോഗിച്ചുള്ള ചികിത്സയിലൂടെ വൈറസിനെ അമർത്തിവച്ചാലും അത് ശരീരത്തിൽ തന്നെ അവശേഷിക്കും. വളരെ കുറഞ്ഞ കേസുകളിൽ മാത്രമേ രോഗിയെ രോഗത്തിൽ നിന്നും മുക്തനാക്കാൻ സാധിച്ചിട്ടുള്ളൂ.

എച്ച്എഎആർടി(ഹൈലി ആക്ടീവ് ആന്റീറിട്രോവൈറൽ തെറാപ്പി)യും ആർഐടി(റേഡിയോ ഇമ്മ്യൂണോ തെറാപ്പി)യും ഒരുമിച്ച് ഉപയോഗിക്കുതിലൂടെ രോഗബാധയുള്ള കോശങ്ങളെ മുഴുവനായി നശിപ്പിക്കാനാവുമെന്ന് ഡോ. ഡഡാഷോവ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP