1 usd = 71.49 inr 1 gbp = 89.41 inr 1 eur = 79.11 inr 1 aed = 19.46 inr 1 sar = 18.99 inr 1 kwd = 235.12 inr

Sep / 2019
18
Wednesday

ആർഎസ്എസ് വെറുക്കപ്പെടേണ്ടവരുടെ പ്രസ്ഥാനമല്ല; രാജ്യസ്നേഹികളും ത്യാഗികളും നല്ല മനുഷ്യരുമാണ് ആർഎസ്എസുകാർ; ലീഗും മാണിയും ബിഡിജെഎസ്സും വർഗ്ഗീയ പാർട്ടികൾ അല്ലെ? സർക്കാരുമായുള്ള എന്റെ എംപ്ലോയ്മെന്റ് കോൺട്രാക്റ്റ് റദ്ദായിരിക്കുന്നു; ജനാഭിലാഷം അനുസരിച്ച് ഇനിയും ഇവിടെ തന്നെ ഞാൻ ഉണ്ടാവും; ഹിന്ദുത്വവും ദേശീയതയും ഹിന്ദു വർഗ്ഗീയതയും ബിജെപി ബാന്ധവവും; നയം വ്യക്തമാക്കി ജേക്കബ് തോമസ് ഷൂട്ട് അറ്റ് സൈറ്റിൽ

July 24, 2019 | 06:29 PM IST | Permalinkആർഎസ്എസ് വെറുക്കപ്പെടേണ്ടവരുടെ പ്രസ്ഥാനമല്ല; രാജ്യസ്നേഹികളും ത്യാഗികളും നല്ല മനുഷ്യരുമാണ് ആർഎസ്എസുകാർ; ലീഗും മാണിയും ബിഡിജെഎസ്സും വർഗ്ഗീയ പാർട്ടികൾ അല്ലെ? സർക്കാരുമായുള്ള എന്റെ എംപ്ലോയ്മെന്റ് കോൺട്രാക്റ്റ് റദ്ദായിരിക്കുന്നു; ജനാഭിലാഷം അനുസരിച്ച് ഇനിയും ഇവിടെ തന്നെ ഞാൻ ഉണ്ടാവും; ഹിന്ദുത്വവും ദേശീയതയും ഹിന്ദു വർഗ്ഗീയതയും ബിജെപി ബാന്ധവവും; നയം വ്യക്തമാക്കി ജേക്കബ് തോമസ് ഷൂട്ട് അറ്റ് സൈറ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഷൂട്ട് അറ്റ് സൈറ്റിൽ ഇന്നത്തെ അതിഥി ഡോ.ജേക്കബ് തോമസ് ഐപിഎസ്. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ രാജി നൽകിയിരിക്കുന്നു. പക്ഷേ ഇതുവരെ രാജിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. സസ്‌പെൻഷനിൽ കഴിയുന്നു. ജേക്കബ് തോമസുമായി അനൗപചാരികമായ ഒരു സംഭാഷണം..

 

ചോദ്യം: സാർ രാജി കൊടുത്തിരിക്കുന്നു. എന്താണ് രാജിയുടെ ഇപ്പോഴത്തെ പൊസിഷൻ?

ഡോ. ജേക്കബ് തോമസ് ഐപിഎസ്: ഈ വർഷം മാർച്ച് ഇരുപതാം തീയതിയാണ് വിആർഎസ് വാങ്ങിയത്. അതിന് ഇതുവരെ തീർപ്പായിട്ടില്ല. അകത്തോ പുറത്തോ ആണെന്നറിയാത്ത അവസ്ഥയിലാണെന്ന് വേണമെങ്കിലും ചിന്തിക്കാം. സാധാരണ ഗതിയിൽ എംപ്ലോയിമെന്റ് എന്ന പറയുന്നത് ഒരു കരാറാണ്. ജോലി ചെയ്യുക ശമ്പളം പറ്റുക എന്നത്. അപ്പോ, ശമ്പളം തരുന്നില്ല, ജോലി ചെയ്യിക്കുന്നില്ല എങ്കിൽ ജോലി കോൺട്രാക്ട് ഉണ്ടാകുമോ?

ചോദ്യം: സസ്‌പെൻഷൻ പീരീഡിൽ ശമ്പളമില്ലേ?

ഉത്തരം: ഇല്ല.

ചോദ്യം: അപ്പോൾ സാറിന്റെ മൗലിക അവകാശമാണ് വിആർഎസ് എടുക്കുക എന്നത്.

ഉത്തരം: എനിക്കറിയാവുന്ന നിയമം അനുസരിച്ച് എംപ്ലോയ്‌മെന്റ് കോൺട്രാക്ട് ഇപ്പോൾ നിലവില്ല.

ചോദ്യം: ഇപ്പോൾ പ്രവർത്തിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥനല്ല എന്ന ബോധ്യത്തിലാണ്.

ഉത്തരം: സർക്കാർ ഉദ്യോഗസ്ഥനായിരുന്നപ്പോഴും അതിന് ശേഷവും ഒരു ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിലാണ് ഞാൻ പെരുമാറിയിരുന്നത്. ഇനിയും ഒരു ഉത്തരവാദിത്തപ്പെട്ട പൗരനായിട്ട് തന്നെ പെരുമാറും.

ചോദ്യം: സർക്കാർ ഉദ്യോഗസ്ഥർക്ക് ചില പ്രത്യേക നിയന്ത്രണങ്ങളുണ്ടല്ലോ?

ഉത്തരം: ജനാധിപത്യത്തിൽ സർക്കാർ എന്ന് പറയുന്നത് ആര് എന്ന ചോദ്യത്തിന്റെ ഉത്തരം അനുസരിച്ചിരിക്കും. ജനാധിപത്യത്തിൽ സർക്കാർ എന്ന് പറയുന്നത് നമ്മൾ കൂടി ഉൾപ്പെട്ട ഒരു സംവിധാനമാണ്. നമ്മുടെ കോൺസ്റ്റിറ്റിയൂഷന്റെ ഒന്നാമത്തെ ആർട്ടിക്കിളിൽ പറയുന്നത് ഭാരത് എന്ന് പറയുന്ന ഇന്ത്യ, വീ ദ പീപ്പിൾ മെയ്ഡ് ദിസ് കൺട്രി. അപ്പോ അതിന് മുകളിൽ ഒന്നുമില്ലല്ലോ. ഉത്തരവാദിത്തപ്പെട്ട ഒരു പൗരൻ നമ്മുടെ പ്രതിനിധികൾ എടുക്കുന്ന ചില നയങ്ങൾ നമുക്ക് ഗുണകരമാകുന്നെങ്കിൽ നമ്മൾ അതിനെ സപ്പോർട്ട് ചെയ്യും. അതേസമയം, ദോഷകരമാകുന്നെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്.

ചോദ്യം: വിആർഎസ് പൂർത്തിയാകുന്നതിന് മുമ്പ് ആർഎസ്എസിന്റെ വേദിയിൽ സാറ് പ്രസംഗിച്ചിരിക്കുന്നു. ഇതിന് മുമ്പ് അച്ചടക്ക നടപടി എടുത്തത് ഒരു സത്യം തുറന്ന് പറഞ്ഞതിന്റെ പുറത്താണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട്. ഇപ്പോൾ ആർഎസ്എസ് പോലെ രാഷ്ട്രീയമുള്ള ഒരു സാമൂഹിക സംഘടനയുടെ ഭാഗമായി നിൽക്കുമ്പോൾ വിആർഎസ് കൊടുക്കാതെ ടെർമിനേറ്റ് ചെയ്യാനുള്ള സാധ്യതയില്ലേ?

ഉത്തരം: ഞാൻ ബി.എസ്.സിക്ക് പഠിക്കുമ്പോൾ വൈകുന്നേരം കുളിം കഴിഞ്ഞിട്ട് ഭസ്മമിട്ട് ആണ് മെസ്സിൽ പോകുന്നത്. അത് ഹിന്ദു ട്രെഡിഷന്റെ ഭാഗമാണല്ലോ. അതിന് ശേഷം അമ്പലത്തിൽ പോയി പ്രസാദം വാങ്ങും ചന്ദനം ഇടും. എം.എസ്.സിക്ക് പഠിക്കുമ്പോൾ ഡോ. രാധാകൃഷ്ണന്റെ ഇന്ത്യൻ ഫിലോസഫി എന്ന് പറയുന്ന അഞ്ച് വോള്യങ്ങളുള്ള പുസ്തകം വാങ്ങി വായിച്ചു. 1983ൽ. ഇന്ത്യൻ ഫിലോസഫി പഠിക്കുകയും അതിന് ശേഷം യോഗ ചെയ്യുകയും ചെയ്യുന്നുണ്ട്. യോഗയുടെ മുമ്പും പിൻപും ചില പ്രാർത്ഥനകളൊക്കെ ചെയ്യാറുണ്ട്. ഇന്ത്യൻ സംസ്‌കാരം ഉൾക്കൊള്ളുന്ന ഏത് സംവിധാനത്തോടും എനിക്ക് താല്പര്യമുണ്ടാകും. ഞാൻ ഇതുവരെ കണ്ടിട്ടുള്ള ആർ എസ് എസുകാർ ലളിത ജീവിതം നയിക്കുന്നവരാണ്, സമൂഹത്തിന് വേണ്ടി ജീവിതം സാക്രിഫൈസ് ചെയ്തവരാണ്. അവർ രാജ്യസ്‌നേഹം ഉള്ളവരാണ്. അപ്പോൾ അവരോട് അൺടച്ചബിലിറ്റി ഉണ്ടാകേണ്ട കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പോകാൻ പാടില്ല എന്ന പറയുന്നവരുടെ കൂറ് ഇന്ത്യൻ സംസ്‌കാരത്തോടല്ല എങ്കിൽ പിന്നെ ഏത് സംസ്‌കാരത്തോടാണ് ്‌വരുടെ കൂറ്. അവർ ലളിത ജീവിതം നയിക്കുന്നവരാണോ അല്ലയോ എന്ന് നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. എന്താണ് സാക്രിഫൈസ് ചെയ്യുന്നത് എന്ന് നമ്മൾ കാണുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഒരു എൻജിഒ, അതിനോട് തൊട്ടുകൂടാ തീണ്ടിക്കൂടാ എന്ന പറയുന്നവർ ആരാണ്? അവർക്ക് പറയാൻ എന്ത് അവകാശമുണ്ട്? അവരുടെ കൂറ് എവിടെയാണ്?

ചോദ്യം: ആർ എസ് എസിന്റെ മേൽ ഒരുപാട് ആരോപണങ്ങളുണ്ട്. മഹാത്മാഗാന്ധിയുടെ കൊലപാതകം അടക്കം. കേരളത്തിൽ പോലും രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു വശത്ത് ആർഎസ്എസാണ്. ഇങ്ങനെ മനുഷ്യ ജീവൻ എടുക്കുന്ന മുഖം കൂടിയുണ്ട്, നന്മയൊക്കെ ഉള്ളപ്പോൾ പോലും തീവ്രദേശീയതയും ഹിന്ദു വർഗീയതയും ആർഎസ്എസിന്റെ ഭാഗമാണ്. അതിനെ എങ്ങനെ ന്യായീകരിക്കാൻ പറ്റും?

ഉത്തരം: മഹാത്മഗാന്ധിയെ വെടിവെച്ചു എന്നത് വലിയ വലിയ തെറ്റ്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമായിരുന്നു. 70 വർഷം മുമ്പ് നടന്ന ഒരു കാര്യം. പക്ഷേ 90 വർഷം മുമ്പ് നടന്ന വേറൊരു കാര്യമുണ്ട്. ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാർ കുറേപ്പേരെ വെടിവെച്ച് കൊന്നു. പക്ഷേ അതേ ബ്രിട്ടീഷുകാരുടെ സംസ്‌കാരത്തിന്റെ ഭാഗമായി നമ്മൾ മലയാളികൾ ഇരുന്നില്ലേ. അത് 90 വർഷം മുമ്പ് നടന്ന കാര്യം, ഇത് 70 വർഷം മുമ്പ് നടന്ന കാര്യം. അതിന് ശേഷം എത്രയോ വെള്ളം ഗംഗയിൽ കൂടിയും യമുനയിൽ കൂടിയുമൊക്കെ ഒഴുകി.

ചോദ്യം: ഇപ്പോഴും ആർഎസ്എസ് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു ഭാഗത്തുണ്ട്.

ഉത്തരം: കഴിഞ്ഞ ഒരു ആറോ എട്ടോ മാസത്തെ കണക്ക് നോക്കിക്കഴിഞ്ഞാൽ, കാസർകോട് കണ്ണൂർ മേഖലയിലൊക്കെ കൊലപാതകം നടത്തിയതും മരിച്ചവരുമൊക്കെ ആരാണ്. ആ റിയാലിറ്റി നമ്മൾ ചെക്ക് ചെയ്യേണ്ടേ. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമുണ്ടോ. പിന്നെ വർഗീയമാണ് എന്ന് പറയുന്നു. കേരളത്തിൽ എസ്ഡിപിഐ എന്ന് പറയുന്ന ഒരു പൊളിറ്റിക്കൽ പാർട്ടി ഇവിടെയെല്ലായിടത്തും നിന്നിരുന്നല്ലോ. അത്‌പോലെ ബിഡിജെഎസ് എന്ന പറയുന്ന പാർട്ടിയുണ്ട്. കേരള കോൺഗ്രസ് മാണിഗ്രൂപ്പ് എന്ന് പറയുന്ന പാർട്ടിയുണ്ട്. മുസ്ലിം ലീഗ് എന്ന് പറയുന്ന പാർട്ടിയുണ്ട്. എൻഎസ്എസ് എന്ന് പറയുന്ന സംഘടനയുണ്ട്. ഇതിനൊക്കെ വർഗീയതയുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോ.

ചോദ്യം: ആ അർത്ഥത്തിൽ ഞാൻ അംഗീകരിക്കുന്നു. അവശേഷിക്കുന്ന ഏകപ്രശ്‌നം, ആർഎസ്എസും ബിജെപിയും ഉയർത്തിപ്പിടിക്കുന്നത് ഒരു ഹിന്ദു ദേശീയതയാണ്. അതിൽ ന്യൂനപക്ഷങ്ങൾ എത്രമാത്രം സുരക്ഷിതരാണ് എന്നൊരു ചോദ്യമുണ്ട്. ഭാരത സങ്കൽപ്പം നാനാത്വത്തിൽ അധിഷ്ടിതമാണ്. അപ്പോൾ ഈ മുസ്ലീങ്ങൾക്ക് പ്രത്യേകിച്ച് എത്രമാത്രം സുരക്ഷിതത്വം. പശുവിനെ കൊണ്ടുപോയി എന്നതിന്റെ പേരിൽ തല്ലിക്കൊല്ലുന്ന കാലമാണ്.

ഉത്തരം: നമ്മുടെ കേന്ദ്ര ഗവൺമെന്റ് ഒരു നയം വളരെ പരസ്യമായിട്ട് പറഞ്ഞു. സബ്‌കേ സാഥ്, സബ്‌കേ വികാസ്, സബ്‌കേ വിശ്വാസ്. എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നമുക്ക് നൽകിയ ഒരു വാഗ്ദാനമാണ്. വളരെ അടുത്തകാലത്ത്. ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ.

ചോദ്യം: ഇപ്പോൾ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. അല്ലെങ്കിൽ പാക്കിസ്ഥാനിൽ നിന്ന് ആളികൾ ഇങ്ങോട്ട് വരുന്നതിനൊക്കെ ഹിന്ദുവിന് ഒരു ആനുകൂല്യമുണ്ട്.

ഉത്തരം: അതിന്റെ വിശദാംശം എനിക്കറിയാത്ത ഒരു കാര്യമാണ്. ഞാൻ ഇപ്പോ ഇന്ത്യ 2100- ന്യൂ ഡിസൈൻ ഓഫ് ഇന്ത്യ എന്ന് പറഞ്ഞ ഒരു ബുക്ക് എഴുതുന്നതിന് വേണ്ടി കുറേ ഗവേഷണങ്ങൾ ഞാൻ നടത്തുന്നുണ്ട്. നമ്മൾ മോഡലായിട്ട് എടുക്കേണ്ട രാജ്യം ഏതാണ്. അല്ലെങ്കിൽ നമ്മുടെ അലൈസ് ആരായിരിക്കണം, ഫ്യൂച്ചറിലേക്ക്. സെൽഫ് ഇന്ററസ്റ്റാണല്ലോ ഏറ്റവും വലുത്. ഇന്ത്യയുടെ സെൽഫ് ഇന്ററസ്റ്റിൽ ഇന്ത്യ വികസിക്കാൻ വേണ്ടി നമ്മൾ ആരോടൊക്കെ കൂട്ടുകൂടണം. അപ്പോൾ വരുന്നതാണ് ഇസ്രയേൽ, ജപ്പാൻ, സൗത്തുകൊറിയ. ഇവ മൂന്നും ജനാധിപത്യ രാജ്യങ്ങലാണ്. പ്രൊഡക്റ്റിവിറ്റിയിൽ ഇസ്രയേലിനെ കവച്ച് വെക്കാൻ വേറാരുമില്ല.

ചോദ്യം: ഹിന്ദുത്വത്തിന്റെ നിർവചനം എന്താണ്?

ഉത്തരം: എന്റെ നിർവചനം മാത്രമല്ല, ഹിന്ദുത്വത്തിന്റെ നിർവചനം എന്ന് പറഞ്ഞാൽ, ഇറ്റ് ഈസ് എ വേ ഓഫ് ലൈഫ്. നമ്മൾ ജനിച്ച ഈ നാട്ടിൽ ഒമ്പതിനായിരം വർഷം ഒക്കെയുള്ള ഒരു സംസ്‌കാരമുണ്ട്. ആ സംസ്‌കാരം അനുസരിച്ച് ജീവിക്കുന്ന രീതിക്കാണ് ഹിന്ദുത്വം എന്ന് പറയുന്നത്. ബംഗാളിലുള്ള ഹിന്ദുത്വവും ഗുജറാത്തിലുള്ള ഹിന്ദുത്വവും പഞ്ചാബിലുള്ള ഹിന്ദുത്വവും തമിഴ്‌നാട്ടിലുള്ള ഹിന്ദുത്വവും ഒന്നാണോ. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ സംസ്‌കാരമല്ല. ഈജിപ്റ്റിൽ ഒരു സംസ്‌കാരമുണ്ടായി, മായൻ- സൗത്ത് അമേരിക്കയിൽ ഒരു സംസ്‌കാരമുണ്ടായി, ചൈനക്ക് ഒരു സംസ്‌കാരമുണ്ട്. ഇന്ത്യക്കൊരു സംസ്‌കാരമുണ്ട്. അത് പലവിധത്തിലാണ് നമ്മൾ ഫോളോ ചെയ്യുന്നത്.

ചോദ്യം: മതവും വിശ്വാസവും എന്ന അർത്ഥത്തിൽ ഹിന്ദുത്വത്തെ എങ്ങനെ കാണുന്നു?

ഉത്തരം: അത് വേറെ. ഹിന്ദു മതം എന്ന് പറഞ്ഞാൽ തന്നെ എത്രയോ വെറൈറ്റിയാണ്. ബംഗാളിലുള്ള ഹിന്ദുമതം ആണോ തമിഴ്‌നാട്ടിലുള്ള ഹിന്ദുമതം.

ചോദ്യം: ചെറുപ്പം മുതലേ ക്ഷേത്രത്തിൽ പോകുമായിരുന്നോ?

ഉത്തരം: ഞാൻ എല്ലാ മതത്തിന്റെയും കാര്യങ്ങളിൽ പോകാറുണ്ട്. ക്ഷേത്രങ്ങളിൽ പോകാറുണ്ട്. ബി.എസ്.സിക്ക് പഠിക്കുമ്പോൾ അമ്പല വയലിൽ ാെരു അമ്പലത്തിൽ പോയി. ഇപ്പോഴും എന്റെ മനസ്സിലുണ്ട്. മധുരമീനാക്ഷി ടെംപിൾ എനിക്കിഷ്ടമാണ്.

ചോദ്യം: ക്രൈസ്തവ വിശ്വാസം ഉണ്ടോ?

ഉത്തരം: ഈശ്വര വിശ്വാസമുണ്ട്. ഞാൻ യോഗ ചെയ്യുന്നുണ്ട്. പൂർണ്ണതയിൽ എത്താൻ ആർക്കുമാകില്ല. ബട്ട്, ഐ ആം ട്രൈയിംങ്. പ്രകൃതി പുരുഷ എന്ന സാംഖ്യ ഫിലോസഫിയാണ് യോഗയുടെ ദാർശനിക വശം. അതിന്റെ പ്രാക്ടിക്കൽ സൈഡാണ് നമ്മൾ പറയുന്ന യമ, നിയമ, പ്രാണയാമ, ആസനാസ്. അതിൽ പ്രകൃതിയുമായി കണക്ട് ചെയ്യുന്ന ഒരു പ്രോസസ് ഉണ്ട്. എന്റെ ഫിസിക്കൽ ബോഡിയെ എനർജി ബോഡിയാക്കി മാറ്റാൻ ഒരു ഗുരു പഠിപ്പിച്ച് തന്നിട്ടുണ്ട്. ശശികുമാർ എന്ന് പറയുന്ന ഒരു ഗുരു യോഗ പഠിപ്പിക്കുന്നതിന്റെ മുക്കാൽ മണിക്കൂർ ഉപനിഷത്താണ് പഠിപ്പിച്ചത്. ഈശ്വര സങ്കൽപ്പം എന്ന പറയുന്നത്, വെർട്ടിക്കൽ സ്പിരിച്ച്വാലിറ്റിയും ഹോരിസോണ്ടൽ സ്പിരിച്ച്വാലിറ്റിയുമുണ്ട്. മതം എന്ന് പറയുന്നത്, അതിൽ തന്നെ പ്രകൃതിയുമായിട്ട് ഏറ്റവും കണക്ടഡായിട്ടുള്ള ഒരു സംസ്‌കാരമാണ്. എക്കോ സെൻ്ട്രിക് വ്യൂ എന്നാണതിന് പറയുന്നത്. നമുക്ക് ഇന്ന് ഏറ്റവുമധികം ആവശ്യമുള്ള വ്യൂ എക്കോ സെൻട്രിക് വ്യൂ തന്നെയാണ്. അത് ഫോളോ ചെയ്യുന്നത് ഇന്ത്യൻ സംസ്‌കാരമാണ്. ബാക്കിയുള്ള മതങ്ങളോ സംസ്‌കാരങ്ങളോ ഒക്കെ ആന്ത്രോപ്പോസെൻട്രിക്കാണ്. മനുഷ്യൻ എല്ലാറ്റിനും മുകളിലാണ്. ബാക്കിയുള്ളവ നമ്മളെക്കാൾ താഴെയാണ് എന്നുള്ളത്. ഞാൻ തീർച്ചായയും എക്കോ സെൻ്ട്രിക് വ്യൂവിൽ വിശ്വസിക്കുന്ന ഒരാളാണ്.

ചോദ്യം: നമ്മുടെ ഈ സംസ്‌കാരം വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തപ്പെട്ടിട്ടില്ല എന്ന തോന്നുന്നു.

ഉത്തരം: നമ്മുടെ സ്‌കൂളിൽ പഠിപ്പിക്കുന്നത് ഔറംഗസീബ് എന്നാണ് ജനിച്ചതെന്നും, അക്‌ബർ എത്ര മരം വെച്ചു, മൗണ്ട് ബാറ്റൺ എന്നാ ഇവിടെ വന്നത്, ലോർഡ് വെല്ലസ്ലി എന്താ ഇവിടെ ചെയ്‌തെ, രണ്ടാം പാനിപ്പത്ത് യുദ്ധം ഏത് വർഷമായിരുന്നു. ഇത് പഠിക്കേണ്ട എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ജനിച്ച മണ്ണിന്റെ സംസ്‌കാരം നമ്മുടെ സ്‌കൂളിൽ എത്ര പഠിപ്പിക്കുന്നുണ്ട്.

ചോദ്യം: ക്ഷേത്രങ്ങളോടനുബന്ധിച്ച് പോലും ഇത്തരം വിദ്യാമണ്ഡലങ്ങളില്ല. പള്ളികളിൽ സൺഡേ സ്‌കൂളുകളുണ്ട്.

ഉത്തരം: ക്ഷേത്രങ്ങളാകണം എന്നില്ല. 1948ലാണ് ഇസ്രയേൽ ഉണ്ടാകുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരെ ഒരു സ്ഥലത്തെത്തിച്ച്. ആദ്യം അവർ ചെയ്തതെന്താണ്? ഭാഷ പഠിക്കുക. പിന്നെ അവരുടെ സംസ്‌കാരത്തിന്റെ ബാക്കി കാര്യങ്ങൾ. സംസ്‌കാരം സാമ്പ്രദായിക സിസ്റ്റത്തിലാണ് പഠിക്കേണ്ടത്.

ചോദ്യം: പൊതുസമൂഹത്തിന് മുന്നിൽ ബിജെപിയോടും സംഘപരിവാറിനോടും ചേർന്ന് നിൽക്കുന്നു. സാറിന്റെ ഭാവി ബിജെപി പ്ലാറ്റ് ഫോമിന്റെ ഭാഗമായി തന്നെ ആയിരിക്കുമോ?

ഉത്തരം: കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായിട്ട് ജനാഭിലാഷം അനുസരിച്ച് ഞാൻ ജോലിയുടെ പുറത്ത് നിൽക്കുകയാണ്. നാളത്തെ ജനാഭിലാഷം എന്താണെന്ന് എനിക്കിപ്പോ അറിഞ്ഞുകൂടാ. ജനങ്ങലോടൊത്ത് തീർച്ചയായും ഉണ്ടാകും.

ചോദ്യം: ബിജെപി എന്ന് പറയാൻ പറ്റില്ലെന്നാണോ?

ഉത്തരം: ഓഖി ദുരന്തം ഉണ്ടായപ്പോഴേക്കും കടൽത്തതീരത്തുള്ള പാവപ്പെട്ടവരുടെ പക്ഷത്ത് നിന്നതുകൊണ്ടാണ് എനിക്ക് സസ്‌പെൻഷൻ കിട്ടിയത്. അപ്പോ ഞാൻ ഇനിയും അവരുടെ പക്ഷത്ത് തന്നെയായിരിക്കും. അത്‌പോലെ പാവപ്പെട്ട കൃഷിക്കാരുടെ പക്ഷത്തായിരിക്കും.

ചോദ്യം: പക്ഷേ ബിജെപി കോർപ്പറേറ്റുകളെ വളരെ ഇഷ്ടമുള്ളവരാണ്.

ഉത്തരം: പാർട്ടിയെ പറ്റിയൊന്നും ഞാൻ ഇപ്പോ ചിന്തിച്ചിട്ടില്ല. നാളെ എന്താ സംഭവിക്കുക എന്നതിനെ പറ്റി എനിക്കിപ്പോ അറിഞ്ഞൂടാ.

ചോദ്യം: ഇപ്പോ ഒരു സംഘപരിവാർ മാനസികാവസ്ഥയിലേക്ക് മാറിയത്, ഒരുപക്ഷേ പിണറായി വിജയൻ അങ്ങനെ ആക്കിത്തീർത്തതാണ് എന്ന് ഞാൻ പറഞ്ഞാലോ?

ഉത്തരം: അല്ല. യോഗ വേ ഓഫ് ലൈഫ്, അത്‌പോലെ ആർഎസ്എസിൽ ഞാൻ കണ്ടിട്ടുള്ള ഗുണങ്ങൾ. ഞാൻ കണ്ടിട്ടുള്ളതിൽ ഇവർ ലളിതജീവിതം ഉള്ളവരാണ്, സാക്രിഫൈസ് ചെയ്യുന്നവരാണ്. അവരുടെ കൂറ് ഇന്ത്യൻ സംസ്‌കാരത്തോടും ഇന്ത്യയോടുമാണ്. അതേസമയം, എന്നെ ഇപ്പോൾ പരിഹസിക്കുന്നവരുടെ കൂറ് ഇന്ത്യൻ സംസ്‌കാരത്തോടാണോ എന്നെനിക്ക് സംശയമുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്
'വിദേശരാഷ്ട്രങ്ങളിലേക്ക് അങ്ങേക്ക് പറക്കാമെങ്കിൽ മുങ്ങിത്താഴുന്ന ഞങ്ങളുടെ ഈ ഗ്രാമങ്ങളിലേക്ക് ഒന്നുവന്നുകൂടേ? മുങ്ങില്ലെന്ന് അധികാരികൾ പറഞ്ഞ വീടുകളുടെ വാതിൽ പടിയിലും വെള്ളം കവിയുന്നു; കൊടുംപട്ടിണിയിലായ പലരും മരിച്ചുവീഴുന്നു..എന്നിട്ടും അങ്ങ് പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ': രോഷത്തോടെ നർമദാ തീരനിവാസികൾ; 69 ാം പിറന്നാൾ ദിനത്തിൽ സർദാർ സരോവർ അണക്കെട്ടിൽ മോദി എത്തിയപ്പോൾ നീതി തേടി കുടിയൊഴിക്കപ്പെട്ട ആദിവാസിജനതയുടെ പ്രതിഷേധം
ബാറിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ഗുണ്ടകൾ; ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിനോട് പക വീട്ടിയത് വടിവാളും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ഭവന ഭേദനത്തിന് കേസെടുത്ത് മൂന്ന് ഗുണ്ടകളെ പൊക്കി; പൊലീസിനെ വെട്ടിച്ച് കായലിൽ ചാടി പ്രധാന പ്രതി കൊച്ചനി
പൊലീസുകാരന്റെ വാഹനം മറ്റൊരാളുടെ വണ്ടിയിൽ ഇടിച്ചിട്ട് നിർത്താതെ പോയി; പിന്നാലെ പിന്തുടർന്ന് ചെയ്‌സ് ചെയ്ത് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് നാട്ടുകാർ; കൈയോടെ കിട്ടിയിട്ടും രക്ഷപ്പെടുത്താൻ മെഡിക്കൽ പരിശോധന വൈകിപ്പിച്ച് എസ്‌ഐ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞപ്പോൾ കുന്നിക്കോട് എസ്‌ഐ അശോക് കുമാറിന് സസ്‌പെൻഷൻ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ