Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ പൊതുരംഗം അശ്ലീലം; രാഷ്ട്രീയത്തിലെ പുതിയ തലമുറ ഇപ്പോഴുള്ളവരെക്കാളും കള്ളന്മാർ; ഇടക്കാലത്തെ മൗനം ഭേദിച്ച് പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

നമ്മുടെ പൊതുരംഗം അശ്ലീലം; രാഷ്ട്രീയത്തിലെ പുതിയ തലമുറ ഇപ്പോഴുള്ളവരെക്കാളും കള്ളന്മാർ; ഇടക്കാലത്തെ മൗനം ഭേദിച്ച് പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

ഴിഞ്ഞ കുറച്ചു നാളുകൾ മുമ്പുവരെ കേരളത്തിന്റെ പൊതു, രാ്ഷ്ട്രീയ ജീവിതത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന എഴുത്തുകാരനാണ് പി സുരേന്ദ്രൻ. എഴുത്തുകാരൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലായിരുന്നു ജനകീയ വിഷയങ്ങളിൽ കേരളത്തിൽ ഏതാണ്ട് രണ്ടു വർഷം മുമ്പു വരെ സുരേന്ദ്രന്റെ സ്ഥാനം. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സുരേന്ദ്രനെക്കുറിച്ച അത്രയധികം കേൾക്കാനുണ്ടായിരുന്നില്ല. ഉഷ്ണമാപിനി എന്ന നോവലിലൂടെ കേരള രാഷ്ടീയത്തെയും ബിംബങ്ങളെയും ചോദ്യം ചെയ്ത സുരേന്ദ്രന്റെ ഈ മൗനം പലരെയും അദ്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാ... ഇപ്പോൾ സുരേന്ദ്രൻ മൗനം ഭേദിക്കുകയാണ്. താൻ എങ്ങും പോയതല്ല, മനഃപൂർവം ഒഴിഞ്ഞുനിന്നതാണ് ഈ സമൂഹത്തിൽനിന്ന് എന്നാണു സുരേന്ദ്രൻ പറയുന്നത്. കേരളത്തിന്റെ സാമൂഹിക ജീവിതം അത്രമേൽ മലിനമായി. അശ്ലീലമാണു കേരളത്തിലെ പൊതു ജീവിതം. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആർക്കും വേണ്ട. മന്ത്രിമാർക്കും മുതലാളിമാരെ മതി, ജനങ്ങളെ വേണ്ട. ജനജീവിതത്തിൽ സജീവമായി ഇടപെടേണ്ട സാമൂഹിക ശാസ്ത്രജ്ഞരും കളത്തിനു പുറത്താണ്. സുരേന്ദ്രൻ തുറന്നുപറയുന്നു. ഈ നാടിന്റെ ഇന്നിന്റെ മാലിന്യത്തെക്കുറിച്ചു... നാളെയുടെ ഭാവിയെക്കുറിച്ച്... മറുനാടനോട്.

  • താങ്കൾ ആദ്യകാലങ്ങളിൽ ഇടതുസന്തതസഹചാരിയായിരുന്നു. പിന്നീട് ഇടതു മൂല്യച്യുതിക്കെതിരേ രംഗത്തുവന്നു. എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ ജീർണാവസ്ഥയിൽ മിണ്ടുന്നില്ല?

ഇടതുവലതു വ്യത്യാസമില്ലാതെ സംസ്ഥാനത്തെ പൊതുരംഗം അശ്ലീലമായി മാറി. ഇവിടെ മൗനമാണ് നല്ലത്. യു.ഡി.എഫ് നേതാക്കളും എൽ.ഡി.എഫ് നേതാക്കളും തമ്മിൽ ഒത്തുകളിയാണ്. ഇനി കുറച്ചു കാലം മൗനമാണു നല്ലത്. റോൾ മോഡൽ ആരുമില്ല. ടി.വി കാണാറില്ല. വാർത്ത ശ്രദ്ധിക്കാറില്ല. അത്രയ്ക്കു പൊതുരംഗം അശ്ലീലമായി മാറി. അഭിപ്രായം പറയുന്നതു നിർത്തി. സമരങ്ങൾ ഏറ്റെടുക്കാറില്ല. വായനയിലും സാഹിത്യത്തിലുമാണ് ശ്രദ്ധ.

  • സാഹിത്യരംഗത്തുള്ളവർ മാറി നിന്നാൽ സമൂഹം രക്ഷപ്പെടുമോ?

ആർക്കും പേടിയില്ലാത്ത വർഗമായി ഇവർ മാറി. സാമൂഹ്യരംഗത്തുള്ളവരുടെ അഭിപ്രായം മാനിക്കാത്തവരോട് എന്തിന് പറയാൻ. പൊതുജനങ്ങളും കൂടുതൽ പ്രതീക്ഷിക്കുന്നില്ല. അവരും മടുത്തു. മന്ത്രിമാർ സരിതമാരുടെ പിന്നാലെയാണ്. മുതലാളിമാരെ മാത്രമേ ഇവർ അംഗീകരിക്കുന്നുള്ളൂ. സാമൂഹ്യ ശാസ്ത്രജ്ഞന്മാർ പടിക്കുപുറത്തായി.

  • നേതൃത്വം മാറിയാൽ താങ്കളുടെ നിലപാട് മാറുമോ?

ഇവരെക്കാളും കള്ളന്മാരാണ് പുതുതലമുറ. സത്യസന്ധതയും സാമൂഹിക പ്രതിബന്ധതയും അവർക്ക് അറിയില്ല. രാഷ്ട്രീയം എന്നുപറയുന്നത് അധികാരം പിടിച്ചെടുക്കാനുള്ള മാർഗവും അതുവഴി എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയും. അവിടെ ജനത്തിന് ഒരു പങ്കുമില്ല.

  • സോളാർ, തെറ്റയിൽ വിഷയങ്ങളെക്കുറിച്ച്?

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ജോസ് തെറ്റയിൽ എംഎൽഎയും സ്ഥാനം രാജിവെക്കണം. പക്ഷേ ലോകം കുലുങ്ങിയാലും ഇവർ രാജിവെക്കാൻ പോകുന്നില്ലെന്നതാണ് യാഥാർഥ്യം. കേരളം നേരിടുന്ന പ്രധാന വിഷയം വിജ്ഞാനമില്ലായ്മയാണ്. തത്വജ്ഞാനികളേയും ശാസ്ത്രജ്ഞന്മാരേയും ഭരണകർത്താക്കൾ ശ്രദ്ധിക്കുന്നില്ല. ഇവരെല്ലാം മൗനത്തിലാണ്. ജോപ്പനെ പോലുള്ള വൃത്തികെട്ട ആർത്തിമൂത്തവരെ മന്ത്രിമാർ അഴിച്ചുവിട്ടിരിക്കുകയാണ്. എല്ലാവരും തട്ടിപ്പുകാർക്കു പിറകെയാണ്. ഇടതും വലതും തമ്മിൽ ഒത്തുകളിയാണ്. അതുകൊണ്ടാണ് രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാതെ വായനയും എഴുത്തുമായി സാഹിത്യരംഗത്തുള്ളവർ ഒതുങ്ങാൻ കാരണം. കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിൽ ഇനി ആരുമില്ല.

  • താങ്കളുടെ ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കേൾക്കുന്നല്ലോ?

മലപ്പുറം ജില്ല വിഭജിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് അഴിമതി വിഭജിക്കും അത്രേ സംഭവിക്കുകയുള്ളൂ.

  • ഇടതിനെ വിമർശിക്കുന്നവർക്കൊക്കെ സ്ഥാനങ്ങൾ കിട്ടാറുണ്ടല്ലോ...?

സ്ഥാനങ്ങൾ കിട്ടാൻ വേണ്ടി വിമർശനം നടത്തുന്നവനല്ല ഞാൻ. പാഠപുസ്തകകമ്മിറ്റി അടക്കമുള്ള സർക്കാർ പദവികൾ നീട്ടിയപ്പോൾ അതു നിരസിക്കുകയാണുണ്ടായത്. ഇവരോടൊപ്പം സ്ഥാനം പറ്റിയാൽ പറ്റുന്നവരും ദുഷിച്ചവരായി മാറും.

  • മൗനം സൃഷ്ടിപരതയ്ക്കു സഹായകമായോ?

വായനയുടെ ലോകത്താണ് ഞാൻ. വായനയുടെ രീതിയും മാറി. ലോക ക്ലാസിക്കുകളൊക്കെ അടുത്തറിയാൻ സഹായിച്ചു. പിന്നെ എഴുത്തും ഊർജിതമാക്കി. മാതൃഭൂമി രണ്ടും ഡി.സി ഒരു പുസ്തകവും ഈ വർഷം പ്രസിദ്ധീകരിക്കും. ആനുകാലികങ്ങളിലെ എഴുത്ത് തുടരുന്നു.

  • ഇനി അപ്പോൾ ഒരിക്കലും താങ്കളെ പോലുള്ളവരെ സമൂഹം പ്രതീക്ഷിക്കേണ്ടെ?

ആവശ്യമെന്നു കണ്ടാൽ യഥാർഥ ജനകീയ സമരങ്ങളേറ്റെടുക്കാതിരിക്കാനാകില്ല. മുന്നിലുണ്ടാകും. ജീർണതകൾ മാറാൻ ജനങ്ങൾ ആഗ്രഹിക്കട്ടെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP