Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർവരെ മാറും! ശാസ്ത്രജ്ഞർക്കു പറയാനുള്ളത്

നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർവരെ മാറും! ശാസ്ത്രജ്ഞർക്കു പറയാനുള്ളത്

ലണ്ടൻ: നിരന്തരം സെക്‌സിൽ ഏർപ്പെട്ടാൽ തലവേദന മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ മാറുമെന്നു ശാസ്ത്രജ്ഞർ! എന്നാൽ, ജീവിതശൈലിയും മറ്റുംകൊണ്ട് ഇരുപതു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെക്കുറച്ചു സെക്‌സ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ദേശീയ സർവേയിലെ കണ്ടെത്തൽ. എന്നാൽ, അരമണിക്കൂർ സെക്‌സിലേർപ്പെടുമ്പോൾ കൂടുതൽ കലോറി എരിയുന്നത് ശരീരത്തിനു നല്ലതാണെന്നു കനേഡിയൻ ശാസ്ത്രജ്ഞർ പറയുന്നു. മികച്ച എക്‌സർസൈസ് ആണ് സെക്ഷ്വൽ ആക്ടിവിറ്റിയെന്നും ഇവർ പറയുന്നു.


20 മിനിട്ട് ടെന്നീസ് കളിക്കുന്നതിനും 33 മിനുട്ട് ഗോൾഫ് കളിക്കുന്നതിനും 40 മിനിട്ട് യോഗ ചെയ്യുന്നതിനും തുല്യമാണ് ഒരുവട്ടം സെക്‌സിൽ ഏർപ്പെടുന്നത്! ഹൃദയം മുതൽ ശ്വാസകോശംവരെ എല്ലായിടത്തും ഇതിന്റെ ഗുണമെത്തും.

ഹൃദയത്തിനും ശ്വാസകോശത്തിനും തലച്ചോറിനും ഗുണകരം

ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും കൂടുതൽ എക്‌സർസൈസ് ആണ് സെക്‌സ് എന്നു ശാസ്ത്രജ്ഞർ പറയുന്നു. തലച്ചോറിലെ കോശങ്ങൾക്കും ഇത് ആരോഗ്യമുണ്ടാക്കും. നേരത്തേ, എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഇണചേരലിനു ശേഷം ഇവയുടെ തലച്ചോറിൽ കൂടുതൽ കോശങ്ങൾ ഉത്പാദിപ്പിക്കുന്നെന്നു കണ്ടെത്തിയിരുന്നു. മനുഷ്യരിൽ, ഓർമശക്തിയെ സ്വാധീനിക്കുന്ന ഹിപ്പോകാംപസിന് ഇതു ഗുണകരമാണ്. സ്ത്രീകളിൽ സമ്മർദവും മറ്റും കുറയ്ക്കാനും ഇതു സഹായിക്കുന്നുണ്ട്. വളരെക്കുറച്ചു സമയം സെക്‌സിൽ ഏർപ്പെടുന്നവരിൽ പോലും കാര്യമായ മാറ്റങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി.

പുരുഷന്മാരിൽ കാൻസർ സാധ്യത കുറയ്ക്കുന്നു

സെക്‌സ് പുരുഷന്മാരിൽ കാൻസർ സാധ്യതയും കുറയ്ക്കുന്നു. നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയാണ് ഈ കണ്ടെത്തൽ നടത്തിയത്. 840 ആളുകളിൽ നടത്തിയ സർവേയിലും മാറ്റങ്ങൾ കണ്ടെത്തി. പഴയ പുരുഷബീജങ്ങളുടെ ബഹിർഗമനം പോസ്റ്റേറ്റ് കാൻസറുകൾ ഒഴിവാക്കാൻ സഹായിക്കും. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (അമേരിക്ക) നടത്തിയ പഠനത്തിലും ഇതു കണ്ടെത്തിയിരുന്നു.

തലവേദനയും മാറിക്കിട്ടും!

മാനസികാരോഗ്യം സെക്‌സിനിടെ അനുകൂലമാകുന്നതാണ് ഇതിനു സഹായിക്കുന്നത്. സെകസ് ലഭിക്കാത്ത സ്ത്രീകൾ കടുത്ത സമ്മർദത്തിൽ ആകുന്നത് ഇതുകൊണ്ടാണ്. ലൈംഗിക ബന്ധത്തിനിടെ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളും സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇത് ആരും അറിയാറില്ലെങ്കിലും. രതിമൂർച്ഛ അനുഭവിക്കുമ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന രാസപ്രവർത്തനവും തലവേദന ഇല്ലാതാക്കും. ഡിപ്രഷനും ഉത്കണ്ഠയുമുള്ളവർക്കു ഡോക്ടർമാർ സെക്‌സ് നിർദേശിക്കുന്നത് ഇതുകൊണ്ടാണ്. ഇണയോടുള്ള വൈകാരിക ബന്ധം വർധിക്കുന്നതും ഇതിനു സഹായിക്കുന്നു. ഇതിനു പുറമേ, മുപ്പതു മിനിട്ടെങ്കിലും സെക്‌സിനായി മാറ്റിവയ്ക്കണമെന്നും ശാസ്ത്രജ്ഞർ നിർദേശിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP