Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനാധിപത്യത്തിൽ പങ്കാളികളാകരുതെന്ന് മൗദീദി പറഞ്ഞത് സ്വാതന്ത്ര്യത്തിന് മുമ്പ്, ഇപ്പോൾ കാലം മാറി; മലപ്പുറം ജില്ലാ വിഭജനത്തിന് ഞങ്ങൾ അനുകൂലം: ജമാഅത്ത് അമീർ തുടരുന്നു

ജനാധിപത്യത്തിൽ പങ്കാളികളാകരുതെന്ന് മൗദീദി പറഞ്ഞത് സ്വാതന്ത്ര്യത്തിന് മുമ്പ്, ഇപ്പോൾ കാലം മാറി; മലപ്പുറം ജില്ലാ വിഭജനത്തിന് ഞങ്ങൾ അനുകൂലം: ജമാഅത്ത് അമീർ തുടരുന്നു

മാഅത്തെ ഇസ്ലാമിയെന്ന സംഘടന ആഗോളതലത്തിൽ നിരോധന ഭീഷണി നേനരിടുകയാണ്. ബംഗ്ലാദേശിൽ നിരോധിച്ച സംഘടന സൗദി അറേബ്യയുടേയും നേനാട്ടപ്പുള്ളിയാണ്. സംഘടനയുടെ സ്ഥാപക നേതാവ് മൗദീദിയുടെ കാഴ്ച്ചപ്പാടുകളുടെ പേരിൽ എന്നും കടുത്ത വിമർശനമാണ് കേരളത്തിൽ നിന്നും സംഘടന ഉയർന്നത്. അന്തർദേശീയ തലത്തിൽ സംഘടന നേനരിടുന്ന പ്രതിസന്ധികളെ കുറിച്ചും അടുത്തിടെ ഉയർന്ന മലപ്പുറം വിഭജന വാദത്തെക്കുറിച്ചും ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

  • ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തെ പലപ്പോഴും ഭരണകൂടങ്ങൾ സംശയത്തോടെയാണ് നേനാക്കിക്കണ്ടത്. ഇതിന് കാരണം എന്താണെന്നാണ് കരുതുന്നത്?

ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് ഭരണഘടനയ്ക്ക് അനുശ്രുതമായി തന്നെയാണ്. ഒരുസമയത്ത് കേന്ദ്രസർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച സമയത്ത് സുപ്രീംകോടതിയാണ് അത് റദ്ദാക്കിയത്. കാരണം നിയമവിരുദ്ധമായി യാതൊരു പ്രവർത്തനവും ജമാഅത്തെ ഇസ്ലാമി നടത്തുന്നില്ല എന്ന് പറഞ്ഞാണ് അത് റദ്ദാക്കിയത്. ഇപ്പോൾ കേരളാ ഗവൺമെന്റ് കൊടുത്ത അഫിഡവിറ്റിയിലും അത് ആവർത്തിച്ച് പറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഇതുവരെ രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരെ നിരോധിക്കേണ്ടതില്ല എന്നും അതിൽ പറയുന്നുണ്ട്.

  • ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാനും സർക്കാരിന്റെ സ്ഥാനങ്ങളിൽ ഇടം നേനടാനുള്ള ശ്രമവും വനിതകൾ മുഖംമറക്കാതെ പൊതുവേദികളിൽ വരുന്നതും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേനതാവായ അബ്ദുൾ അത്‌ലാ മൗദൂദിയുടെ അടിസ്ഥാന കാഴ്ചപ്പാടിന് എതിരായിട്ടുള്ളതല്ലേ?

ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറ എന്താണെന്ന് അതിന്റെ ഭരണഘടനയിൽ പറയുന്നുണ്ട്. ആ മൗലിക പ്രമാണം ഖുറാനും പ്രവാചക ചര്യയുമാണ്. ലോകത്ത് ഒരു മനുഷ്യനെനെ്ന നിലയ്ക്ക് പ്രവാചകൻ മുഹമ്മദ് നബിയെ മാത്രമാണ് സത്യത്തിന്റെ മാനദണ്ഡമായി ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുക എന്നത് ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഒരു നിലപാട് സ്വീകരിക്കുമ്പോൾ അത് സയ്യിദ് മൗദൂദിയുടെ അഭിപ്രായത്തിന് വിരുദ്ധമാണോ അനുകൂലമാണോ എന്ന് നേനാക്കേണ്ട ഒരുകാര്യവും ജമാഅത്തെ ഇസ്ലാമിക്കില്ല. അദ്ദേഹം അവിഭക്ത ഭാരതത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേനതാവാണ്. പക്ഷേ, അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ് കർമ്മശാസ്ത്രത്തിന്റെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും എന്റെ അഭിപ്രായം ഞാൻ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ല എന്റെ സ്വാതന്ത്ര്യത്തെ നിങ്ങളും തടസ്സപ്പെടുത്തരുത് എന്നാണ് ഞാൻ വിചാരിക്കുന്നത്.

അതുകൊണ്ട് അതിലൊക്കെ സ്വതന്ത്രമായ അഭിപ്രായം ആകാം എന്നാണ്. പിന്നെ ജനാധിപത്യത്തെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം എന്നു പറഞ്ഞാൽ സാധാരണഗതിയിൽ ജനാധിപത്യത്തെ ജമാഅത്തെ നിരൂപണം ചെയ്തു എന്നു പറയുമ്പോൾ മനസ്സിലാക്കുന്ന ഒരു ആശയം ജമാഅത്തെ ഏകാധിപത്യത്തെ പിന്തുണച്ച് അല്ലെങ്കിൽ സ്വേച്ഛാധിപത്യത്തെ പിന്തുണച്ചു, അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്വഭാവത്തിലുള്ള ഭരണരീതിയെ പിന്തുണച്ചു എന്നാണ് ആളുകൾ വിചാരിക്കുന്നതെങ്കിൽ അത് തെറ്റായൊരു വിചാരരമാണ്. ജനങ്ങളാണ് ഭരണകൂടത്തെ തെരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തിൽ അല്ലെങ്കിൽ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടാകണമെന്ന വിഷയത്തിൽ മൗദൂദിക്ക് യാതൊരുവിധ എതിരഭിപ്രായങ്ങളുമില്ല.

പക്ഷേ, ഒരു രാജ്യത്ത് നിയമം രൂപപ്പെടേണ്ടത് സ്വതന്ത്രമായ ഒരു ജനാഭിപ്രായമനുസരിച്ചല്ല മറിച്ച് ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു മൂല്യസംവിധാനം വേണം. ആ സിസ്റ്റത്തിന് അകന്നുനിന്നുകൊണ്ട് മാത്രമേ ഭരണകൂടങ്ങൾ നിയമങ്ങൾ നിർമ്മിക്കാവൂ എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. ആ മൂല്യ സംവിധാനം എന്നത് ദൈവ പ്രാപ്തമായിട്ടുള്ള പ്രവാചകന്മാർ കൊണ്ടുവന്ന ഒരു മൂല്യ സംവിധാനമായിരിക്കണം ഇതിൽ നിന്നുകൊണ്ടാണ് നിയമ നിർമ്മാണം നടത്തേണ്ടത്. ഇതാണ് ജമാഅത്തെ അസ്ലാമി പറഞ്ഞത്. സയ്യിദ് മൗദൂദി അദ്ദേഹത്തിന്റെ ഏഴുത്തുകളും രചനകളും നടത്തുന്നത് സ്വാതന്ത്യത്തിന് മുമ്പുള്ള ഭാരതത്തിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെയാണ് ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന് പറയുന്ന ഒരു പുസ്തകം എഴുതിയത്. ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ പാർലമെന്റിനേനയും ജനാധിപത്യത്തെയും ഏതൊരു രൂപത്തിലാണോ നിരൂപണം ചെയ്തിട്ടുള്ളത് അതേ രൂപത്തിൽ തന്നെയാണ് മൗദൂദിയും ചെയ്തിട്ടുള്ളത്.

അന്ന് നിലനിൽക്കുന്നത് ബ്രിട്ടീഷ് പാർലമെന്റാണ. ബ്രിട്ടീഷ് മതേതത്വമാണ് ആ സെക്യുലറിസത്തേയും പാർലമെന്റിനേനയും ആ ജനാധിപത്യ രീതിയെയും വളരെ നിഷിദ്ധമായിട്ട് ഹിന്ദ് സ്വരാജിൽ ഗാന്ധിജി കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ പാർലമെന്റിനെ മച്ചി എന്നും വേശ്യ എന്നും സല്ലാപക്കട എന്നുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്. പാർലമെന്റിൽ നിന്നും ഉപകാരപ്രദമായ ഒന്നും ഉത്പാദിപ്പിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതൊക്കെ മുന്നിൽ വെച്ചത് ബ്രിട്ടീഷ് പാർലമെന്റുമായി ബന്ധപ്പെട്ട കാര്യമാണ്.

അതുകൊണ്ട് മൗദൂദിയുടെ അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹം നടത്തിയിട്ടുള്ളത് സ്വാതന്ത്ര്യത്തിന് മുമ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്നത് അതിന്റെ ഭരണഘടനയിൽ തന്നെ പറഞ്ഞതാണ് ജമാഅത്തെ ഇസ്ലാമിയുടെ മൗലിക പ്രമാണം ഭുർത്തനും സുന്നത്തുമാണ്. അത് മൗദൂദിയുടെ പുസ്തകങ്ങളോ നയങ്ങളോ അല്ല.

  • അബുല്ലൈസിന്റെ ആദ്യകാലത്ത് ഇന്ത്യൻ ജമാഅത്തിന് വോട്ടുചെയ്യാൻ ശിർക്കായിരുന്നു. പിന്നീട് ഹലാലായി മാറി. കാലങ്ങൾ പിന്നെയും കടന്നപ്പോൾ വോട്ട് ചെയ്യൽ നിർബന്ധമായിരിക്കുന്നു. എന്തുകൊണ്ടാണ് ജനാധിപത്യപ്രക്രിയയോട് ഇഴകിച്ചേരാനുള്ള ഒരു നിറംമാറ്റം സംഭവിച്ചത്?

1947-ൽ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അൻപതിലാണ് പരമാധികാര റിപ്പബ്ലിക്കായി വരുന്നത്. ഇന്ത്യയിലെ മതേതരത്വം എന്നത് പാശ്ചാത്യൻ മതേതരത്വമല്ല. അപ്പോൾ ജമാഅത്തെ ഇസ്ലാമി അതിന്റെ ആദർശത്തിൽ നിന്നുകൊണ്ട് ഇന്ത്യയിൽ രൂപപ്പെട്ടുവന്ന മതേതരത്വം എന്താണെന്നും ജനാധിപത്യപ്രക്രിയ എന്താണെന്നും പഠിക്കാനും മനസ്സിലാക്കാനും അതിൽ പങ്കാളിയാകാനും സമയമെടുത്തിട്ടുണ്ടാകും. എന്നാൽ 1960 കൾക്ക് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ച് വിലക്കപ്പെട്ട കനിയല്ല. ഞങ്ങളതിൽ പ്രവേശിക്കും. ഞങ്ങൾ പ്രവേശിക്കുന്നത് ഞങ്ങൾക്ക് പാകമാകുന്ന സന്ദർഭത്തിലായിരിക്കുമെന്ന് അന്നുതന്നെ ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളതാണ്. അതിന് ശേഷം ഓരോ ഘട്ടങ്ങളിലായി ഞങ്ങൾ പ്രവേശിച്ചുവന്നിട്ടുണ്ട്.

  • കേരളത്തിലേക്ക് വന്നാൽ, മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് എന്താണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരിക്കുന്ന നിലപാട്?

ഐക്യകേരളത്തിന്റെ രൂപവത്ക്കരണത്തിന് ശേഷം ഒരു വിഭജനം മലബാർ മേഖലയിൽ ഉണ്ടായിട്ടില്ല. അതിനാൽ ഈ മേഖലകളിലുള്ള വികസന പ്രക്രിയകളും നടപ്പാക്കാൻ സാധിക്കാതെ പോകുകയാണ്. നമ്മൾ വിചാരിക്കുന്നത് പോലെ കേരളത്തിലുടനീളം ഒരു പുനർവിഭജനം എന്നത് അതിന്റെ അണിയറയിൽ അസാധ്യമായ കാര്യമാണ്. പക്ഷേ, മലബാർ ജില്ലകൾ വിഭജിക്കേണ്ടതുണ്ട്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പറയുമ്പോൾ അതിൽ സാമുദായികതയുടെ അംശമുണ്ട്. എസ്ഡിപിഐയെ സംബന്ധിച്ചിടത്തോളം അത് അവരുടെ ആവശ്യമാണ്. അവരുടെ ഭൂമിക എന്നു പറയുന്നത് സാമുദായികത ആയതുകൊണ്ട് അവരുടെ രാഷ്ട്രീയപരമായ ആവശ്യമാണത്. ഞാൻ പറയുന്നത് മലപ്പുറം ജില്ല പ്രത്യേകിച്ചും ഒരു പുനർവിഭജനത്തിന് തയ്യാറാകേണ്ടതുണ്ട്. എന്നാൽ മാത്രമേ വികസനത്തിന്റെ സന്തുലിതമായ പൂർത്തീകരണം സാധ്യമാകുകയുള്ളൂ.

  • എന്തുകൊണ്ടാണ് മുസ്ലീം സംഘടനകൾക്കിടയിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇത്രയും അധികം വിമർശനം നേനരിടേണ്ടി വരുന്നത്. ഇതെല്ലാം ശരിയായ ദിശയിൽ നിന്നുമാണോ?

അതിന്റെ കാരണം ഒരിക്കലും മതപരമല്ല. രാഷ്ട്രീയമാണ്. ജമാഅത്തെ ഇസ്ലാമിയെ മതസംഘടനകൾ വിമർശിക്കുന്നതിന്റെ കാരണവും രാഷ്ട്രീയമാണ്. അത് രൂപീകരണ കാലം മുതൽ തന്നെയുള്ളതുമാണ്. കോൺഗ്രസിനകത്ത് മുസ്ലീംങ്ങളുണ്ടായിരുന്നു സ്വാതന്ത്ര്യസമര കാലത്ത് ഒരുവശത്ത് മുസ്ലീം ലീഗെന്ന പാർട്ടിയും ഉണ്ടായി. ഈരണ്ടു പാർട്ടിയും മുന്നോട്ട് വെച്ച നിലപാടല്ലേ ജമാഅത്തെ ഇസ്ലാമി. തുടക്കം മുതലേ മുന്നോട്ടുവെച്ചത് അതുകൊണ്ട് മുസ്ലീം ലീഗിലെയും കോൺഗ്രസിലെയും മതപണ്ഡിതൻമാർ ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രചരണരംഗത്ത് ഇറങ്ങിയെന്നതാണ്. അത് അതേ രാഷ്ട്രീയ പ്രചോദനമാണ് ഇന്നും ജമാഅത്തെ ഇസ്ലാമിക്കുള്ളത്.

പരമ്പരാഗത മതസംഘടനയായ കാന്തപുരം എ പി സമസ്ത പോലും തെരഞ്ഞെടുപ്പിൽ വ്യക്തമായ നിലപാടുകൾ എടുക്കാറില്ല. ചിലപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പറയും ഞങ്ങൾ ഈ ആളുകളെയാണ് പിന്തുണച്ചതെന്ന്. അതിൽ വലിയ അർത്ഥമില്ല. പക്ഷേ ഞങ്ങൾ വളരെ വ്യക്തമായിതന്നെ നിലപാട് പറയാറുണ്ട് അവർ ചിലപ്പോൾ തോൽക്കറുണ്ട് ജയിക്കാറുണ്ട്. ജമാഅത്തെ ഇസ്ലാമി കേവലമായ മതസംഘടന മാത്രമല്ല ഒരു രാഷ്ട്രീയ ഉള്ളടക്കമുള്ള സംഘടനകൂടിയാണ്. ഇതിനാൽ തന്നെ എതിർപ്പുകൾ വരുന്നതിന്റെ പിന്നിൽ അടിസ്ഥാനം രാഷ്ട്രീയം തന്നെയാണ്.

  • എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിക്കു കീഴിലുള്ള വെൽഫയർ പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേനരിടുക?

സത്യത്തിൽ ജമാഅത്തെ ഇസ്ലാമി നേനതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇല്ല. വെൽഫെയർ പാർട്ടി മൂന്ന് വർഷം മുമ്പ് ഡൽഹി കേന്ദ്രീകരിച്ച് രൂപം കൊണ്ട ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിനൊരു രക്ഷാധികാരിയും ഇല്ല. പക്ഷേ ആ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിക്ക് എന്ന് പറയാൻ പറ്റില്ല. കാരണം അത് രൂപീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമി മുൻകൈ എടുത്തിട്ടാണ് എന്നത് ശരിയാണ്. അതിൽ ജമാഅത്തെ ഇസ്ലാമിക്കാരോ മുസ്ലീംഗങ്ങളോ മാത്രമല്ല അത് ഇന്ത്യയിൽ ഉണ്ടാകേണ്ട ഒരു രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഡൽഹിയിൽ ആളുകൾ ഒരുമിച്ചുകൂടി രൂപീകരിച്ച സംഘടനയാണ് അത്. അവർക്ക് തിരഞ്ഞെടുപ്പിൽ അവരുടേതായ നിലപാട് ഉണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിക്ക് ഈ പാർട്ടിയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്രമുണ്ട്.

ഇസ്ലാമിക വിശ്വാസം പിന്തുടരുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകും? ലോക്‌സഭയിൽ പിന്തുണ പൗര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്: ജമാഅത്ത് അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP