Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനും, ആദ്യ മലയാളിയും; അടുത്ത ലക്ഷ്യം മിസ്റ്റർ ഒളിമ്പ്യൻ; ദിവസവും മൂന്ന് നേരവും വർക്കൗട്ട്; ദിവസവും കഴിച്ചിരുന്നത് 45 മുട്ടയും, 1 കെജി ചിക്കൻ ബ്രസ്റ്റും; ചിത്തരേഷ് നടേശൻ മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയപ്പോൾ മലയാളികൾക്ക് ഇത് അഭിമാന നേട്ടം...

ഇത് മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനും, ആദ്യ മലയാളിയും; അടുത്ത ലക്ഷ്യം മിസ്റ്റർ ഒളിമ്പ്യൻ; ദിവസവും മൂന്ന് നേരവും വർക്കൗട്ട്; ദിവസവും കഴിച്ചിരുന്നത് 45 മുട്ടയും, 1 കെജി ചിക്കൻ ബ്രസ്റ്റും; ചിത്തരേഷ് നടേശൻ മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയപ്പോൾ മലയാളികൾക്ക് ഇത് അഭിമാന നേട്ടം...

പി.എസ്.സുവർണ

ആദ്യമായി മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരനും, മലയാളിയുമാണ് ചിത്തരേഷ് നടേശൻ. ദക്ഷിണ കൊറിയയിൽ നടന്ന പതിനൊന്നാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ 90 കിലോഗ്രാം വിഭാഗത്തിലാണ് ചിത്തരേഷ് മിസ്റ്റർ വേൾഡ്' ആയത്. സ്പോർട്സിൽ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഈ താരം ഒരുപാട് കഷ്ടതകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത്.

ഡൽഹിയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുൻപു നടന്ന പല ചാംപ്യൻഷിപ്പുകളിലും ഡൽഹിയെ പ്രതിനിധീകരിച്ചായിരുന്നു മത്സരിച്ചത്. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണ് ചിത്തരേഷ് ഇപ്പോൾ. ഇപ്പോഴിതാ താൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ചിത്തരേഷ് തുറന്ന് സംസാരിക്കുകയാണ്..

ചിത്തരേഷ് നടേശൻ : ഞാൻ എറണാകുളം വടുതല സ്വദേശിയാണ്. ഈ വർഷത്തെ മിസ്റ്റർ യൂണിവേഴ്‌സ് വിജയിതാവാണ്. അച്ഛൻ, അമ്മ, അനിയത്തിമാർ, വലിയമ്മ, വലിയച്ഛൻ എന്നിവരാണ് കുടുംബാംഗങ്ങൾ.

* മിസ്്റ്റർ യൂണിവേഴ്‌സിൽ എത്തി നിൽക്കുമ്പോൾ ഈ നേട്ടം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനും, ആദ്യ മലയാളിയുമാണ്. എന്താണ് പറയാനുള്ളത്?

അതിന് ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ദൈവത്തിനോടും, എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടുമാണ്. കാരണം വളരെയേറെ സന്തോഷമുള്ള ഭാഗ്യം തന്നെയാണ് എനിക്ക് കിട്ടിയത്. മിസ്റ്റർ യൂണിവേഴ്‌സ് 2019 ലെ വിജയിതാവായി എന്നെ തിരഞ്ഞെടുത്തു. ഇത് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരനും, ആദ്യത്തെ മലയാളിയുമാണ് ഞാൻ. ഇതിൽ വളരെ സന്തോഷമൂണ്ട്. അതിലുപരി അതിലേറെ അഭിമാനവുമുണ്ട്.

* മിസ്റ്റർ യൂണിവേഴ്‌സായി നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച സ്വീകരണങ്ങൾ?

വളരെ നല്ല സ്വീകരണമാണ് എനിക്ക് വടുതലയിൽ നിന്ന് ലഭിച്ചത്. നാട്ടിലുള്ളവർക്ക് വളരെയേറെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. ഈ വടുതല എന്ന പേര് ലോകത്തിന്റെ എല്ലാ സ്ഥലത്തും എത്തിക്കാൻ പറ്റിയതിൽ.

* ബോഡി ബിൽഡിങ്ങിനോട് എപ്പോൾ മുതലാണ് ഇഷ്ടം തോന്നി തുടങ്ങിയത്?

ചെറുപ്പം മുതലേ ഞാൻ ബോഡി ബിൽഡിങ്ങ് അല്ല വെയിറ്റ് ട്രെയിനിങ്ങ് ചെയ്യുമായിരുന്നു. പിന്നെ ഞാൻ ഒരു ഹോക്കി പ്ലേയറായിരുന്നു സ്‌ക്കൂളിലും കോളേജിലുമെല്ലാം. അപ്പോൾ അതിന്റെ കൂടെ തന്നെ ചെറിയ രീതിയിലുള്ള വെയിറ്റ് ട്രെയിനിങ്ങും കാര്യങ്ങളുമെല്ലാം ഞാൻ ചെയ്യുമായിരുന്നു.

* കോളേജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നുവല്ലോ അതിനെകുറിച്ച്?

കോളേജിൽ എൽഎൻസിപിയുടെ ഗ്രാജുവേഷൻ കഴിഞ്ഞ് ഡൽഹിയിൽ രെജുവിനേഷൻ ഫിറ്റ്‌നസ് ഗ്രൂപ്പ് എന്നൊരു പേഴ്‌സണൽ ട്രെയിനിങ് കമ്പനിയിൽ ട്രെയിനറായിട്ട് എനിക്ക് ജോലി കിട്ടി. അതിന് ശേഷം ഹോക്കി മുന്നോട്ട് കൊണ്ടുപോകാൻ പറ്റിയില്ല. കൂടുതലും വെയിറ്റ് ട്രെയിനിങ്ങിനാണ് ഫോക്കസ് ചെയ്തത്. വെയിറ്റ് ട്രെയിനിങ്ങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ വിചാരിച്ചു ബോഡി ബിൽഡിങ്ങിൽ കൂടി ഒന്നു ശ്രമിക്കാമെന്ന്. അങ്ങനെയാണ് ഞാൻ ബോഡി ബിൽഡിങ്ങിലേക്ക് തിരിയുന്നത്.

* സ്‌പോൺസർമാരെ കണ്ടെത്താൻ നേരിട്ടിട്ടുള്ള ബുദ്ധിമുട്ടുകൾ?

ബോഡി ബിൽഡിങ്ങ് വളരെയേറെ ചിലവേറിയ ഒരു ഫീൽഡ് തന്നെയാണ്. പിന്നെ എന്റെ ഒരു പാഷനാണ് ബോഡി ബിൽഡങ്ങ്. ചെയ്ത് തുടങ്ങിയപ്പോൾ അതിന്റെയൊരു ടോപ്പ് ലെവലിൽ തന്നെ എത്തണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികളിൽ നിന്നെല്ലാം കൂട്ടുകാരുടെയും കമ്പനിയുടെയും സഹായത്താൽ തരണം ചെയ്ത് മുന്നോട്ട് പോവാൻ പറ്റി. സ്‌പോൺസർമാരെ എനിക്ക് ഇതുവരെയും കിട്ടിയിട്ടില്ല. പക്ഷേ ഇനി സ്‌പോൺസർമാരെ കിട്ടിക്കഴിഞ്ഞാൽ അടുത്തൊരു ലെവലിലേക്ക് പങ്കെടുക്കാൻ വളരെയധികം താൽപര്യമുണ്ട്. മിസ്റ്റർ ഒളിംപ്യനിലെല്ലാം പങ്കെടുക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അതിനെല്ലാം വളരെയധികം ചിലവുണ്ട്. നല്ല സ്‌പോൺസർമാരെ കിട്ടിയാൽ തീർച്ചയായിട്ടും അതിൽ പങ്കെടുക്കാൻ താൽപര്യമുണ്ട്.

* ഫാമിലി സപ്പോർട്ട്?

ഫാമിലി നല്ല സപ്പോർട്ട് തന്നെയാണ് കാരണം മെന്റലിയുള്ള സപ്പോർട്ട് ബോഡി ബിൽഡിങ്ങിൽ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. അത്തരത്തിലുള്ളൊരു സപ്പോർട്ട് എനിക്ക് എല്ലാവരും നല്ല രീതിയിൽ തന്നിരുന്നു. എനിക്ക് ഒരു കോച്ച് ഉണ്ട് സാഗർ എംപി എന്നാണ് പേര്. ആള് ഇടുക്കിക്കാരനാണ്, മലയാളിയാണ്. ഞങ്ങൾ രണ്ടുപേരും ഒരേ കോളേജിൽ തന്നെ പഠിച്ച് ഇപ്പോൾ ഒരേ കമ്പനിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. സാഗറിനൊപ്പമുള്ള ശിക്ഷണത്തിൽ 2014 മുതൽ ഞങ്ങൾ ട്രെയിനിങ്ങ് സ്റ്റാർട്ട് ചെയതു. പിന്നീടുള്ള എല്ലാ കോമ്പറ്റീഷൻസിനും നല്ല രീതിയിലുള്ള ട്രെയിനിങ്ങാണ് എനിക്ക് തന്നത്.

* ഈ ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ച്?

ഫസ്റ്റ് മിസ്റ്റർ ഏഷ്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. മിസ്റ്റൽ ഏഷ്യ ചാമ്പ്യൻഷിപ്പിന് വേണ്ടി തയ്യാറെടുക്കുക എന്നുവെച്ചുകഴിഞ്ഞാൽ ആദ്യം ഒരു സെലക്ഷൻ ട്രയലുണ്ട്. ജൂൺ മാസത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു അതിന്റെ സെലക്ഷൻ. മൂന്ന് നാല് മാസം അതിനുള്ള ട്രെയിനിങ് കഴിഞ്ഞ് സെലക്ഷൻ ഹൈദരാബാദ് പോയി. അവിടെ വെച്ച് മിസ്റ്റർ ഏഷ്യ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടി.

സെപ്റ്റംബൻ മാസത്തിലാണ് മിസ്റ്റർ ഏഷ്യ ഉണ്ടായിരുന്നത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെയായിരുന്നു. ഇന്തോനേഷ്യയിൽ ബത്താം എന്ന സ്ഥലത്ത് വച്ചായിരുന്നു മിസ്റ്റർ ഏഷ്യ. അവിടെ ഞാൻ 90 കെജി ക്യാറ്റഗറിയിൽ വിന്നറായി. അതിന് ശേഷം ഓവറോൾ ചാമ്പ്യനായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അത് കിട്ടിയ ആദ്യത്തെ മലയാളിയും കൂടെയാണ് ഞാൻ. ആ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വിന്നറായതുകൊണ്ട് എനിക്ക് വേൾഡ് ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷനും കിട്ടി. വേൾഡ് ചാമ്പ്യൻഷിപ്പ് നവംബറിലായിരുന്നു. 5 മുതൽ 10 വരെ. ജുജു ഐലെന്റിൽ സൗത്തുകൊറിയയിൽ വച്ചായിരുന്നു. അവിടെയും ഞാൻ 90 കെജി കാറ്റഗറിയിൽ തന്നെയാണ് പങ്കെടുത്തത്. 90 കെജിയിൽ എനിക്ക് ഗോൾഡ് കിട്ടുകയും, ഓവറോളിൽ ഞാൻ ഓവറോൾ ചാമ്പ്യനായി മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.

*ഡയറ്റിങ്ങും, വർക്കൗട്ടും?

ഡയറ്റിൽ മെയിനായിട്ട് എല്ലാ പ്രോട്ടീൻ ഫുഡും, കാർബോ ഹൈഡ്രേറ്റ് ഫാറ്റൊക്കെ ഉണ്ട്. പ്രോട്ടീൻ ഫുഡ്ഡിൽ ഫിഷ്, ചിക്കൻ, മുട്ട. കാർബോഹൈഡ്രേറ്റിൽ റൈസ്, സ്വീറ്റ് പൊട്ടറ്റോ, ഫാറ്റിൽ നല്ല ഡ്രൈ ഫ്രൂട്ട്സും കോക്കനട്ട് ഓയിലും. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള നല്ലൊരു ഡയറ്റാണ് ഞാൻ ഫോളോ ചെയ്തത്. പ്രോട്ടീനിൽ ഞാൻ കൂടുതലും മുട്ടയും ചിക്കനുമായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. ഏകദേശം 40-45 മുട്ടയും.

ഒരു കിലോ വരെ ചിക്കൻ ബ്രെസ്റ്റും കഴിച്ചുകൊണ്ടിരുന്നു. പിന്നെ വെജിറ്റബിൾസും എല്ലാം ഇൻക്ലൂഡായിരുന്നു. വർക്കൗട്ടിൽ എന്റെ സാധാരണ റൂട്ടീനെ കുറിച്ച് പറയുകയാണെങ്കിൽ, ആദ്യം രണ്ട് നേരമായിരുന്നു. ഉച്ചയ്ക്കും, വൈകുന്നേരവും. പിന്നെ കോമ്പറ്റീഷൻ അടുക്കുന്തോറും , സെലക്ഷൻ കിട്ടിയതിന് ശേഷം വർക്ക് ചെയ്യുന്ന ഇന്റെൻസിറ്റി കൂട്ടി. പിന്നീട് മൂന്ന് നേരമായിട്ടായിരുന്നു വർക്ക് ചെയ്തുകൊണ്ടിരുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും. ഏകദേശം മൂന്ന് നേരം കൂടി ഒരു അഞ്ച് മണിക്കൂർ വർക്കൗട്ട് ചെയ്യുമായിരുന്നു.

*വർക്കൗട്ട് ചെയ്തപ്പോൾ എപ്പോഴെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ?

വർക്കൗട്ടിന് ഇടയിൽ ഇതുവരെയും പരിക്കൊന്നും പറ്റിയിട്ടില്ല. കാരണം നല്ല ഒരു കോച്ചും, പിന്നെ എനിക്കൊരു നല്ല ഫിസിയോതെറാപ്പിയും ഉണ്ടായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തിൽ കറക്ടായി തന്നെ എന്നെ നോക്കിയതുകൊണ്ട് തന്നെ ഇഞ്ചുറിയൊന്നും വന്നിട്ടില്ല. പിന്നെ ഇപ്പോൾ വർക്കൗട്ട് ഒന്നും ചെയ്യുന്നില്ല. ഇപ്പോൾ കുറച്ച് റെസ്റ്റിലാണ്. കാരണം കോമ്പീറ്റഷനൊക്കെ കഴിഞ്ഞ് ചെറിയ ചെറിയ സ്വീകരണങ്ങളൊക്കെയായി നിക്കുകയാണ്. പിന്നെ ഗവൺമെന്റ് ജോലി കിട്ടുന്നതിനായുള്ള ഒരു ശ്രമവും ഒക്കെ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ട്രെയിനിങ്ങ് ഇപ്പോൾ വളരെ കുറവാണ് ചെയ്യുന്നത്. എങ്കിലും ആഴ്‌ച്ചയിൽ ഒരു മൂന്ന് ദിവസം വർക്കൗട്ട് ചെയ്യുന്നുണ്ട്.

*അടുത്ത ലക്ഷ്യം ?

ഇനി അടുത്ത ലെവൽ മിസ്റ്റർ ഒളിമ്പ്യൻ എന്ന് പറയാം. അതൊരു പ്രൊഫഷണൽ കോമ്പറ്റീഷനാണ്. നല്ല ചിലവുള്ള ഒരു ഗെയിമാണ് ആ ലെവലിൽ പോവുന്നതിന്. അതുകൊണ്ട് നല്ലൊരു സ്പോൺസറെയും നല്ലൊരു സപ്പോർട്ടും കിട്ടുകയാണെങ്കിൽ തീർച്ചയായിട്ടും പങ്കെടുക്കാൻ താൽപര്യമുണ്ട്. അതിന് പുറമേ നല്ലൊരു ഗവൺമെന്റ് ജോലി കൂടെ കിട്ടിയിരുന്നങ്കിൽ എനിക്ക് വീട്ടുകാരെ നന്നായി സപ്പോർട്ട് ചെയ്യാൻ പറ്റുമായിരുന്നു.

*എതിരാളികളെ കുറിച്ച്?

35 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റ്സുകൾ ഉണ്ടായിരുന്നു. ഒരുപാട് കാറ്റഗറിയും ഉണ്ടായിരുന്നു. ബോഡി ബിൽഡിങ്ങ്, ഫിറ്റ്നസ്, മെൻഫിസിക്ക് അങ്ങനെ ഓരോ കാറ്റഗറി ഉണ്ടായിരുന്നു. അപ്പോൾ പല കാറ്റഗറിയിൽ കൂടി എല്ലാ രാജ്യത്ത് നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ ടീം നല്ല സ്ട്രോങ്ങ് ടീമായിരുന്നു. പക്ഷെ ടീം കാറ്റഗറിയിൽ നമുക്ക് രണ്ടാം സ്ഥാനം മാത്രമേ നേടാൻ സാധിച്ചുള്ള

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP