ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി; കിടപ്പറയിൽ ഹോട്ടാവാൻ സൗന്ദര്യം മാത്രം പോരാ; സെക്‌സിലെ രസംകൊല്ലികൾ എന്തെല്ലാം?
September 21, 2017 | 12:10 PM IST | Permalink

മറുനാടൻ മലയാളി ഡസ്‌ക്
സ്ത്രീമനസ്സിന്റെ രഹസ്യങ്ങളെല്ലാം തങ്ങൾക്ക് മനപാഠമാണെന്ന് കരുതുന്ന പുരുഷന്മാരും, പുരുഷന്മാരെ കുറിച്ച് ഇനി അറിയാനൊന്നുമില്ലെന്ന് കരുതുന്ന സ്ത്രീകളും ഉണ്ടെങ്കിൽ ഒരുവട്ടം കൂടി ആലോചിക്കുക. എല്ലാമറിയാമോ? എല്ലാമറിയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളും അറിയില്ലെന്നാണ് സെക്‌സ് എക്‌സ്‌പേർട്ട് ട്രേസി കോക്‌സ് പറയുന്നത്.
കിടപ്പറയിലെ തങ്ങളുടെ ചില പെരുമാറ്റ രീതികൾ പുരുഷന്മാരെ അകറ്റുമെന്ന് പല സ്ത്രീകൾക്കും അറിയില്ല.ട്രേസി കോക്‌സ് അതിന്റെ ഒരുപട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.
കിടപ്പറയിൽ ഒന്നിച്ചിരുന്ന് പോൺ വീഡിയോ കാണൽ
ന്യൂജെൻ കാലത്ത് പോൺകാഴ്ച വലിയ പാപമായൊന്നും ആരും കാണുന്നില്ല. അമിതമാകരുതെന്ന് മാത്രം. തങ്ങളുടെ ഭർത്താക്കന്മാർ ഒളിഞ്ഞോ തെളിഞ്ഞോ ഇതൊക്കെ കാണുന്നുണ്ടെന്ന് മിക്ക സ്ത്രീകൾക്കും അറിയാം. എന്നാൽ ഈയൊരുധാരണ മനസ്സിൽ വച്ച് നിങ്ങൾ ഒരുമിച്ചിരുന്ന് പോൺ കണ്ടുകളയാമെന്ന് വിചാരിച്ചാൽ സംഗതി പാളും കേട്ടോ! തെറ്റിദ്ധരിക്കേണ്ട.ഒരുമിച്ചിരുന്ന് കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒന്നും പേഴ്‌സണലായി എടുക്കരുതെന്ന് മാത്രം. പോൺ വീഡിയോ കാണുന്ന നിങ്ങളുടെ കൂട്ടുകാരൻ പതിവ് പോലെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കില്ല. ചിലപ്പോൾ നിങ്ങൾക്കൊപ്പം രതിലീലകളിൽ ഏർപ്പെടുമ്പോഴത്തേക്കാൾ അവൻ ഉണർന്നെന്നും വരും. അതൊന്നും പേഴ്‌സണലായി എടുക്കരുത്.നിങ്ങളോടുള്ള അടുപ്പക്കുറവൊന്നുമല്ല, കേട്ടോ, അത് വെറും ശീലം മാത്രം.
രതികേളിയിലെ അമിതസീൽക്കാരം
കിടപ്പറയിൽ അവൻ ഒരുപുലിയാണെന്ന് കാട്ടി സന്തോഷിപ്പിക്കാൻ ചില സ്ത്രീകൾ രതിസീൽക്കാരങ്ങളുടെ ശബ്ദമുയർത്തും. ഇത് തൊട്ടടുത്ത മുറിയിലുള്ളവരോ, അയൽപക്കക്കാരോ കേൾക്കുമെന്ന ഒരുവിചാരവുമില്ല. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. ചുംബനങ്ങൾ തുടങ്ങിയില്ല, അതിന് മുമ്പേ തുടങ്ങി സീൽക്കാരമെന്നായിരിക്കും ്അവൻ മനസ്സിൽ കരുതുക. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ.
കിടപ്പറയിലെ നിസ്സംഗഭാവം
നിങ്ങൾ വളരെ ഹോട്ടാണ്. അതുകൊണ്ട് അവൻ സ്വാഭാവികമായി ഉണർന്നോളും. നിങ്ങൾ ആ സമയത്ത് സിനിമയോ, സീരിയലോ ഓർത്തുകൊണ്ട് കിടന്നാൽ മതിയെന്ന് കരുതുന്നതും അപകടമാണ്. കിടപ്പറയിലെ ഈ നിസ്സംഗഭാവം അവന്റെ താൽപര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.
സെക്‌സിന് മുമ്പുള്ള ചില ദഹനക്കേടുകൾ
സെക്‌സിന് തൊട്ടുമുമ്പുള്ള ചില സ്ത്രീസ്വഭാവങ്ങളും പല പുരുഷന്മാർക്കും വെറുപ്പാണ്. ഉദാഹരണത്തിന് ഓറൽ സെക്‌സിലേർപ്പെടും മുമ്പ് ഡോർ തുറന്നിട്ട് മൂത്രമൊഴിക്കാൻ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകൾ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാത്തതും പുരുഷന്മാർക്കിഷ്ടമില്ലാത്ത കാര്യമാണ്.
പുരുഷന്മാരുടെ പുറത്ത് കൂടി നഖം കോറുന്നതൊക്കെ എസി തണുപ്പിൽ സിനിമാ തിയേറ്ററിൽ കണ്ടിരിക്കാൻ രസമാണ്. യഥാർഥ ജീവിതത്തിൽ അതൊക്കെ സൂക്ഷിച്ചുവേണം.പുറത്ത് കൂടി നഖം കോറുന്നത് വേദനിപ്പിക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ രസം കെടുത്തുകയും ചെയ്യും.
ചില സ്ത്രീകൾക്ക് ശരീരത്തെ കുറിച്ച് അമിതബോധമാണ് എപ്പോഴും. കിടപ്പറയിലും മൂടിപ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താൽ മാത്രം വസ്ത്രമുരിയാൻ തയ്യാറാവുക ഇതൊക്കെ പുരുഷന്മാർക്ക് രസംകൊല്ലികളാണ്.സ്വന്തം ശരീരം അത്ര സെക്‌സിയല്ലെന്ന് കരുതുന്ന സ്ത്രീകൾ കൂട്ടുകാരൻ അതങ്ങനെയല്ല സുന്ദമാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ പോകേണ്ടാ. അതൊക്കെ ഒരിഷ്ടമല്ലേ. ഇനിയുമുണ്ട് രസങ്ങളും, രസക്കേടുകളും.അത് പിന്നീടൊരിക്കൽ ആവാമെന്ന് ട്രേസി കോക്‌സ്.
Readers Comments
More News in this category
