1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

November 24, 2018 | 12:01 PM IST | Permalinkലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

എം മനോജ്കുമാർ

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന് കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരുന്ന ജനുവരിയിൽ ആണ്. പിണറായിക്ക് വലിയ പ്രതിബന്ധം സൃഷ്ടിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഇടപെടൽ ഹർജി കൂടി അനുവദിച്ചാൽ കാര്യങ്ങൾ പിണറായി വിജയന് പ്രതികൂലമായി വരും. . ലാവ്ലിൻ കേസിൽ പ്രതിയായിരുന്നു പിണറായി വിജയൻ. 2009 ലാണ് ലാവ്ലിൻ കേസിൽ പിണറായിയെ സിബിഐ പ്രതിയാക്കുന്നത്.

2013 ലാണ് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്നും സിബിഐ മാറ്റുന്നത്. ഇപ്പോഴുള്ള അവസ്ഥയെന്താണ്? ലാവ്ലിൻ കേസിൽ മൂന്നു പ്രതികളെ കോടതി ശിക്ഷിച്ചു. പിണറായി വിജയൻ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവർ എല്ലാം കീഴുദ്യോഗസ്ഥരാണ്. വെറുതെ വിട്ടവർ ആരാണ്. നയപരമായ തീരുമാനമെടുത്ത അന്നത്തെ മന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ എന്നിവർ. കുറ്റക്കാരായവർ പറയുന്നത് ഞങ്ങൾ തീരുമാനം നടപ്പിലാക്കിയവർ മാത്രമാണെന്നാണ്. ഞങ്ങളെ വെറുതെ വിടണം. ഇവർ ആവശ്യപ്പെടുന്നു. സിബിഐയ്ക്ക് ഇവരെ വെറുതെ വിടാൻ കഴിയില്ല. കാരണം പറഞ്ഞ നിലപാടുകളിൽ നിന്ന് സിബിഐയ്ക്ക് പിന്നോട്ട് പോകേണ്ടി വരും. അതാണ് അവർ അപ്പീലുമായി പോകുന്നത്.

ഈ ഘട്ടത്തിലാണ് ലാവ്ലിൻ കേസിൽ വി എം.സുധീരൻ കൂടി ഇടപെടൽ ഹർജി കൂടി വരുന്നത്. ലാവ്ലിൻ കേസിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല. അഴിമതിക്കേസിൽ പെട്ട് പിണറായി വിജയനെക്കാളും വലിയ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ ജയിലിൽ കിടക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കിടന്നു. ബീഹാർ ഭരിച്ച ലാലുപ്രസാദ് യാദവ് ഇപ്പോഴും ജയിലിൽ കിടക്കുന്നു. ഹരിയാനയിലെ ഓംപ്രകാശ് ചൗതാല വർഷങ്ങളായി ജയിലിൽ കിടക്കുകയാണ്. ഒരുപിടി രാഷ്ട്രീയക്കാർ ജയിലിൽ കിടക്കുന്നുണ്ട്. കേരളത്തിൽ ഒരു ജഡ്ജിയും പിണറായിക്കെതിരെ വിധിക്കില്ല. കാരണം ജീവിക്കാൻ ഭയം കാണും. 51 വെട്ടു വെട്ടിയ സെറ്റ് ആണല്ലോ? പക്ഷെ സുപ്രീം കോടതിയിൽ കഥ മാറും.

ഒരു മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് ആണ് അവർ വിധി പറയാൻ പോകുന്നത്. ജനുവരിയിൽ ലാവ്ലിൻ കേസിൽ പിണറായി വിജയൻ വലിയ പ്രതിസന്ധി നേരിടും. ജനുവരിയിൽ ആണ് കേസ് സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുന്നത്. അതിൽ വിധി എതിരായാൽ പിണറായി വിജയൻ ലാവ്ലിൻ കേസിൽ പ്രതിയാണ്. പ്രതിയായാൽ പിന്നെ വിചാരണയാണ്. മുഖ്യമന്ത്രി പദവിയെ തന്നെ ബാധിക്കുന്ന കാര്യമാണിത്. കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതിയിലെ ശക്തമായ നിലപാട് ഉള്ള ജഡ്ജിമാരാണ്. ആർബി.രമണയും ശന്തന ഗൗഡറും ആണ് കേസ് പരിഗണിക്കുന്നത്. ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപതമാണ്. വിധി എതിരായാൽ പിണറായി ജയിലിൽ പോകേണ്ടി വരും. സുപ്രീംകോടതിയുടെ മുന്നിൽ കേസ് എത്തുമ്പോൾ ഒരു പരിഗണന വരുക. പിണറായി മുഖ്യമന്ത്രീയാണ് എന്നാണ്. അതുകൊണ്ട് തന്നെ അതിന്റെന്റെതായ ഗൗരവത്തിൽ കേസ് പരിഗണിക്കപ്പെടും.

മുഖ്യമന്ത്രിയായതിനാൽ എങ്ങനെയെങ്കിലും പിണറായി രക്ഷപ്പെടും എന്ന് തോന്നൽ ജനമനസ്സിൽ വരും എന്ന കാര്യവും സുപ്രീംകോടതിയുടെ മുന്നിൽ വരുന്ന ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ പിണറായിക്ക് ഭയപ്പെടേണ്ട ദിനങ്ങൾ തന്നെയാണ് മുന്നിൽ വരുന്നത്. പിണറായി വിജയൻ ലാവ്‌ലിൻ കേസിൽ അകപ്പെട്ടതോടെ പാർട്ടിയിൽ വന്ന പ്രശ്‌നങ്ങൾ നോക്കാം. 1998 ലാണ് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിനുശേഷം പാർട്ടി സംവിധാനത്തിൽ വന്ന ഒരു ജീർണ്ണത വന്നു. ആ ജീർണ്ണതയിൽ നിന്നും ഉയർന്ന താമരകളാണ് .പി.കെ..ശശിയെ പോലുള്ളവർ. പി.കെ.ശശി പുതിയ പാർട്ടി ലീഡർഷിപ്പിന്റെ സൃഷ്ടിയാണ്. ഞാൻ അച്യുതാനന്ദന്റെ അടുക്കൽ ഉള്ളപ്പോഴോന്നും ഈ പി.കെ. ശശി ഒന്നും ഇല്ല. പി.കെ.ശശിയെ പോലുള്ളവർ. പിണറായിയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ 2009 മുതൽ 2012 അദ്ദേഹം ഒരു കേസിൽ പ്രതി ആയിരുന്നു. ലാവ്‌ലിൻ കേസിൽ പ്രതിയായതോടെ പാർട്ടിയിലും പിണറായി തന്ത്രങ്ങൾ മാറ്റിയിരുന്നു.

ലാവ്ലിൻ കേസിൽ പ്രതിയായതോടെ സ്വാധീനമുറപ്പിക്കാൻ പാർട്ടിയുടെ പിടി പിണറായി അയച്ചു കൊടുത്തു. എന്ത് തോന്ന്യവാസവും കാണിക്കാമെന്ന അവസ്ഥയാക്കി. അതിന്റെയൊക്കെ ബൈ പ്രൊഡക്റ്റ് ആണ് പി.കെ.ശശി. മണ്ണാർക്കാട് സിപിഎമ്മിന്റെ മാഫിയാ പ്രവർത്തനത്തിനു നേതൃത്വം നൽകിയിരുന്ന ആളാണ് ശശി. അതുകൊണ്ടാണ് ഇത്രയും നവോത്ഥാനമൊക്കെ പറയുന്ന, ലിംഗനീതിയൊക്കെ പറയുന്ന പി.കെ.ശശിയെ ഒരിക്കലും പിണറായിക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയത്. ശബരിമലയുടെ പേരിൽ നവോത്ഥാന നായകനായാണ് പിണറായി ഒരുങ്ങിപ്പുറപ്പെട്ടത്. ലിംഗനീതിയാണ് ഉയർത്തിക്കാട്ടിയത്. എന്നിട്ടും പി.കെ.ശശിയെ എന്തുകൊണ്ട് പിണറായിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഭയങ്കര ഐറണി അല്ലെ. മൂന്നുമാസമായി ശശിക്കെതിരായ സ്ത്രീപീഡനക്കേസിന്റെ പേരിൽ പാർട്ടി അന്വേഷണ കമ്മിഷൻ വന്നിട്ട്. എന്നിട്ടെന്തായി എന്തെങ്കിലും ചെയ്യാൻ പിണറായിക്ക്, അല്ലെങ്കിൽ സിപിഎമ്മിന് കഴിഞ്ഞോ? 1998 ലാണ് പിണറായി പാർട്ടി സെക്രട്ടറി ആവുന്നത്. ഈ കാലത്തെ വളർച്ച നോക്കിയാൽ നിങ്ങൾക്ക് കാണാം.

പാർട്ടിയുടെ പോക്ക് താഴോട്ടാണ്. അതിനു മുഴുവൻ കാർമികത്വം വഹിച്ചത് പിണറായിയാണ് എന്ന് വളരെ വ്യക്തമല്ലേ? തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം എടുക്കാം. 2001-ൽ പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞു. 2006-ൽ വിജയിച്ചത് അച്ചുതാനന്ദൻ കാരണമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ജയത്തിന്റെ വക്കുവരെ എത്തിയതും അച്യുതാനന്ദൻ കാരണമാണ്. 2016-ൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയെങ്കിലും അതും പിണറായി കാരണമല്ല. ഉമ്മൻ ചാണ്ടിയുടെ ദോഷം കാരണമാണ്. സോളാർ കേസ് മുതൽ ബാർക്കോഴ വരെയുള്ള അഴിമതി ആരോപണങ്ങൾ കാരണം. ഒരു തിരഞ്ഞെടുപ്പിലും പിണറായിക്ക് ഇടതുമുന്നണിയെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇനി ലോക്‌സഭ നോക്കാം. 2004 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചത് ഡിഐസി കാരണമാണ്. 2009-ൽ തോറ്റില്ലേ? 2014 ൽ തോറ്റില്ലേ. അപ്പോൾ ലോക്‌സഭയും പിണറായി കാരണമല്ല ജയിച്ചത്.

2005 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചു. 2010-ൽ ചരിത്രത്തിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയം നുണഞ്ഞു. കേരളത്തിൽ ഒരൊറ്റ തവണയേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റിട്ടുള്ളൂ. അത് പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ആകപ്പാടെ 2015-ൽ ജയിച്ചു എന്നേ പറയാൻ കഴിയൂ. സിപിഎം എന്ന പാർട്ടി അഭിമാനം കൊള്ളുന്നത് അതിന്റെ സംഘടനാപരമായ ചട്ടക്കൂട് ചൂണ്ടിക്കാണിച്ചാണ്. ബ്രാഞ്ച് കമ്മറ്റി, ലോക്കൽ കമ്മറ്റി, ഏരിയാ കമ്മറ്റി, ജില്ലാ കമ്മറ്റി. ഇതെല്ലാം എപ്പോൾ വലിയ നോക്കുകുത്തികളാണ്. പാർട്ടി എന്ന് പറഞ്ഞാൽ പിണറായി, സർക്കാർ എന്ന് പറഞ്ഞാൽ പിണറായി. പാര്ട്ടിക്കകത്ത് നിന്ന് പിണറായിക്കെതിരെ നിന്ന് സംസാരിക്കാൻ ആരുണ്ട്. ഒരു വശത്ത് ജനാധിപത്യം എന്ന് പറയുകയും മറുവശത്ത് മോദിയെ തോൽപ്പിക്കുന്ന എകാധിപത്യമാണ്. എല്ലാതരത്തിലുമുള്ള ജീർണത, എല്ലാ തരത്തിലുള്ള ഒത്തുതീർപ്പുകൾ. എന്ത് വൃത്തികേടുമുണ്ടെങ്കിലും ഒരു ഭാഗത്ത് സിപിഎമ്മുണ്ടാകും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ഒരു സ്ത്രീയുടെ മുഖത്ത് ചുവപ്പ് പെയിന്റ് അടിച്ചത്.

ഒരു വശത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയും മറുവശത്ത് സ്ത്രീയെ പിടിച്ചു നിർത്തി അവരുടെ ദേഹത്ത് ചുവപ്പ് പെയിന്റു അടിക്കുകയും ചെയ്യുക. ഇങ്ങിനെ എല്ലാ വൃത്തികേടുകൾക്ക് പിന്നിലും സിപിഎമ്മുണ്ടാകും. അത് എപ്പിട്ടോമൈസ് ചെയ്യുന്ന സംഭവമാണ് പി.കെ.ശശി. ശബരിമല, സ്ത്രീ സമത്വം. ലിംഗനീതി. ഇതൊക്കെയാണ് പിണറായി ഉയർത്തിപ്പിടിക്കുന്നത്. ഈ പ്രശ്‌നം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് പിണറായി ശശിയെ സംരക്ഷിക്കുന്നത്. പാർട്ടിക്കകത്ത് സ്ത്രീ സമത്വമുണ്ടോ? പിന്നെയെങ്ങിനെ സമൂഹത്തിൽ സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കും. പാർട്ടിക്കകത്ത് സ്ത്രീ പീഡിപ്പിക്കപ്പെടുകയാണ്. ശശിയെ പോലുള്ളവർ ആണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ഈ ഹിപ്പോക്രസിയാണ് പ്രശ്‌നം. വിഭാഗീയത ഇല്ലാതായത് ഈ കാര്യത്തിൽ തിരിച്ചടിയാണ്. മുൻപ് എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഇരട്ട നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല.

ഇപ്പോൾ ശബരിമല പ്രശ്‌നത്തിൽ നാല് സീറ്റിനും പത്ത് വോട്ടിനും വേണ്ടിയല്ല നിലപാട് എന്ന് പിണറായി പറഞ്ഞു. ഇത് തന്നെയാണ് ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയും പറഞ്ഞത്. അദ്ദേഹം ഇപ്പോൾ എവിടെപ്പോയി. പാർട്ടി ഇപ്പോൾ എവിടെപ്പോയി. ഞങ്ങൾ വ്യവസായ വത്ക്കരണത്തിനു വേണ്ടിയാണ് നിൽക്കുന്നത് എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത്. അഞ്ചു തവണ ബംഗാൾ ഭരിച്ച പാർട്ടിയാണ്. ഇപ്പോൾ പാര്ട്ടിയുമില്ല വോട്ടുമില്ല. സിപിഎമ്മിൽ നിന്നാണ് ബംഗാളിൽ ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടായത്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ബിജെപി പാർട്ടി ഓഫീസ് ആയി മാറി. കേരളത്തിലും സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് ഭയങ്കരമായി കൂടിയിരിക്കുകയാണ്. നേമത്ത് കോൺഗ്രസ് വോട്ട് ചോർന്നപ്പോൾ തത്തുല്യമായി സിപിഎം വോട്ടും ചോർന്നു. അതി ഭീകരമായ പ്രശ്‌നത്തിലേക്കാണ് സിപിഎം നീങ്ങുന്നത്. അതിനോരേയൊരു കാരണക്കാരൻ പിണറായി മാത്രമാണ്.

കാരണം പാർട്ടി ഇപ്പോൾ കാലങ്ങളായി പിണറായിയുടെ കയ്യിലാണ്. മന്ത്രിസഭയിലോ? ആദ്യം ഇ.പി.ജയരാജൻ ബന്ധുത്വ നിയമനത്തിൽ കുരുങ്ങി രാജിവെച്ചു. എ.കെ.ശശീന്ദ്രൻ ലൈംഗികാപവാദ കേസിൽ രാജിവെച്ചു. ശശീന്ദ്രന് പകരം തോമസ് ചാണ്ടി വന്നു. പോയി. കെ.ടി.ജലീൽ എപ്പോൾ വേണമെങ്കിലും തെറിക്കാവുന്ന അവസ്ഥയിലാണ്. ഇപ്പോൾ മാത്യു ടി തോമസ് രാജിയുടെ വക്കിലാണ്. അത് ജെഡിഎസിന്റെ ആവശ്യപ്രകാരം. മാത്യു ടി തോമസിന് പകരം കൃഷ്ണൻകുട്ടി വരാൻ ഇരിക്കുകയാണ്. മറ്റൊരു മന്ത്രി കെ.കെ.ശൈലജയെ പോലുള്ളവർ മെഡിക്കൽ ബിൽ പോലുള്ള അഴിമതിയിൽ ഉൾപ്പെട്ടു. രണ്ടര വർഷത്തിന്നിടയിൽ ഒരു നേട്ടവും പറയാനില്ല. ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് മുന്നിലും പിണറായി വിജയന് മുന്നിലും അതിഭീകരമായ് വെല്ലുവിളി ആയിരിക്കും-ഷാജഹാൻ പറയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വൻ മരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറിൽ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുൾ അഴിയുമ്പോൾ
ജെന്നിഫർ ലോറൻസിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരൻ; തിരുമ്മിനും കുളിക്കും സെക്‌സിനും ക്ഷണിച്ചപ്പോൾ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്‌സ് സീൻ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകൾ ഇതിന് മുൻപ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീർത്ത സിനിമാക്കാരൻ; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാർവി വെയ്ൻസീറ്റീനെതിരെ ഉയർന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങൾ
പൗരത്വ ഭേദഗതി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; കല്ലേറിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം നിയന്ത്രണാതീതം; പത്തിടങ്ങളിൽ നിരോധനാജ്ഞ; അക്രമം അടിച്ചമർത്താൻ കേന്ദ്ര സേന രംഗത്ത്; അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ കർശന നടപടികളെടുക്കാൻ അമിത് ഷാ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് സോണിയ; രാജ്യത്തുടനീളം അതീവ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം; കേരളത്തിലും മുൻകരുതൽ നടപടികൾ; സിഎഎ പ്രക്ഷോഭം വീണ്ടും സജീവമാകുമ്പോൾ
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെ: ബ്രോക്കോളി സമൂസ, ഖമൻ, തേനിൽ മുക്കിയ ബിസ്‌കറ്റ് ഗുജറാത്തി വിഭവങ്ങളോട് 'നോ' പറഞ്ഞ് ട്രംപും; സബർമതിയിൽ ഒരുക്കിയത് പൂർണ സസ്യാഹാരം; സ്‌പെഷ്യൽ ഗുജറാത്തി ജിഞ്ചർ ടീ മുതൽ കരിക്കിൻ വെള്ളം വരെ; ഗുജറാത്തി വിഭവങ്ങൾ ഒരുക്കിവെച്ചിട്ടും ഒന്നും രുചിക്കാതെ ട്രംപും മെലനിയയും; ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇത് വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളോ !
ഡൽഹിയിലെ അക്രമസംഭവങ്ങൾ ട്രംപിന്റെ സന്ദർശനം മുൻനിർത്തി ആസൂത്രണം ചെയ്തതോ? വടക്ക്-കിഴക്കൻ ഡൽഹിയിൽ നാലുപേർ കൊല്ലപ്പെട്ടതോടെ അടിയന്തര യോഗം വിളിച്ച് അമിത് ഷാ; സംഘർഷത്തിൽ ജീവൻ നഷ്ടമായത് ഒരു ഹെഡ് കോൺസ്റ്റബിളിനും മൂന്ന്നാട്ടുകാർക്കും; 10 സ്ഥലങ്ങളിൽ നിരോധനാജ്ഞ; നോർത്ത്-ഈസ്റ്റ് ഡൽഹി സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി; യുഎസ് പ്രസിഡന്റിന്റെ വരവ് ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ; അക്രമങ്ങളെ അപലപിച്ച് പ്രതിപക്ഷവും
84 സെന്റിൽ അഞ്ചു നില കെട്ടിടത്തിന് അനുമതി നൽകിയത് 2013ലെ യുഡിഎഫ് നഗരസഭ; അധികാരത്തിൽ ഇടതു പക്ഷമെത്തിയപ്പോഴും തടസ്സമൊന്നു ഇല്ല; 20 കോടി മുടക്കി കെട്ടിടം പണിത് തീരാറായപ്പോൾ മുന്നിൽ ചെങ്കൊടി കുത്തൽ; കെട്ടിടം പണി തുടങ്ങിയപ്പോൾ കണ്ടു നിന്നവർ ഇപ്പോൾ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത് പ്രദേശം വയൽഭൂമിയെന്ന വാദം; വെട്ടിലാകുന്നത് ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ സ്വപ്‌നത്തിന് മുടക്കിയ പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ; കാഞ്ഞങ്ങാട്ടെ ചെങ്കൊടി കുത്തൽ വിവാദത്തിലേക്ക്
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ