Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്ലാറ്റായത്... മുന്നോട്ടുന്തിയത്... രോമാവൃതം... നിങ്ങൾക്കറിയാമോ മുലഞെട്ടുകളും ഉണ്ട് എട്ടു തരമെന്ന്

ഫ്ലാറ്റായത്... മുന്നോട്ടുന്തിയത്... രോമാവൃതം... നിങ്ങൾക്കറിയാമോ മുലഞെട്ടുകളും ഉണ്ട് എട്ടു തരമെന്ന്

ട്ടു വ്യത്യസ്ത തരത്തിലുള്ള മുലഞെട്ടുകളാണ് സ്ത്രീകൾക്കുള്ളതെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. മുന്നോട്ടുന്തിയത്, ഫ്‌ലാറ്റായത്, രോമാവൃതം, മാംസളമായത്, ഉൾവലിഞ്ഞത് തുടങ്ങിയ എട്ടു വ്യത്യസ്ത തരത്തിലാണ് മുലഞെട്ടുകൾ കണ്ടുവരുന്നതെന്ന് ഡെർമറ്റോളജിസ്റ്റും പീഡിയാട്രീഷനുമായ ഡോ. സിപ്പോറ ഷെയ്ൻഹൗസ് വ്യക്തമാക്കുന്നു. എന്നാൽ മുലഞെട്ടുകൾ ഏതു തരത്തിലുള്ളതായാലും അവ തികച്ചും നോർമൽ ആണെന്നും ഇതിന്റെ പേരിൽ സ്ത്രീകൾക്ക് വേവലാതി വേണ്ടെന്നും ഡോ. സിപ്പോറ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം പൊതുവേ ഉൾവലിഞ്ഞ മുലഞെട്ടുകളാണ് നിങ്ങൾക്കുണ്ടായിരുന്നതെങ്കിൽ പിന്നീട് അത് മുന്നോട്ട് ഉന്തിയ രീതിയിലേക്ക് വരികയാണെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതിയെന്നും ഡോ. സിപ്പോറ നിർദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം, ഏതു തരത്തിലുള്ള മുലഞെട്ടുകളാണെങ്കിലും അത് സ്വാഭാവികം മാത്രമാണ്.

മുന്നോട്ടുന്തിയത്: സ്തനങ്ങളുടെ മധ്യഭാഗത്തു കാണുന്ന കറുത്ത നിറമുള്ള ഏരിയോള എന്ന ഭാഗത്തു നിന്ന് ഏതാനും മില്ലിമീറ്റർ ഉന്തിനിൽക്കുന്നതാണ് മുന്നോട്ടുന്തിയ മുലഞെട്ടുകൾ. സ്തനത്തിന്റെ സ്വാഭാവിക ഉപരിതലത്തു നിന്ന് അല്പം പുറത്തേക്ക് ഉന്തിയ നിലയിലാണ് ഇവ. തണുപ്പുകാലത്തും മറ്റും ഇവ അല്പം കട്ടിയുള്ളതായി തോന്നുകയും ചെയ്യും.

ഫ്‌ലാറ്റ്: ഫ്‌ലാറ്റ് മുലഞെട്ടുകൾ ഏരിയോളയിൽ നിന്ന് എഴുന്നു നിൽക്കുകയില്ല. പരന്ന മുലഞെട്ടുകളായിരിക്കും ഇവ.

മാംസളമായവ: ഏരിയോളയുടെ ഭാഗം മുഴുവൻ തന്നെ എഴുന്നുനിൽക്കുന്നതായിരിക്കും ഈ വിഭാഗത്തിലുള്ളത്. സ്തനത്തിനു മുകളിൽ മറ്റൊരു ചെറിയ കുന്നു പോലെയാണ് ഇവ കാണപ്പെടുക.

അകത്തേക്ക് വലിഞ്ഞത്: ഈ വിഭാഗത്തിലുള്ള മുലഞെട്ടുകൾ സ്തനത്തിനുള്ളിലേക്ക് വലിഞ്ഞായിരിക്കും ഇരിക്കുക. ഒറ്റനോട്ടത്തിൽ ഇത്തരം മുലഞെട്ടുകൾ പ്രത്യക്ഷമായിരിക്കില്ല. അകത്തേക്ക് വലിഞ്ഞിരിക്കുന്ന മുലഞെട്ടുകളെ പുറത്തേക്ക് കൊണ്ടുവരുന്നതിന് സാധാരണ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലെങ്കിലും ചിലപ്പോൾ ഇവയ്ക്കു ചുറ്റുമുള്ള പേശികൾ മുറുകിയിരിക്കുന്നതിനാൽ ചിലരിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്.

ഒരെണ്ണം മാത്രം അകത്തേക്ക് വലിഞ്ഞത്: ഒരു മുലഞെട്ട് അകത്തേക്ക് വലിഞ്ഞിരിക്കുന്നതും മറ്റേത് പുറത്തേക്ക് ഉന്തിയതുമായിരിക്കും. എന്നാൽ അടുത്തകാലത്താണ് നിങ്ങളുടെ മുലഞെട്ടിൽ ഈ മാറ്റം കാണുന്നതെങ്കിൽ സൂക്ഷിക്കുക. അത് സ്തനാർബുദത്തിന്റെ സൂചനയാണ്. ഈ അവസ്ഥ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മടിക്കരുത്.

ചെറിയ മുഴകളുള്ള മുലഞെട്ടുകൾ: മുലഞെട്ടുകൾക്കു ചുറ്റും ചെറിയ ചെറിയ മുഴകളുള്ളതായിരിക്കും. ഇത് യഥാർഥത്തിൽ montgomery ഗ്രന്ഥികളാണ്. എല്ലാ സ്ത്രീകളിലും ഈ ഗ്രന്ഥികളുണ്ട്. ചിലരിൽ ഇത് ഒട്ടും പ്രത്യക്ഷമല്ല. മറ്റു ചിലരിൽ ഇതു ഇത്തരത്തിൽ മുഴച്ചു നിൽക്കും.

രോമാവൃതം: ഏരിയോളയുടെ ഭാഗത്ത് രോമങ്ങൾ വളർന്നു നിൽക്കും. ഇത് തികച്ചും സ്വാഭാവികമാണ്. ചിലരിൽ നേരിയ രോമങ്ങളാണെങ്കിൽ മറ്റു ചിലരിൽ ഇത് അല്പം കടുപ്പമുള്ളവയായിരിക്കും. ഇതുകൊണ്ട് മറ്റു ദോഷങ്ങളൊന്നുമില്ല.

സൂപ്പർന്യൂമറാറി: രണ്ടു സ്തനങ്ങളിലുള്ള മുലഞെട്ടുകൾ കൂടാതെ മൂന്നാമത് ചെറിയ ഒരു മുലഞെട്ട് ഉണ്ടാകുന്നതാണ് സൂപ്പർന്യൂമറാറി എന്നു പറയുന്നത്. ഇവ ചിലപ്പോൾ പരന്ന മറുകുപോലെയോ അല്ലെങ്കിൽ ശരിക്കുമുള്ള മുലഞെട്ടു പോലെയോ അതുമല്ലെങ്കിൽ നേരിയ രീതിയിൽ മുഴച്ചു നിൽക്കുന്ന രീതിയിലോ കാണപ്പെടാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP