Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സബ് കളക്ടർ ഇരിക്കുന്ന സിവിൽ സ്റ്റേഷനും അവർ താമസിക്കുന്ന വീടും എൻഒസിയും പഞ്ചായത്ത് അപ്രൂവലും ഒക്കെ വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളത്? സർക്കാർ ഭൂമി സർക്കാർ തന്നെ കയ്യേറി എന്ന തരത്തിലാണ് പഞ്ചായത്ത് നടത്തിയ നിർമ്മാണത്തെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആരോപണം; സബ് കളക്ടറുടെ നിയമനടപടി തന്റെ പരാമർശങ്ങളുടെ പേരിലുമല്ല; കോടതി വിളിച്ചാൽ പോകുമെന്നും ദേവികുളം എംഎൽഎ; മൂന്നാർ വിവാദത്തിൽ എസ് രാജേന്ദ്രൻ മറുനാടനോട്

സബ് കളക്ടർ ഇരിക്കുന്ന സിവിൽ സ്റ്റേഷനും അവർ താമസിക്കുന്ന വീടും എൻഒസിയും പഞ്ചായത്ത് അപ്രൂവലും ഒക്കെ വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളത്? സർക്കാർ ഭൂമി സർക്കാർ തന്നെ കയ്യേറി എന്ന തരത്തിലാണ് പഞ്ചായത്ത് നടത്തിയ നിർമ്മാണത്തെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആരോപണം; സബ് കളക്ടറുടെ നിയമനടപടി തന്റെ പരാമർശങ്ങളുടെ പേരിലുമല്ല; കോടതി വിളിച്ചാൽ പോകുമെന്നും ദേവികുളം എംഎൽഎ; മൂന്നാർ വിവാദത്തിൽ എസ് രാജേന്ദ്രൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: തനിക്കെതിരെ സബ്ബ്കളക്ടർ കോടതി നടപടികളിലേയ്ക്ക് നീങ്ങുന്നത് താൻ നടത്തിയതായിപ്പറയപ്പെടുന്ന പരാമർശങ്ങളുടെ പേരിലല്ലന്നും മുന്നാറിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നത്തിലാണെന്നും ഇക്കാര്യത്തിൽ കോടതി കയറേണ്ടി വന്നാൽ തയ്യാറെന്നും എസ് രാജേന്ദ്രൻ എം എൽ എ. മൂന്നാർ പഞ്ചായത്ത് നടത്തിയ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ ഏ ജി ഓഫീസ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിക്കുവേണ്ടി പ്രവർത്തിച്ചിട്ടില്ല. എല്ലാവരും കൂടി സംസാരിച്ച് തീരുമാനമെടുത്ത പൊതുവായ ആവശ്യത്തിനായിട്ടാണ് ഞാൻ നിലകൊണ്ടത്. നിയമനടപടി എല്ലാവർക്കും ഒരുപോലെ ബാധകമാണ്. കോടതി വിളിപ്പിച്ചാൽ പോകും. സർക്കാർ ഭൂമി സർക്കാർ തന്നെ കയ്യേറി എന്ന തരത്തിലാണ് പഞ്ചായത്ത് നടത്തിയ നിർമ്മാണത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം. നിലവിലെ നിയമമനുസരിച്ച് മൂന്നാറിൽ സർക്കാർ പദ്ധതികളൊന്നും നടക്കില്ല. എം എൽ എ പദ്ധതികൾക്ക് എൻ ഒ സി വാങ്ങണമെന്ന് നിർബന്ധമില്ല. ഇതു സംബന്ധിച്ച് കോടതി ഉത്തരവും ലഭിച്ചിട്ടുണ്ട്. കയ്യേറ്റം തടയുക എന്നതാണ് എൻ ഒ സി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാർ പഞ്ചായത്തിന്റെ സ്ത്രീവിപണന കേന്ദ്രനിർമ്മാണം സർക്കാർ അനുവദിച്ച് പദ്ധതിയാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്.

സബ് കളക്ടർ ഇരിക്കുന്ന സിവിൽ സ്റ്റേഷനും അവർ താമസിക്കുന്ന വീടും എൻ ഒ സി യും പഞ്ചായത്തിന്റെ അപ്രൂവലും ഒക്കെ വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളത് എന്ന കാര്യവും ഈ സാഹചര്യത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട് .എം എൽ എ വ്യക്തമാക്കി. ദേവികുളം കയ്യേറ്റം തടയുക എന്നതാണ് എൻ ഒ സി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാർ പഞ്ചായത്തിന്റെ സ്ത്രീവിപണന കേന്ദ്രനിർമ്മാണം സർക്കാർ അനുവദിച്ച് പദ്ധതിയാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്.

ദേവികുളം സബ് കളക്ടർ ഡോ.രേണുരാജ് നിൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് രാജേന്ദ്രൻ എം എൽ എ ,മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി ,പഞ്ചായത്ത് സെക്രട്ടറി ,കരാറുകാരൻ എന്നിവരുൾപ്പെടെ 5 പേരെ പ്രതിയാക്കി ഏ ജി ഇന്ന് ഹൈക്കോടതിയിൽ കോടതി ഫയൽ ചെയ്യുമെന്നാണ് സൂചന. അനധികൃത കയ്യേറ്റം കോടതിയെ അറിയിക്കാമെന്നും ഇക്കാര്യത്തിൽ തുടർന്നുള്ള നടപടികൾ കോടതി തീരുമാനിക്കെട്ടെ എന്നാണ് ഏ ജി അഭിപ്രയപ്പെട്ടതെന്ന് രേണുരാജ് ഇന്നലെ കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെ എം എൽ എ അടക്കമുള്ളവരെ സംരക്ഷിക്കാനാണ് ഏ ജി ഓഫീസ് ശ്രമിക്കുന്നു എന്നതരത്തിൽ ആരോപണങ്ങൾ ശക്തമായി. സബ് കളക്ടർ ഏ ജിക്ക് നൽകിയ റിപ്പോർട്ടിൽ എം എൽ എ അടക്കമുള്ളവർ കോടതി ഉത്തരവ് ലംഘിച്ചതായും റവന്യൂവകുപ്പിന്റെ എൻ ഒ സി വാങ്ങാതെ നിർമ്മാണ പ്രവർത്തനം നടത്തിയതായും വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് അടക്കം ഏ ജി ഓഫീസ് നിലപാട് ചൂണ്ടിക്കാട്ടി മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എം എൽ എ അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി ഫയൽചെയ്യാൻ ഏ ജി ഓഫീസ് തീരുമാനമെടുത്തതായി വാർത്തകൾ പുറത്തുവന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP