1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു

May 04, 2018 | 08:17 PM IST | Permalinkഎന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു

സജീവൻ അന്തിക്കാട്

തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു.

ഇത് ഫേസ്‌ബുക്ക് യുദ്ധത്തിലേക്ക് മാറിയതോടെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്. കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെനനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

ഈ നിലപാടിനെതിരെ വിമർശനം ശക്തമായപ്പോഴും ശാസ്ത്ര സെമിനാറായ ഹോക്കിങ്ങ്-18ൽ വെച്ചും സി രവിചന്ദ്രൻ ജാതിസംവരണത്തിനെതിരായ നിലപാടിൽ ഉറച്ചു നിന്നു. എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർത്ത് എന്ന് അദ്ദേഹം മറുനാടന് വേണ്ടി സജീവൻ അന്തിക്കാടിന് നൽകിയ അഭിമുഖത്തിലും നിലപാട് വ്യക്തമാക്കി. വിശദമായ അഭിമുഖത്തിലേക്ക്...

  • ഒരാൾ സ്വയം ഇല്ലെന്നു വെളിപ്പെടുത്തിയാലും അയാളുടെ ജാതി പോകില്ല എന്നാണ് പല പ്രമുഖ ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരിക്കലും പോകാത്ത ഒരു ആത്യന്തിക സത്യമാണോ ഈ ജാതി. നാം നമ്മുടെ ചുറ്റുപാടും നോക്കുമ്പോൾ ഒരു പാട് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കാണാറുണ്ട്. അവരൊക്കെ കുറെ തലമുറ മുമ്പ് ഏതെങ്കിലുമൊക്കെ ജാതിയിൽ നിന്ന് കൺവെർട്ട് ചെയ്തു വന്നവരല്ലേ. അവരിൽ ഭൂരിപക്ഷത്തിനും അവരുടെ പണ്ടത്തെ ജാതി കാണാനുമില്ല. ജാതി നിർമൂലനം പ്രായോഗികമാണെന്ന് ഇതു തെളിയിക്കുന്നു. പക്ഷെ കേരളത്തിലെ ബുദ്ധിജീവികൾ അതംഗീകരിക്കുന്നുമില്ല. താങ്കൾ എന്തു പറയുന്നു?.

സി രവിചന്ദ്രൻ: ജാതി ആത്യന്തിക സത്യം ആണെന്ന രീതിയുള്ള പ്രഖ്യാപനങ്ങൾ ശരിയല്ല. അത് പഞ്ചസാരയ്ക്ക് ലേബൽ വെക്കുന്നതുപോലെയുമല്ല. പഞ്ചസാര ഒരു തന്മാത്രാ ഘടനയാണ്. അതിന്റെ മേൽ ലേബൽ വെക്കുന്നത് നമുക്ക് മനസ്സിലാകാനാണ്. ജാതി അത്തരമൊരു ആന്തരിക ഘടനയോ വസ്തുവോ അല്ല. അതൊരു സഹജഗുണവുമല്ല. ജാതി പരസ്പര വിനിമയത്തിൽ ആശ്രിതമായ ഒരു മനോഗതിയാണ്. അത് കാലികവും പ്രാദേശികവുമാണ്. ജാതികൾക്ക് സാമൂഹികമായ ഉന്നതിയുണ്ടാവാം, തളരാം, പിളരാം, അപ്രത്യക്ഷമാകാം, മെച്ചപ്പെടാം.

ജാതി ഒരിക്കലും പോകില്ലെന്ന് പറയാൻ എളുപ്പമാണ്. അതാണ് വാദമെങ്കിൽ മതവും ദേശീയതയും ഭാഷയും വംശീയതയും നിറവുമൊന്നും ഒരിക്കലും പോകാൻ പോകുന്നില്ലെന്ന് വാദിക്കാം. മതംമാറി ചെന്നാൽ ഏതാനും തലമുറ വരെ പഴയമതത്തെകുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ടാവും, വ്യക്തിക്കും ആ ഓർമ്മകൾ തികട്ടിവരും. ഏതാനും തലമുറ വരെ അയാൾ ഒരു 'വരുത്തൻ' ആയിരിക്കും. ജാതിയുടെ കാര്യവും സമാനമാണ്. ഏതാനും തലമുറവരെ ഓർമ്മിക്കലുകളും ഓർമ്മപ്പെടുത്തലുകളും ഉണ്ടാവും. ഇന്ത്യാക്കാരൻ വേറൊരു സമൂഹത്തിൽ പോയി ജീവിച്ചാൽ അയാൾക്ക് ജാതി അനുഭവപ്പെടില്ല: ജാതി ആരോപിക്കപ്പെടുകയുമില്ല. ംഗതി 'ബാധ' പോലെയാണ്. ബാധ പിടിപെട്ടവനും ചുറ്റുമുള്ളവരും ബാധയിൽ വിശ്വസിക്കണം. എങ്കിലേ ബാധ വർക്ക് ചെയ്യൂ. അല്ലാതെ സ്വയം പ്രവർത്തിക്കാനുള്ള ശേഷി അതിനില്ല.

പഞ്ചസാരയുടെ കാര്യം അങ്ങനെയല്ല. ഏത് സമൂഹത്തിലും അത് മധുരിക്കും. ജാതി ഇല്ലാതാകണമെങ്കിൽ സമൂഹം ജാതിരഹിതമാകണം. സമൂഹം വ്യക്തികളുടെ കൂട്ടമാണ്. അതായത് മാറ്റം വ്യക്തികളിൽ തുടങ്ങണം. ആരെങ്കിലും ജാതിയെ തകർക്കാനുള്ള പണി തുടങ്ങുമ്പോൾ ജാതി സംരക്ഷണവാദം ഉന്നയിച്ചാൽ അതൊരിക്കലും സാധ്യമാകില്ല.

  • 'സംവരണമില്ലാത്തവന് ജാതിയും മതവും കളഞ്ഞാൽ ഒരു നഷ്ടവും വരാനില്ല. പക്ഷെ അല്ലാത്തവർക്ക് സംവരണാനുകൂല്യം പോകും. പതിനെട്ട് വയസ്സ് കഴിഞ്ഞ് വേണ്ടെന്ന് സംവരണം വേണ്ടെന്ന് തോന്നുന്നുവെങ്കിൽ കുട്ടികൾ സ്വയം ചെയ്യട്ടെ. 'കുറെ കുട്ടികൾ സ്‌ക്കൂൾ അഡ്‌മിഷൻ സമയം ജാതിക്കോളം ഉപേക്ഷിച്ചു എന്ന വ്യാജവാർത്ത വന്ന സമയം കേട്ട അഭിപ്രായങ്ങളായിരുന്നു. എന്തു പറയുന്നു.?

18 വയസ്സിന് ശേഷം വേണമോ എന്ന് കുട്ടി സ്വയം തീരുമാനിക്കട്ടെ എന്നു പറയുന്നത് ഒരു ഔദാര്യമായി അവതരിപ്പിക്കുന്നതിൽ കഥയില്ല. അതുപിന്നെ അങ്ങനെയല്ലേ സാധ്യമാകൂ? 18 വയസ്സുവരെ ജാതിയും മതവും ഇല്ലാത്ത ഒരാൾക്ക് പിന്നെ സ്വയം അവകാശപ്പെടാമെന്നിരിക്കെ തുടക്കത്തിൽ കുട്ടിയുടെ അനുവാദമില്ലാതെ മതകൊക്കയിലേക്ക് വലിച്ചെറിയുന്നത് നീതിപൂർവകമല്ല. മദ്യവും മയക്കുമരുന്നും കൊടുത്ത് ശീലിപ്പിക്കുന്നതുപോലെ കുട്ടിക്ക് മതംകൊടുക്കുന്നതാണ് തെറ്റ്. മതവുംജാതിയും ഇല്ലെന്നു പറഞ്ഞാൽ മതാധിഷ്ഠിത സമൂഹങ്ങളിൽ തീർച്ചയായും അതൊരു നഷ്ടകച്ചവടം തന്നെയാണ്. ചില പുരോഗമന ആശയങ്ങൾ നടപ്പിലാകുമ്പോൾ പരമ്പരാഗതമായ ചില 'ആനുകൂല്യങ്ങൾ' നഷ്ടപെടും. അതിനെയൊക്കെ 'നഷ്ട'മായി കാണാൻ തുടങ്ങിയാൽ സമൂഹം ഒരിഞ്ച് മുന്നോട്ടുപോകില്ല.

ജാതിയുടെ കാര്യം അവിടെ നിൽക്കട്ടെ. മതരഹിതനായാലും നഷ്ടം ഉണ്ട്. പാരമ്പര്യ സമൂഹങ്ങളിൽ അത് വലിയ തിരിച്ചടി കൊണ്ടുവരും. നാസ്തികനാണെന്ന് തുറന്നു പറഞ്ഞുനോക്കൂ, നഷ്ടം പലതരം, ബഹുവിധം... ഒറ്റപ്പെടുത്തലും കുറ്റപ്പെടത്തലും മുതൽ നേരിട്ടുള്ള പീഡനംവരെ. തൊഴിൽസാധ്യത, അവസരങ്ങൾ, പദവികൾ, പൊതുസ്വീകാര്യത... ഇവയൊക്കെ കുറയും . വീട്ടുകാരും ബന്ധുക്കളും വരെ ഒറ്റപ്പെടുത്തിയെന്ന് വരും. സുഹൃത്തുക്കളെ കിട്ടാതെ വരാം, ഉള്ളവ നഷ്ടപെടാം, നിരന്തര ചോദ്യങ്ങൾ...പരിഹാസവചനങ്ങൾ.... മതരഹിതനാകുന്ന ഏതൊരു വ്യക്തിക്കും ഇതൊക്കെ പൊതുവെ ബാധകമായ കാര്യമാണ്.

  • ഇനി, നഷ്ടക്കണക്ക് എടുത്താൽ, ജാതി പറയാതിരുന്നാൽ സംവരണമില്ലാത്ത കുട്ടികൾക്ക് ഒരു നഷ്ടവുമില്ലെന്ന വാദവും ശരിയല്ല. അങ്ങനെ ചിന്തിച്ചാൽ അവർക്കും കാര്യമായ 'നഷ്ടം' ഉണ്ട്.

1. വ്യക്തിക്ക് ജാതി അംഗത്വമുണ്ടെങ്കിൽ, അത് ഏതിനം ജാതി ആയാലും, ഒരു മതാധിഷ്ഠിത സമൂഹത്തിൽ അധികാരവും സ്വീകാര്യതയും സാധ്യതയും ഗോത്രസംരക്ഷണവും കൊണ്ടുവരും. ജാതി വേണ്ടെന്ന് വെക്കുന്നവന് ആരുടെയും സംരക്ഷണകവചമോ സവിശേഷ ആനുകൂല്യമോ ലഭിക്കില്ല, ജാത്യാധികാരം ലഭിക്കില്ല, ജാതിയാനുകൂല്യം ലഭിക്കില്ല, ജാതി സംഘടനകളുടെ പിന്തുണയോ പദവികളോ ലഭിക്കില്ല, ജാതിക്കൊപ്പമില്ലാത്തതിനാൽ ഭരണകൂടവും നിങ്ങളെ പരിഗണിക്കില്ല........

2. മുന്നാക്ക ജാതിയിലെ അംഗമാകുക എന്നാൽ ഒരാൾക്ക് സാംസ്കാരിക മൂലധനം (cultural capital) ലഭിക്കുക എന്നാണ് അർത്ഥം-ഇങ്ങനെയൊക്കെ സംവരണസാഹിത്യം പറയുന്നുണ്ട്.. ജാതിയില്ലാതെ വന്നാൽ അത്തരം 'സവിശേഷാധികാരങ്ങൾ' നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. വിശേഷിച്ചും അയാളെ കുറിച്ച് ധാരണയില്ലാത്തവർക്കിടയിൽ, ബാഹ്യസമൂഹത്തിൽ. അതേസമയം സംവരണക്കാരന് ജാതി കൾച്ചറൽ കാപിറ്റൽ അല്ലെന്നും സംവരണം ഈ നഷ്ടം നികത്തില്ലെന്നും സങ്കൽപ്പമുണ്ട്.. ഇതും മറക്കാതിരിക്കുക.

3. സംവരണമില്ലാത്തവർക്കും ധാരാളം ജാതി മാനേജ്മെന്റ് സ്ഥാപനങ്ങളുണ്ട്, അവിടെ തൊഴിൽ ലഭിക്കണമെങ്കിൽ ജാതി നിലനിർത്തിയേ മതിയാകൂ. മാത്രമല്ല, അവർക്ക് ജാതിസംഘടനയുണ്ട്, ജാതി പാർട്ടിയുണ്ട്, പാർട്ടികളിലും ഭരണതലത്തിലും ക്വാട്ടായുണ്ട്, ഉയർന്നതലത്തിലുള്ള ഉദ്യോഗനിയമനത്തിന് ജാതിപിന്തുണ സഹായകരമാണ്, മേലുദ്യോഗസ്ഥന് ജാതിസ്നേഹം കാണിച്ചെന്നുവരാം.... അങ്ങനെ ഒരുപിടി സാങ്കൽപ്പികവും അല്ലാത്തതുമായ നേട്ടങ്ങളാണ് ജാതിരഹിതനാവുന്നതോടെ സംവരണരഹിതന് 'നഷ്ട'പെടുന്നത്.

4. 1955 ന് ശേഷം സംവരണമില്ലാതിരുന്ന ആയിരക്കണക്കിന് ജാതികൾ സംവരണപ്പട്ടികയിലെത്തി. രാജ്യം പുരോഗമിക്കുകയും കൂടുതൽ ജനങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതരാവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ജാതികൾ കൂടുതൽ പിന്നാക്കം പോയികൊണ്ടിരുന്നു എന്നതാണ് തമാശ. പോരാട്ടമില്ലാതെ ആയിരക്കണക്കിന് ജാതികൾ സംവരണപട്ടികയിലെത്തി. ഗുജ്ജാർ, മീന, ജാട്ട്, യാദവ, കുർമി,..... പലരും പോരാട്ടത്തിലൂടെ. സംവരണപോരാട്ടങ്ങൾ ഇപ്പോഴും കനക്കുകയാണ്. ഭാവിയിൽ കൂടുതൽ സമുദായങ്ങൾ സംവരണപരിധിയിൽ വരും എന്നുറപ്പാണ്. ആ നിലയ്ക്ക് സംവരണമില്ലാത്തവൻ ഇപ്പോഴേ ജാതി കളഞ്ഞാൽ 'ഭാവിയിൽ കിട്ടാനുള്ള സംവരണാനുകൂല്യം' നഷ്ടപെടുമെന്നതിൽ സംശയമില്ല.

5. ഇന്ത്യയിലെ നാല് സംസ്ഥാന സർക്കാരുകൾ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം അനുവദിച്ച് സംസ്ഥാനതലത്തിൽ ബിൽ പാസ്സാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കോടതികൾ തള്ളിയാലും അവസാനം ഇതും യാഥാർത്ഥ്യമായിത്തീരും. അതാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രം! ആ നിലയ്ക്ക് ജാതി ഇപ്പോഴേ വേണ്ടെന്ന് വെക്കുന്നത് ശരിക്കും 'നഷ്ടക്കച്ചവടം' ആയിരിക്കും.

6.ഭാവിയിൽ സാമ്പത്തിക സംവരണം കൂടുതലായി വന്നാലും ജാതി ഇപ്പോഴേ നഷ്ടപെടുത്തുന്നത് സംവരണമില്ലാത്തന് 'നഷ്ടക്കച്ചവട'മായിരിക്കും. ത്തരം 'നഷ്ടങ്ങൾ' ഓർത്ത് വിതുമ്പാതെ ജാതിയുംമതവും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് മനുഷ്യരാവുകയാണ് വേണ്ടത്.

(ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം)

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതൽ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ
ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ