1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

അന്താരാഷ്ട്ര അംഗീകാരം ലഭിച്ചാലും സ്വന്തം നാട്ടിൽ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ കടമ്പകൾ ഏറെ; തിയറ്റർ കോക്കസിനെ പൊളിച്ചത് പുതിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റ്; മാറേണ്ടത് ചിലരുടെ മനോഭാവം: കന്യക ടാക്കീസിന്റെ സംവിധായകൻ മനോജിനു പറയാനുള്ളത്

July 27, 2015 | 09:10 AM IST | Permalinkഅന്താരാഷ്ട്ര അംഗീകാരം ലഭിച്ചാലും സ്വന്തം നാട്ടിൽ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ കടമ്പകൾ ഏറെ; തിയറ്റർ കോക്കസിനെ പൊളിച്ചത് പുതിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റ്; മാറേണ്ടത് ചിലരുടെ മനോഭാവം: കന്യക ടാക്കീസിന്റെ സംവിധായകൻ മനോജിനു പറയാനുള്ളത്

ന്യക ടാക്കീസ്- ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും തിയറ്റർ സമരത്തെയും നേരിട്ട് റമദാൻ നോമ്പുകാലത്തും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം. തിയറ്ററിൽ സാധാരണ പ്രേക്ഷകർക്കു മുന്നിലെത്താൻ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ ശ്രമങ്ങളൊന്നും വെറുതെയായില്ല എന്ന് ഈ ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു.

ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചാൽ 'അവാർഡു ചിത്ര'മെന്ന ലേബൽ പതിപ്പിച്ചു മാറ്റി നിർത്തുന്ന വിഭാഗക്കാർക്കും സൂപ്പർ താര ചിത്രങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന തിയറ്റർ ഉടമകൾക്കും വിതരണക്കാർക്കും ചുട്ട മറുപടി കൊടുത്തുകൊണ്ടാണ് കന്യക ടാക്കീസ് ഇപ്പോൾ മുന്നേറുന്നത്.

രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മികച്ച ചിത്രങ്ങൾക്കു പലതിനും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അവസരം ലഭിക്കാതെ കടുത്ത അവഗണന നേരിടുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. മറ്റു ഭാഷകളിൽ നിന്നുള്ള ഇത്തരം ചിത്രങ്ങൾ പോലും കേരളത്തിൽ റിലീസ് ചെയ്യുമ്പോഴാണ് മലയാള ചിത്രങ്ങളുടെ ദയനീയാവസ്ഥ. എങ്കിലും ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് തിയറ്ററുകളിൽ മൂന്നാഴ്ച പിന്നിടുകയാണ് കന്യക ടാക്കീസ്. ചിത്രം തീയറ്ററിലെത്തിക്കാൻ ഏറെ കടമ്പകളാണ് അണിയറ പ്രവർത്തകർക്കു കടക്കേണ്ടി വന്നത്. പിന്നിട്ട വഴികളെക്കുറിച്ച് കന്യക ടാക്കീസിന്റെ സംവിധായകൻ കെ ആർ മനോജ് മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.

  • 2013ൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് കന്യക ടാക്കീസ്. തിയറ്ററുകളിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞത് രണ്ടു വർഷങ്ങൾക്കുശേഷവും. ചിത്രത്തിനു മുന്നിലെ വാതിലുകൾ അടഞ്ഞത് എങ്ങനെയാണ്?

2013 ഓഗസ്റ്റിലാണ് കന്യക ടാക്കീസ് പൂർത്തിയാക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. ഇത്തരം ചിത്രങ്ങൾക്ക് രണ്ടുവർഷത്തോളം റിലീസ് ചെയ്യാൻ സമയം ലഭിക്കും. അതിനാൽ തന്നെ റിലീസിങ് വൈകി എന്നു പറയാനാകില്ല. എന്നാൽ, കേരളത്തിൽ ഇത്തരം സിനിമകൾ റിലീസ് ചെയ്യപ്പെടാതിരിക്കാനുള്ള അന്തരീക്ഷമാണുള്ളത്.

കെഎസ്എഫ്ഡിസിയിൽ മുമ്പുണ്ടായിരുന്ന മാനേജ്‌മെന്റ്, പ്രത്യേകിച്ച് സിനിമകൾ തിയറ്ററുകളിലേക്ക് ചാർട്ട് ചെയ്തിരുന്നവർ കടുത്ത അവഗണനയാണ് ഇത്തരം ചിത്രങ്ങളോടു കാട്ടിയിരുന്നത്. പ്രമുഖ തിയറ്ററുകൾ ഉടമകളും ഇത്തരം സിനിമകൾ പരിഗണിക്കില്ല. 'അവാർഡു സിനിമകൾ ജനം സ്വീകരിക്കില്ല' എന്ന പഴയ സങ്കൽപ്പം വച്ചുപുലർത്തുന്നവരാണിവർ. ഫെസ്റ്റിവലിൽ പോയ സിനിമകൾ നമുക്കുവേണ്ട എന്ന നിലപാടാണ് ഇത്തരക്കാർക്കുള്ളത്. കുത്തക ചാനലുകൾ പോലും അത്തരത്തിലാണ് ചിന്തിക്കുന്നത്. അവർക്കും ചാനലുകളിൽ പ്രദർശിപ്പിക്കാൻ സൂപ്പർ സ്റ്റാറുകളുടെ പടം മതി. വിതരണക്കാരിലും ഈ മനോഭാവമാണുള്ളത്. പേരുള്ള ബാനറുകളുടെയും മറ്റും ചിത്രങ്ങൾക്കു മാത്രമേ പ്രേക്ഷകരുണ്ടാകൂ എന്ന എന്ന മിഥ്യാധാരണയാണ് ഇവർക്കൊക്കെയുള്ളത്.

എന്നാൽ, കെഎസ്എഫ്ഡിസി കൂടി ഈ ധാരണ വച്ചുപുലർത്തിയപ്പോഴാണ് സ്ഥിതി വളരെ മോശമായത്. സർക്കാർ തലത്തിലുള്ള ഏജൻസ്ി കമേഴ്‌സ്യൽ സിനിമ മാത്രം ചാർട്ടു ചെയ്യുന്ന ഏജൻസിയായി മാറുകയാണുണ്ടായത്.കെഎസ്എഫ്ഡിസിയിൽ മുമ്പുണ്ടായിരുന്ന മാനേജ്‌മെന്റ്, പ്രത്യേകിച്ച് സിനിമകൾ തിയറ്ററുകളിലേക്ക് ചാർട്ട് ചെയ്തിരുന്നവർ കടുത്ത അവഗണനയാണ് ഇത്തരം ചിത്രങ്ങളോടു കാട്ടിയിരുന്നത്. പ്രമുഖ തിയറ്ററുകൾ ഉടമകളും ഇത്തരം സിനിമകൾ പരിഗണിക്കില്ല. 'അവാർഡു സിനിമകൾ ജനം സ്വീകരിക്കില്ല' എന്ന പഴയ സങ്കൽപ്പം വച്ചുപുലർത്തുന്നവരാണിവർ.

  • അന്യഭാഷയിലുള്ള ഇത്തരം ചിത്രങ്ങൾ പോലും സ്വീകരിക്കപ്പെടുമ്പോൾ മലയാളത്തിന് എന്തുകൊണ്ട് സ്വന്തം നാട്ടിൽ അവഗണന?

പിവിആർ പോലുള്ള മൾട്ടിപ്ലക്‌സ് തിയറ്ററുകൾ വരെ ഇത്തരം സിനിമകൾക്കു പ്രത്യേക സ്ലോട്ട് ഉണ്ടാക്കി പ്രദർശനം നടത്തുന്നുണ്ട്. ഇതുകാണാൻ ആളുകളും എത്താറുണ്ട്. ദേശീയ പുരസ്‌കാരം കിട്ടിയ മറാത്തി സിനിമ 'കോർട്ട്' കൊച്ചിയിലെ പിവിആറിലും റിലീസ് ചെയ്തിരുന്നു. എന്നാൽ, ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു എന്നതു കൊണ്ടു മാത്രം ഇവിടെയുള്ള പരമ്പരാഗത ധാരണക്കാർ കേരളത്തിൽ നിന്നുള്ള ചിത്രങ്ങളെ അവഗണിക്കുകയാണ്. കാണാൻ പ്രേക്ഷകരുണ്ടെന്ന വസ്തുത പോലും പരിഗണിക്കാതെയാണ് സ്ഥാപിത താൽപര്യക്കാർക്കായി ഇത്തരം ചിത്രങ്ങളെ പുറന്തള്ളുന്നത്.

  • ഇതിനെതിരായ പ്രതിഷേധങ്ങൾ?

ങ്കുചിത ചിന്താഗതിക്കാരുടെ അവഗണനകൾക്കെതിരെ പലതരത്തിൽ സമ്മർദം ചെലുത്തി. നിരവധി ചലച്ചിരതപ്രവർത്തകർ ഇക്കാര്യത്തിൽ മുൻകൈ എടുത്തു. ഇവിടത്തെ സിനിമ അന്തരീക്ഷം മാറിയാലേ ഇതു വിജയിക്കു എന്നതു വ്യക്തമായിരുന്നു. അതിനാൽ തന്നെ ഇക്കാര്യത്തിൽ കാര്യമായ സമ്മർദം ചെലുത്തുകയായിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ടിൽ പോലും ഇത്തരത്തിൽ ചിത്രങ്ങൾക്കു മികച്ച പരിഗണന നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് അധികൃതരെ സമീപിച്ചത്.

മാറിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്. രാജ്‌ാേഹൻ ഉണ്ണിത്താൻ ചെയർമാനായി വന്നശേഷമാണ് പ്രത്യേക താൽപര്യമെടുത്ത് മുഖ്യധാരക്കാർ അവഗണിക്കുന്ന സിനിമകൾക്കു കൂടി പ്രത്യേക പരിഗണന നൽകാൻ നടപടി സ്വീകരിച്ചത.

രാജ്‌മോഹൻ ഉണ്ണിത്താനുമായി മുൻ പരിചയം പോലും ഞങ്ങൾക്കില്ലായിരുന്നു. കെഎസ്എഫ്ഡിസി ചെയർമാൻ എന്ന നിലയിൽ ഞങ്ങൾ നേരിട്ടു പോയി കാണുകയായിരുന്നു. അടൂർ ഗോപാലകുഷ്ണൻ സമിതി റിപ്പോർട്ടിന്റെ കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. റിപ്പോർട്ട് ഇപ്പോഴും സർക്കാരിന്റെ കൈയിൽ ഇരിക്കുന്നതേയുള്ളൂ, നടപ്പിലാക്കിയിട്ടില്ല എന്നു പുതിയ ചെയർമാനോടു പറയുകയും ചെയ്തു.

എന്തായാലും നല്ല കാര്യമാണ്. അതു ഞങ്ങൾ നടപ്പിലാക്കും എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇക്കാര്യങ്ങളോടു പ്രതികരിച്ചത്. നടപ്പിലാക്കാം എന്നു പറയുക മാത്രമല്ല, അവഗണന അനുഭവിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള നടപടി കൂടി സ്വീകരിച്ചു എന്നയിടത്താണ് കെഎസ്എഫ്ഡിസിയുടെ പഴയ മാനേജ്‌മെന്റും പുതിയ മാനേജ്‌മെന്റും തമ്മിലുള്ള വ്യത്യാസം കാണാനാകുന്നത്. തൊട്ടടുത്ത മാസം മുതൽ തന്നെ ഇത്തരം ചിത്രങ്ങൾക്കുള്ള സ്ലോട്ട് അദ്ദേഹം അനുവദിച്ചു തരികയും ചെയ്തു.

  • ന്യൂ ജനറേഷൻ ചിത്രങ്ങളെന്ന വിളിപ്പേരുള്ള ഒരു ഗണം സിനിമകൾക്കിടയിലും, ഒരു പക്ഷേ, അതിനെക്കാൾ ജനപ്രീതിയോടെ കന്യക ടാക്കീസ് തിയറ്ററുകളിൽ ഓടുന്നുണ്ട് എന്നു പറയാം. അതെക്കുറിച്ച്?

തീർച്ചയായും സന്തോഷം പകരുന്ന കാര്യം തന്നെയാണത്. ഇത്തരം സിനിമകൾ കാണാൻ കേരളത്തിൽ ഇപ്പോൾ ജനങ്ങളുണ്ട് എന്നതുറപ്പാണ്. 25 സെന്ററുകളിലെങ്കിലും ഇത്തരം സിനിമകൾ കളിക്കുമെന്നും അവിടെ ഇതു കാണാൻ ആളുകൾ എത്തുമെന്നും ഉറപ്പുണ്ട്. പക്ഷേ, റിലീസ് ചെയ്യാൻ പലരും സമ്മതിക്കില്ല. പ്രത്യേക തരം സ്റ്റാർ റാക്കറ്റിലുള്ള സിനിമകൾ മാത്രമേ പ്രദർശിപ്പിക്കാൻ അനുവദിക്കൂ എന്നു പറഞ്ഞാൽ എന്തു ചെയ്യാനാകും? അല്ലെങ്കിൽ അവർ ചെയ്യുന്നത് ഏറ്റവും മോശം സമയം ഞങ്ങൾക്കു നൽകും. ഒരുതരത്തിലും ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന രീതിയിലുള്ള സമയമാകും തിയറ്ററുകളിൽ അനുവദിക്കുന്നത്.

ഉദാഹരണത്തിന്, കഴിഞ്ഞ കെഎസ്എഫ്ഡിസി മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിർദ്ദേശം മാർച്ചിൽ എസ്എസ്എൽസി പരീക്ഷാ സമയത്ത് എല്ലാ സിനിമകളും കൂടി ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എത്തിയ നാലു ചിത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശിപ്പിക്കാൻ സജ്ജമാണെന്നും അതു ചെയ്യണമെന്നും അന്താരാഷ്ട്ര ജൂറി നിർദ്ദേശിച്ചിട്ടുപോലും വിമുഖത കാട്ടുന്ന നിലപാടായിരുന്നു അധികൃതർക്ക്. ഈ ചിത്രങ്ങളുടെ പ്രദർശനം ഒരു ബാധ്യതയെന്ന നിലയിലാണ് സർക്കാർ കണ്ടത്.

ക്രൈം നമ്പർ 89, അസ്തമയം വരെ, കന്യക ടാക്കീസ്, സഹീർ ഈ സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ജൂറി ആവശ്യപ്പെട്ടത്. ആ താൽപര്യം ജൂറി പ്രകടിപ്പിച്ചതു കൊണ്ട് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അധികൃതർ നിർബന്ധിതരായി. അതു കെഎസ്എഫ്ഡിസിക്കും ഒരു ഭാരമായി. അതുകൊണ്ട് അവർ ആ ഭാരമൊഴിക്കാൻ വേണ്ടി പരീക്ഷാസമയത്ത് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.അടൂർ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ടിൽ പോലും ഇത്തരത്തിൽ ചിത്രങ്ങൾക്കു മികച്ച പരിഗണന നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് അധികൃതരെ സമീപിച്ചത്. മാറിയ കെഎസ്എഫ്ഡിസി മാനേജ്‌മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്. രാജ്‌ാേഹൻ ഉണ്ണിത്താൻ ചെയർമാനായി വന്നശേഷമാണ് പ്രത്യേക താൽപര്യമെടുത്ത് മുഖ്യധാരക്കാർ അവഗണിക്കുന്ന സിനിമകൾക്കു കൂടി പ്രത്യേക പരിഗണന നൽകാൻ നടപടി സ്വീകരിച്ചത. 

എന്നാൽ, നാലുസിനിമയും ഒരുമിച്ചു റിലീസ് ചെയ്യാനുള്ള നീക്കത്തെ എതിർക്കുകയാണു ഞാൻ ചെയ്തത്. ഒരു സിനിമയിൽ കൂടുതൽ ഒരു സമയം റിലീസ് ചെയ്യരുതെന്നു ഞാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. അത്തരത്തിൽ ഔദാര്യ റിലീസ് വേണ്ട എന്ന് പറയുകയും ചെയ്തു. ആ സംഭവത്തിനൊക്കെ ശേഷമാണു കെഎസ്എഫ്ഡിസിയുടെ മാനേജ്‌മെന്റ് മാറുന്നതും പുതിയ മാനേജ്‌മെന്റ് വരുന്നതും.

  • ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കൊപ്പം ജൂലൈ പത്തിനാണു കന്യക ടാക്കീസും റിലീസ് ചെയ്തത്. എന്നിട്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞു.

ൻകിട ചിത്രങ്ങൾക്കു വേണ്ടി തിയറ്ററുകൾ ബുക്കു ചെയ്തു വയ്ക്കുന്ന വിതരണക്കാരൊന്നും അധികം തെരഞ്ഞെടുക്കാത്ത ഒരു സമയമായിരുന്നു ഇത്. റമദാൻ മാസവും കനത്ത മഴയും പുറമെ തിയറ്റർ സമരവും നടന്ന സമയമായിരുന്നു അത്. ഇതിനിടെയാണ് ബാഹുബലിയും എത്തിയത്. എങ്കിലും പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് ചിത്രം വിജയമാകുകയായിരുന്നു.

പരമ്പരാഗത തിയറ്ററുകൾ അല്ലാതെ പുതുതായി ആരംഭിച്ച മൾട്ടിപ്ലക്‌സുകളുടെ ഉടമകൾ പലരും ഈ ചിത്രം ഏറ്റെടുക്കാൻ തയ്യാറായി. എട്ടു തിയറ്ററിൽ ചിത്രം റിലീസ് ചെയ്യാൻ അവസരവും ലഭിച്ചു. പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. തിയറ്ററുകളിൽ ഇത്തരം ചിത്രങ്ങൾ കൂടുതൽ റിലീസ് ചെയ്തുകൊണ്ടു മാത്രമേ സിനിമാ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന മൂഢധാരണകളെ പൊളിച്ചെഴുതാനാകൂ.

റമദാൻ കാലമായതിനാൽ അടുത്തയാഴ്ച മറ്റു ചിത്രങ്ങൾ വരുമ്പോൾ ഇതിനു തിയറ്റർ വിടേണ്ടി വരുമെന്നു പറഞ്ഞാണ് പല തിയറ്ററുകളും കന്യക ടാക്കീസിനെ സ്വീകരിച്ചത്. പലയിടത്തും രാവിലെ 9.30നുള്ള മോർണിങ് ഷോയ്ക്കു മാത്രമായി ഒതുക്കുകയും ചെയ്തു. രാവിലെ വച്ചാൽ ആളുകയറുമോ എന്ന സംശയത്തിൽ ഷോ നടത്താൻ പോലും മടിച്ച തിയറ്ററുകളും ഉണ്ട്.

എന്നാൽ, കൊട്ടിഘോഷിച്ച് ഇറക്കിയ പല സിനിമകൾക്കും ആളില്ലാതെ വരികയും നമുക്കു കൂടുതൽ ഷോയ്ക്ക് അവസരം നൽകാമെന്നു പറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മികച്ച സിനിമയ്ക്ക് പ്രേക്ഷകർ എന്നും ഉണ്ടാകും എന്നതു തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രം കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും അതുമാറ്റി കന്യക ടാക്കീസ് പ്രദർശിപ്പിച്ചോട്ടെ എന്നു ചോദിച്ച തീയറ്റർ ഉടമകളും ഉണ്ടെന്നത് മികച്ച ചിത്രങ്ങൾക്കു പ്രേക്ഷകർ തിയറ്ററുകളിൽ എത്തും എന്നതിന്റെ തെളിവായി വേണം കാണാൻ. കേരളത്തിലെ പ്രേക്ഷകന് മനുഷ്യന്റെ ബുദ്ധിയെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ മതി എന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന അബദ്ധധാരണകൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു എന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.

ആ അർഥത്തിൽ കെഎസ്എഫ്ഡിസിയുടെ പുതിയ മാനേജ്‌മെന്റ് എടുത്തിട്ടുള്ള തീരുമാനം സന്തോഷം പകരുന്നതാണ്. പുതിയ മൾട്ടിപ്ലക്‌സുകളും ഇക്കാര്യം പോസിറ്റീവായി എടുത്തിട്ടുണ്ട് എന്നതും പ്രശംസനീയമാണ്. ഇതൊരു മാറ്റത്തിന്റെ തുടക്കം എന്നു തന്നെ നമുക്കു കരുതാനാകും.കൊട്ടിഘോഷിച്ച് ഇറക്കിയ പല സിനിമകൾക്കും ആളില്ലാതെ വരികയും നമുക്കു കൂടുതൽ ഷോയ്ക്ക് അവസരം നൽകാമെന്നു പറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മികച്ച സിനിമയ്ക്ക് പ്രേക്ഷകർ എന്നും ഉണ്ടാകും എന്നതു തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രം കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും അതുമാറ്റി കന്യക ടാക്കീസ് പ്രദർശിപ്പിച്ചോട്ടെ എന്നു ചോദിച്ച തീയറ്റർ ഉടമകളും ഉണ്ടെന്നത് മികച്ച ചിത്രങ്ങൾക്കു പ്രേക്ഷകർ തിയറ്ററുകളിൽ എത്തും എന്നതിന്റെ തെളിവായി വേണം കാണാൻ. 

സിനിമ എന്ന കലയിൽ പലതരം സൃഷ്ടികൾ വരണം. വൈവിധ്യമുണ്ടെങ്കിൽ മാത്രമേ അതിനു വളർച്ചയുണ്ടാകു. അല്ലെങ്കിൽ ഒരേതരം സൂപ്പർ സ്റ്റാർ സിനിമകൾ കണ്ട് പ്രേക്ഷകരും അതുവഴി സിനിമ തന്നെയും മുരടിച്ചുപോകും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • ചിത്രത്തിൽ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദലേഖനത്തിൽ ദേശീയ പുരസ്‌കാരം നേടിയ ഹരികുമാറാണ് കന്യക ടാക്കീസിലും ശബ്ദലേഖനം?

ന്റെ ഡോക്യുമെന്ററികളിലൊക്കെ സഹകരിച്ച വ്യക്തിയാണ് ഹരികുമാർ. കന്യക ടാക്കീസിൽ ശബ്ദലേഖനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും എനിക്കു ധാരണയുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയിൽ തന്നെ ശബ്ദത്തിനു പ്രാധാന്യമുണ്ട്. അതുകൊണ്ട് അത്തരം ഒരു ശബ്ദപഥം രൂപീകരിക്കുന്നതിനുള്ള വിഭാഗം ശക്തമായിരിക്കണം എന്നു മുൻകൂട്ടി തീരുമാനിച്ചതു തന്നെയാണ്. അതിനാലാണ് ഹരികുമാറിനെത്തന്നെ ശബ്ദലേഖനത്തിന്റെ ചുമതല ഏൽപ്പിച്ചതും ലൈവ് റെക്കോർഡിങ് നടത്തിയതും.

  • പ്രോജക്ടുകളിൽ പുതുമുഖങ്ങൾക്കാണോ പ്രാധാന്യം?

ന്യക ടാക്കീസിലെ കലാകാരന്മാരിൽ പതിനഞ്ചോളം പേർ പുതുമുഖങ്ങളായിരുന്നു. അന്ധമായ ഒരു താരാരാധന വച്ചുപുലർത്തുന്ന ആളല്ല ഞാൻ. സൂപ്പർ താരങ്ങളോടു വിരോധവുമില്ല. അവരൊക്കെ മികച്ച നടന്മാർ തന്നെയാണ്. സിനിമയ്ക്ക് ഉതകുന്നത് ആരാണോ അവരെ സമീപിക്കുക എന്നതാണ് ഉചിതം. താരങ്ങൾക്കു വേണ്ടി സിനിമ തേടാതെ കൈയിലുള്ള സിനിമയ്ക്കു പറ്റുന്ന കലാകാരന്മാരെ തേടുകയാണു വേണ്ടത്.

നിലവിൽ രണ്ട് ഡോക്യുമെന്ററികളുടെ പണിപ്പുരയിലാണ് കെ ആർ മനോജ് എന്ന സംവിധായകൻ. ഏറെ സമയമെടുത്തു ചെയ്യേണ്ട ഒന്നാണ് ഫീച്ചർ ഫിലിം എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം. രണ്ടുവർഷത്തോളമെടുത്താണ് കന്യക ടാക്കീസ് പൂർത്തിയാക്കിയത്.

മാദ്ധ്യമപ്രവർത്തകനായി ജീവിതം തുടങ്ങി സിനിമയുടെ വഴിയിലേക്കെത്തിയ ഈ പ്രതിഭാധനനു പറയാനുള്ളത് ഇതാണ്: 'മനസിൽ രൂപപ്പെടുന്ന സിനിമകളാണ് എടുക്കേണ്ടത്. നിരന്തരം ഒത്തുതീർപ്പുകൾക്കു വഴങ്ങാതിരിക്കുക. അത്തരത്തിൽ ഒത്തുതീർപ്പുകൾക്കു വഴങ്ങിയാൽ നമ്മുടെ മനസിലുള്ള സിനിമകൾ ആകില്ല പുറത്തുവരിക.

ജീവിത പങ്കാളിയായ രഞ്ജിനി കൃഷ്ണൻ കന്യക ടാക്കീസിന്റെ തിരക്കഥാരചനയിലും മനോജിനെ സഹായിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഗവേഷകയായ രഞ്ജിനിക്കു പുറമെ മനോജും പി വി ഷാജികുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷെഹനാദ് ജലാലാണു ക്യാമറ. എഡിറ്റിങ് മഹേഷ് നാരായണൻ.

കേരളത്തിനു പുറത്തുള്ള പ്രേക്ഷകർക്കു വേണ്ടി ഉടൻതന്നെ ഓൺലൈൻ റിലീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് മനോജും സംഘവും. ഗ്രാമപ്രദേശങ്ങളിൽ ഡിജിറ്റൽ കേബിൾ നെറ്റ്‌വർക്കു വഴി ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമവും ഇവർ നടത്തുന്നുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പണ്ട് ശബരിമലയിൽ ചാക്കിൽ കയറ്റി യുവതിളെ കേറ്റിയവർ ഇപ്പോൾ വീട്ടിൽ യുവതി കയറാതിരിക്കാൻ ശബരിമലയിൽ എത്തി പ്രാർത്ഥന നടത്തുന്നു! അല്ല സഖാവെ എപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോൾ കൂടെ കൂട്ടാതിരുന്നത്? മകൻ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെൻഡ് ചെയ്തു! ബിനോയി കോടിയേരിയുടെ ശബരിമല സന്ദർശനത്തെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
പ്രകോപനമുണ്ടാക്കാൻ നിയന്ത്രണ രേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്ഥാൻ; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാൻ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കാശ്മീരിൽ സ്ഥിതി ശാന്തം; ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചതും മുൻ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; തർക്കമുണ്ടെങ്കിൽ ന്യൂഡൽഹിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാനെ ഉപദേശിച്ച് ട്രംപും: കാശ്മീരിൽ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ
കൗമാരക്കാരായ അൾത്താര ബാലികമാരെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികർ പ്രാർത്ഥന നടത്തുമ്പോൾ; ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വർഷം തടവ് ശിക്ഷ; 'യേശുവിനെ പോലെയായിരുന്നു' അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് പ്രതിയുടെ അഭിഭാഷകൻ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ
അയ്യനല്ലാതൊരു ശരണമില്ല! ഗുരുവായൂരപ്പനെ കണ്ടുവണങ്ങിയതിന് പിന്നാലെ ശബരിമലയിൽ അയ്യപ്പന്റെ കാൽക്കൽ വീണ് ബിനോയ് കോടിയേരി; ദർശനത്തിന് എത്തിയത് തല തോർത്തുകൊണ്ട് മറച്ച്; ഇരുമുടിക്കെട്ടുമായി എട്ടംഗസംഘത്തോടൊപ്പം ദർശനം; മേൽശാന്തിയുടെ കൈയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് മടക്കം; പുണ്യസ്ഥലങ്ങളിലെ സന്ദർശനം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയറിന് ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നിൽ സിപിഎം കൗൺസിലറുടെ പകയോ? റൈറ്റ്‌സിന്റെ കോ ഓർഡിനേറ്ററുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോൾ
ഇടങ്കോലിട്ടവരെയെല്ലാം തുരത്തി; ഇടത് പാളയത്തിൽ കൂടിയ പി.കെ.രാഗേഷിനെ പുറത്തുചാടിച്ച് കൈകൊടുത്തു; രാഗേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി ഒപ്പം നിന്നിട്ടും 'പാരകൾ' ഏറെ; എല്ലാം അതീജീവിച്ച് കണ്ണൂർ കോർപറേഷൻ പിടിക്കുമ്പോൾ ജയിച്ചത് വലിയൊരു വാശി; ലോക്‌സഭ പിടിച്ച ആവേശം കൈവിടാതെ നിയമസഭാസീറ്റും എൽഡിഎഫിൽ നിന്ന് പിടിക്കും; കെ.സുധാകരൻ വീണ്ടും കരുത്തനാകുന്നു
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും
മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ
ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ