Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത് 25 മിനിറ്റ്; ഫലത്തിൽ സാധ്യമാകുന്നത് 15 മിനിറ്റും; ഏറ്റവും ദുർബലർ ഇന്ത്യക്കാർ; അമേരിക്കയിൽ നടന്ന ഒരു സെക്‌സ് സർവേ ഫലം പറയുന്നത്

പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത് 25 മിനിറ്റ്; ഫലത്തിൽ സാധ്യമാകുന്നത് 15 മിനിറ്റും; ഏറ്റവും ദുർബലർ ഇന്ത്യക്കാർ; അമേരിക്കയിൽ നടന്ന ഒരു സെക്‌സ് സർവേ ഫലം പറയുന്നത്

ത്രനേരം സെക്‌സിലേർപ്പെടണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അതേക്കുറിച്ച് ഓരോരുത്തർക്കും ഓരോ അവകാശവാദങ്ങളുണ്ടാകും. എന്നാൽ, യാഥാർഥ്യം ഇതൊന്നുമല്ല. സോസി ഡേറ്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അടുത്തിടെ നടത്തിയ സർവേ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവരുടെ ലൈംഗികാഭിരുചികൾ വ്യക്തമാക്കുന്നു.

ലൈംഗിക ബന്ധം കൂടുതൽ നേരം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ മുന്നിൽ സ്ത്രീകളാണ്. 25 മിനിറ്റും 51 സെക്കൻഡും സെക്‌സ് നീണ്ടുനിൽക്കണമെന്നാണ് സ്ത്രീകളുടെ ആഗ്രഹം. പുരുഷനും ഏറെക്കുറെ സമാനമായ സമയമാണ് പ്രതീക്ഷിക്കുന്നത്. 25 മിനിറ്റും 43 സെക്കൻഡുമാണ് പുരുഷന്റെ ആഗ്ഹം.

എന്നാൽ, സംഭവിക്കുന്നത് ഇതൊന്നുമല്ല. ശരാശരി 15 മിനിറ്റാകുമ്പോഴേക്കും സെക്‌സ് അവസാനിക്കുന്നു. കൂടുതൽ നേരം സെക്‌സിലേർപ്പെടാൻ സാദിക്കുന്നത് അമേരിക്കയിലും കാനഡയിലുമുള്ളവരാണ്. 17 മിനിറ്റോളം. 16 മിനിറ്റും 58 സെക്കൻഡുമായി ബ്രിട്ടീഷുകാർ രണ്ടാമതുണ്ട്. സർവേ ഫലം ഇന്ത്യക്കാർക്ക് ഒട്ടും തന്നെ സന്തോഷം പകരുന്നതല്ല. കാരണം, സെക്‌സിൽ ലോകത്തെ ഏറ്റവും ദുർബലരായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യക്കാരെയാണ്. 15 മിനിറ്റും 15 സെക്കൻഡുമാണ് ഇന്ത്യക്കാരുടെ സെക്‌സ് സമയം.

സെക്‌സിൽ താത്പര്യം നഷ്ടപ്പെടുന്നതിനും പല കാരണങ്ങളുണ്ടെന്ന് ഹൂസ്റ്റണിലെ സെക്‌സ് തെറാപ്പിസ്റ്റ് മേരി ജോ റാപിനി പറയുന്നു. പരസ്പരമുള്ള വിദ്വേഷമാണ് അതിലൊന്ന്. പുറത്തുപോവുകയോ പ്രശ്‌നങ്ങൾ സംസാരിച്ചുതീർക്കുകയോ ആണ് ഇതിനൊരു പരിഹാരം.

ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും വലിയൊരു ഘടകമാണ്. നിങ്ങളുടെ രൂപത്തിൽ നിങ്ങൾക് ആത്മവിശ്വാസമില്ലെങ്കിൽ നല്ലൊരു ലൈംഗിക ജീവിതം ലഭിക്കണമെന്നില്ല. സ്ത്രീകളെയാണ് അത് കൂടുതൽ ബാധിക്കുന്നത്. 52 ശതമാനത്തോളം സ്ത്രീകൾ ഈ കാരണം കൊണ്ട് സെക്‌സിലേർപ്പെടാതെ പോകുന്നുവെന്ന് സർവേ സൂചിപ്പിക്കുന്നു.

കൂടുതൽ ലൈംഗിക പങ്കാളികളു്െണ്ടങ്കിലും സെക്‌സ് താത്പര്യം നശിക്കാമെന്ന് റാപിനി പറയുന്നു. ഒരു ബന്ധത്തിൽനിന്ന് അടുത്തതിലേക്ക് മാറിക്കൊണ്ടിരുന്നാൽ, ആരോടും സ്‌നേഹമില്ലാത്ത അവസ്ഥവരും. ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോൾ സെക്‌സിനോടുള്ള താത്പര്യം കുറച്ചേക്കും. ഗുളികകളും കുത്തിവെപ്പുകളും കോപ്പർ ടി പോലുള്ള ഗർഭനിരോധന മാർഗങ്ങളും ഇങ്ങനെ സംഭവിക്കാൻ കാരണമായേക്കും.

പങ്കാളി മറ്റൊരാളെ അമിതമായി ശ്രദ്ധിക്കുന്നത് നിങ്ങളിൽ അസൂയയും ലൈംഗികതയോടുള്ള താത്പര്യക്കുറവിനും കാരണമാകും. പങ്കാളി നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും അത് താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. കൂടുതൽ കാലം ഒരുമിച്ച് ജീവിക്കുന്നവർക്കിടയിൽ താത്പര്യക്കുറവ് നേരത്തെ പിടിപെടാമെന്നും റാപിനി പറയുന്നു. ചില മരുന്നുകൾ കഴിക്കുന്നതിന്റ പാർശ്വഫലമായി ലൈംഗിക തൃഷണ കുറയാനും വഴിയുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP