Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ട്രെയിലറിൽ കണ്ടത് അതിഥി താരത്തെ തന്നെ; അതിഥിയെ ടൊവിനൊ തന്നെ വെളിപ്പെടുത്തും; ടോവിനോ തോമസ് നായകനാവുന്ന തരംഗത്തിന്റെ വിശേഷങ്ങൾ സംവിധായകന് ഡൊമിനിക് അരുൺ മറുനാടനുമായി പങ്ക്‌വെക്കുന്നു

ട്രെയിലറിൽ കണ്ടത് അതിഥി താരത്തെ തന്നെ; അതിഥിയെ ടൊവിനൊ തന്നെ വെളിപ്പെടുത്തും; ടോവിനോ തോമസ് നായകനാവുന്ന തരംഗത്തിന്റെ വിശേഷങ്ങൾ സംവിധായകന് ഡൊമിനിക് അരുൺ മറുനാടനുമായി പങ്ക്‌വെക്കുന്നു

ഒരു മെക്‌സിക്കൻ അപാരത, ഗോദ, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് നായകനാവുന്ന ചിത്രമാണ് തരംഗം. ഇതിലൂടെ ഒരു പുതുമുഖ സംവിധായകന് ആയ ഡൊമിനിക് അരുൺ കൂടെ മലയാള സിനിമ ഇൻഡസ്ട്രിയിലെക്ക് കാലെടുത്ത് വെക്കുകയാണ്. ട്രെയിലറും പാട്ടുകളും തരംഗമായി മാറിയ തരംഗത്തിന്റെ സംവിധായകന് ഡൊമിനിക് അരുണുമായി മറുനാടൻ മലയാളി നടത്തിയ അഭിമുഖം

കാത്തിരിപ്പിനൊടുവിൽ തരംഗം തീയറ്ററുകളിൽ എത്താൻ പോകുന്നു. ആദ്യ ചിത്രത്തിന്റെ ടെൻഷൻ എങ്ങനെ ഫീൽ ചെയ്യുന്നു...??

വളരെ അധികം ടെൻഷനിലാണ് അതേ സമയം വളരെ അധികം സന്തോഷത്തോടെയാണ് ഉള്ളത്. കാരണം തരംഗത്തിൽ വർക്ക് ചെയ്‌തേക്കുന്ന ഞങ്ങൾ എല്ലാവരും ഡയറക്ഷൻ ടീമും സംഗീത സംവിധായകൻ, എഡിറ്റർ, സൗണ്ട് ഡിസൈനർ, എല്ലാവരും ഷോർട്ട് ഫിലിമുകൾ ചെയ്തുകൊണ്ടിരുന്ന ആൾക്കാരാണ്. അതേ ഗ്രൂപ് തന്നെ അടുത്ത് ലെവലിൽ പോകാൻ സാധിക്കുക എന്ന് പറഞ്ഞാല് വളരെ അധികം സന്തോഷമുള്ള കാര്യമാണ്. അതോണ്ട് തന്നെ ഒരുപാട് ഇമോഷൻസ് ഇങ്ങനെ മിക്‌സ് ചെയ്ത് ഇരിക്കുന്ന സമയമാണ്. ഞാൻ കോളേജ് മുതൽക്കേ സിനിമ സിനിമ എന്ന് പറഞ്ഞു നടന്ന ഒരു ഗ്രൂപ്പിൽ പെട്ട ആളാണ്. ആ ഗ്രൂപ് ചെറുതായി ചെറുതായി 3 പേരായി ചുരുങ്ങി. ആ ഗ്രൂപ് ഇപ്പോഴും നില നിക്കുന്ന് എന്ന സന്തോഷവും ഉണ്ട്.

ചിത്രത്തിന്റെ പേര് തന്നെ ഒരു വ്യത്യസ്തമായ പേരാണ്. തരംഗം ഒരു പഴയ സിനിമാ പേര് കൂടിയാണ്. എങ്ങനെ ഇതിൽ എത്തി....?

ചിത്രത്തിന്റെ ഷൂട്ടിങ് ഞങൾ മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ ആയിരുന്നു നടത്തിയത്. ആ സമയത്ത് പടത്തിന്റെ അനൗൺസ്‌മെന്റ് പോലും ചെയ്തിട്ടില്ലരുന്നു. കാരണം ഞങൾ ആഗ്രഹിച്ച പോലെ ഒരു ടൈറ്റിൽ ഞങ്ങൾക്ക് ആ സമയത്ത് ലഭിച്ചിരുന്നില്ല. ടൈറ്റിൽ കണ്ട് പിടിക്കുക എന്ന് പറഞ്ഞത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴായി പല പേരുകൾ ആലോചിച്ചു. ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ പേര് കള്ളൻ പവിത്രൻ എന്നാണ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ എന്നത് പല സിനിമകളിലെ വളരെ നമുക്ക് അടുത്ത് നിക്കുന്ന കഥാപാത്രങ്ങളുടെ പേരാണ്. അങ്ങനെ കള്ളൻ പവിത്രൻ എന്ന പേരിടാനയിരുന്നു ഞങൾ വിചാരിച്ചത് പിന്നെ റൈറ്റ്‌സ് പ്രശനം ഉള്ളതുകൊണ്ട് ആ പേര് ഇടാൻ സാധിച്ചില്ല. ക്യുരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ. എന്നൽ ചില പ്രശ്‌നങ്ങൾ കാരണം ആ പേര് ഞങ്ങൾക്ക് എടുക്കാൻ സാധിച്ചിരുന്നില്ല. പിന്നെ പ്രേക്ഷകനുമായി അടുത്ത് നിക്കുന്ന ഒരു പേരാവണം എന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങിനെ പല പേരുകക്ക്കിടയിലാണ് ഡയറക്ഷൻ ടീമിലുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ മകനായ ജിത്തുവാണ് തരംഗം എന്ന പേര് പറയുന്നത്. കേട്ടപ്പോ തന്നെ എനിക്കും ടോവിനോയ്ക്കും ഒക്കെ ഭയങ്കര ഓക്കെ ആയിരുന്നു.

ചിത്രത്തിന്റെ കഥ എന്നതിൽ പേരിന് നല്ല പ്രാധാന്യം ഉണ്ട്. കാരണം വരി വരി ആയി പ്രശ്‌നങ്ങൾ കടന്ന് വരുന്ന ഒരു വെള്ളത്തിൽ ഒരു കല്ലിട്ടാൽ അതിന്റെ തരംഗങ്ങൾ ഉണ്ടാവുന്നത് പോലെ ആണ് ഇതിലെ പ്രശ്‌നങ്ങളും അതുകൊണ്ട് തന്നെ ഇതിന്റെ പേര് വളരെ അധികം പ്രാധാന്യം ഉള്ളതാണ് ചിത്രത്തിൽ.

ചിത്രത്തിന്റെ ട്രെയിലർ കണ്ട എല്ലാവരും പറയുന്ന ഒരു കാര്യമാണു പഴയ നാടോടിക്കറ്റിലെ ദാസനും വിജയനും ആയാണ് ടോവിനോയെയും ബാലുവിനെയും തോന്നിക്കുന്നത് എന്നാണ്..

ഞങൾ ഒരിക്കലും മറ്റൊരു ദാസനും വിജയനെയും ഉണ്ടാക്കാൻ നോക്കിയിട്ടില്ല. ഞാൻ വളരെ വലിയ പ്രിയദർശൻ ഫാൻ ആണ് അത് പോലെ തന്നെ സത്യൻ അന്തിക്കാട്, സിദ്ദിഖ് ലാൽ, ശ്രീനിവാസൻ ചിത്രങ്ങളുടെയും ഫാൻ ആണ് ഞാൻ. അതോണ്ട് ചിലപ്പോൾ മനപ്പൂർവം അല്ലാതെ വന്നിട്ടുണ്ടാകാം. പപ്പൻ എന്ന ടോവിനോയുടെയും ജോയി എന്ന ബാലുവിന്റെയും കഥാപാത്രങ്ങലിലെത്തിയതാണ്. പിന്നെ മറ്റുള്ളവർക്ക് അങിനെ തോന്നിയെങ്കിൽ ടോവിനോയുടെയും ബാലുവിന്റെയും ഒരു കെമിസ്ട്രി ആണ് എന്ന് പറയാൻ പറ്റും.

ഒരുപാട് പേരുടെ ചോദ്യമാണ് ട്രെയിലറിൽ കാണിച്ച ആ അതിഥി താരം ആരാണ്...?

ഒരു അതിഥി താരം ഉണ്ട് അത് ശരിയാണ്. ആ അതിഥിയെ ടോവിനോ തന്നെ വെളിപ്പെടുത്തും അടുത്ത് തന്നെ.

ധനുഷ് എന്ന പ്രൊഡ്യൂസർ അവരുടെ ആദ്യ മലയാള ചിത്രം

അത് ഞാൻ ആദ്യം സ്‌ക്രിപ്റ്റ് ഒക്കെ എഴു്തിക്കഴിഞ്ഞ് ഇത് ആരോടെലും പറയനമല്ലോ എന്ന രീതിയിൽ ആണ് ടോവിനോയുടെ അടുത്ത് എത്തുന്നത്. ടോവിനോ എനിക് നാലഞ്ച് വർഷത്തെ പരിചയമുള്ള അടുത്ത് സുഹൃത്താണ്. അതോണ്ട് തന്നെ നേരെ ടോവിനോയുടെ അടുത്ത് ഞാനും കോ റൈറ്റർ ആയ അനിലെട്ടനും ഒക്കെ ചേർന്ന് ഗോദയുടെ ലോകേഷനിൽ പോയി കഥ പറയുന്നത്. കഥ കേട്ട ഉടനെ ടോവിനോയ്ക്ക് ഇഷ്ടാവുകയും ഉടൻ തന്നെ ഡേറ്റ് തരികയും ചെയ്തു. അപ്പോഴും ചിത്രത്തിന് പ്രൊഡ്യൂസർ ആയിട്ടില്ലയിരുന്ന്. എനിക്ക് ആണേൽ അതികം ആളുകളെയൊന്നും പരിചയവും കുറവാണ്. അപ്പോ ടോവിനോ ആണ് സുകുമാർ തേക്കേപ്പാട്ട് എന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസരുടെ അടുത്ത് എത്തിക്കുന്നത്. സുകുവെട്ടനോട് കഥ പറഞ്ഞപ്പോ അത് ഇഷ്ടപ്പെടുകയും സുകുവെട്ടനാണ് വണ്ടെർ ബാർ നോക്കാം കാരണം വണ്ടെർബാർ മലയാളത്തിൽ പടം ചെയ്യാൻ പ്ലാൻ ഉണ്ട് എന്ന് പറയുന്നത്. നമുക്ക് ഒന്ന് ജസ്റ്റ് പറഞ്ഞ് നോക്കാം എന്ന് പറയുന്നത്. ഞാൻ ആദ്യം കരുതി ഇതൊക്കെ നടക്കുന്നതാണോ വണ്ടേർബാർ ഒക്കെ വലിയ പ്രൊഡക്ഷൻ അല്ലേ എന്ന് വിചാരിച്ച്.

പിന്നെ കഥ പറയാൻ വണ്ടർബാറിലെത്തുകുകയും കഥ പറയുകയും ചെയ്യുന്നത്. വിനോദ് എന്ന വണ്ടർബാറിന്റെ ബോർഡ് മെമ്പർ ആയ വിനോദിന്റെ അടുത്താണ് കഥ പറയുന്നത്. പിന്നീട് ആ കഥ വിനോദിന് ഇഷ്ഠാവുകയും സ്‌ക്രിപ്റ്റ് ഒന്ന് വേണമെന്ന് പറയുകയും ചെയ്തു. പിന്നീട് വിനോദ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ച് വിളിക്കുകയും നമുക്കിത് ചെയ്യാം എന്ന് പറയുകയും ചെയ്തു. അപ്പോഴും വണ്ടർബാർ അല്ല വിനോദിന്റെ കമ്പനി ആയ മിനി സ്റ്റുഡിയോ ആണ് ഓക്കെ പറയുന്നതു. അങ്ങനെ ഷൂട്ട് ചെയ്യുന്നതിന്റെ തലെ ദിവസമാണ് ഞാൻ അറിയുന്നത് വണ്ടർബാർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ എന്ന്. അത് കേട്ടപ്പോ ഞാൻ ആകെ ഞെട്ടിപ്പോയി. കാരണം അത്ര വലിയ കമ്പനി ഇതിൽ ഇൻവോൾവ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രമോഷൻ രീതിയിൽ കുറച്ച് പുതുമ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടോ...?

ചെറിയ രീതിയിൽ ഒക്കെ പ്രമോഷൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ഒന്ന് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ആയിട് പാടിനെ മാറ്റി. അത് നല്ല രീതിയിൽ തന്നെ എത്തിയിട്ടുണ്ട്. പിന്നെ പ്രധാന നഗരങ്ങളിൽ ഒക്കെ ഫ്‌ലാഷ്‌മൊബ് സംഘടിപ്പിക്കുന്നുണ്ട്. പിന്നെ തരംഗം സ്‌പെഷ്യൽ ടി ഷർട്, ബലൂൺ, പിന്നെ കേരളം മൊത്തം സഞ്ചരിക്കുന്ന എൽ. ഇ. ഡി വാഹനവും ഇതോടപ്പം ഒരുക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP