Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുകാംബികാ ദേവിയെ തൊഴുതിറങ്ങിയപ്പോൾ തല നന്നായൊന്ന് തട്ടി; പിന്നെ മനസ്സിൽ നിറഞ്ഞത് തമിഴ് റേസിങ് സ്‌റ്റോറി മലയാളത്തിലെടുക്കണമെന്ന ചിന്ത; യുവാക്കളുടെ പൾസ് അറിയുന്ന കളക്ടർ ബ്രോയുമായി ചേർന്നൊരുക്കുന്നത് യൂത്ത് ത്രില്ലർ; പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മറുനാടനോട്

മുകാംബികാ ദേവിയെ തൊഴുതിറങ്ങിയപ്പോൾ തല നന്നായൊന്ന് തട്ടി; പിന്നെ മനസ്സിൽ നിറഞ്ഞത് തമിഴ് റേസിങ് സ്‌റ്റോറി മലയാളത്തിലെടുക്കണമെന്ന ചിന്ത; യുവാക്കളുടെ പൾസ് അറിയുന്ന കളക്ടർ ബ്രോയുമായി ചേർന്നൊരുക്കുന്നത് യൂത്ത് ത്രില്ലർ; പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മറുനാടനോട്

അർജുൻ സി വനജ്

ഒറ്റപ്പാലം: നോർത്ത് 24 കാതം എന്ന എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. ആദ്യചിത്രത്തിന് തന്നെ മികച്ച ഫീച്ചർ ചിത്ത്രിനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലീം അവാർഡും സ്വന്തമാക്കി. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സപ്തമശ്രീ തസ്‌ക്കര, വിത്യസ്ത പ്രമേയം കൊണ്ട് ശ്രദ്ധേയമായ ലോർഡ് ലീവിംങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രങ്ങൾക്ക് ശേഷം ഒറ്റപ്പാലത്തെ തന്റെ വീട്ടിൽ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് അനിൽ രാധാകൃഷ്ണ മേനോൻ.

സിനിമയുടെ വിത്യസ്ത സ്വഭാവങ്ങളെ തന്റെ മൂന്ന് സിനിമകളിലൂടെ പരിചയപ്പെടുത്തിയ അനിൽ നാലാമത്തെ ചിത്രത്തിലും പുതുമകൾക്ക് തന്നെയാണ് പ്രധാന്യം നൽകുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്തും അനിൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി വരുന്നത്.

പുതിയ ചിത്രത്തിന്റെ പേരിന്റെ ഉത്ഭവം..?

തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിനടുത്തുള്ള ഒരു സ്ഥലമാണ് ദിവാൻജി മൂല. വളരെ കളർഫുൾ ആയ സ്ഥലമാണ്. പലതരം ആൾക്കാര് ഉണ്ട്. സാധാരണക്കാരുണ്ട്. ചിലര് പറയുന്നത് അത് വലിയൊരു നൊട്ടോറിയസ് കേന്ദ്രമാണെന്നാണ്. ആ സ്ഥലത്തിന്റെ പേരാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേരിന്റെ രണ്ടാമത്തെ ഭാഗമാണ് ഗ്രാൻഡ് പ്രി, ബ്രാക്കറ്റിൽ (ക്സ്) എന്നാണ്. മോട്ടോർ ബൈക്കോ കാറോ റൈസിംങ് ചെയ്യുന്ന സ്ഥലമാണ് ഗ്രാൻഡ് പ്രി എന്ന് പറയുന്നത്. പേരിൽ തന്നെ സിനിമയുടെ കഥയുണ്ട്. ഒന്നാലോചിച്ചാൽ തന്നെ സിനിമ എന്താണെന്ന് മനസിലാകും. സാധാരണക്കാർ താമസിക്കുന്ന സ്ഥലത്ത് ബൈക്കിന്റെ റേസിംങുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളെക്കുറിച്ച് പറയുന്നതാണ് ചിത്രം. കൂടുതൽ വിവരങ്ങൾ നമ്മുക്ക് പിന്നീട് നൽകാം. ചെറിയ ചിരിയോടെ അനിൽ രാധാകൃഷ്ണൻ പറഞ്ഞ് നിർത്തി.

കഥ പൂർത്തീകരിച്ചു. സ്‌ക്രിപ്റ്റിംങ് സ്റ്റേജാണിപ്പോൾ. എന്റെ ഭാഗങ്ങൾ പൂർത്തീകരിച്ച് വരുന്നു. ഇനി കോഴിക്കോട് പോയി പ്രശാന്തുമായി ചർച്ച ചെയ്ത ബാക്കി പണി തുടങ്ങണം. ഫെബ്രുവരിയിൽ പ്രശാന്ത് കുറച്ച് ദിവസം ഇവിടെ കാണും. അപ്പോൾ സ്‌ക്രിപ്റ്റ് പൂർത്തീകരിക്കണം എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. കളക്ടർ ബ്രോയുടെ തിരക്കുകൾ കാര്യമായി സിനിമയുടെ പ്രി പ്രൊഡക്ഷനെ ബാധിച്ചിട്ടില്ല. കുറച്ച് സമയം ഫ്രീയായി കിട്ടിയാലും, അത് നല്ല രീതിയിൽ ഉപയോഗിക്കാൻ പ്രശാന്തിനറിയാം. ഇപ്പോൾ മുസോറിയയിൽ പരിശീലനത്തിലുള്ള എൻ.പ്രശാന്ത് തിരിച്ചെത്തിയാൽ ഉടനെ തിരക്കഥ പൂർത്തീകരിക്കാനാവും. പുതിയ ചിത്രം എല്ലാ അർത്ഥത്തിലും ഒരു യൂത്ത് ത്രില്ലറായിരിക്കും. കാരണം, യുവാക്കളുടെ പൾസ് അറിയാവുന്ന കളക്ടർ ബ്രോയും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

ഇങ്ങനൊരു സബ്ജക്ട് തിരിഞ്ഞെടുക്കാൻ കാരണം...?

യഥാർത്ഥത്തിൽ ഒരു തമിഴ്ചിത്രത്തിന് വേണ്ടി ഒരു ആക്ഷൻ ത്രില്ലർ ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു ഞാൻ. അങ്ങനെയിരിക്കെ ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ പോയി. തൊഴുത് ഇറങ്ങുന്നതിനിടയിൽ തല വാതിലിൽ നന്നായൊന്നു തട്ടി. കുറച്ച് നേരത്തേക്ക് എല്ലാം ഔട്ടായത് പോലെ( ചിരിച്ച് കൊണ്ട്) അത് കഴിഞ്ഞപ്പോളാണ് തമിഴ് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കുന്ന റേസിംങ്് സ്റ്റോറി എന്തുകൊണ്ട് മലയാളത്തിൽ എടുത്തുകൂടാ എന്ന് ചിന്തിക്കുന്നത്. സത്യത്തിൽ മൂകാംബിക ദേവിയാണ് ഈ ചിത്രത്തെ മലായാളികൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനമായത്.

യഥാർത്ഥത്തിൽ ഞാൻ ആദ്യ സിനിമയിലെ നായകൻ ഫഹദിനെതന്നെ വീണ്ടും നായകനാക്കി, പ്രശാന്തുമായി ചേർന്ന് ഒരു കഥയൊരുക്കുന്നതിന്റെ ആലോചനയിലായിരുന്നു. അത് ഉപേക്ഷിച്ചാണ് ഇപ്പോൾ ദിവാൻജിമൂല ഗാൻഡ് പ്രി(ക്സ്) എന്ന ചിത്രത്തിന്റെ പണിപ്പുരയിൽ കയറിയത്.

കാസ്റ്റിങ്..?

കുറച്ച് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാനാണ് തീരുമാനം. ചിലയാളുകളെ കണ്ടെത്തി. ഇനി കുറച്ച് നല്ല പ്രതിഭയുള്ള അഭിനയേതാക്കൾക്കൂടി വേണം. അതിനായി ഒരു ഒഡീഷൻ നടത്താനൊരുങ്ങുകയാണ്.ഇപ്പോൾ തന്നെ ഏതാണ്ട് രണ്ടായിരത്തിലധികം പേർ വിശദമായ ബയോഡേറ്റ അയച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകളും നല്ല കഴിവുള്ള ആളുകളാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ളവരെ കണ്ടെത്താനുള്ള സ്രമത്തിലാണിപ്പോൾ.

അതിന് പുറമേ തന്റെ എല്ലാ സിനിമകളിലുമുള്ള നെടുമുടി വേണു ചേട്ടൻ ഒരു പ്രധാന കഥാപാത്രമായി ഉണ്ട്. സപ്തമ ശ്രീ തസ്‌ക്കര എന്ന ചിത്രത്തിലെ ചില കഥാപാത്രങ്ങളും ചിത്രത്തിലേക്ക് എത്തും. പുറമേ സിദ്ദീഖ് അടക്കമുള്ള താരങ്ങളും ഉണ്ടാകും. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറുകയും പിന്നീട് കുഞ്ഞനന്ദന്റെ കടയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്ത നൈല ഉഷയാണ് നായിക.

ലൊക്കേഷൻ..?

തൃശ്ശൂര് തന്നെയാണ് പ്രധാന ലൊക്കേഷൻ. പിന്നെ കോയമ്പത്തൂർ, ദുബായ് എന്നിവടങ്ങളിൽ കുറച്ച് ഷൂട്ടിംങ് ഉണ്ട്. ടെക്നിക്കൽ ടീം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. മാർച്ചിൽ ഷൂട്ടിംങ് ആരംഭിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. അനിൽ പറഞ്ഞ് നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP