Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു; പൾസർ സുനിയെ സ്വാധീനിക്കാനും ആരോ ശ്രമിച്ചിട്ടുണ്ട്; തന്റെ സിനിമാ പ്രവേശനവും കേസുമായി യാതൊരു ബന്ധവുമില്ല; സലിം ഇന്ത്യയിലൂടെ സിനിമയുടെ മാസ്മരിക ലോകത്ത് കടക്കാനാണ് ശ്രമിക്കുന്നത്; ഗൂഢനീക്കങ്ങൾ മനസിലാക്കിയാണ് വക്കാലത്ത് ഒഴിയുന്നത്: അഡ്വ. ആളൂർ മറുനാടൻ മലയാളിയോട്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു; പൾസർ സുനിയെ സ്വാധീനിക്കാനും ആരോ ശ്രമിച്ചിട്ടുണ്ട്; തന്റെ സിനിമാ പ്രവേശനവും കേസുമായി യാതൊരു ബന്ധവുമില്ല; സലിം ഇന്ത്യയിലൂടെ സിനിമയുടെ മാസ്മരിക ലോകത്ത് കടക്കാനാണ് ശ്രമിക്കുന്നത്; ഗൂഢനീക്കങ്ങൾ മനസിലാക്കിയാണ് വക്കാലത്ത് ഒഴിയുന്നത്: അഡ്വ. ആളൂർ മറുനാടൻ മലയാളിയോട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിയെ ആക്രമിക്കുന്ന കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികളുണ്ടെന്ന വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് ആളൂർ. പൾസർ സുനിയെ സ്വാധീനിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നെ വക്കാലത്തിൽ നിന്ന് പൾസർ സുനി ഒഴിവാക്കിയതെന്നും ആളൂർ സംശയിക്കുന്നു. തന്റെ സിനിമാ പ്രവേശനത്തിന് നടിയെ ആക്രമിച്ച കേസുമായി ഒരു ബന്ധവുമില്ലെന്നും ആളൂർ മറുനാടനോട് പറഞ്ഞു.

കേസ് പൂർണ്ണമായും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതു കൊണ്ടാണ് പൾസറിന്റെ വക്കാലത്ത് ഏറ്റെടുത്തത്. സുനി പല വെളിപ്പെടുത്തൽ നടത്തി. അതെല്ലാം കേസിലെ എട്ടാം പ്രതിയായ ദിലീപിന് എതിരായിരുന്നു. അതുകൊണ്ട് തന്നെ സുനിയെ വശീകരിക്കാൻ പല കോണുകളിൽ നിന്നും ഇടപെടലുണ്ടായിട്ടുണ്് ചില വ്യക്തികളായിരുന്നു ഇതിന് പിന്നിൽ. ഇത് എട്ടാം പ്രതിക്ക് വേണ്ടിയാണോ എന്ന് അറിയില്ല. എന്നാൽ ഗൂഡനീക്കങ്ങൾ ഉണ്ടായി എന്നതാണ് സത്യം. കഴിഞ്ഞ ദിവസം കോടതിയിൽ സുനിയെ കൊണ്ടു വരുമ്പോൾ ചില ഉപചാപകർ രംഗത്ത് വന്നു. എന്റെ വക്കാലത്ത് ഒഴിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ഈ കളി മനസ്സിലാക്കി അതിന് മുമ്പേ ഞാൻ വക്കാലത്ത് ഒഴിയുന്നതിനുള്ള അപേക്ഷ കോടതിയിൽ കൊടുക്കുകയാണ്.

ആരെയൊക്കെയോ രക്ഷിക്കാൻ നീക്കം സജീവമാണ്. കേസിൽ 355 സാക്ഷികളുണ്ട്. ഇവരുടെ വിചാരണയ്ക്ക് രണ്ട് വർഷത്തിൽ കൂടുതൽ സമയം വേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്രയും വലിയ കാലത്തേക്ക് എന്റെ ഫീസും മറ്റും നൽകാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളതു കൊണ്ട് എന്നെ പൾസർ സുനി വേണ്ടെന്ന് വച്ചതാകാനും സാധ്യതയുണ്ട്. എന്നാൽ പ്രധാനമായി സംഘടിത ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്-ആളൂർ പറയുന്നു. കേസിൽ ദിലീപിന് പങ്കില്ലെന്ന് വിലയിരുത്താനാകില്ലെന്നും ആളൂർ പറയുന്നു. എട്ടാം പ്രതിക്ക് വേണ്ടി ഒന്നാം പ്രതി കൃത്യം നിർവ്വഹിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ബാക്കിയുള്ള പ്രതികളെല്ലാം ഇതിനെ സഹായിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ദിലീപിന് കേസിൽ പങ്കില്ലെന്ന് വിശ്വസിക്കുക പ്രയാസമാണെന്നാണ് ആളൂരിന്റെ നിലപാട്.

തന്റെ സിനിമാ പ്രവേശനവും കേസുമായി ബന്ധവുമില്ല. സലിം ഇന്ത്യയിലൂടെ സിനിമയുടെ മാസ്മരിക ലോകത്ത് കടക്കാനാണ് ശ്രമമെന്നും ആളൂർ പറയുന്നു. പൾസർ സുനിയുടെ ആളുകൾ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങൾക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂർ സുനിയുടെ വക്കാലത്തൊഴിഞ്ഞത്. കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയെ ആരാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് പേര് പറയാതെയാണ് ആഡ്വക്കേറ്റ് ആളൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ വക്കാലത്ത് ഒഴിയുകയാണന്ന് കോടതിയിൽ അറിയിച്ചത്. ഇതിന് പിന്നാലെ ആളുരിനെ തന്റെ വക്കീൽസ്ഥാനത്തുനിന്ന് മാറ്റുകയാണന്ന് പൾസർ സുനിയും കോടതിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

അതേസമയം, ദിലീപിനെ താറടിക്കാൻ മനഃപൂർവം പ്രതിചേർത്തതാണന്ന് പ്രതികളായ മാർട്ടിനും വിജീഷും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയെ ആരാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് പേര് പറയാതെയാണ് ആഡ്വക്കേറ്റ് ആളൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ വക്കാലത്ത് ഒഴിയുകയാണന്ന് കോടതിയിൽ അറിയിച്ചത്. അതിനിടെ, നടൻ ദിലിപിനെ കുടുക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും കേസിൽ പ്രതിയായ മാർട്ടിൻ മാധ്യമങ്ങളോട് പറയുകയുമുണ്ടായി. പൊലിസ് കസ്റ്റഡിയിൽ താൻ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും മാർട്ടിൻ അഭിപ്രായപ്പെട്ടിരുന്നു.

ദീലിപിന്റെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറൽ എസ് പിയായിരുന്ന എ വി ജോർജ് ഉറപ്പുനൽകിയിരുന്നതായാണെന്ന് മറ്റൊരു പ്രതിയായ വിജീഷിന്റെ ആരോപിച്ചു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകരുടെ വിടുതൽ ഹർജിയിൽ വിധിപറയുന്നത്. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP