Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വാർത്ത എഴുതിയതിന്റെ പേരിൽ തിലകൻ തല്ലാൻ വന്നു; പിജെ ആന്റണിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച് അത് ചെയ്തില്ല; പിജെ ആന്റണിയുടെ പേരിലുണ്ടാക്കിയ ഫണ്ട് എടുക്കാൻ തിലകൻ ശ്രമിച്ചതായി കുടുംബം; നടൻ തിലകനെ രൂക്ഷമായ വിമർശിച്ച് സിനിമ പത്രപ്രവർത്തകൻ പല്ലിശ്ശേരി

ഒരു വാർത്ത എഴുതിയതിന്റെ പേരിൽ തിലകൻ തല്ലാൻ വന്നു; പിജെ ആന്റണിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച് അത് ചെയ്തില്ല; പിജെ ആന്റണിയുടെ പേരിലുണ്ടാക്കിയ ഫണ്ട് എടുക്കാൻ തിലകൻ ശ്രമിച്ചതായി കുടുംബം; നടൻ തിലകനെ രൂക്ഷമായ വിമർശിച്ച് സിനിമ പത്രപ്രവർത്തകൻ പല്ലിശ്ശേരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച നടൻ തിലകനെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തലുമായി സിനിമാ പത്രപ്രവർത്തകൻ പല്ലിശ്ശേരി. ഒരു വാർത്ത എഴുതിയതിന്റെപേരിൽ തിലകൻ തന്നെ മർദിക്കാൻ ശ്രമിച്ചുവെന്നും പിജെ ആന്റണിയുടെ കുടുംബത്തെ ഇപ്പോഴും സംരക്ഷിക്കുന്നത് നാനാണെന്ന വ്യാജ പ്രചാരണം നടത്തിയെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മറുനാടൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പല്ലിശ്ശേരി ഇക്കാര്യം വ്യക്താമക്കിയത്.

അഭിമുഖത്തിന്റെ പ്രസ്ത ഭാഗങ്ങൾ ഇങ്ങനെയാണ്
സാധാരണ കേസുകൾ വരുമ്പോൾ കോടതിയിലെത്തിക്കാറില്ല ഞാൻ. കേസ് തുടങ്ങിയത് തിലകന്റെ വിഷയത്തിൽ തൊട്ടാണ്. തിലകൻ നമ്മുടെ അവിടെ വരുന്ന ഒരാളാണ്. നല്ല സൗഹൃദമാണ്. എന്റെ ജോലിയിൽ സൗഹൃദമൊന്നും നോക്കാറില്ല. എനിക്ക് എന്റെ മാനേജ്‌മെന്റിനോടും എന്റെ വായനക്കാരോടുമാണ് താത്പര്യം. എന്റെ മാനേജ്‌മെന്റ് എന്നോട് പറഞ്ഞിരിക്കുന്നത് സത്യസന്ധമായി എഴുതണം ഒരു ചായ പോലും വാങ്ങി കുടിക്കരുത്. നിങ്ങൾക്ക് ആവശ്യമുള്ള ടി.എ ഇവിടുന്ന് എടുക്കാം. അതാണ് അന്നത്തെ പോളിസി.

ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് തിലകനെ കുറിച്ച് ഒരു സംഭവം പുറത്ത് വരുന്നത്. ലൊക്കേഷനിൽ ചെല്ലുമ്പോൾ തിലകനുമായിട്ടുള്ള ഒരു കോമ്പിനേഷൻ സീനാണ്. പക്ഷെ തിലകനവിടെ ഇല്ല. തിലകനും ഗോപിയും ഒന്നിച്ചാണ് ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. ഗോപി അവിടെയുണ്ട്. പക്ഷെ തിലകനില്ല. കുറച്ച് കഴിഞ്ഞ് ഊട്ടിയിൽ നിന്നും പി.ജി വിശ്വംഭരന്റെ സെറ്റിൽ നിന്നും ഒരു ഫോൺ വന്നു. നിങ്ങളുടെ സെറ്റിൽ തിലകനുണ്ടോ? ഞങ്ങടെ അവിടെ അദ്ദേഹത്തിന്റെ ഒരു പെട്ടിവെച്ചിട്ടുണ്ട്. ആകെ കൺഫ്യൂഷനായി. പെട്ടിയുണ്ടായിട്ട് ആൾ ഉണ്ടാകണമെന്നില്ലല്ലോ. അപ്പോൾ ആരോ പറഞ്ഞു മദ്രാസിൽ തിലകനുണ്ടെന്ന്. അങ്ങനെ മദ്രാസിൽ വിളിച്ചു ചോദിക്കുമ്പോൾ മദ്രാസിൽ ഒരു പടത്തിന്റെ ഡബ്ബിങ് നടത്തിക്കൊണ്ടിരിക്കുകയാണ് തിലകൻ.

അന്ന് ഡോളി ഡിക്രൂസിന്റെ ഡയറി എഴുതുകയായിരുന്നു ഞാൻ. അന്ന് ആ ഡയറിയിൽ തിലകനും മൂന്ന് പെട്ടിയും എന്ന ഒരു സറ്റയർ സാധനം എഴുതി. തിലകന്റെ സ്വഭാവം എന്നു വച്ചാൽ ഇത്തിരി കാര്യം മതി. ഈ സംഭവം നടക്കുമ്പോൾ തിലകൻ എതിരായി എന്നു മനസ്സിലായി. ഇതിനിടെ പി.ജെ ആന്റണിയുടെ മകൻ എന്നെ കാണാൻ നാനാ ഓഫിസിലേക്ക് വന്നിരുന്നു. വന്നത് പി.ജെ ആന്റണിയുടെ കുടുംബത്തെ ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് തിലകനാണെന്ന്, അദ്ദേഹം ഏതൊ ഒരു പ്രസിദ്ധീകരണത്തിൽ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. അങ്ങനെ അല്ല എന്ന സത്യം പറയാനാണ് ആ യുവാവ് എന്നെ കാണാൻ വന്നത്.

പിന്നീടൊരിക്കൽ കണ്ടപ്പോൾ 'നീ എന്നെ കുറിച്ച് എഴുതുമോടാ' എന്ന് ചോദിച്ച് തിലകൻ അടിക്കാൻ കൈയോങ്ങി. വലിയ ഒരു തെറിയും വിളിച്ചു. അടി ഞാൻ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് ഒഴിഞ്ഞു മാറി. ഒരു പ്രൊഡക്ഷൻ ബോയിക്കാണ് ആ അടി കിട്ടിയത്. അതോടെ അവിടെ നിന്നും തിരികെ പോയ ഞാൻ പോകും വഴി പിജെ ആന്റണിയുടെ വീട്ടിൽ ചെന്നു. അപ്പോൾ ഞെട്ടിക്കുന്ന കഥകളാണ് പറഞ്ഞത്. ആന്റണി ആശാൻ മരിച്ചപ്പോൾ എറണാകുളം ഭാഗത്ത് കുറച്ച് സ്ഥലം വാങ്ങാൻ സി. അച്യുത മേനോന്റെ നേതൃത്വത്തിൽ ഒരു ഫണ്ട് ശേഖരണം നന്നു. അതിന്റെ ട്രഷറർ ആയിരുന്നു തിലകൻ. എന്നാൽ ഈ ഫണ്ട് എടുക്കാൻ തിലകൻ ഒരു ശ്രമം നടത്തി എന്നാണ് വീട്ടുകാർ പറഞ്ഞത്. കൂടാതെ സെക്‌സ് ഹരാസ്‌മെന്റ് നടത്തുകയും ചെയ്തു.- പല്ലിശേരി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP