Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തല മൊട്ടയടിച്ച് അഭിനയിക്കണം; നടിലെനയുടെ ആഗ്രഹം കൊള്ളാം !

തല മൊട്ടയടിച്ച് അഭിനയിക്കണം; നടിലെനയുടെ ആഗ്രഹം കൊള്ളാം !

ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ലെന വായനക്കാർക്കായി തന്റെവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. തൃശ്ശൂർ ചെമ്പുകാവിലാണ് എന്റെ വീട്. അനുജത്തി താഷയാണ് വീട്ടിലെ മറ്റൊരംഗം. തൃശ്ശൂർ പൂങ്കുന്നത്ത് ഹരിശ്രീ വിദ്യാനിധിയിൽ പ്ലസ്ടൂവിന് പഠിക്കുമ്പോഴാണ് സിനിമയിൽ ആദ്യമായി അവസരം ലഭിക്കുന്നത്. ആ സ്‌കൂളിലെ പ്രിൻസിപ്പൽ സംവിധായകൻ ജയരാജിന്റെ സുഹൃത്ത് ആയിരുന്നു. അങ്ങനെ സ്‌നേഹം എന്ന ചിത്രത്തിൽ ജയാറിന്റെ സ്‌നേഹം എന്ന ചിത്രത്തിൽ അമ്മുവായി വേഷമിട്ടു.


ഷില്ലോംഗിലായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛൻ അവിടെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അച്ഛന്റെ പേര് മോഹ്ദാസ്. അമ്മ ടീന. എനിക്ക് ലെന എന്ന പേര് വന്നതിനു പിന്നിൽ ചെറിയൊരു കഥയുണ്ട്. ടീനയുടെ മകളല്ലേ; ലിന എന്നിടാം പേര് എന്നെഴുതിയ ഒരു കത്ത് അച്ഛൻ അമ്മയ്ക്ക് അയച്ചു. അച്ഛന്റെ അവ്യക്തമായ അക്ഷരങ്ങൾ അമ്മയെ കുഴക്കി. ലിന എന്ന പേരിനു പകരം ലെന എന്നാണ് അമ്മ കത്തിൽ നിന്നും വായിച്ചെടുത്തത്. അങ്ങനെ ലെന എന്ന പേരു വീണു. വർഷാവധിക്ക് അച്ഛൻ നാട്ടിലെത്തി ലിനേ എന്നു വിളിച്ചപ്പോൾകുട്ടി മുഖം തിരിച്ചു. ലെന എന്നാണ് എനിക്ക് പേരിട്ടതെന്ന് അച്ഛൻ അന്നാണ് അറിഞ്ഞത്.

ആദ്യ ചിത്രത്തിനു ശേഷം പിന്നെ ലാൽ ജോസിന്റെ രണ്ടാംഭാവത്തിലാണ് നായികാ വേഷം ലഭിക്കുന്നത്. നല്ലൊരു വേഷമായിരുന്നു അത്. ഈ ചിത്രത്തിനു ശേഷം മൂന്ന് വർഷത്തോളം ഞാൻ അഭിനയരംഗം വിട്ട് മുംബൈയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പോസറ്റ് ഗ്രാജുവേഷൻ പഠനത്തിനു പോയി. ജീവിതം എന്തെന്നു മനസ്സിലാക്കാൻ ബോംബേയിലെ പഠന കാലം സഹായിച്ചു. സിനിമയിൽ നിന്നു കിട്ടിയ പണം കൊണ്ടാണ് പിജി പൂർത്തിയാക്കിയത്. സ്‌കൂൾ പഠനവും സ്‌കോളർഷിപ്പ് സഹായത്തോടെയാണ് പൂർത്തിയാക്കിയത്.

പഠന ശേഷം അഭിനയരംഗത്തേക്ക് തിരികെ എതതാൻ സഹായിച്ചത് സീരിയലുകളായിരുന്നു. പിന്നീട് സിനിമകളിലും അവസരം ലഭിച്ച. അസുരവിത്ത്, കില്ലാടിരാമൻ, റിപ്പോർട്ടർ, എംഎൽഎ മണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം ഫീൽഡ് വിട്ടു നിന്നത് നായികാ പ്രാധാന്യമുള്ള വേഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം എന്നതാണ് ലനയുടെ നിലപാട്. മലയാളത്തിലെ പല നടികളും അവരുടെ യൗവ്വനം സിനിമയിൽ മാത്രം ഒതുക്കുന്നു. സിനിമയിലെ കാലം കഴിഞ്ഞാൽ കല്ല്യാണം കഴിച്ച് കുടുംബത്തിലേക്ക് പിൻവലിയും. ഹീറോയിൻ ആയിരുന്നാൽ കരിയർ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമാകുമെന്ന് ഞാൻ കരുതുന്നു. ഇന്ന് ലഭിക്കുന്ന വേഷങ്ങളിൽ ഞാൻ സംതൃപ്തയാണ്. എനിക്കുള്ളത് എനിക്കു തന്നെ കിട്ടും.

  • ഇഷ്ടപെട്ട കഥാപാത്രം?

ട്രാഫിക്കിലെ റഹ്മാന്റെ ഭാര്യാവേഷം. എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന കഥാപാത്രം രണ്ടാം ഭാവത്തിലെ മണിക്കുട്ടി എന്ന കഥാപാത്രം.

  • ഇഷ്ടപ്പെട്ട സ്ഥലം?

ബാംഗ്ലൂർ ബന്നാർകെട്ട റോഡിലെ എന്റെ ഫ്‌ളാറ്റ്. ഷൂട്ടിങിനു തെല്ലൊരിടവേള കിട്ടിയാൽ അവിടേക്ക് പായും.

  • സിനിമയിലെ അടുത്ത സുഹൃത്തുക്കൾ?

അടുത്ത ബന്ധം കുറവാണ്. ഇപ്പോഴും സ്‌കൂളിലും കോളേജിലും ഒപ്പം പഠിച്ചവരാണ് അടുത്ത കൂട്ടുകാർ.

  • ഏറ്റവും സ്വാധീനിച്ച വ്യക്തി?

അച്ഛനും അമ്മയും. പുസ്തക വായന എനിക്ക് ലഭിച്ചത് അച്ഛനിൽ നിന്നാണ്. എന്റെ അഭിനയത്തിലെ ക്രിട്ടിക്കും അച്ഛൻ തന്നെയാണ്. അമ്മയാണ് എന്റെ ഏറ്റവും വലിയഫാൻ.

  • ഇഷ്ടപ്പെട്ട പുസ്തകം?

ആൻ എന്റൈറ്റിന്റെ ദി ഗാദറിങ് എന്ന പുസ്തകമാണ് ഒടുവിൽ വായിച്ചത്. ബോറടിപ്പിച്ചു. ഇഷ്ടപ്പെട്ട പുസ്തകം പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റ്.

  • ഇഷ്ടപ്പെട്ട ഭക്ഷണം

കപ്പയും കാന്താരിമുളക് ചമ്മന്തിയും

  • ഇഷ്ടപ്പെട്ട പാട്ട്

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ (ഞാൻ ഗന്ധർവ്വൻ)

  • ലെനയുടെ സ്വഭാവത്തിലെ പോസിറ്റീവ് ഘടകങ്ങൾ?

നിരാശയോടെ ഞാൻ ഒരു കാര്യത്തെയും സമീപിക്കാറില്ല.
എനിക്ക് എന്നെത്തന്നെ കളിയാക്കാനുള്ള അപാരമായ കഴിവുണ്ട്.
അസൂയ തീരെയില്ല

  • നെഗറ്റീവ് ഘടകങ്ങൾ?

പ്രശംസകൾ ഏക്കില്ല. അഭിനയം കണ്ട് ആത്മാർത്ഥമായി ഓരാൾ അഭിന്ന്ദിച്ചാലും എനിക്ക് വല്ലാത്ത ചമ്മൽ വരും.
മുഖത്ത് ജാഡയുടെ ഭാവം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പലരും പറയാറുണ്ട്. ഇതു മായിക്കാൻ ശ്രമിക്കുന്നുണ്ട്.
അന്തർമുഖത്വം
ഒരാളെ അവഗണിക്കാൻ ബുദ്ധിമുട്ടില്ല

  • ചെയ്യാൻ ആഗ്രഹിക്കുന്ന വേഷം

നല്ലൊരു വേഷത്തിനു വേണ്ടി തലമൊട്ടയടിച്ചു അഭിനയിക്കാൻ ആഗ്രഹമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP