1 usd = 73.32 inr 1 gbp = 96.70 inr 1 eur = 84.87 inr 1 aed = 19.96 inr 1 sar = 19.55 inr 1 kwd = 241.99 inr

Oct / 2018
17
Wednesday

പീഡിപ്പിക്കപ്പെട്ടവളായി ഇനിയും കോടതിമുറിയില്‍ അപമാനം സഹിക്കാന്‍ വയ്യ; എല്ലാ തുറന്നു പറഞ്ഞിട്ടും നീതികിട്ടിയില്ല; അല്‍പമെങ്കിലും ദയവുള്ളവര്‍ തന്നെ വെറുതേ വിടൂവെന്നു വിതുര പെണ്‍കുട്ടി മറുനാടന്‍ മലയാളിയോട്

August 01, 2014 | 11:12 AM IST | Permalinkപീഡിപ്പിക്കപ്പെട്ടവളായി ഇനിയും കോടതിമുറിയില്‍ അപമാനം സഹിക്കാന്‍ വയ്യ; എല്ലാ തുറന്നു പറഞ്ഞിട്ടും നീതികിട്ടിയില്ല; അല്‍പമെങ്കിലും ദയവുള്ളവര്‍ തന്നെ വെറുതേ വിടൂവെന്നു വിതുര പെണ്‍കുട്ടി മറുനാടന്‍ മലയാളിയോട്

സുനിത ദേവദാസ്

കേരളത്തിനു പെണ്‍വാണിഭം എന്ന വാക്കു സുപരിചിതമായതു രണ്ടു സംഭവങ്ങളിലൂടെയാണ്. മൂന്നാര്‍ സൂര്യനെല്ലിയിലെയും തിരുവനന്തപുരം വിതുരയിലെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ദിവസങ്ങളോളം ലൈംഗികപീഡനത്തിനിരയായ സംഭവങ്ങള്‍. രണ്ടു കേസുകളും ഒന്നര ദശകം കഴിഞ്ഞിട്ടും കോടതിമുറികളിലും നീതിലഭിക്കാതെ തുടരുന്നു. കോട്ടയത്തെ പ്രത്യേക കോടതി ഇന്നലെ കേസില്‍ ഇരയായ വിതുര കേസിലെ പെണ്‍കുട്ടിക്കെതിരേ രംഗത്തുവന്നു. പെണ്‍കുട്ടി തുടര്‍ച്ചയായി കോടതി നടപടികള്‍ക്കു ഹാജരാകാത്തതു കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഈ മാസം 19 നു കര്‍ശനമായും ഹാജരാകണമെന്നും പറഞ്ഞു.

നടന്‍ ജഗതി ശ്രീകുമാര്‍ അടക്കം പല പ്രമുഖരും കുടുങ്ങിയ കേസാണ് വിതുര. പതിനേഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇരയ്ക്കു കിട്ടുന്ന നീതി പ്രതിക്കും കിട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു ഇന്നലെ കോടതിയുടെ പരാമര്‍ശം. വിതുര പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടിക്ക് എന്തു നീതിയാണു കോടതി നല്‍കിയത്? ജീവിതാവസാനം വരെ ഈ പെണ്‍കുട്ടി കോടതി കയറിയിറങ്ങി നടക്കണം എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. പതിനേഴ് വര്‍ഷം കഴിഞ്ഞിട്ടും കേസിലുള്‍പ്പെട്ട ഒരാളെ പോലും കോടതി ശിക്ഷിച്ചിട്ടില്ല.

വിതുര പെണ്‍കുട്ടി എന്ന് മാധ്യമങ്ങള്‍ പേരിട്ടിരിക്കുന്നവള്‍ ഇന്ന് ഒരു മുതിര്‍ന്ന സ്ത്രീയും ഒരാളുടെ ഭാര്യയും അയാളുടെ കുഞ്ഞിന്റെ അമ്മയുമാണ്. ഈയൊരു സാഹചര്യത്തില്‍ അവള്‍ ഒരിക്കലും നീതി കിട്ടാനിടയില്ലാത്ത ഒരു കേസുമായി മുന്നോട്ട് പോകണമെന്ന് പറയുന്നത് ന്യാമാണോ എന്ന ചോദ്യമാണ് ഇന്നലത്തെ കോടതി പരാമര്‍ശം ഉയര്‍ത്തുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ യുവതിയെ തിരുവനന്തപുരത്തിനടുത്ത വിതുരയില്‍ നിന്നും പെണ്‍വാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമര്‍ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെണ്‍കുട്ടിയെ തന്ത്രപരമായി വലയില്‍ വീഴ്ത്താന്‍ ഗൂഡാലോചനക്കാര്‍ക്കു കഴിഞ്ഞു.

സംഭവം നടന്ന് പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി വിവാഹിതയായി. ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. പെണ്‍കുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോള്‍ മാധ്യമങ്ങളില്‍ അതു വലിയ വാര്‍ത്തയും ചൂടേറിയ ചര്‍ച്ചയും ആയിരുന്നു. കേസില്‍നിന്നു രക്ഷപ്പെടണമെന്ന ഉദ്ദേശത്തോടെ ആരെങ്കിലും അവളെ കെണിയില്‍ പെടുത്തിയതായിരിക്കുമോ എന്നറിയാനാണ് ആദ്യമായി അവളെ ഫോണില്‍ വിളിച്ചത്.

അന്നവള്‍ പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു ''ആദ്യമായാണ് ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഒരു പത്രപ്രവര്‍ത്തക വിളിച്ച് ചോദിക്കുന്നത്. എല്ലാ പത്രക്കാരും അവരവരുടെ മനോഗതിക്കനുസരിച്ച് ഓരോ വാര്‍ത്തകള്‍ എഴുതുകയായിരുന്നു ഇതുവരെ ഇപ്പോള്‍ എനിക്ക് ലഭിച്ച ഈ ജീവിതവും പത്രക്കാരായിട്ട് നശിപ്പിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും''

അവള്‍ പറഞ്ഞ അവളുടെ കഥ കരളലിയിപ്പിക്കുന്നതായിരുന്നു. നമ്മെയോരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. നല്ല ചിന്താശേഷിയും എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായവും ഉയര്‍ന്ന ബുദ്ധിശക്തിയും സാധാരണയില്‍ കവിഞ്ഞ സൗന്ദര്യവുമുള്ള ഒരു മുപ്പത്തിരണ്ടുകാരിയാണ് അവളിന്ന്. തകര്‍ന്ന ജീവിതത്തിനു മുന്നില്‍ പകച്ചു നിന്ന പതിനാലുകാരിയല്ല ഇന്ന് അവള്‍. ആരുടെയും സഹായമില്ലാതെ ദുരിതപര്‍വ്വങ്ങളെല്ലാം ഒറ്റയ്ക്കു നീന്തിക്കടന്ന് ഒരു ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും തെരുവുകളില്‍ വില്‍ക്കപ്പെടുകയും ചെയ്ത എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാകേണ്ടവളാണിവള്‍. ഏതെങ്കിലും സാഹചര്യത്തില്‍ ജീവിതം പളുങ്കുപാത്രം പോലെ വീണുടഞ്ഞ് അതിന്റെ പൊട്ടുകള്‍ പോലും പെറുക്കി കൂട്ടാന്‍ ത്രാണിയില്ലാതെ തളര്‍ന്നു വീണ സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് ഊര്‍ജം നല്‍കാന്‍, മാതൃകയാക്കാന്‍, പിന്തുടരാന്‍ ഇവളുടെ ജീവിതം, കാഴ്ചപ്പാടുകള്‍ ധീരത എല്ലാം അവളുടെ തന്നെ തീഷ്ണമായ വാക്കുകളില്‍ ഇവിടെ പകര്‍ത്തുന്നു.

''എന്നെ വിവാഹം കഴിച്ചത് എന്നെക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. അതിലെന്താണ് ഇത്ര വലിയ തെറ്റ്? ഞാന്‍ കന്യകയായ ഒരു കൗമാരക്കാരിയല്ല. ജീവിതത്തിന്റെ കയ്പുനീര്‍ ഒരുപാട് കുടിച്ച് വറ്റിച്ച് ഞാന്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരുപാട് പുതിയ പാഠം പഠിച്ചിരിക്കുന്നു. പഴയ പതിനാലുകാരിയായ എട്ടുംപൊട്ടും തിരിയാത്ത കൊച്ചു പെണ്‍കുട്ടിയല്ല ഞാനിന്ന്. മുതിര്‍ന്നിരിക്കുന്നു.

ഞാന്‍ ആപത്തില്‍പ്പെട്ട് തളര്‍ന്ന് വീണപ്പോള്‍ താങ്ങിയ കരങ്ങളെക്കാളൊക്കെ കരുത്തു ഞാനിന്നു സ്വയമാര്‍ജിച്ചിരിക്കുന്നു. മുമ്പു ഞാന്‍ ജീവിതത്തെ ഭീതിയോടെയാണു നോക്കി കണ്ടിരുന്നത്. ചതിയില്‍പ്പെട്ടു പോയതിനു ശേഷം അഞ്ചു വര്‍ഷം തലയുയര്‍ത്തി ഒരാളുടെ മുഖത്തു നോക്കാന്‍ പോലും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. തകര്‍ന്നു പോയിരുന്നു ഞാന്‍.

എന്നാല്‍ പതിയെ ഞാന്‍ സമനില വീണ്ടെടുത്തു. ആയിടക്ക് ഗോഡ്ഫാദര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരാള്‍ എന്റെ ജീവിതത്തിലേക്കു കടന്നു വന്നു. എന്നെ മെല്ലെ കൈപിടിച്ചുയര്‍ത്തി. എനിക്ക് ആ വിശ്വാസം തന്നു. ജീവിക്കാനാശ തന്നു. ആത്മാഭിമാനത്തോടെ ആളുകളുടെ മുഖത്തു നോക്കാനുള്ള കരുത്തു തന്നു.

യഥാര്‍ഥത്തില്‍ ഞാന്‍ മറ്റൊരാളായി മാറുകയായിരുന്നു. ജീവിതത്തെ കരുത്തോടെ നേരിടാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. തുടര്‍ന്നു പഠിച്ചു ജോലി നേടി. ചുറ്റുപാടുകളെ സമചിത്തതയോടെ വീക്ഷിക്കുവാനും സാഹചര്യങ്ങളെ വിശകലനം ചെയ്യാനും സന്ദര്‍ഭാനുസരണം പെരുമാറാനും ഞാന്‍ പഠിച്ചു.

പെട്ടെന്ന് റോഡ് കുറുകെ കടക്കുമ്പോള്‍ വേഗത്തിന്റെ എല്ലാ സീമകളും ലംഘിച്ച് വന്ന ഒരു വാഹനം എന്നെ ഇടിച്ച് തെറിപ്പിച്ചാല്‍ ഞാനതില്‍ കുറ്റക്കാരിയാവുമോ? തിരക്കുള്ള റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച കുറ്റം അത്ര വലുതാണോ? ഞാന്‍ ജീവിതത്തെ സാധാരണ നിലയില്‍ കാണാന്‍ തുടങ്ങി.

മുമ്പ് ഞാന്‍ കരുതിയിരുന്നത് പുരുഷന്‍മാരെല്ലാം വഞ്ചകരും ചതിയന്‍മാരും ആണെന്നാണ്. എന്നാല്‍ ഇന്നു ഞാനങ്ങനെ കരുതുന്നില്ല. നന്മയുള്ളവരും കരുണയുള്ളവരും കനിവുള്ളവരും പുരുഷന്‍മാരിലുമുണ്ട്. എന്നെ വിവാഹം കഴിച്ച പുരുഷനും അത്തരത്തില്‍ നന്മയുടെ അംശങ്ങളുള്ള ഒരാളാണ്. എന്നെ ഞാനായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയും. എന്നെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എന്നെപ്പോലൊരു സ്ത്രീ ഒരു പുരുഷനില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

ഒരു ചെറുപ്പക്കാരന്‍ എന്നെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു ഈ മധ്യവയസ്‌കന്‍ വേണ്ടിയിരുന്നില്ല എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഈ പറയുന്ന സാമൂഹിക പ്രവര്‍ത്തകര്‍ എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. എനിക്കാവരോട് നന്ദിയും സ്‌നേഹവുമുണ്ട്. എന്നാല്‍ എനിക്കും ജീവിക്കണം. ഒരു ചെറുപ്പക്കാരന്‍ എന്നെ വിവാഹം കഴിച്ചതിന് ശേഷം അയാളുടെ സുഹൃത്തുക്കളും മറ്റും പറയുന്നത് കേട്ട് എന്നെ ഉള്ളു തുറന്ന് സ്‌നേഹിക്കാതിരുന്നെങ്കില്‍ അല്ലെങ്കില്‍ എന്നെ എവിടെയെങ്കിലും കൊണ്ട് പോയി വിറ്റിരുന്നെങ്കില്‍ ഞാന്‍ ആരോട് പരാതി പറയുമായിരുന്നു?

ഇപ്പോള്‍ എന്നെ വിവാഹം കഴിച്ചിരിക്കുന്ന ആള്‍ പക്വത വന്ന വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അതിന്റെ ഗൗരവത്തോട് കൂടി മനസിലാക്കിയിട്ടുണ്ട്. എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എന്റെ മാതാപിതാക്കള്‍ക്കു പത്തു മക്കളായിരുന്നു. കാര്യമായ തൊഴിലൊന്നും ഉണ്ടായിരുന്നില്ല. അതിന്റേതായ ബുദ്ധിമുട്ടികള്‍ കുടുംബത്തിലുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കാനും ഓമനിക്കാനുമൊന്നും എന്റമ്മക്ക് ഇത്രയും മക്കളുടെയിടയില്‍ കഴിഞ്ഞിട്ടില്ല. ചെറിപ്പത്തിലേ ജീവിതം എനിക്കായി ഒരുക്കി വച്ചത് കയ്പുനിറച്ച ഗ്ലാസ്സായിരുന്നു.

സ്വയമാര്‍ജ്ജിച്ച കരുത്തോടെ ആ ഘട്ടങ്ങളിലെല്ലാം ഞാനാണവരെ ഓരോരുത്തരെയും കൈകളില്‍ താങ്ങിയെടുത്ത് പരിചരിച്ചത്. ആഹാരം കൊടുത്തത്. എനിക്കിന്ന് അഭിമാനത്തോട് കൂടി പറയാന്‍ പറ്റും ഞാനാണെന്റെ കുടുംബത്തിന്റെ സംരക്ഷക എന്ന്. പതിനാലുകാരിയില്‍നിന്നു ഞാന്‍ ഏറെ മുന്നോട്ടു പോയി. കരുത്തുറ്റ ഒരു സ്ത്രീയാണു ഞാനിന്ന്.

കേസ് ജയിക്കണമെന്നും കുറ്റവാളികള്‍ ജയിലില്‍ പോകണമെന്നും എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ പണത്തിന്റെ ഒഴുക്കിന് മുന്നില്‍ നീതി ന്യായ വ്യവസ്ഥയും നിയമവും തോല്‍ക്കുന്നതാണ് ഞാന്‍ എന്റെ അനുഭവത്തില്‍ കണ്ടത്. എന്നിട്ടും തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം എല്ലാ വിചാരണാ വേളകളിലും ഞാന്‍ കോടതി മുറിയിലെത്തി.

വക്കീലന്‍മാരുടെ അറപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നിറകണ്ണുകളോടെ മറുപടി പറഞ്ഞു. വക്കീലന്‍മാര്‍ ക്രൂരതയോടെ വീണ്ടും വീണ്ടും അശ്ലീലങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു. ഇതാണ് നമ്മുടെ നിയമം. ഒരു തവണ നരാധമന്‍മാരുടെ ക്രൂരതക്കിരയായ ഞാന്‍ വര്‍ഷങ്ങളായി നിയമത്തിന്റെ ക്രൂരത സഹിച്ചു. മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ക്രൂര യാഥാര്‍ഥ്യങ്ങള്‍ ആത്മനിന്ദയോടെ ഹൃദയവേദനയോടെ ഓരോ ദിവസവും ഓര്‍ത്തെടുത്ത് കോടതിയില്‍ പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഒരു കേസിലും എനിക്കു നീതി കിട്ടിയില്ല. കേസുകള്‍ അനന്തമായി നീണ്ടു പോകുമ്പോള്‍ എന്നെപ്പോലുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതമാണു കോടതി മുറികളില്‍ എരിഞ്ഞു തീരുന്നത്.

പതിനഞ്ച് വര്‍ഷം ഹൃദയഭേദകമായ വിചാരണകള്‍ ഞാന്‍ നേരിട്ടു. സാക്ഷിക്കൂട്ടില്‍നിന്ന് പ്രതികളുടെയും അഭിഭാഷകരുടെയും ന്യായാധിപന്റെയും മുന്നില്‍ പല തവണ എന്റെ ദുരാനുഭവങ്ങള്‍ വിവരിച്ചു. മാധ്യമങ്ങള്‍ ഉത്സാഹത്തോടെ എന്റെ കഥ കൊണ്ടാടി. അപമാനിക്കപ്പെടലും കണ്ണീരു കുടിക്കലും എനിക്കു മതിയായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്ന ലേബലില്‍ കോടതി മുറികളില്‍ ഇനിയും കാഴ്ച വസ്തുവായി നില്‍ക്കാന്‍ എനിക്കു വയ്യ. നമ്മുടെ നീതിന്യായവ്യവസ്ഥയോ നിയമ സംവിധാനമോ ഒരു പെണ്‍കുട്ടിക്കും നീതി ലഭിക്കുന്ന തരത്തിലുള്ളതല്ല എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയേണ്ടി വരുന്നതില്‍ എനിക്കു ദുഃഖമുണ്ട്. എന്നോട് അല്‍പ്പമെങ്കിലും ദയയുള്ളവര്‍ എന്നെ വെറുതെ വിടുക. എന്റെ ജീവിതത്തില്‍ ഒരുപാട് തീ തിന്നു. അഗ്നികുണ്ഠത്തിലൂടെ നടന്നു ഇനി വയ്യ. എന്നെ ജീവിക്കാന്‍ അനുവദിക്കുക.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
നിലയ്ക്കലിൽ യുദ്ധസമാനമായ അന്തരീക്ഷം; കനത്ത മഴയത്തും വാഹനങ്ങൾ തടഞ്ഞ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ; തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ ബസിൽ നിന്നിറക്കി മർദ്ദനം; തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ആശങ്കയേറ്റി നിലയ്ക്കലിൽ സംഘർഷം; തടസ്സങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിലെ മൂന്നുവനിതാ ജീവനക്കാർ പമ്പയിൽ; പൊലീസ് വാഹനത്തിൽ എത്തിച്ചത് നാളത്തെ ദേവസ്വം അവലോകന യോഗത്തിൽ പങ്കെടുക്കാൻ; പമ്പയിലും നിലയ്ക്കലിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു
അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസിക്ക് പരാതി നൽകിയിരുന്നുവെന്ന് നടി ദിവ്യ ഗോപിനാഥ്; നടൻ മാപ്പു പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ തീരുമോ എന്നാണ് അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ചോദിച്ചത്; ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; മറ്റു പല സെറ്റുകളിലും സ്ത്രീകളോട് അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്നും ദിവ്യയുടെ വെളിപ്പെടുത്തൽ
തോമസ് ചാണ്ടിയുടെ രാജി വൈകിയപ്പോൾ ഒരുദിവസം മുഴുവൻ പാന്റിന്റെ സിപ്പ് തുറന്നിട്ടു; ബിജെപിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ തുണിയഴിച്ചുള്ള പ്രതിഷേധം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിനിടെ മോഹൻലാലിനെ ഡിഷ്യൂം ഡിഷ്യൂം എന്ന് 'വെടിവച്ചിട്ടു';സംവിധായകൻ കമലിന് പിന്തുണയുമായി അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിച്ച് കാസർകോട്ട് ഒറ്റയാൾ നാടകം; സംഘപരിവാറിന്റെ കണ്ണിലെ കരടായ അലൻസിയർ മീ ടൂവിൽ കുടുങ്ങുമ്പോൾ തിരിച്ചടിയാവുന്നത് ഇടതുപക്ഷത്തിന്
ശബരിമല സമരത്തിലൂടെ കോൺഗ്രസിനെ ബിജെപി വിഴുങ്ങുകയാണോ? 182 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന സിറ്റിങ് വാർഡിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്ത്; കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി വിജയിച്ചപ്പോൾ തൊട്ടുപിന്നിലെത്തിയത് സിപിഎം; കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന സിപിഎം രണ്ടാംസ്ഥാനത്തെത്തിയപ്പോൾ വോട്ടുകളും വർധിച്ചു; നഷ്ടം മൊത്തം കോൺഗ്രസിന്; നാവായിക്കുളം ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമാറ്റത്തിന്റെ സാമ്പിളോ?
കേന്ദ്രത്തിന് കടുംപിടുത്തം! സർക്കാരിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ പര്യടനത്തിന് അനുമതിയില്ല; അപേക്ഷ കേന്ദ്രം നിരസിച്ചു; അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു; അപേക്ഷ നിരസിച്ചത് ചീഫ് സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെ; റദ്ദാക്കുന്നത് 17മന്ത്രിമാരുടെ യാത്ര; മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഗൾഫുകാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്യാൻ സഹായം ഒരുക്കിയത് ഭാര്യ; അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ പീഡിപ്പിച്ച സുഹ്ദാബിയെ കസ്റ്റഡിയിൽ എടുത്തിട്ടും തൊണ്ടി മുതൽ കണ്ടെടുക്കാനാവാതെ പൊലീസ്; ബദിയടുക്കയിലെ ബാലവേലയ്ക്കിടെയുള്ള ക്രൂരതയിൽ തെളിവ് നശിപ്പിച്ചെന്നും വിലയിരുത്തൽ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ