1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

ടെൻഷൻ അടിക്കേണ്ട കാര്യമില്ല; ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ ആണ് സെക്‌സ്; സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം; ഫോൺ സെക്‌സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമായതിനാൽ ഇതിന് മുൻപ് ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയം; ഫോൺ സെക്‌സിൽ ഹരംമൂത്ത് വീഡിയോ ചാറ്റ് തൽക്കാലം വേണ്ട; 'സാധനം കൈയിലുണ്ടെങ്കിൽ' സെക്‌സ് ടോയിയും ഉപയോഗിക്കാം; തന്ത്ര സെക്‌സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാം; കൊറോണക്കാലത്തെ ലൈംഗികതയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

April 18, 2020 | 12:51 PM IST | Permalink



ടെൻഷൻ അടിക്കേണ്ട കാര്യമില്ല; ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ ആണ് സെക്‌സ്; സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം; ഫോൺ സെക്‌സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമായതിനാൽ ഇതിന് മുൻപ് ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയം; ഫോൺ സെക്‌സിൽ ഹരംമൂത്ത് വീഡിയോ ചാറ്റ് തൽക്കാലം വേണ്ട; 'സാധനം കൈയിലുണ്ടെങ്കിൽ' സെക്‌സ് ടോയിയും ഉപയോഗിക്കാം; തന്ത്ര സെക്‌സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാം; കൊറോണക്കാലത്തെ ലൈംഗികതയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

നീരജ ജാനകി, മുരളി തുമ്മാരുകുടി

കൊറോണക്കാലം തുടങ്ങിയ ഉടനെ തന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്‌സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു. ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.

സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു

'ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?

'സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !'

സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.

ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.

ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്‌സ് സാധ്യത കുറക്കുന്നത് പോലെ മാസ്‌ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല. അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.

ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! - തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൗണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെ കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറി നിൽക്കാനുള്ള അവസരമോ മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്‌പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.

3. ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ ആണ് സെക്‌സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.

4. 'എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം' - ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൗൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്‌സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയ സന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.

5. വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്‌സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്‌സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്‌ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്‌കി പരിപാടിയാണ്. ഡോണ്ട് ഡു... ഡോണ്ട് ഡു.

6. സെക്‌സ് ടോയ്സ് - യൂറോപ്പിൽ ഈ ലോക്ക് ഡൗൺ കാലത്ത് സെക്‌സ് ടോയ്‌സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൗണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്‌നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ 'സാധനം കൈയിലുണ്ടെങ്കിൽ' എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.

7. പരീക്ഷണത്തിന്റെ കാലം: 'ഹം തും ഏക് കമരെ മി ബന്ദ് ഹോ' എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ നോക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്‌സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. 'ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!' എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.

8. 'സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു' . ഓൺലൈൻ ആയിട്ടും ഓഫ് ലൈൻ ആയിട്ടും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൗൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേ സമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്‌ളർട്ടിംഗും ലൈംഗിക ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി, കാരണം എന്തെങ്കിലും കണ്ടാൽ പ്രശ്‌നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഔട്ട് കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ)

9. ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നു കയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്‌പോൾ നഗ്‌നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൗൺ ആയതുകൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോദിലാണ്. ഫേസ്‌ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ - ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ - പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് 'ഷോമാൻഷിപ്പ്' ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.

10. കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ - പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാളും അറിയുന്നതിനേക്കാളും വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.

അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൗൺ ആയതുകൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത
ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം
ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി
മദ്യം വിളമ്പാൻ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശർമ്മ വെടിയുതിർത്തത് നിറഞ്ഞ സദസിൽ; പതിനാല് വർഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താൽ; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാൽ വധത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ മനു ശർമയ്ക്ക് മോചനം
നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
ക്രൂരനായ മനുഷ്യന്റെ നിഷ്ഠൂര പ്രവൃത്തി! പൈനാപ്പിളിൽ പടക്കം നിറച്ചുള്ള കെണിയിൽ പെട്ടത് പാവം കാട്ടാന; വായിലിരുന്ന് പടക്കം പൊട്ടി തീറ്റയെടുക്കാൻ കഴിയാതെ ഗർഭിണിയായ പിടിയാന; സൈലന്റ് വാലിയിലെ വെള്ളിയാർ പുഴയിൽ കണ്ടെത്തിയ ആനയെ രക്ഷിക്കാനുള്ള വനം വകുപ്പിന്റെ ശ്രമവും വിഫലമായി; പുഴയിൽ വച്ച് തന്നെ ആനയ്ക്ക് ദാരുണാന്ത്യം; വാർത്ത പുറം ലോകത്തെ അറിയിച്ചത് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ കുറിപ്പിലൂടെ
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ