Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''മക്കളെ കൊന്ന് ചോര ചോറിൽ വീഴ്‌ത്തി അമ്മയെ കൊണ്ട് തീറ്റിച്ച മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഞാൻ വരുന്നു''; കാസർകോട്ടെ മണ്ണിൽ ചെങ്കൊടി താഴ്‌ത്തി മൂവർണ്ണക്കൊടി പാറിക്കുമെന്ന ശപഥവുമായി രാജ് മോഹൻ ഉണ്ണിത്താൻ; പെരിയ കൊലപാതകത്തിന് പിന്നിലുള്ള കണ്ണൂർ ലോബിയെ കണ്ണീരു കുടിപ്പിക്കുമെന്ന് 'ഷൂട്ട് അറ്റ് സൈറ്റിൽ' ശപഥം ചെയ്ത് മറുനാടനോട് കോൺഗ്രസിന്റെ ശക്തനായ പോരാളി

''മക്കളെ കൊന്ന് ചോര ചോറിൽ വീഴ്‌ത്തി അമ്മയെ കൊണ്ട് തീറ്റിച്ച മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഞാൻ വരുന്നു''; കാസർകോട്ടെ മണ്ണിൽ ചെങ്കൊടി താഴ്‌ത്തി മൂവർണ്ണക്കൊടി പാറിക്കുമെന്ന ശപഥവുമായി രാജ് മോഹൻ ഉണ്ണിത്താൻ; പെരിയ കൊലപാതകത്തിന് പിന്നിലുള്ള കണ്ണൂർ ലോബിയെ കണ്ണീരു കുടിപ്പിക്കുമെന്ന് 'ഷൂട്ട് അറ്റ് സൈറ്റിൽ' ശപഥം ചെയ്ത് മറുനാടനോട് കോൺഗ്രസിന്റെ ശക്തനായ പോരാളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ട്. ജീവനും ശ്വാസവും കോൺഗ്രസിനായി സമർപ്പിച്ചൊരു നേതാവ്. ഇത്രയും കാലം കോൺഗ്രസിനെ സേവിച്ചിട്ടും ഗ്രൂപ്പ് സമവാക്യങ്ങൾക്കിടെ ഞെരുങ്ങി സീറ്റുകൾ ഓരോ തവണയും നിഷേധിക്കപ്പെടുമ്പോഴും പാർട്ടിക്കുവേണ്ടി ജിഹ്വയായി ചാനലുകളിൽ പോരാടിയ നേതാവ്. അതാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ഇക്കുറി ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഞെട്ടിയ ഒരു പ്രഖ്യാപനമായിരുന്നു കാസർകോട് സീറ്റ് രാജ് മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസിന്റെ സീനിയർ നേതാവിന് നൽകാനുള്ള തീരുമാനം. രാജ്‌മോഹൻ പോലും പ്രതീക്ഷിക്കാത്ത തീരുമാനം.

പക്ഷേ, ഇപ്പോൾ രാജ് മോഹൻ പറയുന്നു. ഇനി വിശ്രമമമില്ല. എല്ലാ എതിർപ്പുകളേയും ചെറുത്ത് അവിടെ ഞാൻ ജയിച്ചിരിക്കും. ഇതൊരു വാശിയാണ്. പെരിയയിൽ രണ്ട് കുഞ്ഞുങ്ങളെ കൊന്നുതള്ളിയ സിപിഎമ്മിന്റെ നരനായാട്ടിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധമാകും എന്റെ വിജയം എന്ന്. ഇതൊരു വിഷയം പരിഗണിച്ചുതന്നെയാണ് പാർട്ടി രാജ്‌മോഹനെ പോലെ സമർത്ഥനും വാഗ്മിയുമായ ഒരു നേതാവിനെ ഇത്തരമൊരു ചുമതല ഏൽപിച്ചതെന്നും ഉറപ്പാണ്. തന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി മറുനാടനോട് മനസ്സു തുറക്കുകയാണ മറുനാടൻ ടിവിയുടെ 'ഷൂട്ട് അറ്റ് സൈറ്റിൽ' രാജ്‌മോഹൻ.

എന്റെ ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതം

എല്ലാം പ്രതീക്ഷിക്കാതെ കടന്നുവന്നതാണ് എന്റെ ജീവിതത്തിൽ. 2006ലെ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ മത്സരിച്ചതുപോലും അങ്ങനെയാണ്. ഒരിക്കലും തലശ്ശേരി സ്വപ്‌നത്തിൽപോലും ഇല്ലായിരുന്നു. പാർട്ടി പറഞ്ഞു.. മത്സരിച്ചു. അരലക്ഷത്തിന് പുറത്ത് സിപിഎം ജയിച്ച മണ്ഡലം. അന്ന് കോടിയേരിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാക്കാൻ എനിക്ക് കഴിഞ്ഞു.

പക്ഷേ, ഇപ്പോൾ കാസർകോട്ടാണ് പുതിയ ദൗത്യം. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ഒട്ടേറെ തവണ കോൺഗ്രസ് വിജയിച്ച മണ്ഡലം. നായനാരെ തോൽപിച്ച് കടന്നപ്പള്ളി ജയിച്ച സ്ഥലം. നിരവധി വർഷം രാമറായ് എംപിയായി ജയിച്ച മണ്ഡലം. കഴിഞ്ഞതവണ ടി സിദ്ദിഖ് തോറ്റത് വെറും ആറായിരം വോട്ടുകൾക്കാണ്. കാസർകോട് കോൺഗ്രസിന് ബാലികേറാമലയല്ല. 77ൽ കോൺഗ്രസ് 20ൽ 20 ജയിച്ചിട്ടുണ്ട് കേരളത്തിൽ. ആ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ന്. കേരളത്തിൽ ഇക്കുറി യുഡിഎഫ് തകർക്കും - ആത്മവിശ്വാസത്തോടെ പറയുന്നു ഉണ്ണിത്താൻ.

കാസർകോട്ടെ കൊലപാതക രാഷ്ട്രീയം?

നിരവധി കൊലക്കേസുകളിൽ പ്രതിയാണ് പി ജയരാജൻ. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതുവഴി സമൂഹത്തിന് ഒരു സന്ദേശം നൽകുകയാണ് മാർക്‌സിസ്റ്റ് പാർട്ടി. ഞങ്ങൾ ആയുധം താഴെ വയ്ക്കില്ല. ഞങ്ങൾ ഇനിയും ഇനിയും കൊല്ലും. ഇതാണാ സന്ദേശം. കൊല്ലുന്നവരെ ഞങ്ങൾ അംഗീകരിക്കുമെന്ന സിപിഎമ്മിന്റെ ധാർഷ്ഠ്യമാണ് ഈ സ്ഥാനാർത്ഥിത്വം.

ശരത്‌ലാലിന്റെയും കൃപേഷിന്റെയും കാര്യമെടുക്കാം. മുന്ന് വാഹനങ്ങൾ വന്നിരിക്കുന്നത് കണ്ണൂരിൽ നിന്നാണ്. ഇതൊരു ക്വട്ടേഷനാണ്. ആസൂത്രിതമാണ്. ഉൾപ്പെട്ട ചിലരെ അറസ്റ്റുചെയ്തു. ആരാണ് വാഹനങ്ങൾ അയച്ചത്. ആരാണ് ക്വട്ടേഷൻ കൊടുത്തത്. ഇതെല്ലാം അന്വേഷിക്കുമ്പോൾ സിപിഎമ്മിന്റെ കണ്ണൂർ ലോബിയിലേക്കാണ് ഇത് ചെല്ലുക. അതിനാൽ ഈ കൊലപാതക രാഷ്ട്രീയം കേരളം മുഴുവൻ ചർച്ചയാകും. സമാധാനം ലംഘിക്കാൻ നോക്കുന്നത് മാർക്‌സിസ്റ്റ് പാർട്ടിയാണെന്ന് ഞാൻ പറയില്ല. മറിച്ച് കണ്ണൂർ ലോബിയാണ്. - ഉണ്ണിത്താൻ പറയുന്നു.

വിശദ ഇന്റർവ്യൂ ഇവിടെ കാണാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP