Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്തി ആരുടേയും കുത്തകയല്ല; വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും; വിശ്വപൗരനും സന്യാസിയുമൊക്കെ ഏറ്റുമുട്ടുമ്പോൾ ഒപ്പമുണ്ടാവുക ആരെന്ന് ജനങ്ങൾക്ക് അറിയാം; 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ധൈര്യം പിണറായിയുടെ ഭരണനേട്ടം; മണ്ഡലത്തിൽ എവിടെ ചെന്നാലും സിറ്റിങ് എംപിയെ കുറിച്ച് പരാതികൾ മാത്രം; തിരുവനന്തപുരത്ത് നെടുമങ്ങാട് മോഡൽ ഉറപ്പാക്കാൻ ഓടി നടത്തം; ത്രികോണ പോരാട്ട ചൂടിൽ മറുനാടനോട് മനസ്സ് തുറന്ന് ഒരിക്കലും തോറ്റിട്ടില്ലാത്ത സി ദിവാകരൻ

ഭക്തി ആരുടേയും കുത്തകയല്ല; വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും; വിശ്വപൗരനും സന്യാസിയുമൊക്കെ ഏറ്റുമുട്ടുമ്പോൾ ഒപ്പമുണ്ടാവുക ആരെന്ന് ജനങ്ങൾക്ക് അറിയാം; 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ധൈര്യം പിണറായിയുടെ ഭരണനേട്ടം; മണ്ഡലത്തിൽ എവിടെ ചെന്നാലും സിറ്റിങ് എംപിയെ കുറിച്ച് പരാതികൾ മാത്രം; തിരുവനന്തപുരത്ത് നെടുമങ്ങാട് മോഡൽ ഉറപ്പാക്കാൻ ഓടി നടത്തം; ത്രികോണ പോരാട്ട ചൂടിൽ മറുനാടനോട് മനസ്സ് തുറന്ന് ഒരിക്കലും തോറ്റിട്ടില്ലാത്ത സി ദിവാകരൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജനസ്വീകാര്യൻ ആയക്കഴിഞ്ഞുവെന്നും എതിരാളികൾ പ്രചാരണം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിന്റെ ഏത് ഭാഗ്തത് ചെന്നാലും ശശി തരൂരിനതിരെയുള്ള പരാതികളാണ് ലഭിക്കുന്നത് എന്ന് സി ദിവാകരൻ പറയു്നനു. വിശ്വ പൗരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല ജനങ്ങൾക്ക് ഒരു ആവശ്യത്തിനാണ് ജനപ്രതിനിധി വേണ്ടത് എന്നും ദിവാകരൻ പറയുന്നു. തീപാറുന്ന പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിലാണെന്നും അവിടെ ഒരു സ്‌കോപ്പും ബിജെപിക്ക് ഇല്ലെന്നും സി ദിവാകരൻ പറയുന്നു.

കേരളത്തിലെ 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടേയും ശക്തിയും ധൈര്യവും പിണറായി വിജയനാണ്. 1000 ദിവസം കേരളം ഭരിച്ച പിണറായിയുടെ നേട്ടങ്ങ്ൾ മാത്രം മതി ഇടത് സ്ഥാനാർത്ഥികൾക്ക് പാട്ടും പാടി വിജയിക്കാൻ. വിശ്വാസത്തിന്റെ പേര് പറഞ്ഞ് മുന്നോട്ട് വരുന്ന ബിജെപിയെ ജനം സ്വീകരിക്കില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ താൻ ഒട്ടും പിന്നിലല്ല എന്നും ദിവാകരൻ പറയുന്നു.തിരുവനന്തപുരത്തെ ജനങ്ങളെ സംബന്ധിച്ച് പൊതു മുതൽ വിറ്റ് തൊലയ്ക്കുന്നതാണ് പ്രധാന പ്രശ്നം. നേരത്തെ പറഞ്ഞത് പോലെ മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. പിന്നെ പേമെന്റ് സീറ്റ് വിവാദമൊക്കെ ഒരു പാർട്ടിക്ക് ഉള്ളിലെ വിവാദങ്ങളും പ്രശ്നങ്ങളായും മാത്രം കണ്ടാൽ മതി. ഇത്തവണ അതൊന്നുമല്ല ജനങ്ങൾ ചർച്ച ചെയ്യുന്നത് എന്നും ദിവാകരൻ പറയുന്നു

ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിൽ പ്രചാരണ രംഗത്ത് വളരെ മുന്നേറിയിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. മണ്ഡലത്തിൽ നിർണായകമാവുക യുവ വോട്ടർമാരുടെ തീരുമാനമാണ് എന്നിരിക്കെ ഇന്നത്തെ മുഴുവൻ ദിവസവും ഇടത് സ്ഥാനാർത്ഥി ചിലവഴിക്കുന്നത് നഗരത്തിലെ കോളേജുകളിലാണ്. താൻ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ദിവാകരൻ തന്റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. വലിയ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് കോളേജ് വിദ്യാർത്ഥികൾ നൽകിയത്. കോളേജിലെ വിദ്യാർതിഥികളോട് അൽപ്പനേരം സംസാരിച്ചു. പിന്നെ വോട്ട് ചോദിച്ചു. പണ്ട് താൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചതും റോഡിലൂടെ നടക്കുമ്പോൾ എന്നെങ്കിലും ഈ കോളേജിൽ പഠിക്കണം എന്ന് ആഗ്രഹിച്ചതുമൊക്കെയാണ് സ്ഥാനാർത്ഥി വിദ്യാർത്ഥികളോട് പങ്ക് വെച്ച ഓർമകൾ.

നെടുമങ്ങാട് എംഎൽയാണ് ദിവാകരൻ. അതിശക്തമായ ത്രികോണ മത്സരമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവാകരന് നേരിടേണ്ടി വന്നത്. സമാനമായ വിജയമാണ് നെടുമങ്ങാട് മോഡലിൽ തിരുവനന്തപുരം ലോക്‌സഭയിൽ ദിവാകരൻ ലക്ഷ്യമിടുന്നത്.

പ്രചാരണ തിരക്കുകൾക്കിടയിൽ സി ദിവാകരൻ മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലേക്ക്

തിരുവനന്തപുരത്ത് വിജയ പ്രതീക്ഷ എങ്ങനെയാണ്?

മണ്ഡലത്തിൽ വിജയിക്കാൻ പോവുകയാണ്. പ്രതീക്ഷിക്കുന്നതിലും വലിയ വിജയമായിരിക്കും. എതിരാളികൾ സ്ഥാനാർത്ഥിയെ നിർണയിച്ചെങ്കിലും അവർ ഒന്നും തുടങ്ങിയിട്ടില്ല. തുടങ്ങാൻ പോകുന്നതേയുള്ളു. രണ്ട് സ്ഥാനാർത്ഥികൾക്കും പുതിയതായി ഒന്നും തന്നെ പറയാനില്ല. സിറ്റിങ് എംപി ഈ മണ്ഡലത്തിൽ വാഗ്ദാനങ്ങൾ മാത്രമെ നൽകിയിട്ടുള്ളു. ഹൈക്കോടതി ബെഞ്ച് പറഞ്ഞു വന്നില്ല...റെയിൽവേ സോൺ പറഞ്ഞു...നടന്നില്ല...മെഡിക്കൽകോളേജ് എയിംസ് ആക്കുമെന്ന് പറഞ്ഞു നടന്നില്ല. അങ്ങനെ വളരെ വലിയ പദ്ധതികൾ ഒക്കെ വാക്കുകളിൽ ഒതുങ്ങി. ഇങ്ങനെ സിറ്റിങ് എംപിയ കുറിച്ച് എവിടെ ചെന്നാലും പരാതി മാത്രമെ ഉള്ളു കേൾക്കാൻ. പിന്നെ തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളം വിറ്റപ്പോഴും അദ്ദേഹം മൗനിയാണ്. ഹിന്ദുസ്ഥാൻ ലാറ്റക്സ് പൂട്ടാറായി. അതുകൊടുത്തപ്പോഴും ഒന്നും തന്നെ പറഞ്ഞില്ല. ഒരു സംസ്ഥാനത്തിന്റെ പാർലമെന്റ് അംഗം ആ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. അദ്ദേഹം അത് ചെയ്തില്ല. ഞാൻ അത് ചെയ്യും.

മത്സരം വിശ്വ പൗരനും സന്യാസിയും തമ്മിലോ?

ഞാൻ ഇവിടുത്തെ ഒരു സാധാരണക്കാരനാണ്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയാണ്. ഇവിടെ ജനിച്ചു, പഠിച്ചു, വളർന്നു. ഇവിടുത്തെ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചും അവരുടെ പ്രശ്നങ്ങൾ പറഞ്ഞുമാണ് ഞാൻ നേതാവായിരിക്കുന്നത്. വിശ്വപൗരനും സന്യാസിയുമൊന്നുമല്ലെങ്കിലും തിരുവനന്തപുരത്തുകാർ വിളിച്ചാൽ വിളി കേൾക്കുന്നയാളാണ് ഞാൻ.അവർക്ക് ഒപ്പം ഉണ്ടാവുകയും ചെയ്യും. എംഎൽഎ ആയും മന്ത്രിയായും ഒക്കെ പ്രവർത്തിക്കുന്നതിന് മുൻപ് ഞാൻ എങ്ങനെയാണ് ഇവിടെ പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും അറിയാം. ആഗോള പൗരനാണെങ്കിൽ ഇവിടെ വരേണ്ടതുണ്ടോ...

തിരുവനന്തപുരവും എൽഡിഎഫും 2014ൽ നിന്നും 2019ൽ എത്തുമ്പോൾ?

തിരുവനന്തപുരത്തിന്റെ പൊതു സമൂഹം എന്നെ സ്വീകരിച്ചു കഴിഞ്ഞു. മുൻപെ തന്നെ അവർ എന്നെ സ്വീകരിച്ച് കഴിഞ്ഞതാണ്. മൂന്ന് തവണ എംഎൽഎയും മന്ത്രിയും ഒക്കെ ആയപ്പോഴുള്ള എന്റെ ട്രാക്ക് റെക്കോർഡ് അവർക്ക് നന്നായി തന്നെ അറിയാം. അതാണ് ഞാൻ അവരുടെ മുന്നിലേക്ക് വെക്കുന്നത്. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇനിയും ഉണ്ടാകും.

ഒരിക്കലും തോറ്റിട്ടില്ലാത്ത ദിവാകരൻ തിരുവനന്തപുരം ലോക്സഭയിൽ മത്സരിക്കുമ്പോൾ?

മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. ഇവിടെ ഹൈക്കോടതി ബെഞ്ച് എന്ത്കൊണ്ട് കൊണ്ട് വന്നില്ല, അത് അന്വേഷിക്കേണ്ട കാര്യമാണ്. പിന്നെ സ്വകാര്യവത്കരണത്തെ എതിർക്കണം. ഹിന്ദുസ്ഥാൻ ലാറ്റക്സ് പോലുള്ള സ്ഥാപനങ്ങൾ നൂറ് കണക്കിന് ആളുകളുടെ ജീവിത മാർഗ്ഗമാണ്. അത് വിൽക്കാൻ അനുവദിക്കില്ല.

ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ കൊണ്ട് വന്നത്?

അതൊക്ക അവരുടെ വ്യാമോഹങ്ങൾ മാത്രമാണ് എന്ന് കണക്കാക്കിയാൽ പോരെ.പിന്നെ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ. നോമിനേഷൻ കൊടുത്ത് കുമ്മനം മത്സരിക്കുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും തന്നെ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എല്ലാവരും തുല്യരാണ്. പിന്നെ അവർക്ക് കൊമ്പുണ്ടോ എന്നൊക്കെ ജനങ്ങൾ തീരുമാനിക്കും. പിന്നെ ഗവർണർ ആണോ ഇന്ത്യൻ പ്രസിഡന്റ് ആണോ എന്നൊന്നും ജനങ്ങൾ നോക്കില്ല. ഞാൻ കാണുന്നത് ഒരു എതിർ സ്ഥാനാർത്ഥിയായി മാത്രം.

കഴിഞ്ഞ തവണത്തെ പേമെന്റ് സീറ്റ് വിവാദം?

തിരുവനന്തപുരത്തെ ജനങ്ങളെ സംബന്ധിച്ച് പൊതു മുതൽ വിറ്റ് തൊലയ്ക്കുന്നതാണ് പ്രധാന പ്രശ്നം. നേരത്തെ പറഞ്ഞത് പോലെ മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്. ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാം വിറ്റ് തുലയ്ക്കുന്ന ഒരു കേന്ദ്രവും അതൊക്കെ കണ്ടുനിൽക്കുന്ന ഒരു എംപിയുമാണ് തിരുവനന്തപുരത്തിന്റെ ശാപം. പിന്നെ പേമെന്റ് സീറ്റ് വിവാദമൊക്കെ ഒരു പാർട്ടിക്ക് ഉള്ളിലെ വിവാദങ്ങളും പ്രശ്നങ്ങളായും മാത്രം കണ്ടാൽ മതി. ഇത്തവണ അതൊന്നുമല്ല ജനങ്ങൾ ചർച്ച ചെയ്യുന്നത്.

ഇടത് വലത് സ്ഥാനാർത്ഥി പട്ടിക ശക്തമാണല്ലോ? എങ്ങനെയാണ് മുന്നണികളുടെ സാധ്യതകൾ?

കേരളത്തിലെ ജനങ്ങളാണ് അത് തീരുമാനിക്കുക. ഇപ്പോൾ തന്നെ അത് ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമായി രൂപപ്പെട്ട് കഴിഞ്ഞു. സംസ്ഥാന സർക്കാർ ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിണറായി വിജയൻ ഗവൺമെന്റ് നടത്തിയ പ്രവർത്തനങ്ങൾ ത്ന്നെയാണ് ഓരോ എൽഡിഎഫ് സ്ഥാനാർത്ഥിയുടേയും ശക്തി. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുകയും ചെയ്യും അത് ഇടത് പക്ഷത്തിന് വമ്പൻ ഭൂരിപക്ഷം നൽകുകയും ചെയ്യും.

ലോക്സഭ തെരഞ്ഞെടുപ്പും ബിജെപിയുടെ റോളും?

ശക്തമായ തീപാറുന്ന ഒരു പോരാട്ടമാണ് കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുന്നത് അതിനിടയിൽ ബിജെപിക്ക് ഇവിടെ ഒരു റോളും ഇല്ല. കേരളത്തിൽ പോരാട്ടം എൽഡിഎഫ് യുഡിഎഫ് മുന്നണികൾ തമ്മിലാണ്. ശബരിമല വിഷയമൊന്നും ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ല. വിശ്വാസം ഒന്നും അവരുടെ കുത്തകയല്ല. വിശ്വാസം ഒന്നും ആരുടേയും കുത്തകയല്ല. വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒട്ടും മോശമല്ല, പ്രത്യേകിച്ച് ഞാൻ തീരെ മോശമല്ല. ഇവിടെ ചർച്ചയാകുന്നത് 1000 ദിവസം കൊണ്ട് കേരളത്തിൽ സർക്കാർ ചെയ്ത കാര്യങ്ങൾ ആണ് ഇവിടെ ചർച്ചാ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP