1 usd = 72.10 inr 1 gbp = 93.64 inr 1 eur = 81.72 inr 1 aed = 19.63 inr 1 sar = 19.22 inr 1 kwd = 237.12 inr

Nov / 2018
15
Thursday

ആട്ടിറച്ചിയില്‍ പട്ടിയിറച്ചി; കറിവേപ്പിലയില്‍ എന്‍ഡോസള്‍ഫാന്‍; ഭക്ഷണക്കാര്യത്തില്‍ ആശ്വാസം വിശ്വാസം മാത്രമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ മറുനാടന്‍ മലയാളിയോട്

August 02, 2014 | 12:34 PM IST | Permalinkആട്ടിറച്ചിയില്‍ പട്ടിയിറച്ചി; കറിവേപ്പിലയില്‍ എന്‍ഡോസള്‍ഫാന്‍; ഭക്ഷണക്കാര്യത്തില്‍ ആശ്വാസം വിശ്വാസം മാത്രമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ മറുനാടന്‍ മലയാളിയോട്

അന്‍ഷാദ് കൂട്ടുകുന്നം

സംസ്ഥാനത്തെ മദ്യഉപഭോഗം കൂടി വരുന്നത് സമ്പൂര്‍ണ മദ്യനിരോധനത്തിലൂടെ കുറയ്ക്കാനാവില്ലെന്നും ഭക്ഷണ പദാര്‍ഥങ്ങളില്‍ സുരക്ഷയില്ലാത്ത പലതും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് മറുനാടന്‍ മലയാളിയോട്. സമ്പൂര്‍ണ മദ്യനിരോധനം വ്യാജമദ്യനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കും. ഇത് അപകടം ക്ഷണിച്ചുവരുത്തും. പകരം വീര്യം കൂടിയ മദ്യത്തിന് വില കൂട്ടണം. വീര്യം കുറഞ്ഞ ബീയറിനും വൈനിനും വില കുറയ്ക്കണം. ഇപ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിന് വില കൂടുതലാണ്. വില കൂടിയാല്‍ കേരളത്തിലെ മദ്യപാനികള്‍ അധികവും മദ്യം ഉപേക്ഷിക്കും. പാന്‍മസാലയും ഗുഡ്കയും ഭക്ഷ്യസുരക്ഷാനിയമം ഉപയോഗിച്ച് നിരോധിച്ച് ഇതിനകം ശ്രദ്ധേയനായ ബിജു പ്രഭാകര്‍ ഫുഡ് സേഫ്റ്റി കമ്മീഷണറായി ചുമതലയേറ്റിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. പക്ഷേ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കേരളത്തിലെ ലോട്ടറി വില്പനയിലൂടെ ജീവകാരുണ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാമെന്നു കണ്ടെത്തിയ ബിജു പ്രഭാകര്‍ പാന്‍മസാല നിരോധനത്തിലൂടെ മറ്റൊരു പടി കൂടി കടന്നിരിക്കുകയാണ്.

  • പാന്‍മസാല നിരോധിച്ചതു കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായോ?


പാന്‍മസാലകളുടെ പൊതു ഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍ 30 ലക്ഷത്തോളം മറുനാട്ടുകാരാണ് ഉപഭോക്താക്കളില്‍ അധികവും. ഇവരോടൊപ്പം പുതുതലമുറ പാന്‍മസാല ശീലമാക്കാതിരിക്കാനാണ് നിരോധിച്ചത്. കരിഞ്ചന്തയില്‍ പാന്‍മസാലയ്ക്കു 20 രൂപയാണു വില. അതുകൊണ്ടു ഉപയോഗം കുറഞ്ഞു.. പാന്‍മസാലയുടെ ഉപയോഗം വായിലും ശ്വാസനാളിയിലും ക്യാന്‍സറുണ്ടാക്കുന്നുവെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

  • പാന്‍മസാല നിരോധിച്ചെങ്കിലും വിഷം വിതറുന്ന മദ്യത്തിന്റെ ഉപഭോഗ കാര്യത്തില്‍ കേരളം ഒന്നാമതാണല്ലോ? സര്‍ക്കാര്‍ നേരിട്ടു മദ്യം വില്‍ക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്?


മദ്യഉപഭോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇവിടെ ഉപഭോഗം കുറയ്ക്കാന്‍ വീര്യം കുറയ്ക്കുകയാണു വേണ്ടത്. സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നു പിന്മാറിയാല്‍ മദ്യമാഫിയകള്‍ പെരുകും. മദ്യം ഉപയോഗിച്ചാല്‍ തലവെട്ടുന്ന സൗദി അറേബ്യയില്‍ പോലും മദ്യം വ്യാപകമാണ്. അതുകൊണ്ടു തന്നെ ബോധവല്‍ക്കരണമാണ് ആവശ്യം. നാലു ലക്ഷം ലിറ്റര്‍ കള്ള് ഉല്‍പാദിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്ത് വില്‍ക്കുന്ന കള്ള് 20 ലക്ഷം ലിറ്റര്‍ വരും. അപ്പോല്‍ വ്യാജമായി ഉണ്ടാക്കുന്ന കള്ള് കുടിക്കുന്നതാണ് പ്രശ്‌നം. ശുദ്ധമായ കള്ളിന്റെ മിതമായ ഉപയോഗത്തിനു പ്രശ്‌നമില്ല. പക്ഷേ ഡോസ് കൂടിയ മദ്യം ഉപയോഗിക്കുന്നതിലൂടെ ഇവര്‍ രോഗികളും അടിമകളുമായി മാറുന്നു. പിന്നെ വീര്യം കുറഞ്ഞത് കുടിക്കാന്‍ ഇവര്‍ക്കാകില്ല. 35000 പേര്‍ ജോലി ചെയ്യുന്ന ടെക്‌നോപാര്‍ക്കില്‍ പോലും ഒരു ബിയര്‍ പാര്‍ലര്‍ ഇവിടെ ഇല്ല. ലൈസന്‍സ് കൊടുക്കാന്‍ അടുത്തുള്ള ബാര്‍ ഉടമ സമ്മതിക്കില്ല. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ മദ്യപിക്കുന്നവര്‍ അടുത്തെ ബാറില്‍ പോയി വീര്യം കൂടിയതു കഴിക്കും. ഇതു ജോലിയേയും അയാളുടെ ആരോഗ്യത്തേയും ബാധിക്കും. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം.

  • ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ മാത്രം റെയ്ഡ് നടത്തുന്ന സംവിധാനമാണ് നമ്മുടേത്. പിന്നെ കുറേദിവസം അതിനു പിന്നാലെയാണ്. വീണ്ടും പഴയപടി. ഇതിനൊരു മോക്ഷമില്ലേ?


അതു ശരിയല്ല. ഇപ്പോള്‍ പരിശോധന മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷേ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് പരിമിതിയുണ്ട്. പാന്‍മസാലയ്ക്കു പിറകേ പോകുമ്പോള്‍ ഹോട്ടല്‍ മോശമാകും. മോശപ്പെട്ട ഇറച്ചി പിടിച്ചാല്‍ അതു ലാബിലെത്തിക്കുന്നതു വരെ സൂക്ഷിക്കാന്‍ ഫ്രീസര്‍ സംവിധാനമില്ല. ലാബിലെത്തുമ്പോഴേക്കും അതു കേടാകുന്നു. ആവശ്യത്തിന് ഓഫീസര്‍മാരില്ല. പ്രത്യേകം വകുപ്പുണ്ടാക്കിയ ശേഷം 157 ഓഫീസര്‍മാരുടെ പോസ്റ്റുണ്ട്. എന്നാല്‍ ഇനിയും 75 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. 2009ലാണ് വകുപ്പുണ്ടായത്. 92 ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റിനു കീഴിലാക്കി നിയമിച്ചു. ആരോഗ്യവകുപ്പ ഡയറക്ടര്‍ക്കു കീഴിലുള്ള നാല് അനലിറ്റിക്കല്‍ ലാബുകള്‍ കമ്മീഷണര്‍ക്കു കീഴില്‍ കൊണ്ടുവന്നു. ഒരു ചെറിയ ഓഫീസും പരിമിതമായ സൗകര്യങ്ങളുമേയുള്ളൂ. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.

  • ഇപ്പോഴും ഷവര്‍മ കടകള്‍ സജീവമാണല്ലോ?


ഭക്ഷ്യ വിഷബാധയേറ്റു ഒരാള്‍ മരിച്ചാല്‍ ആറുമാസത്തികം അഞ്ചുലക്ഷം രൂപ നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒന്നിലധികം മരിച്ചാല്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നയാള്‍ക്കു ജീവപര്യന്തം തടവും പിഴയും ചുമത്തും. സംസ്ഥാനത്തെ ഹോട്ടലുകളുടെ അടുക്കളകള്‍ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടമായിരുന്നു. ഇത് അടുക്കളയാക്കി മാറ്റാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടെ രാഷ്ട്രീയനേതാക്കളുടെ രൂപത്തിലും ഭീഷണി വന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ പിന്‍മാറിയില്ല. ജനങ്ങളുടെ മനോഭാവം മാറണം എന്നാലേ രക്ഷയുള്ളൂ. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധമുണ്ടായത് സച്ചിന്‍ റോയ് മാത്യു എന്ന നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരന്‍ ഷവര്‍മ കഴിച്ചു മരിച്ചതിനെത്തുടര്‍ന്നാണ് നാലുമണിക്കൂറിലധികം പച്ചമാംസം പുറത്തിരുന്നാല്‍ ബാക്ടീരിയ വളരും. ഇതില്‍ നിന്നു ടോക്‌സിക് മെറ്റീരിയല്‍സ് ജനിക്കും. 100 ഡിഗ്രി ചൂടാക്കിയാലും ടോക്‌സിക് പദാര്‍ഥങ്ങള്‍ നശിക്കില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സറിന് കാരണം ഇതാണ്.

  • കറിവേപ്പിലയില്‍ ആണോ നാം കഴിക്കുന്നതില്‍ ഏറെ വിഷം?


കറിവേപ്പിലയില്‍ മാരകമായ എന്‍ഡോസള്‍ഫാനാണുള്ളത്. പാലിന്‍ മെലാമിന്‍. പച്ചക്കറിയില്‍ ഫ്യൂറിഡാന്‍. ഇറച്ചിക്കോഴിയില്‍ ഹോര്‍മോണ്‍. പഴങ്ങളില്‍ കാര്‍ബേഡ്. നമ്മള്‍ക്ക് ഒരു കറിവേപ്പില മരം വീട്ടില്‍ നടാം. പക്ഷേ നടില്ല. അഞ്ചുവര്‍ഷത്തിനകം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളില്‍ നിയന്ത്രണം വരുത്തും. കേരളം ജൈവകൃഷിയിലേക്കു മാറണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപച്ചക്കറി ഇങ്ങോട്ടു കടത്തില്ല. പച്ചക്കറി പരിശോധന നടത്തി വിഷമില്ലെന്നു ബോധ്യപ്പെട്ടാലേ കേരളത്തിലേക്കു കടത്തൂ. അഞ്ചുവര്‍ഷത്തിനകം കേരളം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം. സുരക്ഷിതമല്ലാത്ത ഭക്ഷണം മലയാളി കഴിക്കരുതെന്ന മുദ്രാവാക്യത്തില്‍ ഊന്നി യു.എസ്.എ മാതൃകയില്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുകയാണ് അഞ്ചുവര്‍ഷത്തെ ലക്ഷ്യം.

  • താങ്കള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു ആട്ടിറച്ചി വില്‍ക്കുന്നതു പട്ടിയിറച്ചി കൂടി കലര്‍ത്തിയാണെന്ന് എന്തുകൊണ്ട് അത്തരം കാര്യങ്ങളില്‍ നടപടി എടുക്കുന്നില്ല?


ആട്ടിറച്ചിയില്‍ പട്ടിയിറച്ചിയുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടി എടുക്കാന്‍ പരിമിതികള്‍ ഉണ്ട്. ശാസ്ത്രീയമായി തെളിയിക്കണം. വെറ്റിനറി ഡോക്ടര്‍മാര്‍ക്കു മാത്രമേ ഇതു തിരിച്ചറിയാന്‍ കഴിയൂ. എംഎസ്സി പാസായ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ഇതറിയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഇപ്പോള്‍ ശമ്പളം കുറവാണ്. ഇതു വര്‍ധിപ്പിക്കുമ്പോള്‍ ഓരോ രംഗത്തെയും വിദഗ്ധരെ നിയമിക്കാന്‍ കഴിയും. നെയ്യില്‍ വനസ്പതിയും ബിരിയാണിയില്‍ മൃഗക്കൊഴുപ്പും ചേര്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ടുപിടിക്കാന്‍ വിദഗ്ധരെ ഫുഡ് സേഫ്റ്റി ഓഫിസില്‍ നിയമിക്കണം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; പീഡനം സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ച നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് നൽകില്ല; താമസിക്കാൻ വേണ്ട ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ സ്വയം ഒരുക്കേണ്ടിയും വരും; ഭക്ഷണ സൗകര്യവും മടങ്ങി പോവാനുള്ള വിമാന ടിക്കറ്റിനും പണവും നൽകില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണമെന്ന ആവശ്യം പിണറായി സർക്കാർ തള്ളി; ശബരിമല കയറാൻ എത്തിയാൽ തൃപ്തി ദേശായിക്ക് നൽകുക എല്ലാ തീർത്ഥാടകർക്കുമുള്ള പരിരക്ഷ മാത്രം; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ കത്തിന് പൊലീസ് മറുപടിയും നൽകില്ല
രാജസ്ഥാൻ തൂത്തുവാരുമ്പോൾ തെലുങ്കാനയിൽ വിജയം ഉറപ്പ്; മധ്യപ്രദേശിലും ചത്തീസ്ഗഡിലും മുമ്പിൽ നിൽക്കുന്നത് കോൺഗ്രസ് തന്നെ; മിസോറാമിൽ തോറ്റാലും ജയിക്കുന്നത് ബിജെപിയല്ല; അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയ സാധ്യത നിലനിർത്തി കോൺഗ്രസ് ആവേശപൂർവ്വം മുന്നോട്ട്; ഒരു സംസ്ഥാനം പോലും ലഭിക്കില്ലെന്ന ആശങ്കയിൽ ബിജെപിയും; മോദി-അമിത് ഷാ കൂട്ടുകെട്ടിന് കടിഞ്ഞാൺ വരുന്നു
'ദയവ് ചെയ്ത് എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാൻ അത്രയധികം സ്‌നേഹിക്കുന്നു'; ഫ്‌ളാറ്റിൽ നിന്നും തള്ളിയിടും മുൻപ് യുവതി ഭർത്താവിനോട് കരഞ്ഞ് പറഞ്ഞ വാക്കുകൾ നെഞ്ചു പിളർക്കുന്നത്; 32കാരി ദീപികയെ ഭർത്താവ് കൊന്നത് കാമുകി ആവശ്യപ്പെട്ടതിന് പിന്നാലെ; യുവാവിന്റെ കൈത്തണ്ടയിൽ കണ്ടെത്തിയ മാന്തിയ പാടുകൾ വഴക്ക് നടന്നതിന് തെളിവായി; ഭർത്താവിന്റെ വഴി വിട്ട ബന്ധം ഭാര്യ കണ്ടെത്തിയതിന് പിന്നാലെ ക്രൂരമായ കൊലപാതകം !
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർ എസ് എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ല; കരാറിന് ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റിയുമില്ല; എത്രയാണ് വിലയെന്ന് ചോദിക്കുമ്പോൾ ഒക്കെ മറുപടി പ്രതിരോധ രഹസ്യമെന്ന്; കരാറിലെത്തിയത് ഉദ്യോഗസ്ഥരുടെ വിയോജിപ്പുകളെല്ലാം മറികടന്ന്; റഫാൽ ഇടപാടിൽ മണക്കുന്നത് ബോഫോഴ്‌സ് കേസിനെ തോൽപ്പിക്കുന്ന അഴിമതി തന്നെ; റഫാൽ മോദിയുടെ അന്തകനാവുമോ?
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം