Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾക്ക് ഭാര്യയോട് അല്ലെങ്കിൽ ഭർത്താവിനോട് ദേഷ്യം കൂടി കൂടി വരുന്നുണ്ടോ? എങ്കിൽ ഇടയ്ക്കിടെ വെയിൽ കായണം; വിറ്റാമിൻ ഡിയുടെ അഭാവം കുടുംബങ്ങളിൽ വില്ലനാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

നിങ്ങൾക്ക് ഭാര്യയോട് അല്ലെങ്കിൽ ഭർത്താവിനോട് ദേഷ്യം കൂടി കൂടി വരുന്നുണ്ടോ? എങ്കിൽ ഇടയ്ക്കിടെ വെയിൽ കായണം; വിറ്റാമിൻ ഡിയുടെ അഭാവം കുടുംബങ്ങളിൽ വില്ലനാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ലണ്ടൻ: നിങ്ങൾക്ക് ഭാര്യയോട് അല്ലെങ്കിൽ ഭർത്താവിനോട് ദേഷ്യം കൂടി ഉയർന്ന ശബ്ദത്തിൽ സംസാരിക്കാറുണ്ടോ? മാനസിക സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. എന്താണ് ഇതിന് കാരണം. തൊഴിലിടങ്ങളിലേക്ക് കാറിൽ നിന്നിറങ്ങാതെ പോകുന്നതും മറ്റുംകൂടിയാകുമ്പോൾ വെയിലുകൊള്ളാൻ ആരും മിനക്കെടാറില്ല. ഇത് ദേഷ്യത്തിന് വഴിവെക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ.

വെയിൽ കൊള്ളാതെ ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവരുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവ് ശരിക്കും ഉണ്ടാകുമെന്ന കാര്യമാണ് ഒരു വശത്തുള്ളത്. ശാരീരിക ക്ലേശങ്ങൾ മാത്രമായിരിക്കും വൈറ്റമിൻ ഡി സമ്മാനിക്കുക എന്ന ചിന്ത മാറ്റി വയ്ക്കാൻ പ്രേരിപ്പിക്കുകയാണ് മാനസിക ക്ലേശം സമ്മാനിക്കാനും ഈ അവസ്ഥയ്ക്ക് കഴിയും എന്ന വെളിപ്പെടുത്തൽ. വൈറ്റമിൻ ഡിയുടെ കുറവ് മൂലം മാനസിക സമ്മർദ്ദം കൂട്ടാൻ കാരണമായ ഒട്ടേറെ കാര്യങ്ങൾ ശരീരത്തിൽ സംഭവിക്കും എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. വൈറ്റമിൻ ഡി കുറയുന്നതോടെ മാനസിക സമ്മർദ്ദം ഏറുന്നതായി അനേകം രോഗികളെ വിലയിരുത്തിയ ശേഷം നോർവീജിയൻ സർവകലാശാല യൂണിവേഴ്‌സിറ്റി ഓഫ് ഒസ്ലോയാണ് അന്തിമ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

വൈറ്റാമിൻ ഡി യുടെ കുറവ് ചെറു പ്രായക്കാരെയും ബാധിക്കും എന്നതാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. കുട്ടികളിലെ പഠന വൈകല്യം, മ്ലാനത, വിശപ്പില്ലായ്മ, മുതിർന്നവരിൽ കണ്ടു വരുന്ന മുൻശുണ്ഠി, പങ്കാളിയോടുള്ള താൽപ്പര്യമില്ലായ്മ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടെത്തുന്ന സ്വഭാവം എന്നിവയിൽ ഒക്കെ വൈറ്റമിൻ ഡിയുടെ നിർണ്ണായക സ്വാധീനം ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ കൂടി കണ്ടെത്തിയായിരുന്നു പഠനം. സാധാരണ മനോനില ഉള്ളവർ മുതൽ കടുത്ത വിഷാദ രോഗം ഉള്ളവരെ വരെ കണ്ടെത്തിയായിരുന്നു പഠനം. പല തരത്തിൽ ഉള്ളവരെ പരിശോധിച്ചപ്പോഴും വൈറ്റമിൻ ഡിയുടെ കുറവ് ഉള്ളവർ വേറിട്ട് നിൽക്കുന്ന തരത്തിലുള്ള പെരുമാറ്റം പ്രകടിപ്പിച്ചതോടെയാണ് ഇവരുടെ സ്വഭാവ മാറ്റത്തിലും പ്രകടനത്തിലും ഇതിനു നിർണ്ണായക റോൾ ഉണ്ടെന്ന നിഗമനത്തിൽ എത്താൻ ഗവേഷകരെ പ്രേരിപ്പിച്ചത്. മാത്രമല്ല, വൈറ്റമിൻ ഡി കുറവ് നേരിടുന്ന അമ്മമാർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ കേൾവി, സംസാര വൈകല്യത്തിനും കാരണം ആയേക്കാം എന്ന് പറയുമ്പോൾ വൈറ്റമിൻ ഡി ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ആഴ്ച ഇറ്റലിയിലെ മിലാനിൽ നടക്കുന്ന അന്താരാഷ്ട്ര ചടങ്ങിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗവേഷണ പ്രബാന്ധം പുറത്തിറക്കാൻ തയ്യാറാക്കുകയാണ് ഗവേഷക സംഘം. ഇതോടെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറം ലോകത്തിനു ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

സാധാരണ ഗതിയിൽ സൂര്യപ്രകാശം ഏൽക്കുന്നതിൽ കുറവ് ഉണ്ടാകുന്നതോടെയാണ് വൈറ്റമിൻ ഡിയുടെ അഭാവം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. കുറച്ചൊക്കെ ഭക്ഷണ രീതി വഴി ഈ കുറവ് പരിഹരിക്കാൻ കഴിയുമെങ്കിലും വൈറ്റമിൻ ഡിയുടെ കുറവ് ക്രമാതീതമായി അധികരിക്കുന്ന സാഹചര്യത്തിൽ വൈദ്യ സഹായം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ശാരീരിക പ്രയാസങ്ങൾക്ക് അതിടയാക്കും എന്നുറപ്പാണ്. എല്ലുകളുടെയും മറ്റും ദുർബലാവസ്ഥയ്ക്കും വൈറ്റമിൻ ഡിയുടെ കുറവ് കാരണമാക്കും എന്ന് അനുഭവിച്ചറിഞ്ഞവർ കൂടിയാണ് യുകെ മലയാളികൾ.

അടുത്ത കാലത്തു നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്തു കൈകാലുകൾ ഒടിഞ്ഞു മാസങ്ങളോളം വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോഴാണ് പലർക്കും വൈറ്റമിൻ ഡി കുറയുന്നത് മൂലമുള്ള ദോഷം പിടികിട്ടിയത്. എന്നാൽ വൈറ്റമിൻ ഡിയുടെ കുറവ് തലച്ചോറിലേക്കുള്ള ഹോർമോൺ അളവിനെ ബാധിക്കുകയും അത് മൂഡ് സ്വിങ് ഉൾപ്പെടെയുള്ള മനോ വ്യാപാരങ്ങളെയും നിയന്ത്രിക്കും എന്ന് കൂടി വെളിപ്പെട്ടതോടെ വൈറ്റമിൻ ഡിയുടെ പ്രാധാന്യം കൂടുതൽ തിരിച്ചറിയപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP