Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിൽ ഇന്നേവരെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല. എന്റെ കന്യാചർമ്മം എവിടെ പോയോ എന്തോ? കന്യാചർമ്മവും കന്യാകത്വവും തമ്മിലെന്താ ബന്ധം? മിഥ്യാ ധാരണകൾ പൊളിച്ചടുക്കി ഡോ. ഷിനു ശ്യാമളൻ എഴുതുന്നു

ജീവിതത്തിൽ ഇന്നേവരെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല. എന്റെ കന്യാചർമ്മം എവിടെ പോയോ എന്തോ? കന്യാചർമ്മവും കന്യാകത്വവും തമ്മിലെന്താ ബന്ധം? മിഥ്യാ ധാരണകൾ പൊളിച്ചടുക്കി ഡോ. ഷിനു ശ്യാമളൻ എഴുതുന്നു

ഡോ. ഷിനു ശ്യാമളൻ

ന്യാചർമ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. പെൺകുട്ടികൾക്ക് എല്ലാർക്കും ആദ്യമായി ശരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ബ്ലീഡിങ് ഉണ്ടാകില്ല. ഇപ്പോഴും മറിച്ചു ചിന്തിക്കുന്ന പുരുഷന്മാർ നമ്മുടെയിടയിൽ ഉണ്ട്. ജീവിതത്തിൽ ഇന്നേവരെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ എനിക്ക് ബ്ലീഡിങ് ഉണ്ടായിട്ടില്ല. എന്റെ കന്യാചർമ്മം എവിടെ പോയോ എന്തോ? ഡാൻസ് ചെയ്യുന്നവർ, സ്പോർട്സ് ചെയ്യുന്നവർ, ജിമ്മിൽ പോകുന്നവർ തുടങ്ങിയവരിൽ ബ്ലീഡിങ് ഉണ്ടാകണം എന്നില്ല. ഇതൊന്നും ചെയ്യാത്തവരും ബ്ലീഡ് ചെയ്യണം എന്നില്ല.

കന്യാചർമ്മം എന്ന വാക്ക് തന്നെ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കന്യാചർമ്മം ഉണ്ടെങ്കിൽ കന്യകയാകാം. പക്ഷെ ഇല്ലെന്ന് കരുതി കന്യകയല്ല എന്നു പറയുവാൻ പറ്റുമോ? ഇത് കാരണം ജീവിതം തന്നെ നശിച്ച പോയ പെണ്കുട്ടികൾ ഉണ്ട്. കന്യക അല്ലെങ്കിൽ തന്നെ എന്ത് തേങ്ങയാണ് ഒരു പെണ്ണിന് നഷ്ടപ്പെടാൻ. ഒന്നുമില്ല. നഷ്ടപ്പെടുന്നത് ആ വിഡ്ഢികൾക്കാണ്. സ്വന്തം കാമുകി, അല്ലെങ്കിൽ ഭാര്യയെ ആദ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ടപ്പോൾ രക്തം വന്നില്ല എന്ന കാരണത്താൽ പിഴച്ചവൾ എന്ന് മുദ്ര കുത്തിയ പുരുഷന്മാരാണ് യഥാർത്ഥ വിഡ്ഢികൾ.

ആദ്യ തവണ സെക്‌സ് ചെയ്യുമ്പോൾ ബ്ലഡ് വന്നില്ലാത്തതുകൊണ്ട് 'അവൾ പോക്ക് കേസാണ്' എന്നു കേട്ടിട്ടുള്ളവർ ഉണ്ട്. തുറന്ന് പറയട്ടെ, ആ പെണ്കുട്ടികൾ അല്ല, അങ്ങനെ പറഞ്ഞു നടക്കുന്ന ആണ്കുട്ടികളാണ് ശെരിക്കും വിഡ്ഢികൾ. സയൻസിന്റെ മറയറ അറിയാതെ പെണ്കുട്ടികളെ കൂട്ടം കൂടിയിരുന്നു വേശ്യകളാക്കുന്ന ചില ആണ്കുട്ടികൾ.

സ്‌നേഹിക്കുന്ന പെണ്കുട്ടി കന്യകയാണോ എന്നറിയുവാൻ വേണ്ടി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ നിർബന്ധിക്കുന്ന പുരുഷന്മാരുമുണ്ട്. എന്താല്ലേ? വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് വീമ്പിളക്കുമ്പോളും സെക്‌സിന്റെ കാര്യത്തിൽ പലരുടെയും അറിവ് വട്ട പൂജ്യമാണ്.

കട്ടിലിൽ ആദ്യരാത്രിയിൽ വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റ് വിരിക്കുന്ന വിദ്വാന്മാരുമുണ്ട്. എന്തിനെന്നോ? ഭാര്യയുടെ കന്യാചർമ്മം പൊട്ടി രക്തം വന്നോ എന്നറിയാൻ. ബെഡിൽ വെള്ള ഷീറ്റ് വിരിക്കുന്നതിലും ഭേദം മൂക്കിൽ 2 പഞ്ഞിയും വെച്ചു മുകളിൽ ഷീറ്റ് വിരിച്ചു 6 അടി മണ്ണിൽ കിടക്കുന്നതാണ്. ഒരു പെണ്ണിന്റെ ജീവിതമെങ്കിലും രക്ഷപ്പെടും.

(ഡോ. ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റാണിത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP