Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഠങ്ങൾ പഠിച്ചു; ഇനി പ്രഭുദേവിനെ വിവാഹം കഴിക്കില്ല; നയൻസ് എല്ലാം തുറന്ന് പറയുന്നു

പാഠങ്ങൾ പഠിച്ചു; ഇനി പ്രഭുദേവിനെ വിവാഹം കഴിക്കില്ല; നയൻസ് എല്ലാം തുറന്ന് പറയുന്നു

ടുവിൽ നയൻതാരതന്നെ സമ്മതിച്ചു പ്രഭുദേവയുമായുള്ള വിവാഹം നടക്കില്ല. മുന്നരവർഷത്തെ പ്രണയം വിവാഹ ത്തിലേക്കെത്തുന്നുവെന്ന വാർത്തകൾക്കിടയിലാണ് അപ്രതീക്ഷതിമായി ഇരുവരും അകന്നത്. മാസങ്ങളോളം അനിശ്ചിതത്വം തുടർന്ന നയൻതാരം പ്രഭുദേവ പ്രണയത്തെ കുറിച്ച് നയൻസ് തന്നെ മനസ് തുറന്നിരിക്കുന്നു. വിവാഹത്തിനായി മതം മ്#ാറ്റം വരെ നടത്തിയ നയൻതാര ഇപ്പോൾ എല്ലാം മറക്കാനും പൊറുക്കാനുമുള്ള വഴികൾ തേടുകയാണ്

  • നിങ്ങളും പ്രഭുദേവയും വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ്. പെട്ടെന്ന് തീരുമാനം മാറ്റി. എന്താണ് സംഭവിച്ചത്?

അത് സംഭവിച്ചു. ഇത് എന്റെ ബന്ധങ്ങളിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. വിവാഹമല്ല മറ്റേത് ബന്ധങ്ങൾ എടുത്താലും വേർപിരിയലുകൾ സംഭവിക്കാം. തെറ്റുദ്ധാരണകളും പ്രശ്‌നങ്ങളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാം. ചെറിയ പ്രശ്‌നങ്ങളാണെങ്കിൽ നമുക്ക് കൈകാര്യം ചെയ്യാം. എന്നാൽ അത് പരിധി വിടുമ്പോൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. ആളുകൾ മാറും, കാര്യങ്ങൾ മാറും, സാഹചര്യം മാറും. അതിനാൽ ബന്ധങ്ങളിലെ വിള്ളലുകളും സാധാരണമാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. കാരണം അത് തീർത്തും വ്യക്തിപരമായ കാര്യമാണ്. അത് ലോകത്തോട് മുഴുവനും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെക്കുറിച്ച് എന്തൊക്കെ കാര്യങ്ങൾ എഴുതുകയും പറയുകയും ചെയ്തു, അപ്പോഴൊക്കെ ഞാൻ മിണ്ടാതിരിക്കുകയാണ് ചെയ്തത്.
ഇപ്പോൾ കാര്യങ്ങൾ മാറി. എന്റെ ബന്ധം നടക്കില്ല. അതിനൊരു നൂറ് കാരണങ്ങളുണ്ടാവാം. ചിലപ്പോൾ ഒരു കാരണം പോലും ഇല്ലാതാവാം. ഒരാളുമായി അടുപ്പത്തിലാണെങ്കിൽ 100% ആ ബന്ധത്തോട് ഞാൻ നീതിപുലർത്തും. പക്ഷെ അത് നടക്കില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാനാവില്ല. നടക്കാത്ത ഒരു കാര്യത്തിന് പിന്നാലെ നമുക്ക് പോകാനാവില്ല.

  • പ്രഭുദേവയുമായി അടുത്തപ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. ജീവിതത്തിൽ എന്തെങ്കിലും ചെയ്യുമ്പോൾ, അത് ജോലിയായാലും പുതിയ ബന്ധങ്ങളായാലും വിവാഹമായാലും വലിയ പ്രതീക്ഷയോടെയാണ് നമ്മൾ അതിന് തയ്യാറാവുക. ചിലപ്പോൾ വിധി നമ്മുടെ പ്രതീക്ഷകളെ തകർക്കും. നമ്മൾ സ്വാഭാവികമായും ആ ബന്ധത്തിൽ നിന്നും അകലും

  • നിങ്ങൾ പ്രഭുദേവയുമായി അടുപ്പത്തിലായിരുന്ന സമയത്ത് പ്രഭുവിന്റെ ആദ്യഭാര്യ കാരണവും ചില കാര്യങ്ങളിൽ നിങ്ങളുടെ വിയോജിപ്പ് കാരണവും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് നിങ്ങളെ വേദനിപ്പിച്ചിരുന്നോ?

നേരത്തെ ഞാൻ പറഞ്ഞതുപോലെ അതെന്റെ പേഴ്‌സണൽ കാര്യമാണ്. ഞാൻ നടിയോ മോഡലോ ആണെന്നതിനർത്ഥം എന്റെ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വസ്തുവാണെന്നതല്ല. ഞങ്ങൾ പരസ്പരം ചർച്ച ചെയ്ത കാര്യങ്ങൾ തീർത്തും സ്വകാര്യമാണ്. എപ്പോഴെങ്കിലും ഏതെങ്കിലും വാർത്ത പുറത്തായെങ്കിൽ അത് മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാട്ടുന്നു. എന്നെക്കുറിച്ചെഴുതുന്ന മോശം കാര്യങ്ങൾ എന്നെ ബാധിക്കാറുണ്ട്. പിന്നീട് ഞാൻ അതുമായി പൊരുത്തപ്പെട്ട് പോകാൻ ശീലിച്ചു. ചിലകാര്യങ്ങളിൽ മൗനം പാലിക്കാനും ഞാൻ പഠിച്ചു. ഞാനെനെ്തെങ്കിലും പറഞ്ഞാൽ അത് പിന്നീട് അവൻ പറഞ്ഞു, അവൾ പറഞ്ഞു, അവര് പറഞ്ഞു എന്നിങ്ങനെ പോയി ഒരിക്കലും അവസാനിക്കാത്ത കഥയായി മാറും.

  • ഈ റൂമറുകൾ പ്രഭുവുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിച്ചുവോ?

ഇല്ല. ഞാൻ അദ്ദേഹത്തോടൊപ്പം എത്രകാലം ഉണ്ടായിരുന്നുവോ അതുവരെ എന്റെ ബന്ധം ദൃഢമായിരുന്നു. ചിലസമയത്ത് മാദ്ധ്യമവാർത്തകൾ ഞങ്ങൾക്ക് പ്രശ്‌നമായിട്ടുണ്ട്.

  • പിന്നീട് ബന്ധം വേർപിരിഞ്ഞു. എങ്ങനെയാണ് ആ അവസ്ഥയെ നേരിട്ടത്?

അതിന്റെ വിശദാംശങ്ങൾ വ്യക്തിപരമാണ്. ആരുമായെങ്കിലും വേർപിരിയുകയെന്നത് ജീവിതത്തിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. പരസ്പരം സ്‌നേഹിച്ച ഒരാളിൽ നിന്ന് പിരിയുമ്പോൾ, എന്തു കാരണം കൊണ്ടായാലും ഇത് ജീവിതത്തെ ഇളക്കിക്കളയും. പക്ഷെ എങ്ങനെ ആ സാഹചര്യത്തെ നാം നേരിടുന്നു എന്നതാണ് പ്രധാനം. എങ്ങനെയാണ് ഞാൻ ആ സാഹചര്യം നേരിട്ടത് എന്നത് സംബന്ധിച്ച് വിശദാംശങ്ങളിലേക്ക് പോകാൻ എനിക്കാവില്ല. പക്ഷെ ജീവിതത്തിൽ മുന്നോട്ട് പോകാൻ എനിക്കത് ആവശ്യമായിരുന്നു.

  • മൂന്നര വർഷം ഈ ബന്ധം തുടർന്നല്ലോ. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടായോ?

ഉണ്ടായി. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ഒരുപാട് മാറിപ്പോയി. അത് നല്ലതിനുവേണ്ടിയോ ദോഷത്തിനുവേണ്ടിയോ എന്നെനെിക്കറിയില്ല. പക്ഷെ ഞാൻ മാറി. (ചിരിക്കുന്നു) അത് സാധാരണയായി സംഭവിക്കുന്നതാണ്. നിങ്ങൾ ഒരാളുമായി അടുപ്പത്തിലാകുമ്പോൾ അയാൾക്ക് വേണ്ടി നമ്മൾ മാറും. എല്ലാവരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാനും വ്യത്യസ്തയല്ല.

  • വീണ്ടും ഒറ്റയ്ക്കായപ്പോൾ എന്ത് തോന്നുന്നു?

ഞാനനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് കുറേ നേരത്തെ പറയുന്നതുപോലെയാവും. മൂന്നര വർഷം ഞാൻ ഒരാളുമായി അടുപ്പത്തിലായിരുന്നു. ആ ബന്ധത്തിൽ നിന്നും പൂർണമായി ഞാൻ പുറത്തുവരേണ്ടതുണ്ട്. അതിന് ഒരുപാട് സമയമെടുക്കും.

  • ഇതിൽ നിന്നെല്ലാം എന്തെങ്കിലും പാഠം പഠിച്ചോ?

പഠിച്ചു. പക്ഷെ എന്താണെന്ന് ചോദിക്കരുത്.

  • ഈ ബന്ധം പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റംവരുത്തിയോ?

ഇപ്പോൾ പ്രണയത്തെക്കുറിച്ചൊന്നും പറയാൻ ഞാനാഗ്രഹിക്കുന്നില്ല. അത് പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ.

  • തെന്നിന്ത്യയിൽ താരറാണിയായിരിക്കുന്ന സമയത്താണ് നിങ്ങൾ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വലിയൊരു തീരുമാനമാണ് താനെടുക്കുന്നതെന്ന് തോന്നിയിരുന്നോ?

എന്നെ സംബന്ധിച്ച് ജീവിതത്തിലെ വലിയ കാര്യമായിരുന്നു പ്രഭു. പ്രണയത്തിന് വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പ്രണയത്തിനുവേണ്ടി ഞാൻ എന്തും ചെയ്യുമായിരുന്നു

  • ഇന്ന് കുറ്റബോധം തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല.

  • കയ്യിൽ നിന്നും പ്രഭുദേവയുടെ പേര് പച്ചകുത്തിയത് മായ്‌ചോ?

ഇല്ല. ആ സ്ഥാനത്തുതന്നെ അതുണ്ട്. ഇപ്പോൾ അത് അവിടെ തന്നെ നിൽക്കട്ടെയെന്നാണ് എന്റെ തീരുമാനം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP