Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് മാത്രം ഉമ്മൻ ചാണ്ടി ശിക്ഷിക്കപ്പെടില്ല; ജുഡീഷ്യൽ അന്വേഷണം കള്ളന്മാർക്കും അഴിമതിക്കാർക്കും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ്; പൊലീസ് റിപ്പോർട്ടുമായി കമ്മീഷൻ കണ്ടെത്തലിന് ബന്ധമില്ല; സോളാർ കമ്മീഷൻ റിപ്പോർട്ടിലെ സാധ്യതകളെയും പരിമിതികളും വിലയിരുത്തി അഡ്വ. ജയശങ്കർ മറുനാടനോട്

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് മാത്രം ഉമ്മൻ ചാണ്ടി ശിക്ഷിക്കപ്പെടില്ല; ജുഡീഷ്യൽ അന്വേഷണം കള്ളന്മാർക്കും അഴിമതിക്കാർക്കും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ്; പൊലീസ് റിപ്പോർട്ടുമായി കമ്മീഷൻ കണ്ടെത്തലിന് ബന്ധമില്ല; സോളാർ കമ്മീഷൻ റിപ്പോർട്ടിലെ സാധ്യതകളെയും പരിമിതികളും വിലയിരുത്തി അഡ്വ. ജയശങ്കർ മറുനാടനോട്

കൊച്ചി: യുഡിഎഫ് രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് സോളാർ വിഷയത്തിൽ അവർ തന്നെ നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റേത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളുകയും ചെയ്തു. ഇത് പ്രകാരം ഉമ്മൻ ചാണ്ടിയും മുൻ മന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവർ അഴിമതി, ബലാത്സംഗ കേസുകളിൽ പ്രതികളാകും. സരിത എസ് നായരെ പീഡിപ്പിച്ചു എന്ന ആരോപണം ഉള്ളതിനാൽ ഏത് നിമിഷവും നേതാക്കളെല്ലാം അറസ്റ്റു ഭയത്തിലാണ് താനും. എന്നാൽ, ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളുടെ മുൻകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ എന്തായിരിക്കും സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെയും ഭാവി? ജസ്റ്റിസ് ശിവരാജൻ നൽകിയ റിപ്പോർട്ടിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട് വ്യക്തമാക്കുന്നു.

  • ഒരു ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന് എന്ത് മാത്രം നിയമസാധുത ഉണ്ട് ?

വസ്തുതാ അന്വേഷണ റിപ്പോർട്ടാണിത്. അതൊരു കോടതി നടപടി അല്ല, അതുകൊണ്ടുതന്നെ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരേയും ശിക്ഷിക്കാൻ സാധിക്കില്ല. യഥാർത്ഥത്തിൽ സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നാണ് ശിവരാജ് കമ്മീഷൻ പരിശോധിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരേയും ശിക്ഷിക്കാൻ സാധിക്കില്ല.

ഉദാ; ഇടമലയാർ കേസിൽ ജസ്റ്റിസ്സ് സുകുമാരന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. പിന്നെ റിപ്പോർട്ടും കൊടുത്തു. ബാലകൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾക്കെതിരെ കൃത്യവിലോപം, അഴിമതി ആരോപണം, എന്നിങ്ങനെ കണ്ടെത്തലുകൾ ആയിരുന്നു റിപ്പോർട്ടിൽ. പിന്നീട് ഈ റിപ്പോർട്ട് പൊലീസിന് കൈമാറി അന്വേഷണം നടത്തി. അവർ എഫ്.ഐ.ആർ ഇട്ടു. പിന്നീട് കോടതി ശിക്ഷിച്ചു, ബാലകൃഷ്ണപിള്ള ജയിലിൽ പോയി. കമ്മീഷന്റെ റിപ്പോർട്ട് അന്തിമമാണ്. അതിൽ അപ്പീൽ പോകാൻ സാധിക്കില്ല. സർക്കാരിന് ഈ റിപ്പോർട്ട് അംഗീകരിക്കുകയോ, തള്ളിക്കളയുകയോ ചെയ്യാം. തള്ളിക്കളഞ്ഞ ധാരാളം കമ്മീഷൻ റിപ്പോർട്ടുകളും രാജ്യത്ത് ഉണ്ട്. ഉദാഹരണത്തിന് ബോംബെ കലാപത്തിൽ ജസ്റ്റിസ്സ് വിഎൻ ശ്രീകൃഷ്ണയെ കമ്മീഷനായി ചുമതലപ്പെടുത്തി. റിപ്പോർട്ട് വന്നപ്പോളേക്കും, സർക്കാർ മാറി, ശിവസേനയുടെ സർക്കാർ വന്നു. അതോടെ റിപ്പോർട്ട് അവർ തള്ളിക്കളഞ്ഞു.

  • ഇങ്ങനെയുള്ള കമ്മീഷനുകൾ പ്രവർത്തിക്കുന്നതിന്ന് എന്തെങ്കിലും പ്രത്യേക മാർഗ്ഗരേഖകളോ നിയമങ്ങളോ ഉണ്ടോ?

തീർച്ചയായും, കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റ് ഉണ്ട്. 1952 ൽ നിലവിൽ വന്നതാണ് ഈ ആക്റ്റ്. ഈ നിയമം അനുസരിച്ച് മാത്രമേ, സർക്കാർ നിയോഗിക്കുന്ന കമ്മീഷനുകൾക്ക് പ്രവർത്തിക്കാനാകൂ, അല്ലാതെ സർക്കാരിന്റെ താൽപര്യങ്ങൾ കമ്മീഷന് മുകളിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം വേണമെങ്കിൽ സർക്കാരിന് അത് തള്ളാം, അല്ലേൽ കൊള്ളാം. അത് സർക്കാരിന്റെ ഇഷ്ടം.

  • അഥവാ പൊലീസ് അന്വേഷണത്തിൽ, കുറ്റം തെളിഞ്ഞില്ലെന്നു കണ്ടാൽ ജുഡീഷ്യൽ റിപ്പോർട്ടും അസാധു ആവുമോ ?

റിപ്പോർട്ട് അവിടെതന്നെ ഉണ്ടാകും, റിപ്പോർട്ട വേറെ ഒരു സാധനമാണ്. പൊലീസ് അന്വേഷണ റിപ്പോർട്ടുമായി കമ്മീഷൻ റിപ്പോർട്ടിന് ബന്ധം ഇല്ല, സാധാരണ ഒരു കേസ് അന്വേഷിക്കുന്നത് പോലെ തന്നെ എഫ്.ഐ.ആർ ഇട്ട് പൊലീസ് സോളാർ തട്ടിപ്പ് അന്വേഷിക്കണം. സാധാരണ ഒരു അഴിമതി കേസ് അന്വേഷിക്കുന്നത് പോലെ. യഥാർത്ഥത്തിൽ ജുഡീഷ്യൽ അന്വേഷണം കള്ളന്മാർക്കും അഴിമതിക്കാർക്കും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ്. കാരണം, ജുഡീഷ്യൽ അന്വേഷണം വർഷങ്ങൾ നീണ്ടുപോകും. വേണമെങ്കിൽ സിബിഐയ്ക്ക വേണമെങ്കിലും വിടോലോ, ഉദാഹരണത്തിന് ലാവ്ലിൻ കേസ് നോക്കുക. ലാവ്ലിൻ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ട് വരുന്നു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു, ഉമ്മൻ ചാണ്ടി തന്ത്രപൂർവ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ ഇറങ്ങുമ്പോൾ, അന്വേഷണം സിബിഐയ്ക്കും വിട്ടു.

  • അങ്ങനെയെങ്കിൽ ഒരു സാധാരണ വ്യക്തിയോ സമൂഹമോ പൊലീസിന് കൊടുക്കുന്ന പരാതിയിൽ ആദ്യമേ പൊലീസ് അന്വേഷണം നടത്തിയാൽ മതിയില്ലായിരുന്നോ? എന്തിനാണ് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്..?

ജുഡീഷ്യൽ അന്വേഷണം എന്നത് വസ്തുതാ അന്വേഷണം മാത്രമല്ല, ഇത് പോലെയുള്ള തട്ടിപ്പുകൾ ഇനി ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹത്തിന് ചില നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കഴിയും. ഉദാഹരണത്തിന് കുമരകം ബോട്ട് ദുരന്തം ഉണ്ടായപ്പോൾ, അന്ന് ജുഡീഷ്യൽ അന്വേഷണം നടന്നു. ബോട്ടിന്റെ സ്രാങ്ക് അടക്കമുള്ളവർക്കെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. എന്നാൽ കമ്മീഷൻ സ്രാങ്കിനെ മാത്രമല്ല കുറ്റക്കാരനായി കണ്ടെത്തിയത്, മറിഞ്ഞ ബോട്ടിന്റെ ഫിറ്റ്നസ് സബന്ധിച്ചും, കുമരകത്തെ ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷ സംവിധാനങ്ങളുടെ കുറവുമെല്ലാം കമ്മീഷൻ കണ്ടെത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ ധാരാളം മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ട് വെയ്ക്കുകയും ചെയ്തു. ഇതൊന്നും തന്നെ പിന്നീട് പാലിക്കപ്പെട്ടില്ലെന്നും, സർക്കാൻ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻകൈയെടുത്തില്ലെന്നതും വേറെ കാര്യം.

  • ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ നിയമസഭയിലോ/ജനങ്ങളുടെ മുമ്പിലോ വെയ്ക്കുവാനുള്ള നിയമപരമായ കടമ സർക്കാരിനില്ലേ ? ഇത് ഒരു പബ്ലിക്ക് ഡോക്യുമെന്റ് അല്ലേ..?

സർക്കാരിന് നിയമപരമായി അതിനുള്ള ബാധ്യതയുണ്ട്. ഈ റിപ്പോർട്ട് സർക്കാരിൽ ലഭിച്ച് ആറുമാസത്തിനകം, റിപ്പോർട്ട നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. വെക്കാതിരിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല, വെച്ചേ തീരൂ, കമ്മീഷൻ റിപ്പോർട്ട് ഒരു പബ്ലിക്ക് ഡോക്യുമെന്റാണ്. ഉമ്മൻ ചാണ്ടി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ, നിയമസഭ സമ്മേളനം തുടങ്ങുന്നതിന്റെ തേലന്ന് വരെ കാത്തിരിക്കണം. അതിന്മുമ്പ് കിട്ടില്ല. നിയമസഭയുടെ മേശയിൽ റിപ്പോർട്ട് വച്ചാൽ പിന്നെ, ഉമ്മൻ ചാണ്ടിയ്്ക്ക് മാത്രമല്ല, ചെന്നിത്തലയ്ക്കും കിട്ടും. പിസി വിഷ്ണുനാഥിന് പോലും കിട്ടും, അതായത് ആർക്കും വായിക്കാവുന്ന ഡോക്യമെന്റാകും ശിവരാജൻ കമ്മീഷൻ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP