1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

ഗണപതി പാല് കുടിക്കുന്നതും മാതാവ് കണ്ണീരൊഴുക്കുന്നതും മാജിക് തന്നെ; ആൾ ദൈവങ്ങൾ ഒന്നാന്തരം മാജിക്കുകാർ; കൺകെട്ടിന്റെ രാജകുമാരൻ മുതുകാട് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.....

June 03, 2016 | 11:48 AM IST | Permalinkഗണപതി പാല് കുടിക്കുന്നതും മാതാവ് കണ്ണീരൊഴുക്കുന്നതും മാജിക് തന്നെ; ആൾ ദൈവങ്ങൾ ഒന്നാന്തരം മാജിക്കുകാർ; കൺകെട്ടിന്റെ രാജകുമാരൻ മുതുകാട് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.....

കെ ആർ ഷൈജുമോൻ, ലണ്ടൻ

മാജിക് എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന ഒരു രൂപം ഉണ്ട്, കുട്ടിത്തം തുളുമ്പുന്ന, സദാ പുഞ്ചിരി നിറയുന്ന ഒരു മുഖം. മുതുകാട് എന്ന സാക്ഷാൽ ഗോപിനാഥ് മുതുകാട്. ഇന്നത്തെ മുതുകാടിനെ ലോകം അറിയും, അഥവാ ലോകം ഒന്നാകെ അറിയുന്ന അപൂർവ്വം മലയാളികളിൽ ഒരാളാണ് നാലക്ഷര പേരിൽ ഒതുങ്ങുന്ന മുതുകാട് എന്ന നാമം. ആ കീർത്തി വ്യാപിച്ചു ഒടുവിൽ യൂണിസെഫ് ബ്രാൻഡ് അംബാസിഡർ പദവി വരെ എത്തി നിൽക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ മലയാളി സമൂഹത്തെ ചിരിച്ചും ചിന്തിപ്പിച്ചും സാമൂഹ്യ പ്രസക്തമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള അംഗീകാരം കൂടിയായാണ് ഗോപിനാഥ് മുതുകാടിനെ തേടി ഈ പദവികൾ എത്തുന്നത്.

അടുത്തറിയുമ്പോൾ, മാജിക്കിന്റെ കിന്നരി തലപ്പാവ് അഴിച്ചു കാണുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളാണ് ഇദ്ദേഹം. ആച്ഛന്റെ ആഗ്രഹ പ്രകാരം വക്കീലാകാൻ വീട്ടിൽ നിന്നും പറഞ്ഞയച്ചു പല വഴികൾ കറങ്ങി ബസ് വാങ്ങി ബിസ്‌നസിനു ഇറങ്ങി, പരാജയത്തിന്റെ മുന്നിൽ, സകല വഴികളും അടഞ്ഞപ്പോൾ ആത്മഹത്യയുടെ രക്ഷാമാർഗ്ഗം തേടി പോയ ആളാണ് ഇന്ന് നാം കാണുന്ന മാന്ത്രികൻ ഗോപിനാഥ് മുതുകാട്.

മറ്റൊരർത്ഥത്തിൽ മാജിക് എന്ന കലയെ മലയാളികൾക്കിടയിൽ ജനകീയം ആക്കുന്നതിൽ ഏറ്റവും വിജയം കണ്ട വ്യക്തി കൂടിയാണ് അദ്ദേഹം. ഇതിനു ലോക സാഹിത്യത്തിൽ വളരെ വേഗം തിരിച്ചറിയപ്പെടുന്ന നാമമായ കവി കെ സച്ചിദാനന്ദൻ നൽകുന്ന വിശേഷണം തന്നെ ധാരാളം. മുതുകാടിന്റെ മാജിക് കാണുമ്പോൾ അതിൽ കൂടുതൽ സാമൂഹിക പ്രതിബന്ധത ആണ് തെളിയുന്നതെന്ന് കവി പറയുന്നു. ഏതൊരു രാഷ്ട്രീയക്കാരനേക്കളും പണ്ഡിതനേക്കളും ജന ഹൃദയത്തിൽ സ്ത്രീ സുരക്ഷ, ശിശു പരിപാലനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷ, ജീവിത വിജയത്തിനായി പോസിറ്റീവ് ചിന്താഗതി തുടങ്ങി സൂര്യന് കീഴെ എന്തും മലയാളിയെ പഠിപ്പിക്കുന്ന മുതുകാട് ഒരു സഞ്ചാരിക്കുന്ന സർവ്വകലാശാല ആയി അറിയപ്പെടുകയാണ്.

രണ്ടു നൂറ്റാണ്ടോളം ഇന്ത്യ അടക്കി വാണ ബ്രിട്ടീഷ് കൊളോനിയസം സകല സ്വത്തുക്കളും കൊള്ളയടിച്ചപ്പോൾ അക്കൂടെ സമ്പന്നം ആയിരുന്ന ഭാരതത്തിന്റെ മാജിക്കും യൂറോപ്പിലേക്ക് കടത്തി എന്നാണ് മുതുകാട് പറയുന്നത്. ഇപ്പോൾ യുകെയുടെ മണ്ണിൽ, ബ്രിട്ടീഷുകാരുടെ മുന്നിൽ, നെഞ്ചുറപ്പോടെ മായാജാലം കാട്ടി ഒരിക്കൽ നിങ്ങൾ കൊള്ളയടിച്ച ജാലവിദ്യകൾ ഞങ്ങൾക്ക് നഷ്ടമായിട്ടില്ല എന്ന് തെളിയിക്കാൻ മുതുകാട് വേദികളിൽ നിന്നും വേദികളിലേക്ക് തേരോട്ടം നടത്തുമ്പോൾ ഓരോ കാഴ്ചക്കാരനും അറിയാതെ മന്ത്രിക്കുന്നുണ്ട് ജയ് ഹോ, ജയ് ഭാരത് എന്ന മന്ത്രം.

മാജിക്കിനൊപ്പം കുട്ടികളെ എങ്ങനെ തിരിച്ചറിവിന്റെ പാതയിൽ നടത്തണം എന്ന് കൂടി മലയാളികളെ പഠിപ്പിച്ചു മുന്നേറുന്ന ഗോപിനാഥ് മുതുകാടുമായി മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോൻ നടത്തുന്ന സംഭാഷണം:

 • സാധാരണ കർഷക കുടുംബത്തിലെ അംഗം. പ്രതിസന്ധികൾ മാത്രം നിറഞ്ഞ യൗവനം. എന്നിട്ടും തളരാതെ, അസാധാരണ നിശ്ചയദാർഢ്യത്തോടെ ജീവിത ലക്ഷ്യത്തിനായി പൊരുതി നേടിയ ആളാണ് താങ്കൾ. സാധാരണക്കാർക്ക് അപ്രാപ്യം ആയ ഇക്കാര്യം നേടിയെടുത്തത് എങ്ങനെ?

ചോദ്യം പോലെ സങ്കീർണ്ണം അല്ല ഉത്തരം. ലളിതം. എന്ന് വച്ചാൽ മാജിക്കിനെ ഞാൻ പ്രണയിക്കുക ആയിരുന്നു. ആഴത്തിൽ ഉള്ള പ്രണയം തന്നെ ആയിരുന്നു. മുന്നിൽ പല വഴികളും വന്നു കൊണ്ടിരുന്നു. അതിലെ ഒന്നും പോയില്ല. എവിടെയാണോ സന്തോഷം കിട്ടുക അവിടെ പ്രവർത്തിക്കുക എന്നതാണ് പ്രധാനം. നാം പണം സമ്പാദിക്കുന്നുണ്ടോ എന്നതൊക്കെ മറ്റു കാര്യങ്ങൾ ആണ്. ഇഷ്ടമില്ലാത്ത കാര്യം ചെയ്തു കുറെ പണം ഉണ്ടാക്കിയിട്ട് എന്ത് കാര്യം? എന്റെ മുന്നിൽ രണ്ടു വഴികൾ ആണ് അവസാനം ഉണ്ടായിരുന്നത്. സ്വയം ഇന്ദ്രജാലക്കാരനാവുക. അക്കാലത്തു തെരുവിൽ പംബുകളുമായി കൂട്ട് കൂടി നടക്കുന്നവരാണ് കൺകെട്ടുകാർ. ആരും അംഗീകരിക്കില്ല. രണ്ടാമതെത് ഈ കലയെ ജനകീയവൽക്കരിക്കുക. ഈ രണ്ടു കാര്യങ്ങളിലും ഞാൻ എന്റേതായ റോൾ നിറവേറ്റി എന്നാണ് കരുതുന്നത്.

 • താങ്കളുടെ ബോഡി ലാഗ്വേജും മുഖഭാവവും ഒക്കെ ഇത്ര കരുത്തോടെ തീരുമാനം എടുക്കാൻ കഴിവുള്ള ഒരാളെന്ന് തോന്നിപ്പിക്കുന്നില്ല. ഇപ്പോൾ പറയുന്ന പോലെ അത്ര ഈസി ആയിരുന്നോ കാര്യങ്ങൾ?

ങ്ങനെ ഒരു ചോദ്യം ആദ്യമായാണ് നേരിടുന്നത്. ഒരിക്കലും ഈസി ആയിരുന്നില്ല. താങ്കൾ സൂചിപ്പിച്ച പോലെ തന്നെ, അത്ര കരുത്തുള്ള അസാമാന്യ മനുഷ്യൻ ഒന്നും അല്ല ഞാൻ. ജീവിതം മാജിക് അല്ല, ജീവിതത്തിൽ അത് കാട്ടാനും കഴിയില്ല. ജീവിതത്തിൽ തുറന്ന കാഴ്ചപാട് ഉള്ള ആളാണ് ഞാൻ. മന്ത്രികനായി ജീവിക്കാൻ കഴിയുകയേ ഇല്ല. എല്ലാവരെയും പോലെ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ആൾ. മാജിക്കിന്റെ ഒരു അടയാളം പോലും വീട്ടിൽ സൂക്ഷിക്കാത്ത ആൾ ആണ് ഞാൻ. താങ്കൾ സൂചിപ്പിച്ച പോലെ അൽപ്പം സോഫ്റ്റ് ആയ പേഴ്‌സണാലിറ്റി ആണെന്നും പറയാം. കള്ളത്തരം വേദിയിൽ കാട്ടും, എന്നാൽ ജീവിതത്തിൽ ഒരിക്കലും കാട്ടിയിട്ടില്ല. അങ്ങനെ എന്റെ തീരുമാനങ്ങളും സ്വാഭാവികമായി സംഭവിച്ചു എന്നെ പറയാൻ പറ്റൂ. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്കും അത്ഭുതം തോന്നുന്നു.

 • മാജിക്കിനൊപ്പം സമൂഹത്തെ നേർ വഴിയിൽ നടത്താൻ ഉള്ള ഉദ്യമം കൂടി താങ്കൾ ഏറ്റെടുത്തിരിക്കുക ആണല്ലോ. എങ്ങനെയാണ് ഇതിന്റെ തുടക്കം?

കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇതിന്റെയും ആരംഭം. മാജിക് എന്നത് ഒരു കലയാണ്, അത് എങ്ങനെ ജനജീവിതത്തിന് പ്രയോജനപ്പെടുത്താം എന്ന അന്വേഷണം ആയിരുന്നു ഈ രീതിക്ക് തുടക്കമിട്ടത്. അന്ന് മലപ്പുറം കലക്ടർ ആയിരുന്ന പി കെ മോഹന്തിയുടെ കൂടെ താൽപ്പര്യ പ്രകാരം അക്ഷര ജാലം എന്ന പരിപാടിക്ക് തുടക്കമിട്ടു, വൻ സ്വീകരണമാണ് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും ധന ലാഭം ഉണ്ടാകില്ല. എന്നാൽ മാനസികമായ സംപ്തൃപ്തി വളരെ കൂടുതലും ആയിരിക്കും.

ഇക്കാലത്ത് ഇന്ത്യയിൽ ഉടനീളം പെൺകുട്ടികൾ അടങ്ങുന്ന 10 അംഗ സംഘവും ആയി ദേശീയത പ്രചരിപ്പിക്കുന്നതിനായി കറങ്ങിയ ദിനങ്ങൾ ആണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പലപ്പോഴും കയ്യിൽ പണം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു തരാം ഉന്മാദം ആയിരുന്നു മനസ് നിറയെ.

 • പല കാര്യങ്ങളും കുട്ടികളിൽ ഫോക്കസ് ചെയ്യുകയാണല്ലോ, മാർക്കറ്റിങ് തന്ത്രം ആണോ?

കുട്ടികൾ എന്റെ ദൗർബല്യം ആണ്. ഇപ്പോഴും അവസരം കിട്ടിയാൽ അവരോടൊപ്പം കളിക്കാനും ചിരിക്കാനും ഒക്കെ ഇഷ്ടമാണ്. കുട്ടികളോട് ഒരിക്കലും അവർ വളരുന്ന പ്രായത്തിൽ അരുത്, നോ എന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തരുത് എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം എവിടൊക്കെ പറയാൻ പറ്റും അവിടൊക്കെ ഞാൻ പറയും. കുട്ടികൾ ജന്മം കൊള്ളുന്ന ആദ്യ 1000 ദിവസങ്ങൾ ആണ് അവരുടെ യഥാർത്ഥ സ്വഭാവം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് എന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ ആയിരിക്കാം ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബെർഗ് കുഞ്ഞുണ്ടായി ആദ്യ ഏഴു ദിവസം ആയപ്പോൾ ക്വാണ്ടം ഫിസിക്‌സ് ചെവിയിൽ പറഞ്ഞു കൊടുത്തു എന്ന് വായിക്കാൻ ഇടയായത്. പണ്ട് നമ്മുടെ മഹാഭാരത കഥയിലും ഉണ്ടല്ലോ, അഭിമന്യുവിനു അവൻ ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ കൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ പത്മ വ്യൂഹം ഭേദിക്കാൻ ഉള്ള വിദ്യ പറഞ്ഞു കൊടുത്തതും. ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് കുവൈറ്റിൽ പ്രോഗ്രാം ചെയ്യുന്ന ഇടവേളയിൽ ഒട്ടേറെ ആളുകൾ മനഃശാസ്ത്രജ്ഞനോട് ചോദിക്കാൻ എന്ന വിധം വട്ടം കൂടുമായിരുന്നു.

 • കുട്ടികളെ നമ്മൾ അടഞ്ഞ മനസുകൾ ആയി വളരാൻ വിടുകയാണോ?

താണ് സത്യം. ഒരു കുട്ടി 10 വയസ്സ് ആകുമ്പോഴേക്കും ഒന്നര ലക്ഷം തവണ അരുത്, നോ എന്നീ വാക്കുകൾ കേൾക്കുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ വാക്ക് തന്നെയാണ് അവർ ഏറ്റവും അധികം കേൾക്കുന്നതും. കുട്ടികളെ സ്വയം വളരാൻ ഇപ്പോൾ നാം അനുവദിക്കുന്നില്ല. ചോദിക്കുന്നത് എന്തും വാങ്ങി കൊടുക്കും. അവനു ഇല്ലയ്മയുടെയും ദുഃഖത്തിന്റെയും വികാര വിചാരങ്ങളിൽ സഞ്ചരിക്കാൻ അവസരം നിക്ഷേധിക്കുകയാണ്. കുട്ടികൾ തുറന്നു ചിരിക്കാൻ പോലും മറന്നു തുടങ്ങുന്നു. ഒന്നുകിൽ ടി വി, അല്ലെങ്കിൽ എക്‌സ് ബോക്‌സ്, അല്ലെങ്കിൽ മൊബൈൽ ഫോൺ, അല്ലെങ്കിൽ ഐ പാഡ്... ഇങ്ങനെ ബന്ധങ്ങൾ മറന്നു ഗദ്‌ഗേട്ടുകൾ ആണ് അവരുടെ ലോകമായി മാറുന്നത്. ആരും സംസാരിക്കുന്നില്ല. ഭയപ്പെടുത്തുന്ന അവസ്ഥയാണിത്. ഇപ്പോൾ നമ്മൾ ഒരു വീട്ടിൽ ചെന്നാൽ പോലും കുട്ടികൾ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. ഞാൻ പറയുന്നത് നിങ്ങൾക്കും അനുഭവം ഉണ്ടായിരിക്കുമല്ലോ.

 • യൂണിസെഫ് ബ്രാൻഡ് അംബാസിഡർ ആയത് എങ്ങനെ?

ഞാൻ തുടർച്ചയായ നിരീക്ഷണത്തിൽ ആയിരുന്നു എന്നതാണ് സത്യം. അമേരിക്കയിൽ നിന്നും യൂണിസെഫ് അധികൃതർ ചെന്നൈ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആണ് അറിയുന്നത് തന്നെ. കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനം അവരുടെ ശ്രദ്ധയിൽ പെട്ടിരിക്കാം. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ മാതാപിതാക്കള വായനശീലം കൂട്ടി കൂടുതൽ അറിവ് നേടണം എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ടി വി കണ്ടാലും പത്രം വായിച്ചാലും പ്രയോജനം ചെയ്യുന്ന എത്ര കാര്യങ്ങൾ അതിൽ നിന്നും കിട്ടും? എല്ലാം സെൻസേഷണൽ ചെയ്യപ്പെടുമ്പോൾ ഗൗരവം അർഹിക്കുന്ന കാര്യങ്ങൾ പിന്നിലേക്ക് പോകുന്നു. അപ്പോൾ അവ നാം സ്വയം കണ്ടെത്തണം.

 • ദൈവങ്ങളുടെ പേരിൽ നടക്കുന്നത് കൺകെട്ടാണോ? ഗണപതിയും മാതാവും ഒക്കെ ഇടയ്ക്കിടെ മാജിക് കാട്ടുന്നു എന്ന് കേൾക്കാറുണ്ടല്ലോ?

101 ശതമാനം തട്ടിപ്പ് ആണെന് ഞാൻ പറയും. ഇതൊന്നും നടക്കുന്ന കാര്യങ്ങൾ ആല്ല.

 • അപ്പോൾ ആൾ ദൈവങ്ങളോ? അവർ അത്ഭുതങ്ങൾ കാട്ടാറുണ്ടല്ലോ?

വരാണ് യഥാർത്ഥ മാജിക്കുകാർ. മനുഷ്യ മനസ്സിന്റെ അതി ബോധ മനസിനെ കണ്ടെത്തി അതിനെ കൈകാര്യം ചെയ്യാൻ പഠിച്ചവർ. പല മാജിക്കുകാർക്കും അതിൽ പരാജയം പറ്റാറുണ്ട്. മനുഷ്യന്റെ ദുർബല മനസ്സിനെയാണ് ഇത്തരക്കാർ ആകർഷിക്കുന്നത്. അത്തരക്കാർക്ക് മുന്നിൽ എന്ത് മാജിക്കും കാട്ടം. ഞങ്ങൾ ഒക്കെ സ്റ്റേജിൽ മാത്രമേ മാജിക് കാട്ടൂ. ജീവിതത്തിൽ കാട്ടില്ല. മനുഷ്യന്റെ ദുർബല മനസ് ചിന്തിക്കുന്നത് എന്ത്, അവിടെ പിടിച്ചു കയറും. ഇതാണ് ആൾ ദൈവങ്ങളുടെ പണി.

 • അപ്പോൾ താങ്കളും വേദിയിൽ തട്ടിപ്പല്ലേ കാട്ടുന്നത്, കുറ്റബോധം തോന്നാറുണ്ടോ?

രിക്കലും ഇല്ല. മാജിക് വേദിയിൽ നടക്കുന്നത് തട്ടിപ്പ് ആണെന്ന് അറിഞ്ഞു തന്നെയാണ് ആളുകൾ കാണാൻ വരുന്നത്. ഇവിടെ സംഭവിക്കുന്നത് രസിപ്പിക്കൽ ആണ്. എന്റെർടെയ്‌മെന്റിനു വേണ്ടി നടത്തുന്ന കബളിപ്പിക്കൽ എന്ന് വേണമെങ്കിൽ പറയാം. ചെയ്യുന്ന ആൾക്കും കാണുന്ന ആൾക്കും അറിയാവുന്ന കാര്യം. അപ്പോൾ അവിടെ പരാതി ഇല്ല. എത്രയോ വിവരം ഉള്ള ആളുകളാണ് മാജിക് കാണാൻ വന്നിരിക്കുന്നത്. മാജിക് കാട്ടുന്ന ആൾ മുന്നിലിരിക്കുന്ന ആളെ വിഡ്ഢിയാക്കാൻ അല്ല ശ്രമികുന്നത്, പകരം രസിപ്പിക്കാൻ ആണ്. മറിച്ചു ശ്രമിച്ചാൽ വിഡ്ഢിയാകുന്നത് മാജിക് കാട്ടാൻ വരുന്നവാൻ ആയിരിക്കും. മോഹൻലാൽ സിനിമയിൽ ഡോക്ടർ ആകുമ്പോൾ അദ്ദേഹം യഥാർത്ഥ ഡോക്ടർ അല്ലെന്നു അറിഞ്ഞാണ് നാം കാണുന്നതും അദ്ദേഹം അഭിനയിക്കുന്നതും. മാജിക്കിലും അത്രേ ഉള്ളൂ.

 • എസ്‌കേപിസം അടക്കം ഒട്ടു മിക്ക വിദ്യയും ചൊൽപ്പിടിയിലാക്കിയ സാഹചര്യത്തിൽ, ഇനി മാജിക്കിലെ സ്വപ്നം

നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദ്രനെ മറയ്ക്കുവാൻ സാധികുമോ എന്ന പരീക്ഷണം ആണ് ഞാൻ ഇപ്പോൾ നടത്തുന്നത്. ഏതാനും പേരെ കൺകെട്ടിൽ വീഴ്‌ത്താം എങ്കിലും ഇത് സാധ്യമാക്കണം എങ്കിൽ ഇനിയും കടമ്പകൾ ഏറെയാണ് മുന്നിൽ. ഇതിനായി ഒട്ടേറെ ഗവേഷണം നടത്തുന്നുണ്ട്. മുൻപ് ഇതിന്റെ പ്രാകൃത രൂപം ടെലി മാജിക് അവതരിപ്പിച്ചു വിജയിച്ചത് മാത്രമാണ് ഏക പ്രതീക്ഷ.

 • കുടുംബത്തെ കുറിച്ച് കൂടി

ഭാര്യ കവിത. വീട്ടമ്മയാണ്. ഏക മകൻ വിസ്മയ് ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങൾ പൂജപ്പുരയിലാണ് താമസം. അവനും പറ്റുന്ന പോലെ കൊച്ചു കൊച്ചു മാജിക് കാട്ടുന്നുണ്ട്.

കേരള സർക്കാരിന്റെ സഹകരണത്തോട് കൂടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് കാണുവാൻ  വായനക്കാർ തീർച്ചയായും വരണം. ഒരു ദിവസം മുഴുവൻ കണ്ടു തീർക്കുവാൻ ഉള്ള കാഴ്ചകളും ആയാണ് മാജിക് പ്ലാനറ്റ് കാത്തിരിക്കുന്നത്. നിങ്ങൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും. ബ്രിട്ടണിലെ വേദിയിൽ മലയാളി സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് മുതുകാട് വാക്കുകൾ അവസാനിപ്പിച്ചത്. വിദേശ രാജ്യത്തു ലഭിക്കുന്നതിൽ ഏറ്റവും ഊഷ്മളം ആയ വരവേൽപ്പ് നൽകിയ ബ്രിട്ടണിലെ മലയാളികൾ എക്കാലവും മനസ്സിൽ ഉണ്ടായിരിക്കും എന്ന് പറഞ്ഞ മുതുകാട് മാജിക്കിന് പറ്റിയ തീം തേടി അലഞ്ഞു തിരിയാൻ തിരക്കിനിടയിൽ അവസരം ലഭിച്ചില്ല എന്ന സങ്കടവും പങ്കിട്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്; പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും; അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി: വിജയ കുമാരൻ നായർക്ക് ബഹറിനിലെ ജോലി പോയി; സുനിതാ ദേവദാസിനെ അപമാനിച്ച പ്രവാസിക്ക് പണി കിട്ടുമ്പോൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ  
ഇതുവരെ കൊറോണ ബാധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്; എന്നിട്ടും കരുതലോടെ നീങ്ങുകയാണിവർ; ചെറിയ യാത്ര കഴിഞ്ഞെത്തിയാൽ പോലും നിർബന്ധിത ക്വാറന്റൈ; പ്രധാന വരുമാനമേഖലയായ ടൂറിസത്തെ പോലും അവഗണിച്ച്, ആകാശ മാർഗ്ഗങ്ങൾ കൊട്ടിയടച്ചു; എന്നിട്ടും ഇവർ ഭയപ്പെടുന്നത് കോവിഡിന്റെ ക്രൂരരായ അണുക്കൾ ചുഴലിക്കാറ്റിലൂടെ പറന്നെത്തുമെന്ന്; കൊറോണ ഇതുവരെ എത്തിനോക്കാത്ത ഒരു കൊച്ചു രാജ്യത്തെ ജനങ്ങളെ ഭരണകൂടം സംരക്ഷിക്കുന്ന കഥ അറിയാം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും കോവിഡിനെ നേരിടും'; രാമ - രാവണ യുദ്ധവും യേശു ക്രിസ്തു രോഗികളെ സൗഖ്യപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റിന്റെ കത്ത്; അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ഇന്ത്യയുടെ മലേരിയ മരുന്ന് ആവശ്യപ്പെട്ടതോടെ ഉത്പാദനം വർദ്ധിപ്പിച്ചു രാജ്യം
അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്‌പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ഒരിക്കലും മടുക്കാത്ത പ്രണയത്തിന് അടിപ്പെട്ട യുവതി ഒളിച്ചോടിയത് അഞ്ച് കാമുകന്മാർക്കൊപ്പം; ഓരോ തവണയും രജനിയെ പൊലീസ് കണ്ടെത്തുന്നത് വീട്ടുകാരുടെ പരാതിയെ തുടർന്ന്; രണ്ട് മക്കളുടെ അമ്മ അഴിക്കുള്ളിലായത് അഞ്ചാമത്തെ കാമുകനൊപ്പം റാന്നിയിലെ വാടകവീട്ടിൽ മധുവിധു ആഘോഷിക്കവെ; പ്രായപൂർത്തിയാകാത്ത മക്കളെ മറന്ന് പ്രണയിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി