1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

ചാക്കോച്ചൻ-ബിജു മേനോൻ ഇക്വേഷൻ രൂപപ്പെട്ടത് എങ്ങനെ? സംയുക്ത സിനിമ വിട്ടതെന്തിന്? ബിജു മേനോന് പറയാനുള്ളത്

October 28, 2014 | 03:20 PM IST | Permalinkചാക്കോച്ചൻ-ബിജു മേനോൻ ഇക്വേഷൻ രൂപപ്പെട്ടത് എങ്ങനെ? സംയുക്ത സിനിമ വിട്ടതെന്തിന്? ബിജു മേനോന് പറയാനുള്ളത്

സ്വന്തം ലേഖകൻ

ടുത്തിടെ മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ട്. ഓർഡിനറിയുടെ വിജയത്തോടെയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമാലോകത്തെ ഭാഗ്യസഖ്യമായത്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സി'ലും പ്രധാന കഥാപാത്രങ്ങളുടെ റോളിൽ ഈ രണ്ടു താരങ്ങളുണ്ടായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 'ഓർഡിനറി'യെത്തിയത്. ബിജുവിന്റെ പാലക്കാട്ടുകാരൻ ഡ്രൈവർ സുകുവിനെയും ചാക്കോച്ചന്റെ കണ്ടക്ടർ ഇരവിക്കുട്ടൻപിള്ളയെയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

തുടർന്ന് ഇരുവരും ഒന്നിച്ച റോമൻസും സൂപ്പർ ഹിറ്റായി. ഓർഡിനറിയുടെ സംവിധായകൻ സുഗീതിന്റെ അടുത്ത ചിത്രം '3 ഡോട്‌സ്' പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്നും ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണെന്നും അപവാദങ്ങൾ പ്രചരിച്ചു. ജോണി ആന്റണിയുടെ 'ഭയ്യാ ഭയ്യാ'യിലൂടെ വീണ്ടുമെത്തി ഈ കൂട്ടുകെട്ട് ഇതിനെല്ലാം മറുപടിയേകി. ഇനിയും ഇവർ ഒന്നിക്കുന്ന പ്രോജക്ടുകൾ ഒരുങ്ങുകയാണ്.

എന്താകും ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യം? ഈ സൗഹൃദത്തിന്റെ ആഴമെത്രയാണ്? പേരറിയാത്തവരിൽ സുരാജ് ചെയ്യേണ്ടിയിരുന്ന വേഷം ബിജുവിൽ നിന്ന് എന്തിനാണ് തട്ടിത്തെറിപ്പിച്ചത്? ഇവയ്‌ക്കെല്ലാമിതാ ബിജു മേനോൻ മറുപടി പറയുന്നു. 'കന്യക'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തലുകൾ.

ചാക്കോച്ചനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ബിജു പറയുന്നതിങ്ങനെയാണ്: ''ആറുവർഷം മുമ്പാണ് ഞങ്ങളുടെ ആത്മബന്ധം തുടങ്ങുന്നത്. അതൊരു ചെറിയ കഥയാണ്. എന്റെ ജ്യേഷ്ഠന്റെ മോളുടെ സ്‌ക്കൂളിൽ ഒരു പരിപാടി ഉദ്ഘാടനം െചയ്യാൻ ഒരു സിനിമാ നടനെ വേണം. സിനിമാക്കാരനായ നടനെ കണ്ടുപിടിക്കാനുള്ള ചുമതല എന്റെ തലയിലായി. അങ്ങനെ ആ സ്‌ക്കൂളിലെ പരിപാടി ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഞാൻ ആദ്യമായി ചാക്കോച്ചനെ ഫോൺ നമ്പർ തിരക്കിപ്പിടിച്ചെടുത്ത് വിളിക്കുന്നത്. ഞാൻ വിളിച്ച ഉടനെ ചാക്കോച്ചൻ ഏറ്റു. പരിപാടി ഉദ്ഘാടനം ചെയ്ത അന്നു തുടങ്ങിയ ബന്ധമാണ് സീനിയേഴ്‌സ് എന്ന ചിത്രത്തിലെത്തിക്കുന്നത്. ആ ചിത്രത്തിലാണ് ഞാനും ചാക്കോച്ചനും ആദ്യമായി നായകജോടികൾ ആകുന്നത്. പിന്നീട് സ്പാനീഷ്മസാല, ഓർഡിനറി, റോമൻസ്, മല്ലുസിങ്, ഭയ്യാ ഭയ്യാ തുടങ്ങിയ ചിത്രങ്ങളിൽ നായകജോടികളായി.''

പരസ്പരം നന്നായി അറിയാം എന്നതാണ് തങ്ങളുടെ സൗഹൃദത്തിന്റെ കെട്ടുറപ്പ് എന്ന് ബിജു മേനോൻ പറയുന്നു: ''ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യ രഹസ്യമെന്നത് ഞങ്ങളെ ഞങ്ങൾക്ക് നന്നായി അറിയാം എന്നതാണ്. പരസ്പരം തിരിച്ചറിയുന്നതാണ് ഏത് സൗഹൃദത്തിന്റെയും വിജയം. പരസ്പരം ഈഗോ, അസൂയ ഒന്നുമില്ല. എല്ലാം തുറന്നുപറയുന്നു. ഒന്നും മറച്ചുവയ്ക്കില്ല. സംവിധായകരുടെ നിർദ്ദേശത്തിനനുസരിച്ച് കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യുന്നു. എന്റെ കഥാപാത്രമാണ് മികച്ചത്, നിന്റേത് ചെറിയ കഥാപാത്രമാണ് എന്നുള്ള ഒരു കുശുമ്പും കുന്നായ്മയും ഞങ്ങൾക്കിടയിലില്ല.

ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ വീട്ടുകാർ തമ്മിലും ഉണ്ട്. എല്ലാ കാര്യവും ചർച്ച ചെയ്യാറുണ്ട്. വളരെ സന്തോഷത്തോടെയാണ് രണ്ടു കൂട്ടരും കഴിയുന്നത്. എന്തായാലും ഇതുവരെയുള്ള സൗഹൃദത്തിന് ദൈവാനുഗ്രഹത്താൽ മുറിവുകൾ ഒന്നും കൂടാതെ ഭംഗിയായി പോകുന്നു.''

താരദാമ്പത്യങ്ങൾ ഉലയുന്ന വാർത്തകൾ ഉയരുമ്പോഴും അതിലൊന്നും പിടികൊടുക്കാതെ മുന്നോട്ടുപോകുന്ന താരജോടികളാണ് ബിജു മേനോനും സംയുക്ത വർമയും. തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് ബിജുവിന്റെ വാക്കുകൾ: ''ഞങ്ങളുടെ ദാമ്പത്യത്തിൽ വലിയ രഹസ്യമൊന്നുമില്ല. പരസ്പര ധാരണയോടെ കഴിയുന്നു. പിന്നെ താരങ്ങളുടെ വിവാഹമോചനം കൂടുതലാവുന്നുണ്ട്. അതിനെല്ലാം അതിന്റെതായ കാരണങ്ങളും ഉണ്ടാകാം. എല്ലാം വിധി എന്നു വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരുടെ ദാമ്പത്യത്തെക്കുറിച്ച് നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ല. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ശരിയും തെറ്റും ഉണ്ടാകും.''

ഭാര്യയുടെ പിന്തുണ തന്നിലെ നടന്റെ വളർച്ചയിൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും ബിജു പറയുന്നു. ''സംയുക്തയുടെ വലിയ പിന്തുണയാണ് എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം. സംയുക്ത നല്ല സപ്പോർട്ടാണ് എനിക്ക് നൽകുന്നത്. സിനിമയിലെ എന്റെ വളർച്ചയ്ക്ക് പ്രധാനകാരണവും ഭാര്യ തന്നെയാണ്. കാരണം വീടിന്റേതായ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. എന്റെ തിരക്കുമൂലം അതെല്ലാം നിറവേറ്റുന്നത് സംയുക്തയാണ്. ഒരു കാര്യത്തിലും എന്നെ വിഷമിപ്പിക്കാതെ വീട്ടിലെ കാര്യങ്ങൾ സംയുക്ത തന്നെയാണ് ചെയ്യുന്നത്. അത് വലിയ അനുഗ്രഹമാണ്.

മകന്റെ പഠനവും എല്ലാം ഭാര്യയാണ് നിറവേറ്റുന്നത്. അതിൽ സന്തോഷം മാത്രമാണ് എനിക്കുള്ളത്. സംയുക്ത നൽകുന്ന സപ്പോർട്ടുകൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയിൽ തുടരാനാകുന്നത്.''

സംയുക്തയും സിനിമയിലേക്ക് തിരികെയെത്തുമോ? മഞ്ജു വാര്യർ, ശോഭന തുടങ്ങിയ നടിമാരൊക്കെ മികച്ച കഥാപാത്രങ്ങളുമായി സിനിമയിലേക്ക് തിരികെയെത്തി. സംയുക്തയെ സിനിമയിലേക്ക് വരാൻ ബിജു പ്രോത്സാഹിപ്പിക്കുമോ? എന്താണ് ബിജു പറയുന്നതെന്ന് കേൾക്കാം: ''പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. സംയുക്ത ഇനി സിനിമയിൽ അഭിനയിക്കില്ലായെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല, ശപഥവും ചെയ്തിട്ടില്ല. വിവാഹശേഷം സിനിമ വേണ്ട എന്നു തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വവും മകന്റെ കാര്യങ്ങളും കൂടി വന്നപ്പോഴാണ് സിനിമാ അഭിനയം നിർത്തിയത്.

സംയുക്ത സിനിമയിൽ വരുന്നതിൽ ഒരിക്കലും ഞാൻ എതിര് നിന്നിട്ടില്ല. സംയുക്ത തന്നെയാണ് സിനിമ വേണ്ടെന്നുവച്ചത്. ഇനി അവർക്ക് താൽപര്യമുണ്ടെങ്കിൽ തിരിച്ചുവരാം അതെല്ലാം സംയുക്തയുടെ നിലപാടുകളുടെ ഭാഗമാണ്.''

സംവിധായകൻ ഡോ. ബിജുവിനെ എറണാകുളം നഗരത്തിൽ മണിക്കൂറുകളോളം കാത്തുനിർത്തി എന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് ബിജു മേനോൻ പറയുന്നു. എന്താണ് അക്കാര്യത്തിൽ യഥാർഥത്തിൽ സംഭവിച്ചത്?

''ഡോ. ബിജുവിന്റെ അഭിമുഖം ഞാനും വായിച്ചതാണ്. ഞാൻ മനഃപൂർവ്വം ചെയ്തതല്ല. ആ സംഭവത്തിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ ഒരാളെ വിഷമിപ്പിക്കാൻ ഒന്നും ചെയ്യാറില്ല.

ഞാൻ അന്ന് എറണാകുളത്ത് ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഡോ. ബിജു എന്നെ കാണാനായി എറണാകുളത്തെത്തി രാവിലെ ഫോൺ ചെയ്തു. രാവിലെയുള്ള തിരക്കുമൂലം ഞാൻ വൈകിട്ട് കാണാമെന്ന് പറഞ്ഞു. പക്ഷേ വൈകിട്ടും കാണാൻ കഴിഞ്ഞില്ല. സിനിമയുടെ വർക്ക് നീണ്ടുപോയി.

എന്നാൽ ഡോ.ബിജു എന്നെമാത്രം കാണാനാണ് എറണാകുളത്തെത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എന്നെ കാത്തുനിന്നു എന്നുപോലും അറിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹം ആ അഭിമുഖത്തിൽ പറയുമ്പോഴാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്.''

ബിജു മേനോന് പകരമാണ് പിന്നീട് സുരാജ് വെഞ്ഞാറമൂടിനെ 'പേരറിയാത്തവരി'ലേക്ക് ഡോ. ബിജു കാസ്റ്റ് ചെയ്തത്. അതിന് സുരാജിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇതിൽ നിരാശയും വിഷമവുമില്ലെന്ന് ബിജു മേനോൻ പറഞ്ഞു. സുരാജിന്റെ അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും ബിജു പറഞ്ഞു.

''എനിക്ക് കിട്ടാനുള്ളത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആരെല്ലാം തടഞ്ഞുവച്ചാലും എനിക്ക് ലഭിക്കേണ്ട കഥാപാത്രം എന്നെ തേടിയെത്തും. പിന്നെ സുരാജിന് ആ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. ദേശീയ അംഗീകാരവും ലഭിച്ചു. അതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.

സിനിമയിൽ ഇഷ്ട നായിക സംയുക്ത വർമയല്ല. പിന്നെ ആരാണ് ബിജുവിന്റെ ഇഷ്ടനായികയെന്നറിയണ്ടേ...

''മലയാളത്തിലെ പ്രധാന നായികമാരുടെ കൂടെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോൾ വളരെ ടാലന്റുള്ള നായികമാർ വരുന്നുണ്ട്. എല്ലാവരും വളരെ കഴിവുള്ളവരും മിടുക്കികളുമാണ്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഉർവ്വശിചേച്ചിയാണ്. ഉർവ്വശിചേച്ചിയുടെ അഭിനയം അപാരമാണ്. ഞാൻ എന്നും ആരാധിക്കുന്ന നായിക ഉർവ്വശിചേച്ചിയാണ്.''

മലയാള സിനിമയിലെ വിസ്മയതാരങ്ങൾ മമ്മൂക്കയും ലാലേട്ടനുമാണെന്നും ബിജു പറയുന്നു. അവരെയാണ് എന്നും ആരാധനയോടെ നോക്കുന്നതെന്നും താരം പറഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ഭരത് ഗോപിയാണ്. ''തിലകൻചേട്ടൻ, ശങ്കരാടി തുടങ്ങിയ മഹാനടന്മാരേയും ഇഷ്ടമാണ്. ഭരത് ഗോപിച്ചേട്ടനെയാണ് ഞാൻ എല്ലാക്കാലവും ആദരവോടെ നോക്കിയിട്ടുള്ളത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനും ഗോപിച്ചേട്ടനാണ്.''

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
രമ്യ ഹരിദാസിന് അച്ഛന്റെ സ്ഥാനത്ത് നിന്നും അനുഗ്രഹം ചൊരിഞ്ഞ് പ്രിയ നേതാവ് കെ.അച്യുതൻ; വീടുവീടാന്തരം കയറി വോട്ടു ചോദിച്ച ചരിത്രമില്ലാത്ത അച്യുതൻ ഇക്കുറി ഇറങ്ങുന്നത് ആലത്തൂരിലെ രമ്യ ഹരിദാസിന് വേണ്ടി; രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് അച്ഛനെന്ന് ഓർമ്മിപ്പിച്ച് മകൻ സുമേഷ് അച്യുതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കൊല്ലം കുന്നിക്കോട്ടെ യുവതികളുടേയും കുട്ടികളുടേയും തിരോധാനം: മുഴുവൻ പേരെയും പാലക്കാട് നിന്നും അന്വേഷണം സംഘം കണ്ടെത്തി; വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വന്ന യുവതികളെ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയോടെ; പാലക്കാട് സ്വദേശിയായ യുവാവും പൊലീസ് കസ്റ്റഡിയിൽ; നാട്ടിലെത്തിച്ച യുവതികൾ കൊട്ടാരക്കര വനിതാ സെല്ലിൽ; ദുരൂഹത നീക്കാൻ വിശദമായി ചോദ്യം ചെയ്യുമെന്ന് പുനലൂർ ഡിവൈഎസ്‌പി
ലേറ്റായെങ്കിലും വടകരയിൽ കോൺഗ്രസിന്റേത് തകർപ്പൻ സ്ഥാനാർത്ഥി നിർണയം; കോഴിക്കോടിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ മുരളീധരൻ പാർട്ടി ദൗത്യം ഏറ്റെടുത്തത് ധൈര്യത്തോടെ; വടകരയിലേത് അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുരളി; കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡറുടെ പുത്രന്റെ വരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളി; മുരളി എത്തിയതോടെ ആവേശക്കൊടുമുടിയിൽ യുഡിഎഫ് പ്രവർത്തകർ
നമുക്കുമുണ്ട് തൊടുന്നതെല്ലാം പൊന്നാക്കുന്ന എംപിമാർ! രണ്ടാം വട്ടം എംപിയായ ശേഷം ഇ.ടി മുഹമ്മദ് ബഷീറിന്റെ ആസ്തി കൂടിയത് 22 മടങ്ങ്; പൊന്നാനി എംഎൽഎയുടെ സ്വത്തുക്കളിൽ അഞ്ചുവർഷം കൊണ്ടുണ്ടായത് 2018 ശതമാനം വർധനവ്; കൊടിക്കുന്നിൽ സുരേഷിന്റെ വരുമാനം 702 ശതമാനം ഉയർന്നപ്പോൾ പി. കരുണാകരന്റെ സമ്പാദ്യത്തിൽ 67 ശതമാനം ഇടിവ്; കോൺഗ്രസ് സീറ്റ് നിഷേധിച്ച കെവി തോമസിനും ആസ്തി ഇടിഞ്ഞത് 21 ശതമാനം; നാഷണൽ ഇലക്ഷൻ വാച്ച് റിപ്പോർട്ട് വൈറലാക്കി സൈബർ സഖാക്കൾ
പി.ജയരാജനെ തറപറ്റിക്കാൻ കെ.മുരളീധരൻ വടകരയ്ക്ക് വണ്ടി കയറുമ്പോൾ ഏറ്റവും സന്തോഷം തിരുവനന്തപുരത്തെ ബിജെപിക്കാർക്ക്; ഉപതിരഞ്ഞെടുപ്പ് വന്നാൽ വട്ടിയൂർക്കാവ് കൂടെ നിൽക്കുമെന്ന് ആത്മവിശ്വാസം; ടി.എൻ.സീമയെ മൂന്നാം സ്ഥാനത്തേക്ക് കുമ്മനം പിന്തള്ളിയ മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നത് രാജഗോപാലിനൊപ്പം; വടകരയിൽ തീപാറുമ്പോൾ ആകാംക്ഷയോടെ ബിജെപി നേതാക്കൾ
ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ശ്രദ്ധേയയായ വ്യക്തിത്വം; ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവെക്കാതെ സ്ത്രീയുടെ അവകാശങ്ങൾക്കായി പോരടിച്ച വനിത; ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ ജാമിത ടീച്ചർ ഇസ്ലാം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി':വിശദീകരിക്കാൻ ജാമിത ടീച്ചർ നാളെ തിരുവനന്തപുരത്ത്
ഇംഗ്ലീഷ് 'ഉസ്താദ്' ശശി തരൂരിന് പറ്റിയ ചെറിയ അബദ്ധം ഊതിപ്പെരുപ്പിച്ച് ട്രോളന്മാർ; അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫേയെക്കുറിച്ച് തരൂർ ഇട്ട ട്വീറ്റിന് പൊങ്കാല പെരുമഴ; ഗുജറാത്തിനെ ഉത്തരേന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ചുള്ള കുറിപ്പിനെ തേടിയെത്തിയതും നൂറു കണക്കിന് 'ഓൺലൈൻ വിമർശന ശരങ്ങൾ'
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ
എം.ജി സർവകലാശാലയിൽ ഫീസടച്ച് ബൈക്കിൽ മടങ്ങിയ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം; സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് കടുത്തുരുത്തിയിൽ എത്തിയ സംഘം പൊലീസ് പിടിച്ചെടുത്ത വാഹനം അടിച്ചു തകർത്തതിന് പിന്നാലെ ഉദ്യോഗസ്ഥരേയും ആക്രമിച്ചു; പൊലീസ് സ്‌റ്റേഷനിനുള്ളിൽ വരെ ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പെൺകുട്ടികൾ വരെ അടങ്ങുന്ന സംഘം
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
വിവാഹമോചന ഹർജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേർപിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യൽ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തർക്കം മൂക്കുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...