Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

ആഴ്ചയിൽ മൂന്ന് തവണ ഹത യോഗ ചെയ്താൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗേവഷകരുടെ കണ്ടെത്തൽ. 55 പിന്നിട്ട നൂറിലേറെ പേരിൽ നടത്തിയ പഠനമാണിത്. വിവരങ്ങൾ ഓർത്തെടുക്കുക, പലവിധ ജോലികളിലേർപ്പെടുക തുടങ്ങിയവയിൽ എട്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും മേലനക്കാത്ത പല വയസ്സന്മാരും മികച്ച പ്രകടനം കാഴ്ചവച്ചന്ന് ഗവേഷകർ പറയുന്നു. 55-നും 79-നും ഇടയിൽ പ്രായമുള്ള 108 പേരാണ് ഗവേഷണ വിധേയരായത്. ഇവരിൽ 61 പേർ ഹത യോഗ ക്ലാസുകളിൽ പങ്കെടുത്തു. മറ്റുള്ളവർക്ക് യോഗയ്ക്കു പകരം മറ്റു ചില അഭ്യാസങ്ങളായിരുന്നു നൽകിയിരുന്നത്.

എട്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും യോഗ പരിശീലിച്ച വിഭാഗം കാര്യങ്ങൾ ഓർത്തെടുക്കുന്നതിലും ജോലികൾ മാറി മാറി ചെയ്യുന്നതിലും മുമ്പത്തേക്കാൾ വേഗതയും കൃത്യതയും കൈവരിച്ചതായി കണ്ടെത്തി. ഇക്കാലയളവിൽ മറ്റുള്ളവർ കാര്യമായ പുരോഗതിയൊന്നും കാണിച്ചില്ല. ഈ വ്യത്യാസം ഇവരുടെ പ്രായം കൊണ്ടോ ലിംഗഭേദം കൊണ്ടോ സാമൂഹിക പദവി കൊണ്ടൊ ഒന്നുമായിരുന്നില്ലെന്ന് ഗവേഷണ സംഘം പറയുന്നു. ധ്യാനവും ശ്രദ്ധയോടെയുള്ള ശ്വാസോച്ഛ്വാസവും അടങ്ങുന്ന പുരാതന ആത്മീയ ശീലമാണ് ഹത യോഗയെന്ന് പഠനത്തിന് നേതൃത്വം നൽകിയ നേഹ ഗോഥേയും യുണിവേഴ്‌സിറ്റി ഓഫ് ഇലിനോയ്‌സിലെ കമ്മ്യൂണിറ്റ് ഹെൽത്ത് പ്രൊഫസർ എഡ്വാർഡ് മക്കാളെയും പറയുന്നു.

ദി ജേണൽ ഓഫ് ജെറന്റോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരത്തെയും ശ്വാസോച്ഛ്വാസത്തേയും ഒരേ അളവിൽ നിയന്ത്രിച്ച് ഓരോ ചലനങ്ങളും ശ്രദ്ധയോടെയാണ് ഹത യോഗയിൽ ചെയ്യുന്നതെന്ന് നേഹ പറഞ്ഞു. മനസ്സിലും ശരീരത്തിലും ശ്വാസോച്ഛ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുളള ഈ യോഗ മറ്റു സാഹചര്യങ്ങളിലും ഓർമ നിലനിർത്താനുള്ള ശേഷി വർധിപ്പിക്കുന്നു. തുടർച്ചയായുളള ഈ പരിശീലനം വഴി ഓർമ്മ ശക്തിയിൽ നല്ല പുരോഗതിയുണ്ടാക്കാമെന്ന് മക്കാളെ പറയുന്നു. ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കുറക്കാൻ യോഗയ്ക്കു കഴിയുമെന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്നും നേഹ പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ നടത്തിയ പഠനത്തിലെ ഈ കണ്ടെത്തൽ പ്രാഥമികമാണെന്നും ഫലങ്ങൾ ഉറപ്പിക്കാനും ബുദ്ധി സംവിധാനത്തിന്റെ ഉള്ളറ രഹസ്യങ്ങളറിയാനും കൂടുതൽ ഗവേഷണങ്ങൾ ഇനിയും ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP