Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാറ്റം നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെ; ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി നിയാസ് ചിതറ; കിടപ്പാടമെന്ന സ്വപ്‌നം ഇരുപത് നിർധന കുടുംബങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ സ്വന്തം ഭൂമി വിട്ടു നൽകിയത് ജീവിതത്തിൽ സംഭവിച്ച ചില കണ്ടുമുട്ടലുകൾക്ക് പിന്നാലെ; അനുഭവങ്ങൾ മറുനാടനോട് പങ്കുവച്ച് നിയാസ്

ഒരു മാറ്റം നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെ; ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി നിയാസ് ചിതറ; കിടപ്പാടമെന്ന സ്വപ്‌നം ഇരുപത് നിർധന കുടുംബങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ സ്വന്തം ഭൂമി വിട്ടു നൽകിയത് ജീവിതത്തിൽ സംഭവിച്ച ചില കണ്ടുമുട്ടലുകൾക്ക് പിന്നാലെ; അനുഭവങ്ങൾ മറുനാടനോട് പങ്കുവച്ച് നിയാസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കുട്ടിക്കാലം മുതൽ രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്ന ആൾ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും യുവജന രാഷ്ട്രീയത്തിലൂടെയും കടന്നു വന്ന ഒരാൾ. രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനവും സാമൂഹിക പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകുന്ന നിയാസ് ചിതറ ഇന്ന് പലർക്കും മാതൃകയാണ്. പാരമ്പര്യ സ്വത്തായി ലഭിച്ച ഭൂമി ഭൂരഹിതർക്ക് വീതിച്ചുകൊടുത്തിരിക്കുകയാണ് അഭിഭാഷകനും യൂത്ത് കോൺഗ്രസ് നേതാവുമായ നിയാസ് ചിതറ. കരുനാഗപ്പള്ളിയിലെ ചിതറയിലുള്ള നിയാസിന്റെ ഒരേക്കർ പത്തു സെന്റ് ഭൂമി ഇനി ഭൂരഹിതർക്കായുള്ള സ്വയം പര്യാപ്ത ഗ്രാമമാണ്. ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾക്കിടെ വീടെന്നത് ഒരു സ്വപ്നം മാത്രമായിപ്പോയ ഇരുപതു പേർ ഇവിടെയാണിനി താമസിക്കുക. നാലു സെന്റ് വീതമാണ് നിയാസ് ഓരോ കുടുംബത്തിനും രജിസ്റ്റർ ചെയ്തു നൽകിയിരിക്കുന്നത്. എൺപതു സെന്റ് വീടുകൾക്കായി മാറ്റിവച്ചതിനു ശേഷം ബാക്കിയുള്ള ഭൂമിയിൽ ഇവർക്കാവശ്യമായ പൊതുഇടങ്ങൾ ഒരുങ്ങും.

നാലു മക്കൾക്കായി മാതാപിതാക്കൾ തുല്യമായി ഭാഗിച്ചു നൽകിയ പാരമ്പര്യ സ്വത്തിനു പുറമേ, ഹജ്ജ് കർമമനുഷ്ഠിക്കാൻ പോകുന്നതിനു മുന്നോടിയായി ഉമ്മ തനിക്കു നൽകിയ ഭൂമിയാണിതെന്നും, സഹോദരങ്ങൾക്കുള്ളതിനേക്കാൾ അധികമായി കിട്ടിയ ഈ സ്ഥലം മറ്റെന്തെങ്കിലും വിഷയത്തിനായി ഉപയോഗപ്പെടുത്തണമെന്ന ചിന്ത തനിക്ക് നേരത്തേ ഉണ്ടായിരുന്നതായും നിയാസ് പറയുന്നു.അതിനായി ഗാന്ധിയുടെ വാക്കുകളാണ് തനിക്ക് പ്രചോദനം ആയതെന്ന് നിയാസ് പറയുന്നു. ഒരു മാറ്റം നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്.

'പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യത്തിനു പോയപ്പോഴാണ് അവിടെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു കൊച്ചു പയ്യനെ കാണുന്നത്. വല്ലാതെ ബഹളമൊക്കെ വയ്ക്കുന്നു. അൽപം പ്രായമുള്ളൊരു സ്ത്രീയാണ് കൂടെയുള്ളത്. അവർക്കീ പയ്യനെ നിയന്ത്രിക്കാനും പറ്റുന്നില്ല. കുട്ടിയുടെ അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ, ഇവൻ ഇങ്ങനെയായതുകൊണ്ട് അമ്മ ഉപേക്ഷിച്ചുപോയി എന്ന് മറുപടി കിട്ടി. അച്ഛനാകട്ടെ അപകടത്തിൽപ്പെട്ട് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലും. ആകെയുള്ള സ്ഥലം കുട്ടിയുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോൾ വാടക വീട്ടിലാണ് താമസം. വല്ലാത്ത അവസ്ഥയല്ലേ അത്. അപ്പോഴാണ് ഞാൻ പഴയ ആലോചനയിലേക്ക് വീണ്ടുമെത്തിയതും എന്റെ സ്ഥലത്തിലൊരു ഭാഗം ഇവർക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതും.'

25 കിലോമീറ്റർ ദൂരെയുള്ള തന്റെ സ്ഥലത്ത് വീടു വച്ചു തന്നാൽ താമസിക്കാൻ തയ്യാറാണോ എന്ന നിയാസിന്റെ ചോദ്യത്തോട് 'തലചായ്ക്കാൻ ഒരിടം കിട്ടിയാൽ മതി' എന്ന് അവർ പറഞ്ഞതോടെ, ഇന്നേവരെ കേട്ടു കേൾവി പോലുമില്ലാത്ത ഒരു ഭവനപദ്ധതിക്കാണ് തുടക്കമായത്. സ്ഥലമിരിക്കുന്നയിടത്തെ രണ്ടു വില്ലേജുകളിൽ നിന്നായാണ് നിയാസ് ഒറ്റയ്ക്ക് ബാക്കിയുള്ള 19 പേരെയും കണ്ടെടുത്തത്. വില്ലേജോഫീസിൽ നിന്നും ഭൂരഹിതരുടെ പട്ടിക എടുത്തതിനു ശേഷം ഓരോരുത്തരേയും പ്രത്യേകം പോസ്റ്റ് കാർഡിട്ട് വിളിച്ചു വരുത്തുകയായിരുന്നു ആദ്യ ഘട്ടം. എല്ലാവരോടും വ്യക്തിപരമായി സംസാരിച്ച് ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞതിനു ശേഷം ഏറ്റവും അത്യാവശ്യക്കാരുടെ ഒരു ചുരുക്കപ്പട്ടികയുണ്ടാക്കി നിയാസ്.

അതിനു ശേഷം, തെരഞ്ഞെടുക്കപ്പെട്ടവരുടെ വീടുകളിൽ നേരിട്ടു പോയി ജീവിതസാഹചര്യങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് 19 പേരെ കണ്ടെത്തുന്നത്. ഇതെല്ലാം തനിച്ചു തന്നെയാണ് ചെയ്തതെന്നും തന്റെ സംഘടനയുടേയോ മറ്റേതെങ്കിലും ഏജൻസിയുടേയോ ബാനറിലല്ല താനിതു ചെയ്യുന്നതെന്നും നിയാസ് വിശദീകരിക്കുന്നുണ്ട്. എങ്കിലും, ശേഷമുള്ള കാര്യങ്ങൾ തനിക്ക് ഒറ്റയ്ക്കു ചെയ്യാൻ സാധിക്കില്ലന്ന തിരിച്ചറിവിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണവും നിയാസ് ലക്ഷ്യമിടുന്നുണ്ട്. തുടർപ്രവർത്തനങ്ങൾക്കായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ഓരോ പ്രമാണത്തിലും ഉപാധിയായി വച്ചിട്ടുമുണ്ട്.കൂടുതൽ കാണുവാൻ വീഡിയോ സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP