1 usd = 71.76 inr 1 gbp = 92.05 inr 1 eur = 79.10 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.21 inr

Nov / 2019
23
Saturday

സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി

October 11, 2019 | 04:28 PM IST | Permalinkസാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി

എം എസ് ശംഭു

തിരുവനന്തപുരം: അഭിനേതാവ്, അവതാരകൻ, ബിഗ്ബോസ് മത്സരാർത്ഥി എന്നി നിലകളിൽ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപൻ മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയിയിൽ മത്സരാർത്ഥിയായി അദ്ദേഹം എത്തിയതോടെയാണ് കൂടുതലായി അദ്ദേഹത്തെ ആളുകൾ ശ്രദ്ധിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായും മാറി ദീപൻ. തന്റെ താരജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ദീപൻ അനുഭവങ്ങൾ പങ്കുവെച്ചു. അഭിമുഖത്തിലേക്ക്..

 • കരിയറിന്റെ തുടക്കം ? മിനി സ്‌ക്രീൻ അരങ്ങേറ്റം

തിരുവനന്തപുരത്താണ് ജനിച്ചത് എങ്കിലും അച്ഛന്റെ സഥലമായ പൊ്റ്റയിൽ തനിനാട്ടിൻപുറമാണ്. ഇവിടെയാണ് എന്റെ ബാല്യകാല ഓർമകൾ ഏറെയും. എന്റെ കലാജീവിതത്തിന്റെ ആരംഭം എന്നത് ഫിലിം മേക്കിങ് അനിമേഷൻ കോഴിസ് പഠിച്ചു കൊണ്ടാണ്. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്വലിറ്റിയായും പ്രൊഡക്ഷൻ ഹെഡ്ഡായും ജോലി ചെയ്തു. സാധാരണ കുടുംബത്തിൽ നിന്നാണ് വളർന്നുവന്നത് എന്നതിനാൽ തന്നെ കഷ്ടപ്പാടുകളിലൂടെയാണ് ഇന്ന് ഈ കാണുന്ന ഞാനായി മാറിയത്.

നിരവധി അനിമേഷൻ അക്കാദമിയിൽ ജോലി ചെയ്തിട്ടുണ്ട്. ത്രിഡി അനിമേഷനായിരുന്നു സ്പെഷ്യേൈലൈസഷൻ. പ്ലസ്ടു, ഡിഗ്രി പഠനം ഹോംസ്റ്റഡിയായിരുന്നു. അന്നൊന്നും കരുതിയിരുന്നില്ല ഞാൻ ഒരു നടനാകുമെന്ന്. തിരുവനന്തപുരത്ത് സി.ഡി ലൈബ്രററി നടത്തി ജീവിതം കഴിച്ചു കൂട്ടിയ കാലഘട്ടമുണ്ടായിട്ടുണ്ട്. ഇവിടെ ജോലിക്കാപ്പം പുസ്തകം റഫർ ചെയ്താണ് പ്ലസ്ടു ഡിഗ്രി മികച്ച നിലയിൽ പാസായത്. ജി.ടെക്ക് മുതൽ നിരവധി അനിമേഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്കുലിറ്റിയായും ഒപ്പം അക്കാദമിക്ക് ഹെഡ്ഡായുംത്രിഡി ട്രെയിനിങ് ഹെഡ്ഡായും സേവനം അനുഷ്ഠിച്ചു. ഇവിടെ ഫിലിം പഠനക്ലാസുകൾ നയിച്ചത് പ്രമുഖരായ പല സിനിമാ സംവിധായകരായിരുന്നു. അക്കാദമിയിൽ നിന്ന് അഭിനയത്തിന്റെ ആദ്യ ഹരം അറിഞ്ഞു. നാട്ടിൻ പുറത്ത്കാരനായതിനാൽ തന്നെ കഷ്ടപ്പെട്ടാണ് വളർന്നത്. അനിമേഷൻ അക്കാദമിയിൽ ഫാക്കുലിറ്റിയായി ജോലി ചെയ്യുമ്പോഴാണ് മായ ആക്സ്മികമായി ജീവിതത്തിലേക്ക് കടന്നെത്തിയത്.

 • പ്രണയ വിവാഹം? മിനി സ്‌ക്രീൻ നേടി തന്ന സൗഭാഗ്യങ്ങൾ?

അനിമേഷൻ അക്കാദമിയിൽ ഇന്റർവ്യുവിനായി എത്തിയ പെൺകുട്ടിയെ (മായ)ഞാൻ ജീവിത സഖിയാക്കുമെന്ന് സങ്കൽപിച്ച് പോലുമില്ല. അവിടെ മൊട്ടിട്ട പ്രണയം ദൃഡമായി വളർന്നു വിവാഹത്തിലെത്തി. മകൾ മേധസ്വിയുടെ നൂല് കെട്ട് കഴിഞ്ഞിട്ടെയുള്ളു.

 • സീരിയലിലിന്റെ തുടക്കം; വെല്ലുവിളികൾ?

സിനിമ സ്വപ്നം കണ്ട് നടന്ന ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഞാൻ. എന്നാൽ സീരിയലിക്ക് എത്തിയപ്പോൾ ആദ്യം പലരും എതിർത്തു. സീരിയലോ എന്ന് പോലും പലരും ചോദിച്ചു. പക്ഷേ ഇന്ന് സീരിയലാണ് എന്റെ ചോറ്. മറ്റെന്തെങ്കിനേക്കാളും ഇന്ന് സീരിയലിന് ഞാൻ വില നൽകുന്നു.

 • അമ്മ വിടപറഞ്ഞത് ജീവിതത്തിൽ തളർത്തി?

അമ്മയുടെ ശിക്ഷണത്തിൽ വളർന്ന മകനാണ് ഞാൻ. എനിക്ക് അമ്മയാണ് എല്ലാം. പക്ഷേ അമ്മയുടെ പെട്ടന്നുള്ള വിയോഗം എന്നെ വല്ലാതെ തളർത്തിയിരുന്നു. മായയാണ് ജീവിതത്തിൽ വെളിച്ചമായത്. ഞാനും മായയും എന്റെ മകളും കൂടാതെ ചേട്ടനും കുടുംബവും അടങ്ങുന്നതാണ് എന്റെ ഫാമിലി. അമ്മ വിടപറഞ്ഞതിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഞാൻ കൂടുതലറിയാൻ തുടങ്ങി.

 • മഴവിൽ മനോരമയും പരിണയത്തിലൂടെ തുണച്ച എ.എൻ നസീർ സാറും

2012 ലാണ് മഴവിൽ മനോരമയുടെ പരിണയത്തിലൂടെ സീരിയലിലേക്ക് അരങ്ങേറ്റം.മഴവിൽ മനോരമയുടെ തുടക്കകാലത്ത് ഹിറ്റായി മാറിയ സീരിയലായിരുന്നു പരിണയം. സിനിമ ആഗ്രഹിച്ച് നടന്ന ഞാൻ അങ്ങനെ സീരിയൽ നടനായി. സിനിമയിലേക്ക് അവസരം എന്ന് കരുതിയാണ് നസീർ സാറിനെ സമീപിച്ചത്. പക്ഷേ സാർ നീട്ടിയത് സീരിയലിലെ ഒരു മികച്ച വേഷമായിരുന്നു. ഇങ്ങനെയാണ്‌ സീരിയലിലെ മനു എന്ന വേഷം എന്നിലേക്ക് എത്തിയത്. ആകസ്മികമായിരുന്നു പി്ന്നെ എല്ലാം.... നല്ലപോലെ ആലോജിച്ചു .. സുഹൃത്തുക്കളോടും വീട്ടുകാരോടും. പിന്നീടാണ് പരിണയത്തിലെത്തിയത്. 

പരിണയത്തിന് ശേഷം പിന്നീടങ്ങോട്ട് സംവിധായകൻ ഫൈസൽ അടിമാലിയുടെ നിരവധി സീരിയലുകളിൽ വേഷമിട്ടു. ഇതിൽ മൂന്ന് സീരിയലുകളിൽ നായകവേഷവും ലഭിച്ചു. സംവിധായകൻ- നടൻ എന്ന ബന്ധത്തിൽ ഉപരിയായി ഒരു സഹോദര ബന്ധമാണ് ഞങ്ങൾക്കിടയിൽ നിൽക്കുന്നത്.

 • സിനിമയിലേക്കുള്ള അരങ്ങേറ്റം?

ഒന്ന് രണ്ട് മലയാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുണ്ടെങ്കിലും കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ സഹനടനായുള്ള തന്ത്രപ്രധാന വേഷമാണ് സിനിമയിൽ ശ്രദ്ധ ക്ഷണിച്ചുപറ്റിയത്. അഭിനയത്തെ സീരിയസായി സമീപിച്ചപ്പോൾ അനിമേഷൻ ജോലി രാജി വച്ചു.

 • ബിഗ്ബോസ് എൻട്രിയും അനുഭവങ്ങളും

വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് എനിക്ക് ബിഗ്ബോസ് എൻട്രി എത്തുന്നത്. വിവാഹശേഷം ഏറെ ബാധ്യതകളിൽ നിൽക്കമ്പോഴാണ് ബിഗ്ബോസിൽ ക്ഷണം്. തമിഴ്ബിഗ്ബോസ് കാണുന്നത് പതിവാണ്. അതിലെ ആലിംഗന രംഗങ്ങളെല്ലാം കണ്ടിട്ടുമുണ്ട്. എങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറായി തന്നെയാണ് ബിഗ്ബോസിലെ മത്സരാർത്ഥിയായതും. മായയെ കാൺവിൻസ് ചെയ്യിക്കാനാണ് പ്രയാസപ്പെട്ടത്. ബിഗ്ബോസ് പ്രെഡക്ഷൻ ഹൗസായ എന്റെ മോൾ കമ്പനിയിൽ നിന്ന് വിളി വന്നു. ദീപന് ബിഗ്ബോസ് ചെയ്യാൻ താൽപര്യമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഒഡിഷനും പല ടെസ്റ്റുകളും നടത്തി അവയിൽ പാസാകുകയും ചെയ്തു.

 • ലാലേട്ടനു മുന്നിൽ ഡാൻസ് കളിച്ച അനുഭവം?

ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന രണ്ട് നടന്മാരിൽ ഒരാളാണ് ലാൽ സാറും കമൽഹാസനും . ബിഗ്ബോസിൽ ലാൽ സാറിന് മുന്നിൽ ഒരു ഡാൻസ് കളിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ കൊറിയോഗ്രാഫറായ നീരവിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന് മുന്നിൽ സെമി ക്ലാസിക്കൽ ഡാൻസ് കളിച്ചു. ഈ ഡാൻസ് വീഡിയോ സംപ്രേഷണം ചെയ്തത് ഏറെ വൈറലാകുകയും ചെയ്തു. എന്നേ ലാലേട്ടൻ നിറഞ്ഞ് അഭിനന്ദിച്ചു. പക്ഷേ ആ രംഗം ടെലികാസ്റ്റിൽ കാണിച്ചില്ല എന്ന് മാത്രം.

 • ലാലേട്ടൻ കെട്ടിപ്പിടിച്ച നിമിഷം മറക്കാൻ കഴിയില്ല

ലാലേട്ടനെ എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്നത് ജീവിതത്തിലെ ഏറ്റവും വലയി ആഗ്രഹമായിരുന്നു. ഈ ആഗ്രഹം ഫ്ളോറിൽ പലരോടും പറഞ്ഞിട്ടുമുണ്ട്. ഡാൻസ് കഴിഞ്ഞപ്പോൾ അദ്ദേഹം പിന്നിൽ നിന്ന് വന്ന് വേദിയിൽ എന്റെ കണ്ണ് പൊത്തി 
കെട്ടിപ്പിടിച്ചത്‌ മറക്കാൻ കഴിയില്ല..

 • ക്യാമറകളിലൂടെ കടന്നു പോയ ബിഗ്ബോസ് അനുഭവം; അപ്രതീക്ഷിത പുറത്താക്കൽ?

ക്യാമറകളിലൂടെ കടന്നുപോയ ബിഗ് ബോസ് ആദ്യ ദിനങ്ങളിൽ പേടിയും ഭയവും നിറഞ്ഞിരുന്നു. ഒരു ഫ്ളോർ നിറയെ ക്യാമകളെ അഭിമുഖീകരിച്ച് എങ്ങനെ ഓരോ ദിനവും തള്ളിനീക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു. എനിക്ക് ഡിസ്‌ക് പ്രോബ്ലം കൂടിയ സമയത്താണ് എനിക്ക് റെസ്റ്റ് എടുക്കേണ്ടി വന്നത്. നടുവിന് വേദന കൂടിയതോടെ കൺഫഷൻ റൂമിലെത്തി ഡോക്ടറെ കണ്ടു. അദ്ദേഹം റെസ്റ്റ് എടുക്കാനാവശ്യപ്പെട്ടതോടെ ഞാൻ റെസ്റ്റിൽ മുഴുകി. പക്ഷേ വസ്തുത എന്തെന്നാൽ റെസ്റ്റിന് കുറിച്ച സമയവും എന്റെ ആക്ടിവിറ്റികളിലും ജോലികളിലും കൃത്യമായി തീർത്തിട്ടാണ് ഞാൻ റെസ്റ്റെടുത്തത്. ഈ സമയങ്ങളിൽ അർച്ചനയും സാബു ചേട്ടനുമടക്കം എന്നെ പരിചരിക്കാനുമെത്തി. എന്നാൽ പ്രോഗ്രാം ടെലികാസ്റ്റിൽ ഞാൻ ജോലി ചെയ്ത ഭാഗങ്ങളൊന്നും തന്നെ വന്നില്ല. എപ്പോഴും റെസ്റ്റെടുക്കുന്ന എന്നെ മാത്രമാണ് കാണിച്ചത്. ഇത് പല തെറ്റിദ്ധാരണകൾക്കും ഇട വന്നു. അതോടെ കാണികളുടെ കണ്ണിൽ ഞാനൊരു കട്ടിൽ സ്റ്റാറായി മാറി.

 • ബിഗ് ബോസ് സൗഹൃദങ്ങൾ?

ബിഗ്ബോസിലെ ഏറ്റവും നല്ല സുഹൃത്ത് അർചനയാണ്. ബിഗ്ബോസ് കോൺട്രാക്ട് പ്രകാരം ആരാണ് മത്സരാർത്ഥി എന്ന് പോലും തുറന്നു പറയാൻ കഴിയില്ലായിരുന്നു. അർച്ചന ബിഗ്ബോസിന്റെ ഭാഗമാണ് എന്നറിഞ്ഞത് പോലും അവിടെ എത്തിയ ശേഷമാണ്. അർച്ചനയാണ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ച മികച്ച സുഹൃത്ത്. ബിഗ്ബോസിൽ നിന്ന് നല്ല പല സൗഹൃദങ്ങൾ ലഭിച്ചു. സാബു ചേട്ടൻ, സുരേഷ് ചേട്ടൻ രഞ്ജിനി,അനൂപ് ചന്ദ്രൻ, പേളി,ശ്രീനിഷ് തുടങ്ങി നിരവധി പേർ.ഒരു കട്ടിൽ സ്റ്റാറായിട്ടാണ് പുറത്തിറങ്ങിയതെങ്കിലും ബിഗ്ബോസിൽ ഞാനൊരു മോശവും പ്രവർത്തിച്ചിട്ടില്ല എന്നതാണ് എന്റെ ക്വാളിറ്റിയായി കരുതുന്നത്. ബിഗ്ബോസിലെ ഓരോ നിമിഷവും അടിച്ച് പൊളിച്ചാണ് ആഘോഷിച്ചത്. ഈ സൗഹൃദങ്ങൾ ഇപ്പോഴും പിൻതുടരുന്നുണ്ട്. വാട്സ് ആപ് കൂട്ടായ്മയിലൂടെ എപ്പോഴും ഞങ്ങൾ മീറ്റ് ചെയ്യാറുണ്ട്. അർച്ചനയുടെ പത്തിരക്കട ഉദ്ഘാടനത്തിന് പോലും ഞങ്ങൾ ഒത്തുകൂടിയിട്ടുണ്ട്.

എം എസ് ശംഭു    
സബ് എഡിറ്റർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; വലിയ ചതിയാ ഞങ്ങളോട് കാട്ടിയത്; ചാരിറ്റിക്കായി സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ മെഗാ ഷോ'യിൽ ഉറപ്പായും വരുമെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ അടിച്ചും ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും ഞങ്ങൾ കാത്തിരുന്നു; എല്ലാം റെഡിയായപ്പോൾ പോയി പണി നോക്കാനെന്ന് ഷെയിൻ നിഗം; പരിപാടി ഓർഗനൈസ് ചെയ്ത ഞങ്ങളെ തട്ടിപ്പുകാരാക്കി ഇൻസ്റ്റയിൽ താരം പോസ്റ്റുമിട്ടു; ഷെയ്‌നെ വച്ച് ഷോ നടത്താൻ പണിയെടുത്ത ദോഹയിലെ മലയാളി സംഘടന ഇൻകാസ് പറയുന്നു കൊടുംചതിയുടെ കഥ
'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടാ മൈ******; എനിക്കുമുണ്ട് വിചാരോം വികാരോ; അധികം കൊ******* പൂ***; നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും'; ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരമൂല്യം കളയല്ലെന്ന് ഒരുപക്ഷം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ്ടും അബിയുടെ മകൻ
നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല
ഉറച്ച ഭരണത്തിന് ഉദ്ധവ് താക്കറെ തന്നെ വേണം; ശിവസേന മേധാവി മഹാരാഷ്ട്രയുടെ അമരത്തേക്ക്; മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ സമ്മതം മൂളിയത് കോൺഗ്രസ്-എൻസിപി നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ; ഔദ്യോഗിക പ്രഖ്യാപനം നാളെ; ഗവർണറെ കാണുന്ന സമയവും ശനിയാഴ്ച തീരുമാനിക്കുമെന്ന് ശരദ് പവാർ; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയാൻ സുപ്രീം കോടതിയിൽ ഹർജി
ഷെഹ് ല ഷെറിന്റെ ദാരുണാന്ത്യം: സ്വമേധയാ കേസെടുത്ത് പൊലീസ്; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതോടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും നാല് പേർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; സർവജന സ്‌കൂൾ പ്രധാനാദ്ധ്യാപകൻ, പ്രിൻസിപ്പൽ അദ്ധ്യാപകൻ ഷിജിൽ താലൂക്ക് ആശുപത്രി ഡോക്ടർ ലിസ എന്നിവർ കേസിലെ പ്രതികൾ; ഷ്ഹ് ലയ്ക്ക് നീതി തേടി യുവജന-വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം; സ്‌കൂൾ പിടിഎ പിരിച്ചുവിട്ടു
ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ
അറിയപ്പെടുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായി; 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; ഇക്‌ബാൽ മേമൻ കുപ്രസിദ്ധനായത് കോടികൾ കൊണ്ട് അമ്മാനമാടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ തലവനായി; ഇക്‌ബാൽ മേമൻ ഏലിയാസ് 'ഇബ്രാഹിം മിർച്ചി'യുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് വാങ്ങിയത് 10 കോടി; ഇഡി കുരുക്കിയ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിച്ച വിവരം പുറത്തുവിട്ടത് ദ വയർ.കോം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും