Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാദിക് തനിക്കെതിരേയും എഫ്ബിയിലൂടെ കമന്റിട്ടു; അന്നും ഉപയോഗിച്ചത് 'മാദ്ധ്യമ'ത്തിന്റെ വിലാസം; പത്രത്തിന്റെ ഉന്നതരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു; നിരഞ്ജനെ വീരമൃത്യുവിൽ അപമാനിച്ചത് തെറ്റ്; മേജർ രവിക്ക് പറയാനുള്ളത്

സാദിക് തനിക്കെതിരേയും എഫ്ബിയിലൂടെ കമന്റിട്ടു; അന്നും ഉപയോഗിച്ചത് 'മാദ്ധ്യമ'ത്തിന്റെ വിലാസം; പത്രത്തിന്റെ ഉന്നതരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു; നിരഞ്ജനെ വീരമൃത്യുവിൽ അപമാനിച്ചത് തെറ്റ്; മേജർ രവിക്ക് പറയാനുള്ളത്

കൊച്ചി: ചില മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചില മത ഭ്രാന്തരും ചേർന്നു പഠാൻകൊട്ട് ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ലെഫ്റ്റനൽ ജനറൽ നിരഞ്ജൻ കുമാറിനെ അപാമാനിച്ചത് തെറ്റായി പോയെന്നു മേജർ രവി പറഞ്ഞു.

രാജ്യത്ത് ഇന്ന് വ്യാപകമായിരിക്കുന്ന മത തീവ്രാവാദ പ്രവർത്തങ്ങൾ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ്, ജാതിയിൽ വഴക്കുകളുണ്ടാകുമ്പോൾ അതിൽ രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ജവാന്റെ ജാതി കാണിച്ചു ഇങ്ങനെ പരാമർശം നടത്തുന്നതാണ് വലിയ രാജ്യദ്രോഹമെന്നും മേജർ രവി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അതോടൊപ്പം പഠാൻകൊട്ട് ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ലെഫ്റ്റനൽ ജനറൽ നിരഞ്ജൻ കുമാറിനെതിരെ അവഹേളിക്കുന്ന തരത്തിൽ സാമുഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട അൻവർ സാദിക്ക് മുൻപ് തന്നെയും ഫേസ്‌ബുക്ക് അപമാനിച്ചതായി മേജർ രവി പറയുന്നു. ഹിന്ദു മഹാസമ്മേളനത്തിൽ താൻ പങ്കെടുത്തതിനെ കുറിച്ചായിരുന്നു അന്ന് തന്നെ അപമാനിക്കുന്ന രീതിയിൽ ഫേസ് ബുക്കിൽ ഇയാൾ പോസ്റ്റ് ഇട്ടതെന്നും മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു.

തന്നെ അപമാനിക്കുന്ന സമയത്തും ഇയാൾ മാദ്ധ്യമം എന്ന പത്രത്തിലെ ജീവനകാരൻ ആണ് എന്നാണ് താൻ കരുതിയത്. എന്താണ് ഹിന്ദു മഹാസമ്മേളനം എന്നുപോലും അറിയാത്ത ഒരു കൂട്ടം ആളുകൾ അന്ന് തന്നികെതിരെ സോഷ്യൽ മീഡിയ വഴി വലിയ ആക്രമണം തന്നെ നടത്തിയിരുന്നു. ഇതിൽ പ്രധാനിയാണ് അൻവർ സാദിക്കെന്നും അവനോടൊപ്പം ചുംബന സമരത്തിലെ പ്രധാനിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നതായും മേജർ രവി പറഞ്ഞു.

നിരഞ്ജനെ കുറിച്ചുള്ള ഇയാളുടെ പരാമർശം ഒരു പട്ടാളകാരനായിരുന്ന തന്നെ നന്നായി വിഷമിപ്പിച്ചു, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു പട്ടാളകാരനെ കുറിച്ചാണ് ഇയാൾ പരാമർശം നടത്തിയതന്നോർക്കണം. തന്നെ ഫേസ്‌ബുക്കിൽ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം ഇയാൾ നടത്തിയാണ് ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ താൻ എടുത്തു നോക്കിയത്. അതിൽ മാദ്ധ്യമം പത്രത്തിന്റെ പത്രപ്രവർത്തകൻ ആണ് ഇയാൾ എന്നാണ് കണ്ടത്, ഇത് കാണുമ്പോൾ മുസ്ലിം പേരുള്ള മാദ്ധ്യമ പത്രത്തിലെ ജോലികാരൻ എന്നാണു ഇത് കാണുന്ന സാധാരണകാർ ചിന്തിക്കുന്നത്. ഇയളെപോലെ വർഗീയമായി പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് പത്രവും അറിഞ്ഞു കൊണ്ടാണ് എന്നാണ്, ഇത് പത്രത്തിനും കുറെ പേരുദോഷമുണ്ടാക്കി. ഇങ്ങനെയുള്ള പരാമർശം നടത്തുന്നവരെ പത്രങ്ങൾ തന്നെ ശ്രദ്ധിക്കാൻ ബാധ്യസ്ഥരരാണെന്നും താൻ ഈ കാര്യം നേരിട്ട് മാദ്ധ്യമം ദിനപത്രത്തിന്റെ ഉന്നതരോട് പറഞ്ഞതായും മേജർ രവി പറയുന്നു.

വർഗീയത ഉണ്ടാക്കാനായി ഇങ്ങനെയൊരു തീപ്പൊരി മാത്രം മതി ഇത് താൻ തന്റെ ആദ്യ ചിത്രംമായ കീർത്തിചക്ര മുതൽ പറയുന്ന കാര്യമാണെന്നും രാജ്യസ്‌നേഹം എന്ന പേര് പറഞ്ഞു മതത്തെയും സമുദായത്തെയും ഉൾപെടുത്തി വിദ്വേഷ പരാമർശങ്ങൾ നിറച്ചു ആളുകളുടെ മനസ്സിൽ മത സ്പർദ്ധ വളർത്തുന്ന യുവജനങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടി വരികയാണെന്നും മേജർ പറഞ്ഞു. പഠാൻകൊട്ട് ഭീകരാക്രമണത്തിൽ അന്വേഷണവുമായി ബന്ധപെട്ട് ഇപ്പോൾ ചോദ്യം ചെയ്യുന്ന എയർ ഫോഴ്‌സിൽ ജോലിയുള്ള രഞ്ജിത്ത് എന്ന പട്ടാളകാരൻ എന്തിനു ലീവ് എടുത്തു പഠാൻകോട്ടിൽ എത്തി എന്നുള്ളത് ന്യായമയും ഇയാൾകെതിരെയുള്ള സംശയം ബലപെടുന്നതാണ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മോജർ രവി പറഞ്ഞു

യുദ്ധ മുഖത്തിൽ ഒരു പട്ടാളകാരൻ അനുഭവിക്കുന്ന വിഷമങ്ങൾ എന്തോക്കയാണെന്ന് ഒട്ടും അറിവില്ലാത്തവരാണ് കേരളത്തിലെ പത്രക്കാരെന്നും എന്നും മേജർ രവി പറയുന്നു. മരിച്ച നിരഞ്ജൻ എന്ന പട്ടാളക്കാരനെ ചോദ്യം ചെയ്തുകൊണ്ട് എഡിറ്റോറിയാൽ വരെ കേരളത്തിലെ ഒരു പത്രം എഴുതി. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചു, അത് വലിയ അനാദരവാണ്, ഒരു പട്ടാളകാരനെ സംബന്ധിച്ച് അപ്രതിക്ഷമായി ഉണ്ടാകുന്ന പെട്ടന്നുള്ള ആക്രമണത്തിൽ എന്തോക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നു ചിന്തിക്കാൻ പോലും കഴിയില്ല.

ഉദാഹരണമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശിവദാസനെ ആ കേസുമായി ബന്ധപെട്ട് ഇയാൾ ഒളിച്ചിരുന്ന സ്ഥലത്തുനിന്നും കിഴടക്കാൻ മണിക്കൂറുകളോളം ശ്രമം നടത്തി ഇടയ്ക്കു സ്വന്തം ബുള്ളറ്റ് പ്രൂഫ് ഊരി വയ്ക്കുന്ന സമയത്താണ് ഇയാൾ തിരിച്ചു വെടിയുതിർക്കുന്നത് ഇതുകണ്ട ഒരു പട്ടാളകാരൻ ബുള്ളറ്റ് പ്രൂഫ് തരാനായി ശ്രമികുമ്പോൾ വെടിയേറ്റു. ഇതുപോലെ ഒന്നും പറയാൻ കഴിയില്ല ഒരു ആക്രമണം നടകുമ്പോൾ അവസ്ഥകൾ ഇങ്ങനെയൊക്കെയാണെന്ന് ഇതൊക്കെ മനസിലാക്കിവേണം പത്രക്കാർ അവരുടെ പണി ചെയ്യാൻ, രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപിച്ച മഹാനായ നാടിന്റെ അഭിമാനമായ ഒരു പട്ടാളകാരനെ ഇങ്ങനെ അപമാനിക്കുനത് ആരായാലും തെറ്റാണെന്നും മേജർ രവി പറയുന്നു.

മോഹൻ ലാലിനെ നായകനാക്കി ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പണിപുരയിലാണ് മേജർ രവി. 1972 ൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാണ് ചിത്രത്തിന്റെ ഇതിവ്രത്തം. മുന്നു വ്യത്യസ്ത ഗെറ്റപ്പിൽ മോഹൻ ലാൽ എത്തുന്ന ഈ സിനിമയോട് കൂടി എന്താണ് മേജർ രവി എന്ന രാജ്യ സ്‌നേഹി എന്ന് എല്ലാവർക്കും മനസിലാക്കുമെന്നും മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP