Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തെ 22 കാരിയുടെ ത്രില്ലിൽ റിമ കല്ലിങ്കൽ സംസാരിക്കുന്നു

കോട്ടയത്തെ 22 കാരിയുടെ ത്രില്ലിൽ റിമ കല്ലിങ്കൽ സംസാരിക്കുന്നു

നായകനെ വെല്ലുവിളിക്കുന്ന നായികാ കഥാപാത്രത്തിലുടെ മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി പ്രേക്ഷക കയ്യടി വാങ്ങുകയാണ് 22 ഫീമെയിൽ കോട്ടയംയുവ തലമുറയിൽ നിന്ന് കുടുംബ പ്രേക്ഷകരേറ്റെടുത്ത് മലയാള സിനിമയിലെ ഏക്കാലത്തെ ഏറ്റവും വലിയ വിജയത്തിലേയ്ക്ക് കുതിബോൾ നല്ല സിനിമയെന്ന് മലയാളികൾ ഒന്നടങ്കം പറഞ്ഞ 22 ഫീമെയിൽ കോട്ടയത്തെ കുറിച്ചും പുതിയ ചിത്രത്തെ കുറിച്ചും റീമ കല്ലിങ്കൽ സംസാരിക്കുന്നു.


  • 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ എന്ത് തോന്നി?

ഇന്ന് എനിക്ക് വലിയ സന്തോഷം തോന്നുന്നു. അതെ ഇത് നായികാ പ്രാധാന്യമുള്ള ചിത്രമാണ്. കോട്ടയത്തുകാരിയായ ടെസ്സ എബ്രഹാമിന്റെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.നഴ്‌സായി വിദേശത്തേക്ക് പോകുകയെന്നത് ജീവിതാഭിലാഷിമായി കാണുന്ന ഒരു മലയാളി ക്രിത്യൻ പെൺകുട്ടിയാണ് ടെസ്സ. ടെസ്സ സിറിലിനെ കണ്ടുമുട്ടുകയും അയാളുമായി പ്രണയത്തിലാവുകയും ചെയ്തശേഷം അവളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്.

  • മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം ചെയ്യുകയെന്നത് വലിയ ഉത്തരവാദിത്തമല്ലേ?

തീർച്ചയായും. അത് വലിയൊരു ഉത്തരവാദിത്തം തന്നെയാണ്. ജനങ്ങൾ സൂപ്പർതാരങ്ങളിൽ ഏറെ പ്രതീക്ഷവയ്ക്കുമെന്നതിനാൽ സിനിമയുടെ മുഴുവൻ ഉത്തരവാദിത്തവും അവരുടെ ചുമലിലാണ്. പക്ഷെ അതിൽ നിന്നും വ്യത്യസ്തമാണ് എന്നിലുള്ള ഉത്തരവാദിത്തം.സംവിധായകനേനോടാണ് ഇവിടെ പ്രധാനമായും എന്റെ ഉത്തരവാദിത്തം. സാൾട്ട് ആന്റ് പെപ്പർ പോലുളള ഒരു സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഇതുപോലൊരു സിനിമയെടുക്കാനും അതിൽ എനിക്ക് വേഷം തരാനുമുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായി. കുറച്ചുകഥാപാത്രങ്ങളെ ചിത്രത്തിലുള്ളൂ. ഞാനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംവിധായകൻ ആഷിക് അബുവിനേനോടുള്ള എന്റെ ഉത്തരവാദിത്തം കൂടുകയാണ്. തുറന്നുപറയട്ടെ, എന്നിലുള്ള അവരുടെ പ്രതീക്ഷയറിയാവുന്നതിനാൽ എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

  • കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നോ?

ഇത്തരമൊരു അനുഭവങ്ങളുണ്ടായ വന്ന സ്ത്രീകളുടെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് പഠിക്കാൻ കഴിയുന്ന പല റഫറൻസുകളും ഉണ്ടായിരുന്നു. പക്ഷെ ഡി.വി.ഡികളൊന്നും കാണേണ്ടെന്ന് ഞാൻ നേനേരത്തെ തീരുമാനിച്ചിരുന്നു.നിദ്രയ്ക്കുവേണ്ടി പോലും ഞാൻ ഒറിജിനൽ വേർഷൻ കണ്ടിരുന്നില്ല. ആരാലും സ്വാധീനിക്കപ്പെടുന്നത് എനിക്കിഷ്ടമല്ലായിരുന്നു. തിരക്കഥാ കൃത്തുക്കളുമായും സംവിധായകനുമായും ചർച്ച ചെയ്താണ് ആ കഥാപാത്രം ഞാൻ ചെയ്തത്.

  • മോഡേൺ ഗേൾ എന്ന ഇമേജിൽ നിന്നും സാധാരണ പെൺകുട്ടിയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു. പ്രത്യേകിച്ച് ഇന്ത്യൻ റുപ്പി, നിദ്ര പോലുള്ള സിനിമകളിൽ?

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന ടാഗിൽ ഞാൻ ഒതുക്കി നിർത്തപ്പെടുകയാണെന്ന തോന്നൽ എന്നിലുണ്ടായി. ഇപ്പോൾ അതിൽ നിന്നും പുറത്തുവരാനുള്ള ശ്രമങ്ങളാണ് ഞാൻ നടത്തുന്നത്. എനിക്ക് അതുപോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമെന്ന് സിനിമാക്കാർ തിരിച്ചറിയുന്നതും ഇപ്പോഴായിരിക്കാം.
ഹാപ്പി ഹസ്ബന്റ്‌സിലേതുപോലുള്ള കഥാപാത്രങ്ങളാണോ അതോ സീരിയസ് വേഷങ്ങൾ ചെയ്യാനാണോ ബുദ്ധിമുട്ട്?
സത്യത്തിൽ ഏതാണ് ബുദ്ധിമുട്ടെന്ന് എനിക്കറിയില്ല. പക്ഷെ സീരിയസ് റോളുകൾ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഒരു നടിയെന്ന നിലയിൽ ഞാൻ കുറേയേറെ കണ്ടെത്തേണ്ടതുണ്ട്.എങ്കിലും തമാശകഥാപാത്രങ്ങൾ ചെയ്യുന്നത് നല്ല രസമാണ്.

  • 22 ഫീമെയിൽ കോട്ടയത്തിലേതുപോലുള്ള ശക്തവും വൈകാരികവുമായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു വ്യക്തിയെന്ന നിലയിൽ അത് എങ്ങനെയാണ് നിങ്ങളെ ബാധിക്കാറുള്ളത്. ?

ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ അത് ബാധിക്കണം. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സിറ്റി ഓഫ് ഗോഡ്, നിദ്ര തുടങ്ങിയ ചിത്രങ്ങൾ ചെയ്ത സമയത്ത്.

  • ഭാവി പരിപാടികൾ എന്തൊക്കെയാണ്?

സജി സുരേന്ദ്രന്റെ ഹസ്‌ബെന്റ്‌സ് ഇൻ ഗോവയെന്ന ചിത്രത്തിലാണ് ഞാനിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലാൽജോസിന്റെ ഒരു ചിത്രവുമുണ്ട്. പിന്നെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടിയുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല.

കടപ്പാട്: റഡിഫ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP