Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല; ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല; പറഞ്ഞത് വെറും നാട്ടുപ്രയോഗം; തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതും ഏറ്റെടുക്കാൻ തയ്യാർ; നിലവിലെ പൊലീസ് നീക്കങ്ങൾക്ക് പിന്നിൽ സിപിഎം; ജാമ്യം തേടി ഹൈക്കോടതിയിലേക്ക് നീങ്ങും; മറുനാടനോട് മനസ് തുറന്നു കൊല്ലം തുളസി

ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല; ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല; പറഞ്ഞത് വെറും നാട്ടുപ്രയോഗം; തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതും ഏറ്റെടുക്കാൻ തയ്യാർ; നിലവിലെ പൊലീസ് നീക്കങ്ങൾക്ക് പിന്നിൽ സിപിഎം; ജാമ്യം തേടി ഹൈക്കോടതിയിലേക്ക് നീങ്ങും; മറുനാടനോട് മനസ് തുറന്നു കൊല്ലം തുളസി

എം മനോജ് കുമാർ

തിരുവനന്തപുരം: എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നടൻ കൊല്ലം തുളസി. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ജാമ്യ ഹർജി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു തുളസി. ഒരു പ്രസംഗം നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹം പോലുള്ള വകുപ്പുകൾ ഒക്കെ ഉൾപ്പെടുത്തിയാൽ ചുറ്റിപ്പോകും. കൊല്ലം കോടതി ജാമ്യഹർജി നൽകിയതിനാൽ ഹൈക്കോടതിയിൽ തിങ്കളാഴ്ച ജാമ്യഹർജി നൽകും.

ജാമ്യമില്ലാ വകുപ്പുകൾ ആണ് എന്റെ പ്രസംഗത്തിന്റെ പേരിൽ ചാർജ് ചെയ്തിരിക്കുന്നത്. വായിൽ നിന്ന് ഒരു വാക്ക് പ്രസംഗ മധ്യേ വീണുപോയി. അതിൽ മാപ്പപേക്ഷയും നടത്തി. പക്ഷെ വിടില്ലെന്ന് പൊലീസ് തീരുമാനിച്ചാൽ എന്ത് ചെയാൻ കഴിയും. ശക്തമായ വകുപ്പുകൾ ചാർജ് ചെയ്തതിലൂടെ എതിർ ശബ്ദങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത് എന്ന് വ്യക്തമാകുന്നു. ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല. ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല. അന്ന് ഞാൻ പറഞ്ഞത് വെറും നാട്ടുപ്രയോഗമാണ്. അത് വാമൊഴിയാണ്. അത് ഒരു ശൈലിയായിരുന്നു. പക്ഷെ പല രീതിയിൽ അർഥങ്ങൾ വ്യാഖ്യാനിച്ച് എടുക്കുകയായിരുന്നു. സ്ത്രീകളെ വലിച്ചു കേറിയാൽ ഒരു കീറ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കണം എന്ന് പറഞ്ഞിരുന്നു. അത് നാക്ക് പിഴയാണ്. അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ആ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും അതൊന്നും പരിഗണിക്കാതെയാണ് പൊലീസ് നടപടികളുമായി മുന്നോട്ടു പോകുന്നത്. എന്നെ കൊന്നേ അടങ്ങൂ എന്ന ഒരു വാശികൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന നീക്കമാണ് നടക്കുന്നത്. സിപിഎമ്മിന് ഒരു ജന്മഗുണമുണ്ട്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന ജന്മഗുണം. അതാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇനി എന്നെ തൂക്കിക്കൊല്ലുകയാണെങ്കിൽ അതിനും ഞാൻ തയ്യാറാണ്. കാരണം ഞാൻ ആരാധിക്കുന്ന അയ്യപ്പന് വേണ്ടിയാണ് ആ പ്രസംഗം നടത്തിയത്. ഇപ്പോൾ ഈ ശിക്ഷ വരുകയാണെങ്കിൽ അയ്യപ്പന് വേണ്ടി അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. അതുമല്ല ഭക്തകളായ സ്ത്രീകളെയല്ല ഞാൻ ഉദ്ദേശിച്ചതും. ശബരിമല പോയത് ഭക്തകളായ സ്ത്രീകളല്ല. ആക്റ്റിവിറ്റ്സുകൾ ആണ്. മദ്യം കഴിക്കാൻ പോലും മടിയില്ലാത്ത വടക്കേയിന്ത്യൻ സ്ത്രീകൾ ദർശനത്തിനു എത്തിയാൽ, അവർക്കെതിരെയാണ് ഞാൻ പ്രസംഗിച്ചത്.

അന്നത്തെ ഒരു ആവേശത്തിന് പറഞ്ഞതാണ്. അത് തെറ്റായിപ്പോയി. എന്റെ പ്രസംഗ ശൈലിയാണ്. ആ ശൈലിയിൽ ചില വാക്കുകൾ കടന്നു വന്നതാണ്. പക്ഷെ ഞാൻ ദുർബലനാണ്. അതുകൊണ്ടാണ് എന്നെ ആക്രമിക്കാൻ സംഘടിത ശ്രമം നടക്കുന്നത്. ചവറയിൽ നടന്ന പരിപാടിയിൽ ഞാൻ ബിജെപിക്കാരൻ ആയിട്ടുപോലുമല്ല അയ്യപ്പഭക്തൻ ആയിട്ടാണ് പോയത്. ഭക്തിമൂത്തപ്പോഴാണ് പിഴവ് പറ്റിയത്. പരിപാടി നടന്ന ചവറയിലെ ഡിവൈഎഫ്ഐ നേതാവാണ് പരാതി നൽകിയത്. പ്രസ്താവന നടത്തിയതിന്റെ പേരിൽ ഞാൻ പശ്ചാത്താപം നടത്തിയിട്ടുണ്ട്. പശ്ചാത്താപമാണ് കുറ്റത്തിനുള്ള പ്രതിവിധി. വനിതാ കമ്മീഷന് പോലും ഞാൻ മാപ്പെഴുതി നൽകിയിട്ടുണ്ട്. പക്ഷെ പൊലീസ് വിടാതെ പിന്തുടരുകയാണ്-കൊല്ലം തുളസി പറയുന്നു.

പി.എസ്.ശ്രീധരൻപിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കു ഒക്ടോബർ 12ന് ചവറയിൽ നൽകിയ സ്വീകരണത്തിനിടെ നടത്തിയ പരാമർശങ്ങൾ ആണ് തുളസിക്ക് വിനയായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചവറ പൊലീസ് തുളസിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയ പൊലീസ് നടപടിപോലുള്ള ഒരു നടപടി തന്നെയാണ് ഇപ്പോൾ കൊല്ലം തുളസിക്ക് നേരെയും നടക്കുന്നത്. രാഹുൽ ഈശ്വറിന്റെ കാര്യത്തിൽ പൊലീസ് ചുമത്തിയ പോലുള്ള കടുത്ത വകുപ്പുകൾ ആണ് കൊല്ലം തുളസിക്ക് നേരെയും നടത്തിയത്.

രാജ്യദ്രോഹ കുറ്റം വരെ ചുമത്തപ്പെടുമ്പോൾ കൊല്ലം തുളസിയെ പോലുള്ളവർക്ക് മുന്നിൽ കോടതികൾ വരെ നിസ്സഹായമാകും. അതുകൊണ്ട് തന്നെയാണ് സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മുൻകൂർ ജാമ്യഹർജി നൽകിയപ്പോൾ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി അത് തള്ളിയതും. ഇപ്പോൾ തിങ്കളാഴ്ച കൊല്ലം തുളസി ഹൈക്കോടതിയിലേക്ക് ജാമ്യത്തിനായി നീങ്ങുകയാണ്. ഇതിന്നിടയിൽ തന്നെ തുളസിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടൻ തന്നെ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP