Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊക്കം സൗന്ദര്യത്തിന്റെ മാത്രം ലക്ഷണമല്ല; ആരോഗ്യത്തിന്റേത് കൂടി എന്ന് ഗവേഷകർ: പൊക്ക കുറവുള്ളവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് കണ്ടെത്തൽ

പൊക്കം സൗന്ദര്യത്തിന്റെ മാത്രം ലക്ഷണമല്ല; ആരോഗ്യത്തിന്റേത് കൂടി എന്ന് ഗവേഷകർ: പൊക്ക കുറവുള്ളവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് കണ്ടെത്തൽ

യരം സൗന്ദര്യത്തിന്റെ ലക്ഷണം മാത്രം അല്ല. ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണെന്നാണ് പുതിയ കണ്ടെത്തലുകൾ. ചെറുപ്പത്തിലുള്ള ഉയരവും ഭാവിയിൽ ഉണ്ടാകുന്ന അസുഖങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. ഉയരക്കുറവുള്ള കുട്ടികളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ പുതിയ റിപ്പോർട്ട്.

പ്രായത്തിനനുസരിച്ച് ഉണ്ടാകേണ്ട ഉയരത്തിൽ നിന്നും ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുണ്ടാകുന്നത് ഈ അസുഖത്തിനു കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. പൊക്കക്കുറവുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

1930-1989 കാലഘട്ടത്തിൽ ജനിച്ച 300,000 ഡാനിഷ് സ്‌കൂൾ കുട്ടികളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. ഏഴു മുതൽ പതിമൂന്നു വയസ്സു വരെയുള്ള പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന പൊക്ക വ്യത്യാസം ആണ് പഠന വിധേയമാക്കിയത്. അവർക്ക് 55-75 വയസ്സു പ്രായമുണ്ടാകുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്.

അതിനാൽ ഉയരക്കുറവുള്ള കുട്ടികൾ ചെറുപ്പത്തിൽ തന്നെ ആരോഗ്യകരമായ ഒരു ഭക്ഷണ ശീലവും ജീവിത ശൈലിയും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. പൊക്കക്കൂടുതൽ ഉള്ളവരിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഏഴു വയസ്സിലെ ഉയരമാണ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ബാധിക്കുന്നത്. ആ പ്രായത്തിനനുസരിച്ച് പൊക്കം ഇല്ലെങ്കിൽ അത് ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. പലരിലായി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ 5.6 ഇഞ്ച് പൊക്കം ഉള്ള ഒരാളെയും അഞ്ച് ഇഞ്ച് പൊക്കമുള്ള ഒരാളെയും താരതമ്യം ചെയ്യുമ്പോൾ അഞ്ച് ഇഞ്ച് പൊക്കമുള്ളയാൾക്ക് ഉയരം കൂടിയ ആളെക്കാൾ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 32 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ട്.

പ്രായത്തിനനുസരിച്ച് വളർച്ചയില്ലാത്ത കുട്ടികൾ ചെറുപ്പത്തിൽ മുതൽ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി കൃത്യമായ ആഹാരരീതിയും ആരോഗ്യ സംരക്ഷണവും പിന്തുടരുന്നത് പിന്നീട് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP